കർണാടക ആര് ഭരിക്കും

ബംഗളൂരു: കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതെ വന്നതോടെ കർണാടകത്തിൽ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് സാധ്യത. ഏത് വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ ജെഡിഎസിന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്.ഡി.കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യുകയും കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിക്കാനുള്ള അനുവാദംനൽകുകയും ചെയ്തു.

കോണ്‍ഗ്രസ് നിരുപാധിക പിന്തുണ അറിയിച്ചതോടെ ജെഡിഎസും വഴങ്ങി. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കൾ ഉടൻ തന്നെ ഗവർണറെ കാണും.

ഇടയ്ക്കു 122 സീറ്റുകളിൽ മുന്നേറിയ ബിജെപി ആരുടെയും സഖ്യമില്ലാതെ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടു നീങ്ങുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയത്. ഇതോടെ ബിജെപിയുടെ സീറ്റ് നില 105 ആയി കുറഞ്ഞു.

admin:
Related Post