HomeMoviesകുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി പ്രവർത്തിച്ച മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നസ്രിയ നാസിം, ദിലീഷ് പോത്തൻ ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം പുഷ്ക്കരൻ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്.

ഷെയിന്‍ നിഗം , സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി , മാത്യു തോമസ് എന്നിവരാണ് പ്രധാന താരങ്ങൾ. ഫഹദ് ഫാസിൽ ചിത്രത്തിലൊരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഷൈജു ഖാലിദ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കും. സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

 

 

RELATED ARTICLES
- Advertisment -

Most Popular