HomeNewsതരംഗമായി ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത്

തരംഗമായി ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത്

മുംബൈ: എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ് റിലയന്‍സ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത പുത്രൻ ആകാശ് അംബാനിയുo  റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെയും മോണയുടെയും ഇളയ മകൾ ശ്ലോക മേത്തയുo തമ്മിലുള്ള വിവാഹം.

ജൂണ്‍ 30ന് നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് ഇപ്പോൾ സംസാരിക്കാനുള്ളത് വിവാഹ ക്ഷണക്കത്തിനെപ്പറ്റിയാണ്.

വെള്ള നിറത്തിലുള്ള പെട്ടിയില്‍ ഗണേശ വിഗ്രഹമടങ്ങിയ ക്ഷണക്കത്തിൽ പെട്ടി തുറക്കുമ്പോൾ ഗണപതി വിഗ്രഹത്തിന് മുകളിലായി ക്ഷണകത്ത് ലഭ്യമാകുന്നു. ഇതിന് ഏകദേശം 15 ലക്ഷം രൂപ വില വരുമെന്നാണ് പറയപ്പെടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular