HomeMoviesഅമ്മയുടെ നേതൃസ്ഥാനത്ത് ഇനി ആര് ?

അമ്മയുടെ നേതൃസ്ഥാനത്ത് ഇനി ആര് ?

ചലച്ചിത്ര താര സംഘടനയായ അമ്മയുടെ നേതൃസ്ഥാനത്തുനിന്ന് ഇന്നസെന്റ് സ്ഥാനം ഒഴിയുന്നതോടെ ആ സ്ഥാനത്തേക്ക് ഇനി ആര് എന്ന ചോദ്യം ഉയരുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് പല താരങ്ങളുടെയും പേരുകൾ ഉയരുന്നുണ്ട്.

ഇപ്പോൾ സംഘടനയുടെ വൈസ് പ്രസിഡന്റായ മോഹന്‍ലാലിനെ പ്രസിഡന്റാക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ ചില മുതിര്‍ന്ന താരങ്ങൾ ബാലചന്ദ്രമേനോന്റെ പേര് നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ യുവതാരങ്ങളിൽ ചിലർ നേതൃസ്ഥാനത്തിലേക്കു പൃഥ്വിരാജ്  വരണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ പൃഥ്വിരാജ്ന്  മത്സരിക്കാന്‍ താല്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്നസെന്റ് പ്രസിഡന്റ് ആയിരിക്കുമ്പോഴും അമ്മയുടെ കാര്യങ്ങളെല്ലാം നോക്കുന്ന ഇടവേള ബാബു പ്രസിഡന്റ് ആയി ചുമതലയില്‍ വരണമെന്നാണ് കൂടുതൽ പേരുടെയും ആഗ്രഹം. ദിലീപിനെ അനുകൂലിക്കുന്നവർ ഇടവേള ബാബുവിനെ പ്രസിഡന്റാക്കാന്‍ ശ്രമിക്കുമ്പോൾ അത് എതിർക്കാനാണ് വനിതകൂട്ടായിമയുടെ തീരുമാനം.

ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മമ്മൂട്ടിയും സ്ഥാനമൊഴിയാന്‍ സാധ്യതയുണ്ടെന്നാണു സൂചന. അങ്ങിനെ വന്നാല്‍ പുതിയ താരങ്ങളാവും നേതൃ പദവിയിലേക്കെത്താന്‍ സാധ്യത.

വരുന്ന ജൂണില്‍ ആണ് അമ്മയിൽ തെരഞ്ഞടുപ്പ് നടക്കുന്നത്. പുതിയ ഭരണസമിതി ജൂലൈ മാസത്തില്‍ ചുമതല ഏറ്റെടുക്കും.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular