കർണാടക : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടി ബിജെപി. കൈവിട്ടു പോയ സംസ്ഥാനം അഞ്ചു വർഷത്തിനുശേഷം തിരിച്ചുപിടിച്ച സന്തോഷത്തിൽ ബിജെപി. വോട്ടെടുപ്പ് നടന്ന 222 മണ്ഡലങ്ങളിൽ 106 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.
കർണാടകയിൽ കോൺഗ്രസിനെ മുന്നിൽനിന്നു നയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ടു. ജെഡിഎസ് സ്ഥാനാർഥി ജി.ടി. ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. അതേസമയം, ബദാമിയിൽ സിദ്ധരാമയ്യ ലീഡ് ചെയ്തു.
കർണാടകയിലെ വിജയത്തോടെ രാജ്യത്ത് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 21 ആയി. കോൺഗ്രസ് ഭരണം മൂന്നു സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങി.