HomeNewsഎടപ്പാളിലെ പീഡനം : തീയറ്ററുടമ അറസ്റ്റിൽ

എടപ്പാളിലെ പീഡനം : തീയറ്ററുടമ അറസ്റ്റിൽ

എടപ്പാളിലെ തീയറ്റര്‍ പീഡനത്തില്‍ പ്രതികാര നടപടിയുമായി പൊലീസ്. തിയേറ്റർ ഉടമയായ സതീശിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.  പോലീസിനെ വിവരം അറിയിക്കാൻ താമസിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ  ആരോപിച്ചാണ് സതീശനെതിരെ കേസ് എടുത്തത്.

തീയറ്റർ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയും വനിതാകമ്മീഷനും രംഗത്തെത്തി. പ്രമാണിമാരുടെ കുറ്റം മറച്ചുവെയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് മുൻ ഡി.ജി.പി  സെൻകുമാർ പറഞ്ഞു.

ജ്വല്ലറി ഉടമയായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയായിരുന്നു സിനിമാതിയറ്ററില്‍ വച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ചത്. തീയറ്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന്  സൂചന കിട്ടിയ ഉടന്‍ തന്നെ തീയറ്റര്‍ ഉടമ വിവരം ചൈല്‍ഡ് ലൈനെ അറിയിച്ചു. കേസെടുക്കാൻ തയ്യാറാകാതിരുന്ന പോലീസ് പീഡനവാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടതിനെ തുടർന്നാണ് മൊയ്തീന്‍കുട്ടിയ്ക്കെതിരെ കേസെടുത്തത്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular