HomeNewsതിരുവനന്തപുരത്ത് വിവി രാജേഷ്, തൃശൂരിൽ നിജി ജസ്റ്റിൻ, കോഴിക്കോട് മേയറായി ഒ സദാശിവൻ ; കോർപ്പറേഷൻ...

തിരുവനന്തപുരത്ത് വിവി രാജേഷ്, തൃശൂരിൽ നിജി ജസ്റ്റിൻ, കോഴിക്കോട് മേയറായി ഒ സദാശിവൻ ; കോർപ്പറേഷൻ ഇനി ഭരിക്കുക ഇവർ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും പുതിയ മേയർമാർ ചുതലയേറ്റു. മുനിസിപ്പാലിറ്റികളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടന്നു. മേയർ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തർക്കം മറനീക്കി പുറത്തുവന്ന തൃശൂരും കൊച്ചിയും അടക്കമുള്ള കോർപ്പറേഷനുകളിലും നേതൃത്വം നേരത്തേ തീരുമാനിച്ചപ്രകാരം തന്നെ മേയർമാരെ തെരഞ്ഞെടുത്തു.

തൃശൂരിൽ ഡോ. നിജി ജസ്റ്റിനാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. കൊച്ചിയിൽ വികെ മിനിമോൾ മേയറായി. ഏറെക്കാലത്ത രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ് ദീപ്തി മേരി വർ​ഗീസിനെ കൊച്ചി മേയറാക്കാത്തതിൽ കോൺ​ഗ്രസിലെ ഒരു വിഭാ​ഗത്തിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. കോൺ​ഗ്രസ് നേതാവ് ലാലി ജെയിംസിനെ മേയറാക്കാത്തതിൽ തൃശൂരിലും പ്രതിഷേധമുണ്ടായി. എന്നാൽ പ്രതിഷേധം മറികടന്ന് നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ തങ്ങൾ ജയിച്ച കോർപ്പറേഷനുകളിൽ യുഡിഎഫ് മേയർമാരെ തെരഞ്ഞെടുത്തു.

കൊല്ലം കോർപ്പറേഷനിൽ യുഡിഎഫിന്റെ എകെ ഹഫീസും കണ്ണൂരിൽ പി ഇന്ദിരയും മേയർമാരായി ചുമതലയേറ്റു. എൽഡിഎഫ് വിജയിച്ച കോഴിക്കോട് കോർപ്പറേഷനിൽ ഒ സദാശിവനാണ് മേയറാകുക. തിരുവനന്തപുരത്ത് എൻഡിഎയുടെ കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട മുൻ ഡിജിപി ആർ ശ്രീലേഖയെ മേയറാക്കണമെന്ന ഒരു വിഭാ​ഗത്തിന്റെ അഭിപ്രായം പരി​ഗണിക്കപ്പെട്ടില്ല. വിവി രാജേഷിനെ ബിജെപി തിരുവനന്തപുരത്ത് കോർപ്പറേഷൻ മേയറാക്കി.

tvm new mayor

RELATED ARTICLES
- Advertisment -
Google search engine

Most Popular