HomeNewsകണ്ണൂരിലും മാഹിയിലും ഹർത്താൽ

കണ്ണൂരിലും മാഹിയിലും ഹർത്താൽ

കണ്ണൂർ : സിപിഎം ന്റെയും ആർ എസ് എസ് ന്റെയും പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് കണ്ണൂരിലും മാഹിയിലും ഇന്ന് ഹർത്താൽ.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ പള്ളൂര്‍ നാലുതുറ ബാബുവിനേയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തിനെയും ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ആദ്യം കൊല്ലപ്പെട്ടത് ബാബുവാണ്.

സിപിഎം, ആർഎസ്എസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചത് രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മാഹിയിൽ ഏറെക്കാലമായി സിപിഎം ബിജെപി പ്രവർത്തകർക്കിടയിൽ സംഘർഷം നിലനിൽക്കുകയായിരുന്നു. രണ്ടു കൊലപാതകങ്ങളും സമീപപ്രദേശങ്ങളിൽ തന്നെയായതിനാൽ സംഘർഷം പടരാതിരിക്കാൻ ഈ മേഖലയിൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular