Home Blog Page 56

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം

0

എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ദുര്‍ഗ ഉള്ളത്. നീരിക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റും. വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ദുര്‍ഗ. ആശങ്കകള്‍ ഇല്ലെന്നും, 72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷാ പറഞ്ഞു .ആരോഗ്യനില തൃപ്തികരമാണ്. സങ്കീര്‍ണതകള്‍ സ്വഭാവികമാണെന്നും മറികടക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട് ആശങ്കയില്ല എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാല്‍ സ്വദേശിക്ക് വെച്ചുപിടിപ്പിച്ചത്. ഇന്നലെയാണ് നേപ്പാള്‍ സ്വദേശിയായ ദുര്‍ഗ കാമിക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്ന ആദ്യത്തെ ഹൃദയമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കൂടിയായിരുന്നു ദുര്‍ഗയുടേത്

heart transplant kerala durga

വാളയാറിൽ ആൾക്കുട്ട കൊലപാതകം; രാംനാരായണന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0

ന‍്യൂഡൽ‌ഹി: വാളയാറിൽ ആൾക്കുട്ടത്തിന്‍റെ മർദനത്തിനിരയായി ജീവൻ നഷ്ടമായ രാംനാരായണന്‍റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു.5 ലക്ഷം രൂപയാണ് ധനസഹായമായി രാംനാരായണിന്‍റെ കുടുംബത്തിന് ലഭിക്കുക. രാംനാരായണിന്‍റെ കൊലപാതകത്തിൽ പ്രതികളായവർക്കതെിരേ കർശന നിയമനടപടി ഉറപ്പാക്കണമെന്ന് ഛത്തീസ്ഗഡ് സർക്കാർ ആവശ‍്യപ്പെട്ടു.

കേസിൽ നാലു പ്രതികൾ ബിജെപി അനുഭാവികളാണെന്നും നാലാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും കഴിഞ്ഞ ദിവസം സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് രാം നാരായണനെ മർദിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട്.

valayar murder case

കേസ് ഫയലുകള്‍ക്ക് നടുവിൽ എസ്.ഐ വിജയ്; ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’ സെക്കൻഡ് ലുക്ക് പുറത്ത്

0

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നതെന്നാണ് പോസ്റ്റർ സൂചന നൽകുന്നത്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്നത്. പോലീസ് ഫയലുകള്‍ക്ക് നടുവിൽ ഒരു കേസിന്‍റെ ഫയലുമായി നിൽക്കുന്ന ഷെയ്ൻ ആണ് പോസ്റ്ററിലുള്ളത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ACopWithEverythingToProve എന്ന ഹാഷ്ടാഗോടുകൂടിയാണ് ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോഴിതാ പോസ്റ്ററും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിൽ ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.

ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്‍റോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം നി‍ർവ്വഹിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി എം ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്‍റ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്‍റ്, മാർക്കറ്റിംഗ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.

വിനീത് ശ്രീനിവാസൻ ആലപിച്ച ആ നല്ല നാൾ ഇനി തുടരുമോ എന്ന ഗാനം പുറത്തിറങ്ങി

0

വിനീത് ശ്രീനിവാസൻ ആലപിച്ച ആ നല്ല നാൾ ഇനി തുടരുമോ എന്ന ഗാനം പുറത്തിറങ്ങി. അക്ഷയ് രാധാകൃഷ്ണൻ ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരീഫ്,റോമ, ശ്രീജിത്ത്‌ രവി, സോഹാൻ സീനലാൽ, ഫാഹിം സഫർ,സുനിൽ പറവൂർ,വൈശാഖ് വിജയൻ, അലീന ട്രീസ, ക്ഷമ കൃഷ്ണ,റോഷ്‌ന റോയ്,ഫിലിപ്പ് തൊകലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന വെള്ളേപ്പം എന്ന ചിത്രത്തിലെ ഗാനമാണ്.
എറിക് ജോൺസന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസന് ഒപ്പം എമി എഡ്വിൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്, വരികൾ ദിനു മോഹൻ. പുത്തൻ പള്ളിയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും സൗഹൃദങ്ങളുടെയും കഥ പറയുന്ന ചിത്രം ഒറിജിനൽ വെള്ളേപ്പങ്ങടിയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. വളരെ കാലങ്ങൾക്ക് ശേഷം എസ് പി വെങ്കിടേഷ് പശ്ചാത്തല സംഗീതം ഒരുക്കുന്ന ചിത്രമാണ് വെള്ളേപ്പം. വിജയ് യേശുദാസിന്റെ ആലാപനത്തിൽ ഒരു ഗാനവും ചിത്രത്തിൽ ഉണ്ട്.ലീല എൽ ഗിരീഷ് കുട്ടൻ ഉൾപ്പെടെ മൂന്ന് സംഗീത സംവിധായകർ ആണ് ചിത്രത്തിൽ ഉള്ളത്.

ബറോക് സിനിമാസിനു വേണ്ടി ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രവീൺ രാജ് പൂക്കാടൻ ആണ്. കഥ തിരക്കഥ ജീവൻ ലാൽ, ശിഹാബ് ഓങ്ങല്ലൂർ ക്യാമറ, എഡിറ്റിങ് രഞ്ജിത് ടച്ച് റിവർ.ജ്യോതിഷ് ശങ്കർ കലാസംവിധാനവും ലിബിൻ മോഹനൻ മേക്കപ്പ്,ഫിബിൻ അങ്കമാലി പ്രൊഡക്ഷൻ കൺട്രോളർ, നിവിൻ മുരളി സ്റ്റിൽസ് എന്നിവരാണ് മറ്റു സാങ്കേതിക വിഭാഗങ്ങളിൽ. പി ആർ ഒ അരുൺ പൂക്കാടൻ ചിത്രം ജനുവരി 9 ന് തീയേറ്ററുകളിൽ

ആകാംക്ഷയുടെ ഇരുളിനും വെളിച്ചത്തിനും നടുവിൽ അവർ ഇരുവരും; വലതുവശത്തെ കള്ളൻ റിലീസ് ഡേറ്റ് പുറത്ത്

0

സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ റിലീസ് ഡേറ്റ് പുറത്ത്. മിന്നിത്തെളിയുന്ന അരണ്ട വെളിച്ചത്തിൽ ബിജു മേനോനേയും ജോജു ജോർജ്ജിനേയും കാണിച്ചിരിക്കുന്ന മോഷൻ വീഡിയോയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളൻ’ ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.

കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്സ് : ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പിആർഒ : ആതിര ദിൽജിത്ത്.

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം

0

എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ദുര്‍ഗ ഉള്ളത്. നീരിക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റും. വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ദുര്‍ഗ. ആശങ്കകള്‍ ഇല്ലെന്നും, 72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷാ പറഞ്ഞു .ആരോഗ്യനില തൃപ്തികരമാണ്. സങ്കീര്‍ണതകള്‍ സ്വഭാവികമാണെന്നും മറികടക്കാന്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട് ആശങ്കയില്ല എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി ഷിബുവിന്റെ ഹൃദയമാണ് നേപ്പാല്‍ സ്വദേശിക്ക് വെച്ചുപിടിപ്പിച്ചത്. ഇന്നലെയാണ് നേപ്പാള്‍ സ്വദേശിയായ ദുര്‍ഗ കാമിക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്ന ആദ്യത്തെ ഹൃദയമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കൂടിയായിരുന്നു ദുര്‍ഗയുടേത്.

വാളയാറിൽ ആൾക്കുട്ട കൊലപാതകം; രാംനാരായണന്‍റെ കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0

ന‍്യൂഡൽ‌ഹി: വാളയാറിൽ ആൾക്കുട്ടത്തിന്‍റെ മർദനത്തിനിരയായി ജീവൻ നഷ്ടമായ രാംനാരായണന്‍റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു.5 ലക്ഷം രൂപയാണ് ധനസഹായമായി രാംനാരായണിന്‍റെ കുടുംബത്തിന് ലഭിക്കുക. രാംനാരായണിന്‍റെ കൊലപാതകത്തിൽ പ്രതികളായവർക്കതെിരേ കർശന നിയമനടപടി ഉറപ്പാക്കണമെന്ന് ഛത്തീസ്ഗഡ് സർക്കാർ ആവശ‍്യപ്പെട്ടു.

കേസിൽ നാലു പ്രതികൾ ബിജെപി അനുഭാവികളാണെന്നും നാലാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും കഴിഞ്ഞ ദിവസം സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം പ്രതികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് രാം നാരായണനെ മർദിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട്.

ചരിത്രം കുറിച്ച് സ്വർണവില: കേരളത്തിൽ ഒരു പവന് ഒരു ലക്ഷം രൂപ കടന്നു

0

കൊച്ചി: കേരളത്തിന്റെ സ്വർണ വിപണിയിൽ ഇന്നൊരു ചരിത്രദിനം. സ്വർണവില ചരിത്രത്തിലാദ്യമായി ഒരു പവന് ഒരു ലക്ഷം രൂപ എന്ന റെക്കോർഡ് നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. ഇന്ന് (ഡിസംബർ 23, ചൊവ്വ) പവന് ഒറ്റയടിക്ക് 1,760 രൂപ വർധിച്ച് 1,01,600 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നത്തെ നിരക്ക് ഒറ്റനോട്ടത്തിൽ:

  • ഒരു പവൻ (22 കാരറ്റ്): ₹1,01,600
  • ഒരു ഗ്രാം (22 കാരറ്റ്): ₹12,700
  • 24 കാരറ്റ് (ഒരു പവൻ): ₹1,10,840

ഒരു വർഷം മുമ്പ് ജനുവരിയിൽ 57,000 രൂപ നിരക്കിലായിരുന്ന സ്വർണവിലയാണ് ഒരു വർഷത്തിനുള്ളിൽ ഇരട്ടിയോളമായി വർധിച്ചത്. സ്വർണവില കുതിച്ചുയരുന്നത് സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പണിക്കൂലിയും ജി.എസ്.ടി.യും കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് നിലവിൽ 1.10 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.

വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ദ്ധർ നൽകുന്ന സൂചന. അന്താരാഷ്ട്ര സാഹചര്യങ്ങളിൽ മാറ്റമുണ്ടായില്ലെങ്കിൽ സ്വർണവില പവന് 1.4 ലക്ഷം രൂപ വരെ എത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.

ആകാംക്ഷയുടെ ഇരുളിനും വെളിച്ചത്തിനും നടുവിൽ അവർ ഇരുവരും; വലതുവശത്തെ കള്ളൻ റിലീസ് ഡേറ്റ് പുറത്ത്

0

സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ റിലീസ് ഡേറ്റ് പുറത്ത്. മിന്നിത്തെളിയുന്ന അരണ്ട വെളിച്ചത്തിൽ ബിജു മേനോനേയും ജോജു ജോർജ്ജിനേയും കാണിച്ചിരിക്കുന്ന മോഷൻ വീഡിയോയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളൻ’ ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.

കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്സ് : ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പിആർഒ : ആതിര ദിൽജിത്ത്.

അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ ബിരുദസമർപ്പണം

0

കൊച്ചി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി, കൊച്ചി, ചെന്നൈ, എട്ടിമട, ബാംഗ്ലൂർ, മൈസൂർ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കുള്ള ബിരുദ സമർപ്പണം കൊച്ചി അമൃത ക്യാമ്പസിൽ വെച്ച് നടന്നു. ഡെന്റസ്ട്രി, മെഡിസിൻ, ആയുർവേദം, നഴ്‌സിംഗ്, ശിൽപ്പകല,ആർട്സ് ഹ്യുമാനിറ്റിസ് ആൻഡ് കൊമേഴ്‌സ്, , അലൈഡ് ഹെൽത്ത് സയൻസസ്, എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ നിന്നായി ആയിരത്തിലേറെ വിദ്യാർത്ഥികൾ ബിരുദങ്ങൾ ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലുള്ള ബിരുദ ബിരുദാനന്തര ബിരുദ ഗവേഷക വിദ്യാർത്ഥികൾക്കുള്ള ബിരുദങ്ങളാണ് രണ്ട് ദിവസം നീണ്ടുനിന്ന ചടങ്ങിൽ സമർപ്പിച്ചത്. വിവിധ മേഖലകളിലെ റാങ്ക് ജേതാക്കൾക്കുള്ള മെഡലുകളും ബിരുദ സമർപ്പണ ചടങ്ങിൽ സമ്മാനിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം ചാൻസലർ മാതാ അമൃതാനന്ദമയി ദേവിയുടെ വിദ്യാർത്ഥികൾക്കുള്ള സന്ദേശവും ചടങ്ങിൽ വായിച്ചു. അറിവ് സ്വായത്തമാക്കുന്നതിന് പരിധി ഇല്ലെന്ന് മാതാ അമൃതാനന്ദമയി ദേവി കുട്ടികളെ ഓർമിപ്പിച്ചു. നമുക്കുള്ളിലുള്ള കഴിവിനെ തിരിച്ചറിയുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അമ്മ കൂട്ടിച്ചേർത്തു. കേരള യൂണിവേഴ്‌സിറ്റി കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ. എസ്. അനിൽ കുമാർ ബിരുദ സമർപ്പണ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി. അജിത് കുമാർ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ. കൃഷ്ണകുമാർ പി., റിസർച്ച് വിഭാഗം മേധാവിയും ഡീനുമായ ഡോ. ഡി.എം.വാസുദേവൻ, അമൃത സ്‌കൂൾ ഓഫ് ആയുർവേദ ഡീൻ സ്വാമി ശങ്കരാമൃതാനന്ദപുരി, അമൃത സ്‌കൂൾ ഓഫ് ആർട്സ് ഡീൻ ഡോ. യു. കൃഷ്ണകുമാർ, അമൃത സ്‌കൂൾ ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് ചീഫ് പ്രോഗ്രാം ഓഫീസർ ഡോ. എംവി തമ്പി, എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ കെ.പി., അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രി പ്രിൻസിപ്പൽ ഡോ. ബാലഗോപാൽ വർമ ആർ., വൈസ് പ്രിൻസിപ്പൽ ഡോ. എസ് രാകേഷ്, അമൃത സ്‌കൂൾ ഓഫ്, അമൃത കോളേജ് ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ ഡോ. കെ.ടി. മോളി, വൈസ് പ്രിൻസിപ്പൽ ഡോ. അനില കെ.പി. ഡോ.ശോഭാ സുബ്രമണ്യൻ, ഡോ. സുനിൽ കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമ റോട്ടൻ സൊസൈറ്റി മികച്ച ചിത്രം

0

മുംബൈ ഇൻഡി ഫിലിം സൊസൈറ്റി നടത്തിയ ആറാമത് മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി റോട്ടൻ സൊസൈറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങളെ നർമ്മം കലർത്തി ചിത്രീകരിച്ച ഈ സിനിമ തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ് എസ് ജിഷ്ണുദേവ് ആണ്. റോട്ടൻ സൊസൈറ്റിക്ക് ഇതിനോടകം തന്നെ 130 ൽ പരം ഇന്റർനാഷനൽ ഫിലിം അവാർഡുകൾ ലഭിച്ചു കഴിഞ്ഞു.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനൽ ആണ് റോട്ടൻ സൊസൈറ്റിയെ അവാർഡിനായി തെരഞ്ഞെടുത്തത്.

റോട്ടൻ സൊസൈറ്റി സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ ഒരു കലാ സൃഷ്ടിയാണെന്നും സിനിമ അവസാനിച്ചതിനുശേഷവും കാഴ്ചക്കാരന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നു എന്ന് ജൂറി അഭിപ്രായപ്പെട്ടു

ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു ഭ്രാന്തന്റെ കൈയിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളും ഭ്രാന്തനോടൊപ്പം സഞ്ചരിക്കുന്ന ആ ക്യാമറയിലൂടെ പകർത്തുന്ന കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. ഇൻഡിപെൻഡൻറ് സിനിമകളുടെ ഇടയിൽ ശ്രദ്ധ ആകർഷിക്കപ്പെടുന്ന ഈ സിനിമ 2026 ൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും.

ടി സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം വി, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ ആണ് റോട്ടൻ സൊസൈറ്റിയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഒപ്പം സ്നേഹൽ റാവു , ഷൈൻ ഡാനിയേൽ എന്നിവർ കോ പ്രൊഡക്ഷൻ ചെയ്തിരിക്കുന്നു.പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയിൽ സൌണ്ട് ഇഫക്ട്സിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സൌണ്ട് എഫക്ട്സ് നിർവഹിച്ചിരിക്കുന്നത് സാബു ആണ്. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൌണ്ട് ഡിസൈൻ എന്നിവ നടത്തിയിരിക്കുന്നത് ശ്രീവിഷ്ണു ജെ എസ് ആണ്. പ്രജിൻ ഡിസൈൻസ് ആണ് പബ്ലിസിറ്റി ഡിസൈൻസ്.ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിൽ

മൂന്നാമത്തെ ചിത്രം മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ട്രിബ്യൂട്ട്, പുതിയ പ്രഖ്യാപനവുമായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

0

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മാർക്കോ’, റിലീസിനൊരുങ്ങുന്ന കാട്ടാളൻ എന്നീ സിനിമകള്‍ക്ക് പിന്നാലെ മൂന്നാമത്തെ ചിത്രം വരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമൊരുങ്ങുന്ന സിനിമയുടെ സംവിധാനം മലയാള സിനിമയിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ്. സിനിമയുടെ നിർമ്മാണം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദാണ്. മമ്മൂട്ടിയോടുള്ള ആദരസൂചകമായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ സുപ്രധാന പ്രഖ്യാപനം ഇന്ന് രാവിലെ 11.11നാണ് നടന്നത്.

മമ്മൂട്ടിയെന്ന നടനവിസ്മയത്തോടുള്ള ആദരസൂചകമായി ഒരുക്കുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. ‘ഉണ്ട’ എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂക്കയുമായി ബന്ധപ്പെട്ട ഒരു പ്രോജക്റ്റുമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖരായ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ റിലീസിനായി ഒരുങ്ങുകയാണ്. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്. ഇപ്പോഴിതാ വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, പിആർഒ : ആതിര ദിൽജിത്ത്.