HomeMoviesഞാൻ ട്രാൻസ്ജെൻറർ അല്ല ട്രാൻസ് സെക്ഷ്വൽ : ശ്രദ്ധേയമായി "ഞാൻ മേരിക്കുട്ടി"യുടെ ട്രൈലർ

ഞാൻ ട്രാൻസ്ജെൻറർ അല്ല ട്രാൻസ് സെക്ഷ്വൽ : ശ്രദ്ധേയമായി “ഞാൻ മേരിക്കുട്ടി”യുടെ ട്രൈലർ

സംവിധായകൻ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ഞാൻ മേരിക്കുട്ടിയുടെ ട്രൈലർ പുറത്തിറങ്ങി. സിനിമയുടെ ട്രെയിലർ പുറത്തിറക്കിയത് ഇന്ത്യയിൽ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് ട്രാൻസ്‌വുമൻസ് ചേർന്നാണ്.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്ന താരമാണ് ജയസൂര്യ. ഞാൻ മേരിക്കുട്ടിയിലും വ്യത്യസ്തമാർന്നൊരു വേഷവുമായാണ് ജയസൂര്യ എത്തിയിരിക്കുന്നത്. ആണിന്റെ ശരീരവും പെണ്ണിന്റെ മനസ്സുമായി ജീവിക്കുന്ന ഒരു വ്യക്തിയുടെ സ്ത്രീയിലേക്കുള്ള മാറ്റമാണ് ചിത്രത്തിന്റെ കഥ . ട്രാൻസ് ജെൻഡേഴ്സിനെതിരായി നടക്കുന്ന ആക്രമണങ്ങളും, അവർ നേരിടുന്ന പ്രശ്നങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മേരിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ ജയസൂര്യ ആണ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി വളരെയധികം പരിശ്രമം താരം നടത്തിയിട്ടുണ്ട്.

ജുവൽ മേരി, സുരാജ് വെഞ്ഞാറമൂട്, അജുവർഗീസ്, ഇന്നസെന്റ്, ജോജു ജോർജ് തുടങ്ങിയവാരാണ് മറ്റു താരങ്ങൾ. വിഷ്ണു നാരായണനാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സന്തോഷ് വർമ്മയാണ് വരികളെഴുതിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ഈണം നൽകിയിരിക്കുന്നു.

ചിത്രത്തിന്റെ ട്രൈലർ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ജൂൺ 15 ന് ആണ് ഞാൻ മേരിക്കുട്ടി തീയറ്ററിൽ എത്തുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular