Home Blog Page 54

‘എന്റെ പൗരുഷം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ടോ?’; അധിക്ഷേപിച്ചവർക്ക് മാസ് മറുപടിയുമായി ദയ സുജിത്ത്

0

കൊച്ചി: സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്മിംഗിനും സൈബർ അധിക്ഷേപങ്ങൾക്കും കൃത്യമായ ഭാഷയിൽ മറുപടി നൽകി ശ്രദ്ധേയയാകുകയാണ് നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. തന്റെ ശരീരപ്രകൃതിയെയും ലുക്കിനെയും പരിഹസിച്ചവർക്കെതിരെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ശക്തമായി പ്രതികരിച്ചത്.

‘ആണത്തം കൂടുതലാണെന്ന്’ പരിഹാസം

ജിമ്മിൽ പോയാൽ പൂർണ്ണമായും ഒരു ആണായി മാറുമെന്നും, ദയയെ കാണാൻ പൗരുഷം കൂടുതലാണെന്നും പരിഹസിച്ച വ്യക്തിക്ക് ദയ നൽകിയ മറുപടി ഇപ്പോൾ വൈറലാവുകയാണ്. “എന്റെ പൗരുഷം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ടോ? എങ്കിൽ അതിൽ എനിക്ക് ഖേദമുണ്ട്,” എന്നാണ് താരം പറഞ്ഞത്. തന്റെ ആത്മവിശ്വാസത്തെ ഉൾക്കൊള്ളാൻ കഴിയാത്തത് മറ്റുള്ളവരുടെ അരക്ഷിതാവസ്ഥയാണെന്നും ദയ കൂട്ടിച്ചേർത്തു.

‘കളിക്കല്ലേ’ എന്ന് ദയ

നേരത്തെ ശരീരഭാരം കൂടിയതിനെ പരിഹസിച്ചവർക്കും ദയ ഇത്തരത്തിൽ മറുപടി നൽകിയിരുന്നു. “നീ ഫുൾ വണ്ണം വച്ചല്ലോ, പഴയ നീയല്ലല്ലോ ഇത്” എന്ന് പറഞ്ഞവരോട്, സ്വന്തം കുറവുകൾ കാണാതെ മറ്റുള്ളവരുടെ ശരീരത്തിലേക്ക് നോക്കുന്നവരുടെ സ്വഭാവത്തെ പരിഹസിച്ച് ‘കളിക്കല്ലേ’ എന്ന ഡയലോഗോടെയാണ് ദയ പ്രതികരിച്ചത്.

വൈറലായി വീഡിയോ

മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്ന ‘പീപ്പിൾ പ്ലീസിങ്’ രീതി താൻ അവസാനിപ്പിച്ചുവെന്നും, സ്വന്തം സന്തോഷത്തിനാണ് മുൻഗണന നൽകുന്നതെന്നും ദയ വ്യക്തമാക്കി. വിദേശത്ത് ഉപരിപഠനം പൂർത്തിയാക്കിയ ദയ മോഡലിംഗ് രംഗത്തും സജീവമാണ്. താരത്തിന്റെ ആത്മവിശ്വാസത്തെയും നിലപാടുകളെയും പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.

manju pillai daughtet DayaSujith Response ViralVideo

നിക്കോളാസ് മഡുറോയെ പിടികൂടി; വെനസ്വേലയിൽ വ്യോമാക്രമണം നടത്തി അമേരിക്ക

0

വാഷിംഗ്ടൺ/കറാക്കസ് (ജനുവരി 3, 2026): ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടി. ഇന്ന് പുലർച്ചെ വെനസ്വേലയിൽ അമേരിക്ക നടത്തിയ വൻതോതിലുള്ള സൈനിക നീക്കത്തിന് പിന്നാലെയാണ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും പിടിയിലായത്. ഇവരെ വെനസ്വേലയിൽ നിന്നും വിമാനമാർഗ്ഗം മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിതീകരിച്ചു.

ഓപ്പറേഷന്റെ വിശദാംശങ്ങൾ

  • വ്യോമാക്രമണം: ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. കറാക്കസിലെ പ്രധാന സൈനിക താവളമായ ഫ്യൂർട്ടെ ടിയുന (Fuerte Tiuna), ലാ കാർലോട്ട (La Carlota) എയർബേസ് എന്നിവിടങ്ങളിൽ ശക്തമായ മിസൈൽ ആക്രമണങ്ങൾ നടന്നു.
  • ട്രംപിന്റെ പ്രഖ്യാപനം: “അമേരിക്കൻ സൈന്യം വെനസ്വേലയിൽ വലിയ തോതിലുള്ള സ്ട്രൈക്കുകൾ നടത്തി. മഡുറോയെയും ഭാര്യയെയും വിജയകരമായി പിടികൂടി രാജ്യത്തിന് പുറത്തെത്തിച്ചു,” എന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിൽ കുറിച്ചു.
  • കൂട്ടുപ്രവർത്തനം: ഈ സൈനിക നീക്കം അമേരിക്കൻ നിയമപാലകരുമായി (US Law Enforcement) ചേർന്നാണ് നടത്തിയതെന്ന് ട്രംപ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകളിലാണ് ഈ നടപടിയെന്നാണ് സൂചന.

ഈ വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകാനായി പ്രസിഡന്റ് ട്രംപ് ഇന്ന് ഫ്ലോറിഡയിലെ മാരാലാഗോയിൽ (Mar-a-Lago) വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹോളിവുഡ് സുന്ദരി നിക്കോൾ കിഡ്‌മാനെ നേരിൽ കണ്ട് നദിയ മൊയ്തു; ഉയരം കുറയ്ക്കാൻ നിക്കോൾ കുനിഞ്ഞുനിന്നപ്പോൾ താരം പറഞ്ഞത്!

0

സിഡ്‌നി: മലയാളികളുടെ എക്കാലത്തെയും പ്രിയതാരം നദിയ മൊയ്തുവും ഹോളിവുഡ് താരം നിക്കോൾ കിഡ്‌മാനും ഒരേ ഫ്രെയിമിൽ! ഓസ്‌ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ തന്റെ പ്രിയപ്പെട്ട ഹോളിവുഡ് നടിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നദിയ.

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ‘ഫാൻ ഗേൾ മോമെന്റ്’ എന്ന അടിക്കുറിപ്പോടെ നദിയ ഈ അപൂർവ്വ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചത്. നിക്കോൾ കിഡ്‌മാനെ നേരിൽ കണ്ടത് ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്നും അവർ വളരെ വിനയമുള്ള വ്യക്തിയാണെന്നും നദിയ കുറിച്ചു.

ഉയരം ഒരു പ്രശ്നമല്ല! നിക്കോൾ കിഡ്‌മാന്റെ ഉയരത്തെക്കുറിച്ചും അവരുടെ സൗമ്യമായ പെരുമാറ്റത്തെക്കുറിച്ചും നദിയ വാചാലയായി. “നിക്കോൾ വളരെ ഉയരമുള്ള ആളാണ്. ഫോട്ടോ എടുക്കാൻ നേരം എന്റെ ഉയരത്തിനൊപ്പം എത്താനായി അവർ അല്പം കുനിഞ്ഞു നിന്നു. ഞങ്ങൾ തമ്മിൽ ഏകദേശം 6 ഇഞ്ച് ഉയരവ്യത്യാസമുണ്ട്. ഇത്രയും വലിയൊരു താരം കാണിച്ച ആ സ്നേഹം എന്നെ അത്ഭുതപ്പെടുത്തി,” നദിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ആരാധകരുടെ കമന്റുകൾ വീഡിയോ വൈറലായതോടെ നിരവധി താരങ്ങളും ആരാധകരും കമന്റുകളുമായി എത്തി. ഗായകൻ വിജയ് യേശുദാസ് കുറിച്ചത് ഇങ്ങനെയാണ്: “മാം, നിങ്ങളും ഇന്ത്യയിലെ ഒരു വലിയ ലെജൻഡ് ആണെന്ന് ആരെങ്കിലും നിക്കോളിനോട് ഒന്ന് പറഞ്ഞു കൊടുക്കൂ.” മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളും വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ച് എത്തിയിട്ടുണ്ട്.

നിലവിൽ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിൽ അവധി ആഘോഷിക്കുകയാണ് നദിയ മൊയ്തു. സിഡ്‌നിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് ഈ അവിസ്മരണീയമായ കൂടിക്കാഴ്ച നടന്നത്.

Nadiya Moidu Nicole Kidman post

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരൻ; ഗൂഢാലോചനയും വ്യാജരേഖ ചമയ്ക്കലും തെളിഞ്ഞു

0

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിനെതിരെ നിർണ്ണായക വിധി. ആന്റണി രാജു ഉൾപ്പെടെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. 1990-ൽ ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് കേസ്.

തെളിയിക്കപ്പെട്ട പ്രധാന വകുപ്പുകൾ: ആന്റണി രാജുവിനെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച ഗൗരവകരമായ കുറ്റങ്ങൾ കോടതി ശരിവെച്ചു:

  • IPC 120B: കുറ്റകരമായ ഗൂഢാലോചന.
  • IPC 409: പൊതുസേവകൻ നടത്തുന്ന വിശ്വാസവഞ്ചന (Criminal breach of trust by public servant). ഇത് ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
  • IPC 193: വ്യാജ തെളിവ് നിർമ്മിക്കൽ.
  • IPC 201: തെളിവ് നശിപ്പിക്കൽ.
  • IPC 34: പൊതുവായ ഉദ്ദേശത്തോടെ ഒന്നിലധികം പേർ ചേർന്ന് നടത്തുന്ന കുറ്റകൃത്യം.

കോടതി നിരീക്ഷണം: അഭിഭാഷകനായിരുന്ന സമയത്ത് ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ഒന്നാം പ്രതി കെ.എസ്. ജോസും ചേർന്ന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്ന് കോടതി കണ്ടെത്തി. മജിസ്‌ട്രേറ്റ് കോടതിക്ക് പത്തു വർഷത്തിലധികം ശിക്ഷ നൽകാൻ പരിമിതി ഉള്ളതിനാൽ, ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

എം.എൽ.എ സ്ഥാനത്തിന് ഭീഷണി: IPC 409 പോലുള്ള വകുപ്പുകൾ പ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ ആന്റണി രാജുവിന് എം.എൽ.എ സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന ശിക്ഷാവിധി ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും.

ദീർഘകാലം വിചാരണ വൈകിയ ഈ കേസിൽ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ആഗോള റിലീസ് 2026 ഫെബ്രുവരി 6 ന്

0

സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന “വിത്ത് ലവ്” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ “വിത്ത് ലവ്” 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. പുതുവർഷ ആശംസകളേകുന്ന ഒരു പുത്തൻ പോസ്റ്റർ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ഒരു ഫീൽ ഗുഡ് റൊമാൻ്റിക് എൻ്റർടെയ്‌നർ ആയി ഒരുക്കിയ ചിത്രത്തിലെ ‘ അയ്യോ കാതലേ’ എന്ന ഗാനം അടുത്തിടെ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പുതിയ കാലഘട്ടത്തിലെ യുവത്വത്തിൻ്റെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അത് കൃത്യമായി പ്രതിഫലിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിന് യുവ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.

ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി എത്തുകയാണ്. ലവർ, ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയി ജോലി ചെയ്ത മദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടൈറ്റിൽ ടീസറും ഗാനവും സൂചന നൽകുന്നുണ്ട്. ഗുഡ് നൈറ്റ്, ലവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി, സൌന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി സഹകരിക്കുന്ന എംആർപി എന്റർടൈൻമെന്റ്. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച്, ഓഡിയോ ലോഞ്ച് തീയതികൾ ഉടൻ പുറത്ത് വിടും.

ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസർ- വിജയ് എം. പി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എ. ബാലമുരുകൻ, ഗാനരചന- മോഹൻ രാജൻ, സൌണ്ട് മിക്സിംഗ്- സുരൻ ജി,
സൌണ്ട് ഡിസൈൻ- സുരൻ ജി- എസ്. അളഗിയകൂത്തൻ, ഡിഐ- മാങ്കോ പോസ്റ്റ്, കളറിസ്റ്റ്- സുരേഷ് രവി, സി. ജി- രാജൻ, ഡബ്ബിംഗ് സ്റ്റുഡിയോ- സൌണ്ട്സ് റൈറ്റ് സ്റ്റുഡിയോ, ഡബ്ബിംഗ് എഞ്ചിനീയർ- ഹരിഹരൻ അരുൾമുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഡി പ്രശാന്ത്, പ്രൊഡക്ഷൻ മാനേജർ- ആർജെ സുരേഷ് കുമാർ, പബ്ലിസിറ്റി ഡിസൈനർ- ശരത് ജെ സാമുവൽ, ടൈറ്റിൽ ഡിസൈൻ- യദു മുരുകൻ, പബ്ലിസിറ്റി സ്റ്റിൽസ്- ജോസ് ക്രിസ്റ്റോ, സ്റ്റിൽസ്- മണിയൻ, സഹസംവിധായകൻ- ദിനേശ് ഇളങ്കോ, സംവിധാന ടീം- നിതിൻ ജോസഫ്, ഹരിഹര തമിഴ്സെൽവൻ, ബാനു പ്രകാശ്, നവീൻ എൻ. കെ., ഹരി പ്രസാദ്, തങ്കവേൽ, പിആർഒ- ശബരി.

അടങ്ങാ കാളയായി റോബർട്ട് മാസ്റ്റർ നായകനാവുന്ന ‘ സെവല കാള ‘ യുടെ ഫസ്റ്റ് ലുക്ക് എത്തി!

0

ടനും നൃത്ത സംവിധായകനുമായ റോബർട്ട് മാസ്റ്റർ നായകനാവുന്ന ആക്ഷൻ എൻ്റർടെയിനറായ ‘ സെവല കാള ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറക്കാർ പുറത്ത് വിട്ടു. വയലൻസ് മൂഡിലുള്ള ആക്ഷൻ ചിത്രമാണെന്ന് സൂചന നൽകുന്നതാണ് പോസ്റ്റർ. സെവല കാള എന്നാൽ അടങ്ങാത്ത കാള എന്നാണ് അർഥം.സംവിധാന സഹായികളായി പ്രവർത്തിക്കാതെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സിനിമാ പ്രവേശം നടത്തിയ ലോകേഷ് കനകരാജ്, കാർത്തിക് സുബ്ബുരാജ് എന്നിവരെ പോലെ ഹൃസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത അനുഭവ സമ്പത്തുമായി സിനിമയിലേക്ക് ചുവട് വെക്കുന്ന പോൾ സതീഷ് ‘ സെവല കാള ‘ യുടെ രചനയും സംവിധാനവും നിർവഹിക്കുന്നു.മധുരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ആക്ഷൻ, പ്രണയം, കോമഡി, സെൻ്റിമെൻ്റ് എന്നിങ്ങനെ ഒരു വിനോദ സിനിമക്ക് വേണ്ട ചേരുവകളെല്ലാം ചേരുംപടി ചേർത്താണ് നവാഗതനായ പോൾ സതീഷ് ‘ സെവല കാള ‘ ക്ക് ദൃശ്യാവിഷ്കാരം നൽകുന്നത്. ഇതിൽ മുരടൻ നായകനായി റോബർട്ട് മാസ്റ്ററും വില്ലനായി സമ്പത്ത് റാമും അഭിനയിക്കുന്നു. ഉത്തരേന്ത്യൻ നടിയായ മീനാക്ഷി ജെയ്‌സാലാണ് നായിക. തമിഴ് സിനിമയിലെ നായക നിരയിലേക്ക് തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് ഈ ചിത്രത്തിലൂടെ റോബർട്ട് മാസ്റ്റർ. ആർ.രാജാമണി ഛായാഗ്രഹണവും പ്രിഥ്വി സംഗീത സംവിധാനവും നിർവഹിക്കുന്നു. അഞ്ചു ഗാനങ്ങൾ ചിത്രത്തിലുണ്ട്. ശങ്കർ മഹാദേവൻ, അനുരാധ ശ്രീറാം, പ്രസന്ന, മുകേഷ്, വേൽമുരുകൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ‘ സ്പീയേർസ് ‘ സതീഷ്  ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. കെ. വി. ബാലൻ സഹസംവിധായകൻ.

വിങ്സ് പിക്ചേഴ്സിൻ്റെ ബാനറിൽ പോൾ സതീഷും, ജൂലിയും ചേർന്നാണ് ‘ സെവല കാള ‘ നിർമ്മിക്കുന്നത്. #സി.കെ.അജയ് കുമാർ, പി ആർ ഓ 

NSS Political Stand: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഎസ്എസ് നിലപാട് എന്തായിരിക്കും? സുകുമാരൻ നായർ പറയുന്നു

0

ചങ്ങനാശ്ശേരി: എൻഎസ്എസിന് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും വെറുപ്പില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘടന ‘സമദൂരം’ നിലപാട് തുടരുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷങ്ങൾക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയ്ക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ലാത്തതിനാൽ ഒരു രാഷ്ട്രീയത്തോടും വിരോധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വേളകളിൽ എൻഎസ്എസ് സ്വീകരിച്ചുപോരുന്ന തുല്യ അകലം പാലിക്കുന്ന രീതിയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ മാത്രം ‘ശരിദൂരം’

ശബരിമല വിഷയത്തിൽ മാത്രമാണ് എൻഎസ്എസ് ‘ശരിദൂരം’ എന്ന നിലപാട് സ്വീകരിച്ചതെന്ന് സുകുമാരൻ നായർ ഓർമ്മിപ്പിച്ചു. ആ പ്രത്യേക സാഹചര്യമൊഴികെ ബാക്കി എല്ലാ കാര്യങ്ങളിലും സംഘടനയുടെ ഔദ്യോഗിക നിലപാട് സമദൂരം തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കൊള്ള വിവാദം: പ്രതികരണമില്ല

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഈ വിഷയത്തിൽ പറയേണ്ട കാര്യങ്ങളെല്ലാം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ഇനി അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാനില്ലെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

മന്നം ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എൻഎസ്എസ് ആസ്ഥാനം വൻ ഭക്തജനത്തിരക്കിലാണ്. വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങുകളിൽ സംബന്ധിക്കുന്നുണ്ട്.

ഇതിന്റെ കാര്യത്തിൽ എന്ത് കൊടുങ്കാറ്റ് ഉണ്ടായാലും ഞങ്ങൾക്ക് തേങ്ങയാണ്….

0

ഞാനും ജിസും വളരെ അഭിമാനത്തോടെ വളരെ ആഗ്രഹിച്ച് സത്യസന്ധമായി ക്ഷണിച്ചിട്ടാണ് ഇവർ ഇവിടെ വന്നത്… ആദിലയെയും നൂറയെയും ചേർത്തുപിടിച്ച് മെന്റലിസ്റ്റ് ആദി. ആദിയുടെ ഷോയിൽ എത്തിയതായിരുന്നു ബിഗ്ഗ്‌ബോസ്സ് താരങ്ങളായ ആദിലയും നൂറയും, അവർക്കൊപ്പം മറ്റ് ബിഗ്ഗ്‌ബോസ്സ് താരങ്ങളും ഉണ്ടായിരുന്നു.

ഇടയ്ക്ക് ആദിലയും നൂറയും ക്ഷണിക്കാതെ വീട് പാലുകാച്ചിന് എത്തി എന്ന പേരിൽ ഒരു വിവാദം ഉണ്ടായിരുന്നു, അതിനാലാണ് ആദി വേദിയിൽ ഇത്തരം ഒരു സ്റ്റേറ്റ്മെൻറ്റ് പറഞ്ഞത്..

adhila noora adhi show

അശ്വതി ശ്രീകാന്ത് പങ്കുവച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു…

0

അശ്വതി ശ്രീകാന്ത് മകൾ പത്മയുടെ അരങ്ങേറ്റത്തെക്കുറിച്ച് പങ്കുവച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു…

പത്മയുടെ അരങ്ങേറ്റമായിരുന്നു. അവളെക്കാൾ ഞാനാണ് അതാഗ്രഹിച്ചിരുന്നത്, എന്നാൽ എന്നെക്കാൾ അവളത് ആഗ്രഹിച്ച നിമിഷത്തിലാണത് നടന്നത്. സന്തോഷം കൊണ്ട് കരയുന്നതിനെക്കാൾ മനോഹരമായൊരു അവസ്ഥ വേറെയുണ്ടോ എന്നറിയില്ല, അവളെ ആദ്യമായി അരങ്ങിൽ കാണുമ്പോൾ എന്റെ കാഴ്ച കണ്ണീര് കൊണ്ട് മങ്ങിപ്പോയിരുന്നു…എന്നിട്ടുമെന്ത് തെളിച്ചമായിരുന്നു….

aswathysreekanth insta post

ഇതൊരു ദുസ്വപ്നം മാത്രമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു…..അമ്മ സുചിത്ര നായരുടെ അപ്രതീക്ഷിത വിയോഗത്തിൽ കുറിപ്പുമായി നടി മാളവിക നായർ

0

അമ്മ സുചിത്ര നായരുടെ വിയോഗത്തിൽ കുറിപ്പുമായി നടി മാളവിക നായർ

ഇതൊരു ദുസ്വപ്നം മാത്രമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു – എഴുന്നേൽക്കാൻ കഴിഞ്ഞാൽ, എപ്പോഴും കാണുന്നതുപോലെ പുഞ്ചിരിച്ചുകൊണ്ട് എന്റെ അരികിൽ അമ്മയെ കാണാൻ കഴിഞ്ഞെങ്കിൽ. ‘അമ്മ എന്റെ എല്ലാമായിരുന്നു… എല്ലാ തീരുമാനങ്ങളിലും എന്റെ വഴികാട്ടി, ഞാൻ ദുർബലനാണെന്ന് തോന്നുമ്പോൾ എന്റെ ശക്തി, ഞാൻ എവിടെയായിരുന്നാലും എന്റെ വീട്. അമ്മയെ നഷ്ടപ്പെടുന്നത് എനിക്ക് വഴികാട്ടിയ വെളിച്ചം നഷ്ടപ്പെടുന്നത് പോലെയാണ്…

പക്ഷേ, അമ്മേ, ഞാൻ നിനക്ക് ഒരു വാഗ്ദാനം നൽകുന്നു, നിന്റെ സ്വപ്നങ്ങൾ ഞാൻ സാക്ഷാത്കരിക്കും, നീ ആഗ്രഹിച്ച ജീവിതം നയിക്കും, ഞാൻ എടുക്കുന്ന ഓരോ ശ്വാസത്തിലും, എന്റെ എല്ലാ പ്രവൃത്തികളിലും നിന്റെ സ്നേഹം എന്നോടൊപ്പം കൊണ്ടുപോകും. നീ ഇപ്പോൾ സമാധാനത്തിലാണെന്നും, നിന്റെ അച്ഛനും അമ്മയും എന്നെ കാക്കുന്നുവെന്നും, എന്നെ കാക്കുന്നുവെന്നും ഞാൻ പ്രതീക്ഷിക്കുന്നു. നിന്നെ വീണ്ടും കാണുന്നതുവരെ ഞാൻ ദിവസങ്ങൾ എണ്ണിക്കൊണ്ടിരിക്കും.

2025 എനിക്ക് ഒരിക്കലും സാധ്യമല്ലാത്ത വിധത്തിൽ എന്നെ തകർത്തു. നിന്നെ എന്നിൽ നിന്ന് അകറ്റിയതിന് ഈ വർഷം എനിക്ക് വെറുപ്പാണ്…

മാളവികയ്ക്കൊപ്പം മുംബൈയിലായിരുന്നു ‘അമ്മ സുചിത്രയും, അവിടെ വച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.

കറുത്തപക്ഷികൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് മാളവിക ആദ്യമായി അഭിനയിക്കുന്നത്, മികച്ച ബാലതാരത്തിനുള്ള അവാർഡും ആദ്യ ചിത്രത്തിൽ മാളവികയ്ക്ക് ലഭിച്ചു,

malavika nair mother passed away

പൊലീസ് സ്റ്റേഷനിൽ മർദനം: അടിമാലി എസ്.എച്ച്.ഒയ്ക്ക് എതിരെ പരാതി

0

ഇടുക്കി: പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെ സിഐ മർദ്ദിച്ചതായി പരാതി. അടിമാലി സ്വദേശി പി ആർ അനിൽകുമാറിനാണ് മർദ്ദനമേറ്റത്. ഇടുക്കി അടിമാലി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ലൈജുമോൻ സി വിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

അനിൽകുമാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അതേ സമയം, അനിൽകുമാർ പോലീസ് സ്റ്റേഷനിൽ അനാവശ്യമായി ബഹളമുണ്ടാക്കിയെന്നാണ് സി ഐ ലൈജുമോന്റെ വിശദീകരണം. ബഹളം വെച്ചത് ചോദ്യം ചെയ്തിരുന്നുവെന്നും മർദിച്ചില്ല എന്നും സിഐ പറഞ്ഞു.

adimali police ci issue

ഇത്തവണത്തെ പൂരത്തിന് ഉറപ്പായും യൂസഫലി ഇക്ക വരണം; ജന്മനാട്ടിലെ ക്ഷേത്ര പൂരത്തിന് എം.എ യൂസഫലിയെ ക്ഷണിച്ച് ആരിക്കിരി ക്ഷേത്രം ഭാരവാഹികൾ

0

ആരിക്കിരി ക്ഷേത്രത്തിലേക്കുള്ള സംഭാവന അഞ്ച് ലക്ഷത്തിന്റെ ചെക്ക് കൈമാറി

തൃപ്രയാർ : ഇത്തവണത്തെ പൂരത്തിന് എം.എ യൂസഫലി പങ്കെടുക്കണമെന്ന അഭ്യർത്ഥന പങ്കുവച്ച് നാട്ടിക ബീച്ച് ആരിക്കിരി ഭ​ഗവതി ക്ഷേത്രം ഭാരവാഹികൾ. തൃപ്രയാർ വൈമാളിന്റെ ലാഭവിഹിതത്തിൽ നിന്ന് നാട്ടിക ആരിക്കിരി
ഭ​ഗവതി ക്ഷേത്രത്തിന് നൽകിയ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറിയ ചടങ്ങിലാണ് ക്ഷേത്രം ഭാരവാഹികളുടെ അഭ്യർത്ഥന എത്തിയത്. മുൻ വർഷങ്ങളിൽ മൂന്ന് ലക്ഷം രൂപയാണ് നൽകിയിരുന്നത്. ഈവർഷം മുതൽ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തിയിരുന്നു. യൂസഫലി ജന്മനാട്ടിലെ പൂരം കാണാനായി കുട്ടിക്കാലത്ത് ഒരുപാട് തവണയെത്തിയിട്ടുള്ള ക്ഷേത്രം കൂടിയാണിത്. പിന്നീട് വ്യവസായ പ്രമുഖനായി വളർന്നപ്പോഴും വർഷങ്ങൾക്ക് മുൻപ് പൂരദിവസം സമയം കണ്ടെത്തി വന്നിരുന്നു. ഇത്തവണത്തെ പൂരത്തിന് യൂസഫലിക്കയുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അതിനാൽ തന്നെയാണ് ക്ഷേത്രം ഭാരവാഹികൾ ആ​ഗ്രഹം പങ്കുവച്ചതും.

ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്കുമായിട്ടാണ് എം.എ യൂസഫലിയുടെ സംഭാവനായായുള്ള തുക കൈമാറിയത്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ നിർദേശപ്രകാരം വൈ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചെക്ക് കൈമാറിയത്. എം.എ യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ ഹാരീസ് , ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവർ ചേർന്ന് ആരിക്കിരി ഭ​ഗവതി ക്ഷേത്രം പ്രസിഡന്റ് എൻ.പി അഘോഷ്, സെക്രട്ടറി എ.കെ ചന്ദ്രശേഖരൻ, കമ്മിറ്റി അം​ഗം എ.കെ ​ഗോപി എന്നിവർക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

വൈ മാൾ ഉദ്ഘാടന വേളയില്‍ തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, തൃപ്രയാർ സെന്റ് ജൂഡ് ദേവാലയം, നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായമാണ് പതിവ് തെറ്റിക്കാതെ ഇത്തവണയും കൈമാറിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷേത്രത്തെ സഹായിക്കുന്ന അദ്ദേഹത്തിനും കുടുംബത്തിനും സ്ഥാപനങ്ങൾക്കുമുള്ള കൃതജ്ഞ എപ്പോഴുമുണ്ടാകുമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

m a yusuff ali A cheque for five lakhs donated to the Arikiri temple was handed over.