HomeNewsക്രിസ്മസിന് ബെവ്കോ വഴി വിറ്റത് 332 കോടിയുടെ മദ്യം

ക്രിസ്മസിന് ബെവ്കോ വഴി വിറ്റത് 332 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ്-പുതുവർഷ കളക്ഷനുമായി കുതിക്കാനൊരുങ്ങുകയാണ് ബെവ്കോ. ഓണം കഴിഞ്ഞാൽ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ ഏറ്റവും കൂടുകൽ കളക്ഷൻ നിറയുന്നത് ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങളിലാണ്. ഇത്തവണയും അതിൽ മാറ്റമുണ്ടായിട്ടില്ല. ഡിസംബർ 22 മുതൽ 25 വരെ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 332.62 കോടി രൂപയുടെ മദ‍്യമെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മദ‍്യ വിൽപ്പനയിൽ 19 ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഡിസംബർ 24ന് മാത്രം 114.45 കോടി രൂപ‍യുടെ മദ‍്യം സംസ്ഥാനത്തെ ഔട്ട്ലെറ്റുകളിലൂടെ വിറ്റ്പോയി.

ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടറുകളടക്കമുള്ള സൗകര‍്യങ്ങൾ ഒരുക്കിയിരുന്നു. തൃശൂരിലും കോഴിക്കോടും ഉൾപ്പടെ സ്ഥലങ്ങളിൽ പ്രീമിയം കൗണ്ടറുകൾ തുറന്നിരുന്നതും ഉപഭോക്താക്കളെ ഇരട്ടിയാക്കിയിട്ടുണ്ട്.. ഇതാണ് വിൽപ്പനയിലെ വർധനവിന് കാരണമായത്.

ഓണത്തിന് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴി വിറ്റഴിച്ചത് 970.74 കോടി രൂപയുടെ മദ്യമായിരുന്നു. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 6 വരെ ആകെ 970.74 കോടി രൂപയുടെ മദ്യം വിറ്റഴിച്ചതായാണ് ബെവ്‌കോ അറിയിച്ചത്.2024നെ അപേക്ഷിച്ച് വില്‍പ്പനയില്‍ നിന്ന് 9.34% വളര്‍ച്ചയാണ് 2025ലുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 842.07 കോടി രൂപയുടെ മദ്യമായിരുന്നു ബെവ്‌കോ വഴി വിറ്റത്.

bevco xmas sale

RELATED ARTICLES
- Advertisment -
Google search engine

Most Popular