Home Blog Page 55

പ്രണയം നിരസിച്ചതിന് ദൃശ്യയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി കുതിരവട്ടത്ത് നിന്ന് ചാടി; പരക്കം പാഞ്ഞ് പോലീസ്

0

കോഴിക്കോട് ∙ പെരിന്തൽമണ്ണ ഏലംകുളത്ത് 2021 ജൂണിൽ ദൃശ്യ എന്ന ഇരുപത്തിയൊന്നുകാരിയെ വിവാഹ അഭ്യർഥന നിരസിച്ചതിനു കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മഞ്ചേരി നറുക്കര കുണ്ടുപറമ്പ് പുതുവേലിയിൽ വിനീഷ് വിനോദ് (26) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു ചാടിപ്പോയി. വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണു ചാടിപ്പോയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഇയാൾ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞതെന്നാണ് സൂചന.

മൂന്നാം വാർഡിൽനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തെത്തിയശേഷം ചുറ്റുമതിൽ ചാടി പുറത്തു പോവുകയായിരുന്നു. ആശുപത്രിയിൽ മണിക്കൂർ ഇടവിട്ട് രോഗികളെ നിരീക്ഷിക്കാറുണ്ട്. 11 മണിയോടെ ഇയാളെ സെല്ലിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയുടെ ചുമർ തുരന്ന നിലയിൽ കണ്ടെത്തിയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചിരുന്നതെന്നാണ് സൂചന.

drishya murder case accused escape

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ

0

കൊച്ചി: മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ ‘വിശ്വശാന്തി’ വസതിയിലായിരുന്നു അന്ത്യം.

ദീർഘകാലമായി വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന ശാന്തകുമാരി അമ്മ, മകൻ മോഹൻലാലിനൊപ്പമാണ് കൊച്ചിയിൽ താമസിച്ചിരുന്നത്. അമ്മയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മോഹൻലാൽ തന്റെ പല സിനിമകളുടെയും ചിത്രീകരണങ്ങൾ മാറ്റി വെച്ച് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ ശാന്തകുമാരി, പരേതനായ വിശ്വനാഥൻ നായരുടെ പത്നിയാണ്. പരേതനായ പ്യാരേലാൽ മറ്റൊരു മകനാണ്. ലാലേട്ടന്റെ ജീവിതത്തിലും സിനിമയിലേക്കുള്ള വളർച്ചയിലും വലിയ പിന്തുണ നൽകിയ വ്യക്തിയായിരുന്നു അമ്മ. മകന്റെ ഓരോ നേട്ടത്തിലും അഭിമാനത്തോടെ കൂടെ നിന്ന ശാന്തകുമാരി അമ്മയുടെ വിയോഗം സിനിമാ ലോകത്തിന് ഒന്നടങ്കം നോവാകുകയാണ്.

സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. സിനിമാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഇന്ത്യയുടെ പുരാതന സമുദ്രപ്പെരുമയുമായി INSV കൗണ്ടിന്യ ഒമാനിലേക്ക്

0

ന്യൂഡൽഹി: ആധുനിക എഞ്ചിനുകളുടെ ഇരമ്പലില്ലാതെ, കാറ്റിന്റെ ദിശയ്ക്കൊപ്പം പായകൾ വിരിച്ച് ഇന്ത്യൻ നാവികസേനയുടെ പായ്ക്കപ്പൽ INSV കൗണ്ടിന്യ ചരിത്രയാത്രയ്ക്ക് ഒരുങ്ങുന്നു. ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് ഒമാനിലെ മസ്കറ്റിലേക്കാണ് ഈ അത്ഭുത കപ്പൽ സഞ്ചരിക്കുന്നത്. ഇന്ത്യയുടെ പുരാതന സമുദ്ര പാരമ്പര്യം ലോകത്തിന് മുന്നിൽ വീണ്ടും അവതരിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.

പ്രധാന പ്രത്യേകതകൾ:

  • തുന്നിച്ചേർത്ത വിസ്മയം: അഞ്ചാം നൂറ്റാണ്ടിലെ കപ്പൽ നിർമ്മാണ രീതിയായ ‘സ്റ്റിച്ച്ഡ് ഷിപ്പ്’ (Stitched Ship) സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ലോഹ ആണികൾക്ക് പകരം കയറുകൾ ഉപയോഗിച്ച് തടിക്കഷണങ്ങൾ പരസ്പരം തുന്നിച്ചേർത്താണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. അജന്ത ഗുഹാചിത്രങ്ങളിൽ കാണുന്ന കപ്പലുകളുടെ മാതൃകയാണിത്.
  • കേരളത്തിന്റെ കരവിരുത്: ഈ കപ്പലിന്റെ നിർമ്മാണത്തിന് പിന്നിൽ മലയാളികളുടെ വലിയ പങ്കുണ്ട്. ബാബു ശങ്കരന്റെ നേതൃത്വത്തിലുള്ള ഗോവൻ ഷിപ്പ്‌യാർഡിലെ വിദഗ്ധരാണ് ഈ കപ്പൽ രൂപപ്പെടുത്തിയത്.
  • യാത്രയുടെ ലക്ഷ്യം: ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന പുരാതന പരുത്തി-സുഗന്ധവ്യഞ്ജന വ്യാപാര പാതകളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ 1,400 കിലോമീറ്റർ യാത്രയുടെ പ്രധാന ഉദ്ദേശം.
  • നാവികസംഘം: 16 ഇന്ത്യൻ നാവികരാണ് കപ്പലിലുള്ളത്. കാറ്റിന്റെ ഗതി നോക്കി പായകൾ നിയന്ത്രിച്ചാണ് ഇവർ സമുദ്രം മുറിച്ചുകടക്കുക.

ഭാരത സർക്കാർ വിഭാവനം ചെയ്ത സമുദ്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ആധുനിക സംവിധാനങ്ങളില്ലാതെ കടലിനെ കീഴടക്കിയ നമ്മുടെ പൂർവ്വികരുടെ അറിവും നൈപുണ്യവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ ഈ യാത്ര സഹായിക്കും.

കൊല്ലത്ത് കൈകൊട്ടിക്കളിക്കിടെ കൂട്ടത്തല്ല്; സ്ത്രീകളടക്കം ആശുപത്രിയിൽ

0

കൊല്ലം: തെന്മലയിൽ കൈ കൊട്ടിക്കളിയുടെ വിധിനിർണയത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിച്ചു. സംഘർഷത്തിൽ ഇരുവിഭാ​ഗങ്ങളിലുമായി നിരവധി പേർക്ക് പരിക്കേറ്റു. ഇടമൺ ചിറ്റാലംകോട് ജയന്തി ആർട്സ് ക്ലബാണ് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതൽ അരങ്ങേറിയ മത്സരത്തിന് പിന്നാലെയുള്ള വിധി നിർണയമാണ് പക്ഷാപാതപരമാണെന്ന് ആരോപിച്ച് ഒരു വിഭാ​ഗം എതിർപ്പുമായി രം​ഗത്തെത്തിയത്.

ഇത് അം​ഗീകരിക്കാതെ രണ്ടമതായി മത്സരിച്ച ടീം രം​ഗത്തെത്തിയതോടെ രം​ഗം വഷളായി. ഇതോടെയാണ് കൈകൊട്ടിക്കളിയുടെ പിന്നാലെ കൂട്ടയടിയും അരങ്ങേറിയത്. സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം തുടങ്ങിയപ്പോൾ തന്നെ സംഘാടകർ പോലീസിനെ വിവരം അറിയിച്ചു. പിന്നീട് പോലീസ് എത്തിയാണ് പ്രശ്നം രമ്യതയിലെത്തിച്ചത്.

kaikottikali kollam issue case

ഷോൺ ജോർജ് കരുക്കൾ നീക്കി, പൂഞ്ഞാറിലും ബി.ജെ.പി തേരോട്ടം; മിനർവ മോഹൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

0

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ താമര വിരിയിച്ച് ബി.ജെ.പി. ശക്തമായ ത്രികോണ മത്സരത്തിന് ഒടുവിലാണ് ബി.ജെ.പിക്ക് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാൻ സാധിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന തെക്കേക്കര പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച ബി.ജെ.പിയുടെ പ്രബലയായ വനിതാ നേതാവ് മിനർവാ മോഹനെ തന്നെ പ്രസിഡന്റായി എത്തിക്കുകയായിരുന്നു. മത്സരത്തിന് ചുക്കാൻ പിടിച്ചതാകട്ടെ ബി.ജെ.പി നേതാക്കളായ ഷോൺ ജോർജും, പി.സി ജോർജും. ബിജെപിയ്ക്ക് എട്ട് വോട്ടും എൽഡിഎഫിന് അഞ്ച് വോട്ടും കോൺഗ്രസിന് രണ്ട് വോട്ടുമാണ് ലഭിച്ചത്. രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിനര്‍വ മോഹന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് രണ്ടാം വാര്‍ഡായ കല്ലേക്കുളത്ത് നിന്നും 285 വോട്ടുകള്‍ നേടിയാണ് മിനര്‍വ വിജയിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് മിനര്‍വ മോഹന്‍.

നേരത്തേ ദീര്‍ഘകാലം സിപിഎം പ്രതിനിധിയായിരുന്ന മിനര്‍വ പിന്നീട് ബിജെപിയിലെത്തുകയായിരുന്നു. മിനർവയുടെ രാഷ്ട്രീയ ചേക്കേറ്റത്തിനും ഷോൺ ജോർജ് നേതൃത്വം വഹിച്ചിരുന്നു. ബി.ജെ.പി ഈസ്റ്റ് ജില്ലാ സെക്രട്ടറി കൂടിയായ മിനർവയെ മുന്നിൽ നിർത്തി കരുക്കൾ നീക്കിയതോടെയാണ് ഇത്തവണ ബി.ജെ.പി ആദ്യമായി പൂഞ്ഞാർ പിടിച്ചടക്കിയത്. കോട്ടയം നിയമസഭാ മണ്ഡലത്തിൽ 2021ൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച മിനർവ മോഹന്റെ നേതൃത്വത്തിലായിരുന്നു എൻ.ഡി.എ ,സ്ഥാനാർത്ഥികൾ മത്സരരം​ഗത്തെത്തിയത്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിനര്‍വ മോനഹനെ ബിജെപി നേതാവ് പി.സി ജോര്‍ജ്ജ്, അഡ്വ ഷോണ്‍ ജോര്‍ജ്ജ് എന്നിവര്‍ അഭിനന്ദിച്ചു. 15 അംഗ പഞ്ചായത്തില്‍ 8 സീറ്റുകളാണ് ബിജെപി നേടിയത്. എല്‍ഡിഎഫ് 5 സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫ് രണ്ടിലൊതുങ്ങി. മുൻപ് നാല് പഞ്ചായത്ത് ഭരണസമിതികളിൽ മിനർവ അം​ഗമായി എത്തിയിട്ടുണ്ട്. 87 മുതൽ 95 വരെ വൈസ് പ്രസിഡന്റായും 2005 മുതൽ 2007 വരെ പ്രസിഡന്റായും സി.പി.എം ഭരണസമിതികളിൽ പ്രവർത്തിച്ച മിനർവ ബി.ജെ.പിയിലേക്ക് എത്തിയതും പൂഞ്ഞാറിൽ എൻ.ഡി.എയ്ക്ക് കരുത്തേറി.

shone george poonjar

വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

0

ഇടുക്കി : വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കട്ടപ്പന മേട്ടുകുഴിയിൽ ആണ് സംഭവം. ചരൽവിളയിൽ മേരി (63) ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വെളുപ്പിന് ഒരു മണിയോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തില്‍ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു

house wife death idukki

യു.പി മോഡലല്ല കർണാടകയിൽ നടക്കുന്നത്; ബുൾഡോസർ രാജ് ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി

0

കോഴിക്കോട്: കർണാടകയിൽ നടന്ന കോൺ​ഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജിനെ ന്യായീകരിച്ച് മുസ്ലീം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യു.പി മോഡലല്ല കർണാടകത്തിൽ നടക്കുന്നതെന്നും വീട് നഷ്ടമായവരിൽ എല്ലാ വിഭാ​ഗം ആളുകളുണ്ടെന്നും അവർക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് കർണാടക സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അറിയിക്കുന്ന ആളുകൾക്ക് വേണ്ട പുനരധിവാസം ഉറപ്പാക്കും. അതിന് എന്തെങ്കിലും ന്യൂനത വന്നിട്ടുണ്ടെങ്കിൽ പരി​ഹരിക്കാൻ തയ്യാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം കർണാടകത്തിലെ കോൺ​ഗ്രസ് സർക്കാർ പാവങ്ങൾക്ക് നേരെ നടത്തിയത് സമാനതകളില്ലാത്ത ബുൾഡോസർ രാജാണെന്ന് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം പ്രതികരിച്ചത്.

സമാനതകളില്ലാത്ത ക്രൂരതയാണ് പാവങ്ങൾക്ക് നേരെ സ്വീകരിച്ചത്. ദളിതരോടും മതന്യൂനപക്ഷങ്ങളോടും എന്താണ് കോൺ​ഗ്രസിന്റെ നിലപാടെന്ന് ഇതോടെ വ്യക്തമായെന്നും എ.എ റഹീം പ്രതികരിച്ചു. യു.പിയിലെ ബി.ജെ.പി സർക്കാരും കോൺ​ഗ്രസും തമ്മിലുള്ള വ്യത്യാസമെന്താണെന്നും എ.എ റഹീം ചോദിച്ചു. പുനരധിവാസം ഉറപ്പാക്കിയ ശേഷമാണ് വീടുകൾ പൊളിച്ചതെന്നും കേരളത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും എ.കെ.എം അഷറഫ് എം.എൽ. എ വിശയത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്.

pk kunjalikuttuy about karnataka bulldozer raj

തൃശൂരിൽ കോൺ​ഗ്രസിന് വൻ തിരിച്ചടി; മറ്റത്തൂർ പഞ്ചായത്തിൽ 8 പഞ്ചായത്ത് അം​ഗങ്ങൾ കോൺ​ഗ്രസ് വിട്ടു, ബിജെപിയുമായിലേക്കെന്ന് സൂചന

0

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 8 മെമ്പർമാരും കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചു. ബിജെപിയുമായി മുന്നണിയുണ്ടാക്കാൻ ആണ് ഇവരുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോൺ​ഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് മറ്റത്തൂരിലെ പഞ്ചായത്ത് അം​ഗങ്ങളുടെ നീക്കം. ബിജെപി പിന്തുണയോടെ സ്വതന്ത്ര അം​ഗമായ ടെസ്സിയെ പഞ്ചായത്ത് പ്രസിഡന്റാക്കാനാണ് തീരുമാനം എന്നും റിപ്പോർട്ട് ഉണ്ട്.

പഞ്ചായത്തിൽ കോൺ​ഗ്രസിന്റെ 8 അം​ഗങ്ങളും നാല് ബിജെപി അം​ഗങ്ങളും രണ്ട് വിമത അം​ഗങ്ങളുമാണുള്ളത്. 10 സിപിഎം അം​ഗങ്ങൾ പഞ്ചായത്തിൽ വിജയിച്ചിട്ടുണ്ട്. അതേസമയം എസ്ഡിപിഐ പിന്തുണ തള്ളി പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ കോൺ​ഗ്രസിന്റെ പ്രസിഡന്റ് കെ വി ശ്രീദേവി രാജി നൽകി.

ബിജെപിയെ ഒഴിവാക്കാനാണ് പിന്തുണ നൽകുന്നതെന്ന് എസ്ഡിപിഐ അറിയിച്ചിരുന്നു. എന്നാൽ, എസ്ഡിപിഐ പിന്തുണയിൽ അധികാരം വേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്. യുഡിഎഫിനും ബിജെപിക്കും അഞ്ചു വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ എസ്ഡിപിഐക്ക് മൂന്ന് പ്രതിനിധികൾ ഉണ്ട്. എൽഡിഎഫിന് ഒരു പ്രതിനിധി ആണ് ഉള്ളത്. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയിലാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്.

udf to bjp

നിരോധിത കമ്യൂണിസ്റ്റ് സംഘടനാ കമ്മാൻഡർമാർ അടക്കം കലാപകാരികൾ മണിപ്പൂരിൽ പിടിയിൽ

0

ഇംഫാൽ : മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ നിന്നായി നിരോധിതമായ കാംഗ്ലെയ്പാക് കമ്മ്യൂണിസ്റ്റ് പാർട്ടി )യുടെ വിവിധ വിഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന എട്ട് സജീവ കാഡർമാരെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായി പോലീസ്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ആൻഡ്രോ ലൈതൻപേഖാം പ്രദേശത്ത് നിന്ന് വ്യാഴാഴ്ച പീപ്പിൾസ് വാർ ഗ്രൂപ്പ് വിഭാഗത്തിൽപ്പെട്ട നാല് പേരെ അറസ്റ്റ് ചെയ്തതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

“അവരുടെ കൈവശത്തിൽ നിന്ന് ഒരു .32 പിസ്റ്റൾ, ഒരു മാഗസിൻ, മൂന്ന് .32 ലൈവ് റൗണ്ടുകൾ, രണ്ട് റേഡിയോ സെറ്റുകൾ എന്നിവ കണ്ടെടുത്തു,” അദ്ദേഹം പറഞ്ഞു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഗോൾ ഗെയിം വില്ലേജ് സോൺ–II പ്രദേശത്ത് നിന്ന് നിരോധിതമായ KCP (തൈബംഗൻബ) വിഭാഗത്തിലെ മൂന്ന് സജീവ കാഡർമാരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

അവർ ലാംഗോൾ ഗെയിം വില്ലേജിലെ ഒരു റിലീഫ് ക്യാമ്പിൽ താൽക്കാലികമായി താമസിച്ചുവരികയായിരുന്നു എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.അതേസമയം, ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഗോളിലുള്ള ഒരു ഫാംഹൗസിൽ നിന്ന് KCP (ഇബുങ്കോ ന്ഗാങോം) വിഭാഗത്തിലെ ഒരു കാഡറെ കൂടി അറസ്റ്റ് ചെയ്തതായും അറിയിച്ചു.

രണ്ട് വർഷങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് ജാതിവൈരധ്യത്തെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം മണിപ്പൂരിൽ തിരച്ചിൽ നടപടികൾ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.2023 മെയ് മാസത്തിൽ ആരംഭിച്ച മെയ്തെയ്‌സും കുക്കി-സോ വിഭാഗങ്ങളും തമ്മിലുള്ള ജാതിവൈരധ്യത്തിൽ ഇതുവരെ 260-ത്തിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.

മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13ന് കേന്ദ്ര സർക്കാർ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണകൂടം ഏർപ്പെടുത്തിയിരുന്നു.2027 വരെ കാലാവധി ഉള്ള സംസ്ഥാന നിയമസഭ നിലവിൽ സസ്പെൻഡഡ് അനിമേഷൻ നിലയിലാണ്.

manipur issue

തിരുവനന്തപുരത്ത് വിവി രാജേഷ്, തൃശൂരിൽ നിജി ജസ്റ്റിൻ, കോഴിക്കോട് മേയറായി ഒ സദാശിവൻ ; കോർപ്പറേഷൻ ഇനി ഭരിക്കുക ഇവർ

0

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും പുതിയ മേയർമാർ ചുതലയേറ്റു. മുനിസിപ്പാലിറ്റികളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടന്നു. മേയർ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തർക്കം മറനീക്കി പുറത്തുവന്ന തൃശൂരും കൊച്ചിയും അടക്കമുള്ള കോർപ്പറേഷനുകളിലും നേതൃത്വം നേരത്തേ തീരുമാനിച്ചപ്രകാരം തന്നെ മേയർമാരെ തെരഞ്ഞെടുത്തു.

തൃശൂരിൽ ഡോ. നിജി ജസ്റ്റിനാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. കൊച്ചിയിൽ വികെ മിനിമോൾ മേയറായി. ഏറെക്കാലത്ത രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ് ദീപ്തി മേരി വർ​ഗീസിനെ കൊച്ചി മേയറാക്കാത്തതിൽ കോൺ​ഗ്രസിലെ ഒരു വിഭാ​ഗത്തിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. കോൺ​ഗ്രസ് നേതാവ് ലാലി ജെയിംസിനെ മേയറാക്കാത്തതിൽ തൃശൂരിലും പ്രതിഷേധമുണ്ടായി. എന്നാൽ പ്രതിഷേധം മറികടന്ന് നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ തങ്ങൾ ജയിച്ച കോർപ്പറേഷനുകളിൽ യുഡിഎഫ് മേയർമാരെ തെരഞ്ഞെടുത്തു.

കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന്റെ എകെ ഹഫീസും കണ്ണൂരിൽ പി ഇന്ദിരയും മേയർമാരായി ചുമതലയേറ്റു. എൽഡിഎഫ് വിജയിച്ച കോഴിക്കോട് കോർപ്പറേഷനിൽ ഒ സദാശിവനാണ് മേയറാകുക. തിരുവനന്തപുരത്ത് എൻഡിഎയുടെ കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട മുൻ ഡിജിപി ആർ ശ്രീലേഖയെ മേയറാക്കണമെന്ന ഒരു വിഭാ​ഗത്തിന്റെ അഭിപ്രായം പരി​ഗണിക്കപ്പെട്ടില്ല. വിവി രാജേഷിനെ ബിജെപി തിരുവനന്തപുരത്ത് കോർപ്പറേഷൻ മേയറാക്കി.

tvm new mayor

ക്രിസ്മസിന് ബെവ്കോ വഴി വിറ്റത് 332 കോടിയുടെ മദ്യം

0

തിരുവനന്തപുരം: ക്രിസ്മസ്-പുതുവർഷ കളക്ഷനുമായി കുതിക്കാനൊരുങ്ങുകയാണ് ബെവ്കോ. ഓണം കഴിഞ്ഞാൽ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ ഏറ്റവും കൂടുകൽ കളക്ഷൻ നിറയുന്നത് ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങളിലാണ്. ഇത്തവണയും അതിൽ മാറ്റമുണ്ടായിട്ടില്ല. ഡിസംബർ 22 മുതൽ 25 വരെ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 332.62 കോടി രൂപയുടെ മദ‍്യമെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മദ‍്യ വിൽപ്പനയിൽ 19 ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഡിസംബർ 24ന് മാത്രം 114.45 കോടി രൂപ‍യുടെ മദ‍്യം സംസ്ഥാനത്തെ ഔട്ട്ലെറ്റുകളിലൂടെ വിറ്റ്പോയി.

ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടറുകളടക്കമുള്ള സൗകര‍്യങ്ങൾ ഒരുക്കിയിരുന്നു. തൃശൂരിലും കോഴിക്കോടും ഉൾപ്പടെ സ്ഥലങ്ങളിൽ പ്രീമിയം കൗണ്ടറുകൾ തുറന്നിരുന്നതും ഉപഭോക്താക്കളെ ഇരട്ടിയാക്കിയിട്ടുണ്ട്.. ഇതാണ് വിൽപ്പനയിലെ വർധനവിന് കാരണമായത്.

ഓണത്തിന് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത് 970.74 കോടി രൂപയുടെ മദ്യമായിരുന്നു. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 6 വരെ ആകെ 970.74 കോടി രൂപയുടെ മദ്യം വിറ്റഴിച്ചതായാണ് ബെവ്‌കോ അറിയിച്ചത്.2024നെ അപേക്ഷിച്ച് വില്‍പ്പനയില്‍ നിന്ന് 9.34% വളര്‍ച്ചയാണ് 2025ലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 842.07 കോടി രൂപയുടെ മദ്യമായിരുന്നു ബെവ്‌കോ വഴി വിറ്റത്.

bevco xmas sale

രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിക്കുന്നു: എം.വി ​ഗോവിന്ദൻ

0

കൊല്ലം: ആഘോഷങ്ങളിൽ മതനിരപേക്ഷമായി പങ്കുചേരുന്നത് സമൂഹത്തിന്റെ കടമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. കൊല്ലത്ത് ജില്ലാ കമ്മിറ്റി ഓഫിസിൽ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ മുതിർന്ന സിപിഐഎം നേതാവ് പികെ ഗുരുദാസൻ, സംസ്ഥാനസെക്രട്ടറി എംവി ​ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിക്കുന്നുവെന്നും കടന്നാക്രമണങ്ങൾ നടക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അത് കേരളത്തിലേക്കും വ്യാപിക്കുകയാണ്. ആഘോഷങ്ങളിൽ മതനിരപേക്ഷമായി പങ്കുചേരുകയെന്നത് സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അത് സിപിഎം നിർവ്വഹിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

mv govindan xmas