HomeNewsകോഴിക്കോട്ടും വയനാട്ടിലും മലപ്പുറത്തും ഉരുൾപൊട്ടൽ

കോഴിക്കോട്ടും വയനാട്ടിലും മലപ്പുറത്തും ഉരുൾപൊട്ടൽ

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും. മലയോര പ്രദേശങ്ങളിൽ പരക്കെ മഴക്കെടുതി. കോഴിക്കോടിന് പുറമെ വയനാട്ടിലും മലപ്പുറത്തും ഉരുൾപൊട്ടൽ ഉണ്ടായി. കോഴിക്കോട് താമരശേരി കരിഞ്ചോലയില്‍ വീടിനു മുകളില്‍ മണ്ണ് വീണ് മൂന്നുകുട്ടികള്‍ മരിച്ചു. 13 പേരെ കാണാതായി. കോഴിക്കോട്ട് അഞ്ചിടത്തതാണ് ഉരുൾപൊട്ടിയത്.

കക്കയം ഡാമിന്റെ പെൻസ്‌റ്റോക്കിനടുത്തതും ഉരുൾപൊട്ടൽ ഉണ്ടായി. കണ്ണൂർ മാങ്കുട്ടം ചുരം റോഡ് ജൂലായ് 12 വരെ അടച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാകാൻ സർക്കാർ തീരുമാനം, ദേശിയ ദുരന്തനിവാരണ സേന കോഴിക്കോട്ടെത്തും.

RELATED ARTICLES
- Advertisment -

Most Popular