ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിക്രമിന്റെ വില്ലനായി വിനായകന്‍ എത്തുന്നു എന്ന് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ഔദ്യാഗിക സ്ഥിരീകരണം നടത്താന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. വിക്രം, ഗൗതം മേനോന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധ്രുവനച്ചത്തിരം.
വില്ലന്‍ ആരാണെന്നുളള വിവരം പുറത്തുവിടരുതെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും വില്ലന്റെ പ്രകടനത്തില്‍ വിക്രം സന്തുഷ്ടനാണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞിരുന്നു. തുടർന്നാണ് വില്ലന്‍ വിനായകന്‍ ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.



