Home Blog Page 579

“കീ”- കമ്പ്യൂട്ടർ ഹാക്കിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ എന്റർടെയിനർ!

0

 ജീവയെ നായകനാക്കി കാലീസ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന സയൻസ് ഫിക്ഷൻ എന്റർടെയിനർ ചിത്രമാണ് ‘കീ’. മലയാളിയായ ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. നായകൻ ജീവ കമ്പ്യൂട്ടർ ഹാക്കറായ കോളേജ് വിദ്യാർഥി കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.ഗോവിന്ദ് പത്മസൂര്യയുടേതും കമ്പ്യൂട്ടർ ഹാക്കർ കഥാപാത്രം തന്നെ. ഇരുവർക്കുമിടയിൽ നടക്കുന്ന പോരാട്ടത്തിലൂടെയാണ് ‘കീ’ യുടെ കഥ വികസിയ്ക്കുന്നത്. തന്റെ സിനിമയെക്കുറിച്ച് സംവിധായകൻ കാലീസ് പറയുന്നു : …

“ഇന്ന് ജീവിതത്തിൽ  സെക്സ് എഡ്യുക്കേഷൻ  എത്രത്തോളം അത്യന്താപേക്ഷിതമാണോ അതുപോലെ തന്നെ കമ്പ്യൂട്ടർ എഡ്യുക്കേഷനും അത്യന്താപേക്ഷിതമാണെന്ന സന്ദേശം സമൂഹത്തിനു നൽകുന്ന സിനിമയാണിത്. ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുന്നു അല്ലെങ്കിൽ കൊല ചെയ്യപ്പെടുന്നുവെങ്കിൽ പ്രേമം  മാത്രമല്ല  അതിനു കാരണമായി ഭവിയ്ക്കുന്നത് . കമ്പ്യൂട്ടറും കൂടിയാവാം.നമ്മുടെ വീടുകളിൽ കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയുടെ സ്ഥാനം കിടപ്പുമുറി(ബെഡ് റൂം)കളിലാവരുത് സ്വീകരണമുറി(ഹാൾ)കളിലായിരിക്കണം  . കിടപ്പു മുറിയും സ്വീകരണ മുറിയും തമ്മിലുള്ള അകലം കേവലം പത്തു മീറ്റർ മാത്രമായിരിക്കും.ഈ പത്തു മീറ്റർ അകലത്തിലാണ് ജീവിതത്തിൽ പല അപകടങ്ങളും പതിയിരിക്കുന്നത് എന്ന സന്ദേശമാണ് ചിത്രത്തിലൂടെ നൽകുന്നത്. ‘കീ’ യെ വെറും സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ സിനിമ മാത്രമല്ലാതെ കളി തമാശയും, പ്രണയവും,ആക്ഷനും, സസ്പെൻസുമൊക്കെ ഉള്ള രസകരമായ എന്റർടെയിനറായി അവതരിപ്പിക്കയാണ്.ഇന്ന് സമൂഹത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒരു സന്ദേശമായിരിക്കും നവ്യാനുഭവമായി ‘കീ’ പകർന്നു നൽകുക. അത്യധികം ത്രില്ലോടെ”

                        നിക്കി ഗൽറാണിയാണ് ‘കീ’യിൽ ജീവയുടെ നായിക.അനൈകാ ബോട്ടിൽ, സുഹാസിനി, ആർ.ജെ.ബാലാജി,മനോബാല,പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്രപ്രസാദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു.ഗ്ലോബൽ ഇൻഫോടെയിൻമെന്റിന്റെ ബാനറിൽ മൈക്കിൾ രായപ്പൻ നിർമ്മിച്ച ‘കീ’ ശിവഗിരി ഫിലിംസ് ഉടൻ കേരളത്തിൽ പ്രദര്ശനത്തിനെത്തിക്കുo.

ഗ്രാമീണ പശ്ചാത്തലത്തിൽ കാർത്തിയുടെ ആക്ഷൻ ചിത്രം “കടൈക്കുട്ടി സിങ്കം “

0

‘കൊമ്പൻ’ എന്ന വൻ വിജയം നേടിയ ചിത്രത്തിനു ശേഷം കാർത്തി ഗ്രാമീണ നായക കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ആക്ഷൻ ചിത്രമാണ് ‘കടൈക്കുട്ടി സിങ്കം’ .യുവ സംവിധായകരിൽ ശ്രദ്ധേയനായ പാണ്ടിരാജ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന ഈ ചിത്രം 2ഡി  എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമ്മിയ്ക്കുന്നത് സൂര്യയാണ്. സായിഷാ, പ്രിയാഭവാനി, അർത്ഥന എന്നിങ്ങനെ കാർത്തിക്ക് മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. സത്യരാജ് കാർത്തിയുടെ പിതാവിന്റെ വേഷമിടുന്നു.കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ പ്രഗത്ഭരായ വലിയൊരു താര നിര തന്നെ ‘കടൈക്കുട്ടി സിങ്ക’ ത്തിലെ മറ്റു കഥാപാത്രങ്ങൾക്കായി അണിനിരക്കുന്നു എന്നതും ശ്രദ്ധേയം.

കൃഷിയെ ജീവനുതുല്യം സ്നേഹിയ്ക്കുന്ന നായക കഥാപാത്രമാണ് കാർത്തിയുടേത്. എഞ്ചിനീയർമാരും ഡോക്ടർമാരും തങ്ങളുടെ പേരിനു പിന്നിൽ അലങ്കാരമായി ഡിഗ്രി ചേർത്ത് അഭിമാനിക്കുന്ന പോലെ കാർത്തിയുടെ കഥാപാത്രവും തന്റെ പേരിനു പിന്നിൽ ഫാർമർ (കർഷകൻ)എന്ന് വിശേഷണം നൽകി അഭിമാനം കൊള്ളുന്നു. ഈ സിനിമയോടെ ഐടി കമ്പനി ജോലി ചെയ്യുന്ന ചെറുപ്പക്കാരും കൃഷിയിൽ ആകൃഷ്ടരാവും. അത്രത്തോളം സിനിമയിൽ കൃഷിയുടെ ആവശ്യകതയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു സന്ദേശവും ‘കടൈക്കുട്ടി സിങ്ക’ത്തിൽ ഉണ്ടെന്ന് സംവിധായകൻ. കഥ കേട്ട സൂര്യ ,വളരെ നാളുകൾക്കു ശേഷമാണ് ഇത്രയും മനോഹരമാവും വൈകാരികവുമായ ഒരു കുടുംബ കഥ കേൾക്കുന്നത് എന്നു പറഞ്ഞു കൊണ്ടാണ് ഈ സിനിമ താൻ തന്നെ നിർമ്മിയ്ക്കുവാൻ തീരുമാനിച്ചതത്രെ.

സൂര്യയുടെ അനുജനാണ് കാർത്തി എന്നതു കൊണ്ടോ ആരാധകർ സൂര്യയെ സിങ്കമായി വിശേഷിപ്പിയ്ക്കുന്നതു കൊണ്ടോ അല്ല സിനിമയ്ക്ക് ‘കടൈക്കുട്ടി സിങ്കം’ എന്ന് പേരിട്ടത്. അഞ്ച് ചേച്ചിമാർക്കു ശേഷം പിറന്ന ഏറ്റവും ഇളയവനായ ഏക സഹോദര കഥാപാത്രമാണ് കാർത്തിയുടേത് എന്നതു കൊണ്ടാണെന്നും പാണ്ടിരാജ് പറഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തിൽ ആക്ഷൻ,വൈകാരികത, പ്രണയം എന്നിവ സമന്വയിപ്പിച്ച് ദൃശ്യവൽക്കരിക്കപ്പെടുന്ന ബ്രണ്മാണ്ഡ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിന്റെ ഛായാഗ്രാഹകൻ സംവിധായകൻ കൂടിയായ ആർ.വേൽരാജാണ്.ഡി.ഇമാൻ സംഗീത സംവിധാനം നിർവഹിച്ചിരിയ്ക്കുന്നു. സൂര്യയുടെ 2ഡി എന്റർടെയിൻമെന്റ്സ് നിർമ്മിയ്ക്കുന്ന ‘കടൈക്കുട്ടി സിങ്ക’ ത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൃർ രാജശേഖർ കർപൂരപാണ്ഡ്യനാണ്. ചിത്രീകരണം തെങ്കാശിയില്‍ പുരോഗമിക്കുന്നു .

റിപ്പോർട് :   സി.കെ. അജയ് കുമാർ ,പി ആർ ഒ

ആ ദിവസം എനിക്കു മറക്കാനാവില്ല : ശ്രീദേവിയെക്കുറിച്ച് നടൻ റഹ്മാൻ

0

ആ ദിവസം എനിക്കു മറക്കാനാവില്ല.
ശ്രീദേവിയെക്കുറിച്ച് നടൻ റഹ്മാൻ.

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നടക്കുന്ന  പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. ചെന്നു കയറിയപാടെ ഞാന്‍ അവിടെ കൂടിയിരുന്നവരെ ആകെയൊന്നു നിരീക്ഷിച്ചു. പാര്‍ട്ടി തീരുംവരെ ഒരു കൂട്ടു വേണമല്ലോ.

പരിചയമുള്ള മുഖങ്ങള്‍ തിരയവേ, വളരെ സുപരിചതമായ ഒരു മുഖം എന്‍െ കണ്ണില്‍ നിറഞ്ഞു…

മുന്നിലതാ, ശ്രീദേവി…. ബോളിവുഡിന്‍റെ സ്വപ്നസുന്ദരി.

തീര്‍ത്തും അപ്രതീക്ഷിതമായ കൂടിക്കാഴ്ച.

ആദ്യമായിട്ടായിരുന്നു ഞാന്‍ ശ്രീദേവിയെ നേരില്‍ കാണുന്നത്. ഞാന്‍ അടുത്തേക്കു ചെന്നപ്പോള്‍ അടുത്ത പരിചയക്കാരനെ കാണുന്നതുപോലെ അവര്‍ എന്‍റെയടുത്തേക്കു നടന്നുവന്നു.

ഒരു ആരാധകന്‍ നില്‍ക്കുന്നതു പോലെ വിസ്മയത്തോടെയാണ് ഞാന്‍ അവരുടെ അടുത്തുനിന്നത്. മനസ്സില്‍ അവരോട് തോന്നിയിട്ടുള്ള ആരാധനയെപ്പറ്റി ഞാന്‍ തുറന്നു പറഞ്ഞു. എന്നെ മോഹിപ്പിച്ചതും വിസ്മയിപ്പിച്ചതുമായി കഥാപാത്രങ്ങളെപ്പറ്റി പറഞ്ഞു.

വിനയത്തോടെയും പുഞ്ചിരിയോടെയുമാണ് അവര്‍  സംസാരിച്ചത്. ഒരു താരറാണിയുടെ യാതൊരുവിധ ജാഡകളുമില്ലാതെ….

പക്ഷേ, ഞാന്‍ ഞെട്ടിപ്പോയത് എന്‍റെ സിനിമകള്‍ കണ്ടിട്ടുണ്ട് എന്നവര്‍ പറഞ്ഞപ്പോഴാണ്. പുതു പുതു അര്‍ഥങ്ങള്‍ എന്ന സിനിമയുടെ കാര്യം അവര്‍ എടുത്തുപറഞ്ഞപ്പോള്‍ ഞാന്‍ വിസ്മയിച്ചു പോയി.

ഇപ്പോള്‍…

ഒരിക്കലും പ്രതീക്ഷിക്കാതെ വന്നെത്തിയ ഈ സങ്കടവാര്‍ത്തയില്‍ ഉള്ളുനൊന്തിരിക്കുമ്പോള്‍… അന്നത്തെ ആ കൂടിക്കാഴ്ച മനസ്സില്‍ നിറയുന്നു. ശ്രീദേവി എന്ന അഭിനയപ്രതിഭ എന്നെ വിസ്മയിപ്പിച്ച ഓരോ കഥാപാത്രങ്ങളും മുന്നില്‍ വന്നു നില്‍ക്കുന്ന പോലെ…

നടി ശ്രീ​ദേ​വി വിടവാങ്ങി

0

ദു​ബാ​യ്: പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​രം ശ്രീ​ദേ​വി (54) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ദു​ബാ​യി​ൽ വ​ച്ചാ​യിരുന്നു അ​ന്ത്യം. ബോ​ളി​വു​ഡ് താ​ര​മാ​യ മോ​ഹി​ത് മാ​ര്‍​വ​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്‌. എന്നാൽ ന​ടി ശ്രീ​ദേ​വി​യു​ടെ മ​ര​ണം ബാ​ത്ത്റൂ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നാണെന്നാണ് അ​റ​ബ് മാ​ധ്യ​മ​മാ​യ ഖ​ലീ​ജ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്ര​മു​ഖ നി​ർ​മാ​താ​വ് ബോ​ണി ക​പൂ​ർ ആണ് ശ്രീദേവിയുടെ ഭ​ർ​ത്താ​വ്. ജാ​ന്‍​വി, ഖു​ഷി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

 

 

മോ​ഷ​ണം ആ​രോ​പി​ച്ച് ആ​ദി​വാ​സി യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു: മനുഷാവകാശ കമ്മീഷൻ കേസെടുത്തു

0

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ മോ​ഷ്ടാ​വെ​ന്നു ആ​രോ​പി​ച്ച് ആ​ദാ​വാ​സി യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ മനുഷാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആദാ​വാ​സി യു​വാ​വി​നെ കൊന്നതിൽ  പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാഹചര്യത്തിലായാണ് മനുഷാവകാശ കമ്മീഷൻ കേസെടുത്തത്.

അ​ട്ട​പ്പാ​ടി ക​ടു​കു​മ​ണ്ണ ഊ​രി​ലെ മ​ധു((27) ആ​ണ് നാട്ടുകാരുടെ മർദ്ദനത്തെത്തുടർന്നു മ​രി​ച്ച​ത്. മാനസികാസ്വാസ്ഥ്യം ഉള്ള  മ​ക​നെ കൊ​ന്ന​വ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് മ​ധു​വി​ന്‍റെ അ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു. മ​ക​ൻ അ​നു​ഭ​വി​ച്ച വേ​ദ​ന അ​വ​നെ ത​ല്ലി​യ​വ​രും അ​നു​ഭ​വി​ക്ക​ണ​മെ​ന്നും  മ​ധു​വി​ന്‍റെ അ​മ്മ അ​ല്ലി പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ചയാണ്  അ​രി​മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് അ​ക്ര​മി​ക​ൾ മ​ധു​വി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ആ​ളു​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു. വ​ന​ത്തി​ൽ​വ​ച്ചാ​ണ് ഇ​ക്കാ​ര്യ​മെ​ല്ലാം ന​ട​ന്ന​ത്. പി​ന്നീ​ടാ​ണ് ക​വ​ല​യി​ലേ​ക്ക് മ​ധു​വി​നെ കൊ​ണ്ടു​വ​ന്ന​ത്. പി​ന്നീ​ട് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സ് ജീ​പ്പി​ൽ അ​ഗ​ളി സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ മ​ധു​വി​ന് ഛർ​ദി അ​നു​ഭ​വ​പ്പെ​ട്ടു. തുടർന്ന് അ​ഗ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തിലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് അ​ഗ​ളി ഡി​വൈ​എ​സ്പി സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു.

സി.പി.സി 2017 അവാര്‍ഡുകള്‍ കൊച്ചിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു

0

കൊച്ചി:ഫേസ്ബുക്കിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബിന്റെ സിനിമ അവാര്‍ഡുകള്‍ കൊച്ചിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

മികച്ച ചിത്രം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും

മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി(അങ്കമാലി ഡയറീസ്)

മികച്ച നടന്‍: ഫഹദ് ഫാസില്‍ ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച നടി : പാര്‍വതി ടി കെ (ടേക്ക് ഓഫ് )

മികച്ച സ്വഭാവ നടന്‍ : അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച സ്വഭാവ നടി : കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)

മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (അങ്കമാലി ഡയറീസ്) &
രാജീവ് രവി (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച തിരക്കഥ : സജീവ് പാഴൂര്‍ ശ്യാം പുഷ്‌ക്കരന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയുക 

 

യുവനടൻ വിജയകുമാർ സംവിധായകനാകുന്നു; ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ

0
യുവനടൻ വിജയകുമാർ പ്രഭാകരൻ സംവിധായകനാകുന്നു. സൺ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറിൽ ഡോ. സുന്ദർമേനോൻ നിർമ്മിക്കുന്ന ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ ആണ് ചിത്രം. ഷൈൻ ടോം ചാക്കോ, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ശ്യാം പി.എസ് ആണ് തിരക്കഥ. ജോമോൻ തോമസ് ക്യാമറയും ബിജിപാൽ സംഗീതവും സന്തോഷ് വർമ്മ ഗാനരചനയും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടർ ആയിരുന്നു വിജയകുമാർ.
ആലപ്പുഴയിലും പരിസരത്തും ചിത്രീകരണം പൂർത്തിയായ ചിത്രം ഏപ്രിലിൽ റിലീസാകും.

കായംകുളം കൊച്ചുണ്ണി ചിത്രീകരണം പുരോഗമിക്കുന്നു

0

ബോബി, സഞ്ജയ് തിരക്കഥ എഴുതിയ റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന നിവിൻ പൊളി ചിത്രം “കായംകുളം കൊച്ചുണ്ണി” ഷൂട്ടിംഗ് പുരോഗമിക്കുന്നു. ശ്രീലങ്കയും കായംകുളവുമാണ് പ്രധാന ലൊക്കേഷനുകൾ.

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആൻറണി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

ചിത്രത്തിൽ മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്നു. ഇത്തിക്കര പക്കിയായാണ് മോഹൻലാൽ എത്തുന്നത്.  രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 30 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

കായംകുളം കൊച്ചുണ്ണി ലൊക്കേഷൻ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നടൻ വിശാൽ വിവാഹിതനാകുന്നു ?

0

നടന്‍ വിശാലിന്റെ വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് സൂചന. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ താന്‍ വിവാഹിതനാകുമെന്ന് വിശാൽ പറഞ്ഞിരുന്നു. കെട്ടിടത്തിന്റെ പണി ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നും തുടര്‍ന്ന് അടുത്തവര്‍ഷം ജനുവരിയില്‍ അവിടെ വച്ച് തന്നെ വിവാഹിതനാകുമെന്നും വിശാല്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കാര്യമെന്തായാലും വധു ആരാണെന്ന ആശയകുഴപ്പത്തിലാണ് വിശാലിന്റെ ആരാധകരിപ്പോള്‍. നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ സജീവമാണ്. നടികര്‍ സംഘവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം വിശാലും ശരത്കുമാറും ശത്രുതയിലാണ് പക്ഷേ ഈ പ്രശ്‌നങ്ങളൊന്നും വിശാലിന്റെയും വരലക്ഷ്മിയുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല.

എന്നാൽ ഈ അടുത്തതായി നടി മേനകയുടെ മകൾ കീർത്തി സുരേഷും വിശാലും പ്രണയത്തിലാണെന്ന വാർത്തകളും കേൾക്കുന്നുണ്ട്. ഇരുവരുടേം കുടുംബാംഗങ്ങൾ ഒരുമിച്ചു നിൽക്കുന്ന ഒരു  ഫോട്ടോ ആണ് ഗോസിപ്പിന് തുടക്കം കുറിച്ചത്.

ഈ വര്‍ഷം ജൂണില്‍ പുറത്തിറങ്ങുന്ന സണ്ടക്കോഴി 2 ല്‍ വരലക്ഷ്മിയും വിശാലും ഒരുമിച്ചഭിനയിക്കുന്നുണ്ട്. കീര്‍ത്തി സുരേഷും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സ്‌നേഹം പരത്തൂ, തട്ടിപ്പുകളല്ല : മോദിക്ക് കോണ്‍ഗ്രസിന്റെ വാലന്റൈന്‍സ് ഡേ ആശംസ

0

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക വാലന്റൈന്‍സ് ഡേ സന്ദേശം. “സ്‌നേഹം പരത്തൂ, തട്ടിപ്പുകളല്ല” എന്ന് തുടങ്ങുന്ന വാചകങ്ങളോടെ  പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലാണ് മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും ഒരു മിനിട്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ട മോദി, ഞങ്ങളുടെ വക ഒരു ഹാപ്പി വാലന്റൈന്‍സ് ഡേ എന്നു പറഞ്ഞാണ് മോദിയെ പരിഹസിച്ചുകൊണ്ട് ബാക്കി പറയുന്നത്. കെട്ടിപിടുത്തം കുറച്ച് കൂടുതല്‍ ജോലി ചെയ്യൂ, ഓരോ ബന്ധത്തിലും കൊടുക്കുന്ന വാക്ക് പാലിക്കാന്‍ ശ്രമിക്കണo, എന്നിങ്ങനെ വീഡിയോയിൽ മോദിയെ കളിയാക്കുന്നുണ്ട് കോണ്‍ഗ്രസ്.

എന്നാൽ  കോണ്‍ഗ്രസിന്റെ ഈ വാലന്റൈന്‍സ് ഡേ സന്ദേശങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

മി​​​നി​​​മം ചാ​​ർ​​ജ് എട്ട് രൂപ : മാർച്ച് ഒന്നു മുതൽ നിരക്ക് വർധന നിലവിൽവരും.

0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാൻ തീരുമാനമായി. മാർച്ച് ഒന്നു മുതൽ നിരക്ക് വർധന നിലവിൽവരും. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ മി​​​നി​​​മം ചാ​​ർ​​ജ് ഏ​​​ഴു രൂ​​​പ​​​യി​​​ൽനി​​​ന്ന് എ​​​ട്ടു രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു. 2014ലാ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു യാ​​​ത്രാ​​​സൗ​​​ജ​​​ന്യം ഇ​​​പ്പോ​​​ഴു​​​ള്ള​​​തോതിൽ തു​​​ട​​​രും. എ​​​ന്നാ​​​ൽ, വ​​​ർ​​​ധി​​​പ്പി​​​ച്ച നി​​​ര​​​ക്കി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വ​​​ർ​​​ധ​​​ന അ​​​വ​​​രു​​​ടെ നി​​​ര​​​ക്കി​​​ലു​​​മു​​​ണ്ടാ​​​കും. ചൊവ്വാഴ്ച ചേ​​​ർ​​​ന്ന ഇ​​​ട​​​തു​​​മു​​​ന്ന​​​ണി യോ​​​ഗം ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തിരുന്നു. തുടർന്ന്  ഇ​​​ന്നു ചേ​​​ർന്ന് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഇത് അം​​​ഗീ​​​ക​​​രി​​​ക്കുകയായിരുന്നു.

കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ര​​​ക്കി​​​ൽ ആ​​​റു പൈ​​​സ മു​​​ത​​​ൽ 15 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ടായിരുന്നു. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സി​​​ന് കി​​​ലോ​​​മീ​​​റ്റ​​​റി​​​ന് 64 പൈ​​​സ 70 പൈ​​​സ​​​യാ​​​ക്കും.

അതേസമയം, നിരക്കു വർധന അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. മിനിമംചാർജ് 10 രൂപയാക്കണമെന്നാണ് അവരുടെ ആവശ്യം. ശക്തമായ സമരത്തിന്നിർബന്ധിതരാകുമെന്ന് അവർ മുന്നറിയിപ്പു നൽകി.

ധനുഷിന്‍റെ ഹോളിവുഡ് ചിത്രo “ദി എക്‌സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍” ട്രെയ്‌ലര്‍ എത്തി

0

ധനുഷിന്‍റെ ഹോളിവുഡ് ചിത്രo ‘ദി എക്‌സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍’ ൻറെ ട്രെയ്‌ലര്‍ എത്തി.  കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്‌ന്‍ പ്യുര്‍ടൊലസിന്‍റെ നോവല്‍ അടിസ്ഥാനമാക്കിയുള്ളതാണ്.

കോമഡി–അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഇംഗ്ലീഷിലും ഫ്രഞ്ചിലും റിലീസ് ചെയ്യുന്നുണ്ട്. രജനികാന്തിന് ശേഷം തമിഴില്‍ നിന്നും ഹോളിവുഡിലഭിനയിക്കുന്ന താരമാണ് ധനുഷ്.

ട്വിറ്ററിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും ധനുഷ് പങ്ക്‌വെച്ചു. സിനിമയുടെ ചില ഭാഗങ്ങളും സംവിധായകന്‍ ധനുഷിനെക്കുറിച്ച് പറയുന്ന കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.