തൃശൂരിൽ കോൺ​ഗ്രസിന് വൻ തിരിച്ചടി; മറ്റത്തൂർ പഞ്ചായത്തിൽ 8 പഞ്ചായത്ത് അം​ഗങ്ങൾ കോൺ​ഗ്രസ് വിട്ടു, ബിജെപിയുമായിലേക്കെന്ന് സൂചന

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 8 മെമ്പർമാരും കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചു. ബിജെപിയുമായി മുന്നണിയുണ്ടാക്കാൻ ആണ് ഇവരുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോൺ​ഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് മറ്റത്തൂരിലെ പഞ്ചായത്ത് അം​ഗങ്ങളുടെ നീക്കം. ബിജെപി പിന്തുണയോടെ സ്വതന്ത്ര അം​ഗമായ ടെസ്സിയെ പഞ്ചായത്ത് പ്രസിഡന്റാക്കാനാണ് തീരുമാനം എന്നും റിപ്പോർട്ട് ഉണ്ട്.

പഞ്ചായത്തിൽ കോൺ​ഗ്രസിന്റെ 8 അം​ഗങ്ങളും നാല് ബിജെപി അം​ഗങ്ങളും രണ്ട് വിമത അം​ഗങ്ങളുമാണുള്ളത്. 10 സിപിഎം അം​ഗങ്ങൾ പഞ്ചായത്തിൽ വിജയിച്ചിട്ടുണ്ട്. അതേസമയം എസ്ഡിപിഐ പിന്തുണ തള്ളി പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ കോൺ​ഗ്രസിന്റെ പ്രസിഡന്റ് കെ വി ശ്രീദേവി രാജി നൽകി.

ബിജെപിയെ ഒഴിവാക്കാനാണ് പിന്തുണ നൽകുന്നതെന്ന് എസ്ഡിപിഐ അറിയിച്ചിരുന്നു. എന്നാൽ, എസ്ഡിപിഐ പിന്തുണയിൽ അധികാരം വേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്. യുഡിഎഫിനും ബിജെപിക്കും അഞ്ചു വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ എസ്ഡിപിഐക്ക് മൂന്ന് പ്രതിനിധികൾ ഉണ്ട്. എൽഡിഎഫിന് ഒരു പ്രതിനിധി ആണ് ഉള്ളത്. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയിലാണ് എൽഡിഎഫ് പഞ്ചായത്ത് ഭരിച്ചിരുന്നത്.

udf to bjp

By admin