HomeNewsഫിറ്റനസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി

ഫിറ്റനസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി

വീരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വർക്ക് ഔട്ട് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെയാണ് താൻ നടക്കുന്നത് എന്നും രാവിലെയുള്ള യോഗയ്ക്കു പുറമേയുള്ള നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടും കൂടിയാണ് മോദി വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ജേതാവായ മണിക ബാദ്രയ്ക്കുo മോദി ഫിറ്റ്നസ് ചലഞ്ച് നൽകുകയും ചെയ്തു. 

മോദിയുടെ ഫിറ്റ്നസ് ചലഞ്ചിന് മറുപടിയായി കുമാരസ്വാമി പറഞ്ഞതിങ്ങനെ,  എന്റെ ആരോഗ്യത്തെക്കുറിച്ച് താല്‍പ്പര്യപ്പെടുന്നതില്‍ നന്ദി. ഫിറ്റ്നസ് വളരെ പ്രാധാന്യമുള്ളതാണ്. താന്‍ വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്. എന്നാല്‍ കര്‍ണ്ണാടകയുടെ വികസനത്തിനും അതിലൂടെ ഫിറ്റ് കര്‍ണ്ണാടകയ്ക്കുമാണ് താന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അതിനായി താങ്കളുടെ എല്ലാ പിന്തുണയും ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular