Home Blog Page 547

ഞാൻ മേരിക്കുട്ടി : മൂവി റിവ്യൂ

0

രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് “ഞാൻ മേരിക്കുട്ടി”. സിനിമ ഇറങ്ങുന്നതിനുമുൻപ് തന്നെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് ഇത്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വിഭാഗത്തിന്റെ കഥയാണ് ഞാൻ മേരിക്കുട്ടി. എന്നാൽ ഇത് കണ്ടുപഴകിയ കഥയല്ല. സമൂഹത്തിനുണ്ടാകേണ്ടുന്ന മാറ്റമാണ് ചിത്രം പറയുന്നത്.

പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസുമായി ജനിച്ച ആളാണ് മാത്തുക്കുട്ടി. തന്നിലെ സ്ത്രീ ആണ് മുൻപിൽ എന്ന തിരിച്ചറിവിൽ മാത്തുക്കുട്ടി മേരിക്കുട്ടിയായി മാറുന്നു. അതിനായി മാത്തുക്കുട്ടിക്ക് തന്റെ കുടുംബം ഉപേക്ഷിക്കേണ്ടിവരുന്നു. സ്ത്രീയായി മാറിയതിനുശേഷം തിരിച്ച തന്റെ നാട്ടിലെക്കുന്ന മേരിക്കുട്ടിയിലൂടെയാണ് കഥ നീങ്ങുന്നത്.

പോലീസ് ആകണമെന്ന മേരിക്കുട്ടിയുടെ ആഗ്രഹവും അത് നേടിയെടുക്കുവാൻ വേണ്ടിയുള്ള പരിശ്രമവുമൊക്കെയാണ് കഥ. ആദ്യപകുതിയിൽ മേരിക്കുട്ടിയുടെ ആഗ്രഹമായ പോലീസ് ജോലിയും സ്വപ്നങ്ങളും ട്രാ​ൻ​സ്ജെ​ൻ​ഡ​റിനെ  പൊതു സമൂഹം നോക്കികാണുന്ന രീതിയേയും അവർക്കെതിരെ നടക്കുന്ന ചൂഷണങ്ങളെകുറിച്ചും ഒക്കെ ചൂണ്ടിക്കാണിക്കുമ്പോൾ രണ്ടാം പകുതിയിൽ തന്റെ ആഗ്രഹങ്ങൾ നേടിയെടുക്കാനുള്ള മേരിക്കുട്ടിയുടെ പരിശ്രമങ്ങളും അതിനുവേണ്ടി നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും, സമൂഹത്തിന്റെ ഒറ്റപെടുത്തലുകളുടെ മേലുള്ള വിജയത്തെ പറ്റിയും പറയുന്നു.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ എ​ന്ന വിഭാഗത്തോടുള്ള സമൂഹത്തിന്റെ പ്രതികരണത്തിൽ പൂർണമായ മാറ്റമുണ്ടാകണമെന്നും അവർ നമ്മളിൽ ഒരാളാണെന്നും ഈ ചിത്രത്തിലൂടെ പറയുകയാണ് സംവിധായകൻ. സമൂഹത്തിൽ മാറിനിക്കേണ്ടവരല്ല ഇത്തരക്കാർ.

മേരിക്കുട്ടിയായി നല്ലൊരു മേക് ഓവർ തന്നെയാണ് ജയസൂര്യ നടത്തിയിരിക്കുന്നത്. സംസാരത്തിലും നടപ്പിലും വസ്ത്രധാരണയിലുമെല്ലാം സ്ത്രീ ആയി മാറാൻ ജയസൂര്യക്ക് സാധിച്ചു. മാറ്റ് ചിത്രങ്ങളിൽ കാണാറുള്ളതുപോലെ ട്രാ​ൻ​സ്ജെ​ൻ​ഡറിനെ ഒരു കോമാളിയായി ചിത്രീകരിച്ചിട്ടില്ല ഈ ചിത്രത്തിൽ. പോലീസ് സ്റ്റേഷനിലെ രംഗo എടുത്ത് പറയേണ്ടതാണ്. ട്രാൻസ്‌ജെൻഡർ അനുഭവിക്കേണ്ടി വരുന്ന മാനസിക സങ്കർഷങ്ങൾ പ്രേക്ഷകരിൽ എത്തിക്കാൻ ജയസൂര്യക്ക് സാധിച്ചു. ചുരുക്കിപ്പറഞ്ഞാൽ മേരിക്കുട്ടി എന്ന കഥാപാത്രം ജയസൂര്യയുടെ കയ്യിൽ ഭദ്രമാണ്.

ജോജു ജോർജ്, ഇന്നസെന്റ്, ജുവൽ മേരി, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. മേ​രി​ക്കു​ട്ടി​ക്കു വേ​ണ്ടി സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ആ​ന​ന്ദ് മ​ധു​സൂ​ദ​ന​നാ​ണ്. ഛായാ​ഗ്രാ​ഹ​ക​ൻ വി​ഷ്ണു നാ​രാ​യ​ണ്‍.

ഒരു സാധാരണ ചിത്രം വളരെ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള മനസോടെ പോയാൽ ആ മനസ്സിൽ മേരിക്കുട്ടി ഇടംപിടിക്കും, ഉറപ്പ് .

 

ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവം : സുദേഷ് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി

0

ഡ്രൈവറെ മകൾ മർദ്ദിച്ച സംഭവത്തിൽ പരാതികൾ ലഭിച്ചതിനെ തുടർന്ന് സുദേഷ് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി .എഡിജിപി സുദേഷ്കുമാര്‍ ജീവനക്കാരെ അടിമപ്പണി എടുപ്പിക്കുന്നതിനൊപ്പം ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന്റെ  തെളിവുകളും പുറത്തു വന്നിരുന്നു .കൂടാതെ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മർദിച്ചത് തെളിയിക്കുന്ന മെഡിക്കല്‍ കോളജിലെ പരിശോധനാ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു .കഴുത്തിന് പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത് .

 

രാഷ്ട്രീയക്കാരാകുമ്പോൾ ഒരുപാട് ആരോപണം വരും : കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ

0

രാഷ്ട്രീയക്കാരാകുമ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ വരുമെന്ന് എംഎല്‍എ കെ.ബി. ഗണേഷ്കുമാര്‍. അഞ്ചലില്‍ യുവാവിവിനെ മർദിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു .വാഹനത്തിന് വഴികൊടുത്തില്ല എന്ന് പറഞ്ഞ് സ്ത്രീയെയും മകനെയും മർദിച്ചു എന്നുള്ളതാണ് കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എക്കെതിരെ ഉള്ള പരാതി .

ദുൽഖർ സൽമാൻറെ പുതിയ തമിഴ്ചിത്രം : “വാൻ”

0

മലയാളത്തിന് പുറമെ തമിഴിലും തെലുക്കിലും ബോളിവുഡിലുമെല്ലാം തിളങ്ങുന്ന താരമാണ് ദുൽഖർ സൽമാൻ. സംവിധായകൻ രാ കാർത്തിക്കിന്റെ പുതിയ തമിഴ് ചിത്രത്തിൽ നായകനാകാൻ ഒരുങ്ങുകയാണ് ദുൽഖർ. “വാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജെ സെൽവകുമാർ ആണ്.

ദുൽഖർ സൽമാൻ തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ ഈ വിവരം പുറത്ത് വിട്ടത്. കൂടാതെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.

വിശപ്പില്ലായ്മ മാറാൻ : ടിപ്സ്

വിശപ്പില്ലായ്മ പലപ്പോഴെങ്കിലും ചിലർക്ക് അനുഭവപ്പെടാറുണ്ട്. പ്രത്യേകിച്ച് കുട്ടികളെ  ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ സ്ഥിരം പറയുന്നതാണ് വിശപ്പില്ല എന്ന്. ഈ വിശപ്പില്ലായ്മ മാറ്റാൻ ഒരു ഒറ്റമൂലി പറഞ്ഞുതരാം.

  • മൂന്നോ നാലോ ഗ്രാം തിപ്പലി പൊടിച്ച് തേനോ കൽക്കണ്ടമോ ചേർത്തു സേവിക്കുക.
  • തിപ്പലിപ്പൊടി 2 – 4 ഗ്രാം വരെ പാലിൽചേർത്ത് ഒരുമാസം സേവിക്കുക.

ഫലവൃക്ഷങ്ങളുടെ സ്ഥാനം

0

ശാസ്ത്രം പറയുന്നത് ഫലവൃക്ഷങ്ങൾ എവിടേയും വെയ്ക്കാമെന്നണ്. വടക്കുവശത്ത് മാവ്, തെക്കുവശത്ത് കമുങ്ങ്, കിഴക്ക് പ്ലാവ്, പടിഞ്ഞാറ് തെങ്ങ് ആണ് ഉത്തമം. എന്നാൽ ഈ വൃക്ഷങ്ങൾ മറ്റു സ്ഥാനത്തുവന്നാലും ദോഷമില്ല. അത്തി, ഇത്തി, പേരാൽ, അരയാൽ,എന്നിവ അതാത് സ്ഥാനത്ത് തന്നെ വേണം. പുഷ്പങ്ങൾ നൽകുന്ന ചെടിയും വൃക്ഷങ്ങളും ഒക്കെ ഇതിൽ പെടും. എന്നാൽ ആൽമരം വീടിന്റെ സമീപത്ത് പാടില്ല.

ഇന്ന് ചെറിയ പെരുന്നാള്‍

0

ഒരുമാസം നീണ്ട നോമ്പിന് പരിസമാപ്തി കുറിച്ച് ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍ .കേരളത്തിലെ പള്ളികളിൽ നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് ഇസ്‌ലാം വിശ്വാസികള്‍ പങ്കെടുത്തു.തിരുവനന്തപുരത്ത്  നടന്ന പെരുന്നാള്‍ നമസ്കാരത്തിന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി നേതൃത്വം നല്‍കി.കനത്ത മഴ കാരണം പലയിടത്തും ഈദ് ഗാഹുകള്‍ക്ക് പകരം പള്ളികളും ഒാഡിറ്റോറിയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുന്നത്.കൊച്ചി കടവന്ത്ര സലഫി മസ്ജിദില്‍ നടന്ന പെരുനാള്‍ നമസ്കാരത്തിൽ മമ്മുട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും പങ്കെടുത്തു .

ജോണി ജോണി എസ് അപ്പാ പൂജ കഴിഞ്ഞു

0

വൈശാഖ സിനിമാസിന്റെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ജോണി ജോണി എസ് അപ്പാ യുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. അനുസിത്താര, വിജയരാഘവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജോജി തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ജോണി ജോണി എസ് അപ്പാ. സംവിധാനം മാര്‍ത്താണ്ഡന്‍. കോട്ടയമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

വിജയുടെ കാലിനു മുകളില്‍ കീർത്തിയുടെ കാൽ : ദേഷ്യപ്പെട്ട് ആരാധകർ

0

 

 

 

 

 

 

മഹാനടി എന്ന ചിത്രത്തിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ നടിയാണ് കീർത്തി സുരേഷ്. നേരത്തെ ട്രോളന്മാരുടെ പ്രിയതാരമായിരുന്ന കീർത്തി മഹാനടി ഇറങ്ങിയതോടെ അവരുടെ പിടിയിൽ നിന്ന് രക്ഷപെട്ടുനിൽക്കുകയായിരുന്നു. അപ്പോഴാണ് കീർത്തി നായികയാകുന്ന വിജയുടെ പുതിയചിത്രo വിജയ് 62 ന്റെ  ലൊക്കേഷൻ സ്റ്റിൽ പുറത്തുവരുന്നത്.

അതോടെ ട്രോളന്മാരും വിജയ് ആരാധകരും കീർത്തിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൽ വിജയ് താഴയും കീർത്തി സോഫയിലും ഇരിക്കുന്നു കൂടാതെ കീർത്തി വിജയ്‌യുടെ കാലിനുമേൽ തന്റെ കാൽ കയറ്റി വച്ചിരിക്കുന്നു. ഇതാണ് വിജയ് ആരാധകരെ ദേഷ്യം പിടിപ്പിച്ചത്. ഫോട്ടോ എടുക്കുമ്പോൾ നോക്കിയുംകണ്ടും നിൽക്കണം എന്നാണ് ആരാധകരുടെ കമൻറ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിക്കടുത്ത് പറക്കും തളിക ?

0

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ന്യൂഡൽഹിലെ വസതിക്കടുത്ത് ആകാശത്ത് അജ്ഞാതമായ ഒരു വസ്തു (UFO) പറക്കുന്നതായി കണ്ടെന്ന് റിപ്പോർട്ട്. ജൂൺ ഏഴിന് രാത്രി ഏഴരയോടെ  ദില്ലിയിലെ ലോക് കല്യാൺ മാർഗിൽ രണ്ടുകിലോമീറ്റർ ചുറ്റളവിലാണ് അജ്ഞാതവസ്തു പറക്കുന്നതായി കണ്ടത്.

അപ്പോൾ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ പോലീസിനെ വിവരമറിയിക്കുകയും . ഉടൻതന്നെ ദേശീയ സുരക്ഷാ ഗാർഡ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്), ഡൽഹി എയർപോർട്ട് അധികൃതർ, ഡൽഹി എയർ ട്രാഫിക് കൺട്രോൾ എന്നിവർ സ്ഥലത്തെത്തി. പക്ഷെ അതിനുള്ളിൽ തന്നെ അജ്ഞാതവസ്തു അപ്രതീക്ഷിതമായി.

അജ്ഞാതവസ്തു പറക്കുന്നത് കണ്ടു എന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വന്നതോടെ ധാരാളം കമ്മന്റുകളും സിദ്ധാന്തങ്ങളുമാണ് ആളുകൾ പോസ്റ്റ് ചെയ്യുന്നത്. ഇതൊരു പറക്കും തളികയാണെന്നാണ് (UFO) കൂടുതൽ അളക്കാരും പറയുന്നത് . എന്തായാലും സംഭവത്തിനുശേഷം പ്രധാനമന്ത്രിയുടെ സുരക്ഷാസന്നാഹങ്ങൾ ഒന്നുകൂടി ശക്തമാക്കിയിരിക്കുകയാണ്.

 

യുവാവിനെ മര്‍ദിച്ച സംഭവം : ഗണേഷ് കുമാറിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

0


കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ച കേസിൽ ഗണേഷ് കുമാറിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ഡ്രൈവറും ചേർന്ന് പരാതിക്കാരനായ അനന്തകൃഷ്ണനെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി. വാഹനത്തിൽനിന്ന് ഇറങ്ങിയ ഡ്രൈവർ അനന്തകൃഷ്ണനെ കാറിൽനിന്നു പിടിച്ചിറക്കി മര്‍ദിചെന്നും ,വാഹനത്തിൽനിന്ന് ഇറങ്ങിയ ഗണേഷ്കുമാർ അനന്തകൃഷ്ണനെ പിടിച്ചു തള്ളിയെന്നും ‘അമ്മ ഷീനയെ അസഭ്യം പറഞ്ഞെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാർ അൽപം പിന്നോട്ട് എടുത്തിരുന്നെങ്കിൽ ഇത്ര ബുദ്ധിമുട്ടണമായിരുന്നോ എന്നു ഷീന വാഹനത്തിൽ ഇരുന്ന് എംഎൽഎ യെ പ്രകോപിപ്പിച്ചത് എന്നാണ് അനന്തകൃഷ്ണൻ പറയുന്നത് .എന്നാൽ തന്നെയാണ് യുവാവ് മർദിച്ചത് എന്ന  വാദവുമായി എംഎല്‍എയുടെ ഡ്രൈവറും പോലീസിൽ പരാതി നൽകിയിട്ടുണ്ട് .

പെഷ്‌വാരി ചിക്കൻ

0

 

 

 

 

 

 

1 ചിക്കൻ                  –  ഒരു കിലോ

2 മുളകുപൊടി          – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി             – ഒരു ചെറിയ സ്പൂൺ നിറയെ

കുരുമുളകുപൊടി  –  ഒരു ചെറിയ സ്പൂൺ

ജീരകം                   – അര ചെറിയ സ്പൂൺ

പെരുംജീരകം         – കാൽ ചെറിയ സ്പൂൺ

ഉലുവ                    – കാൽ ചെറിയ സ്പൂൺ

ഏലയ്ക്ക               – മൂന്ന്

ഗ്രാമ്പു                    – മൂന്ന്

കറുവാപ്പട്ട             – രണ്ടിഞ്ചു പീസ്

മഞ്ഞൾപ്പൊടി        –  അര ചെറിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത്  –  രണ്ട് ഇടത്തരം

ഇഞ്ചി                    –  രണ്ടരയിഞ്ച് കഷ്ണം

പച്ചമുളക്              – ആറ്

4 തൈര്           – മുക്കാൽ കപ്പ്

ഉപ്പ്             –  പാകത്തിന്

നാരങ്ങാനീര്  –  രണ്ടു ചെറിയ സ്പൂൺ

നെയ്യ്             – കാൽ കപ്പ്

തയ്യാറാക്കുന്ന വിധം 

  • ചിക്കൻ വൃത്തിയാക്കി വലിപ്പമുള്ള കഷ്ണങ്ങളാക്കി വയ്ക്കുക.
  • രണ്ടാമത്തെ ചേരുവകൾ അല്പം വെള്ളം ചേർത്ത് മയത്തിൽ അരയ്ക്കുക.
  • മൂന്നാമത്തെ ചേരുവ തരുതരുപ്പായി അരയ്ക്കുക .
  • അരച്ച ഒന്നും രണ്ടും ചേരുവകൾ നാലാമത്തെ ചെറുവയുമായി യോജിപ്പിച്ചശേഷം ചിക്കനിൽ പുരട്ടി രണ്ടു മണിക്കൂർ വയ്ക്കുക.
  • അതിന് ശേഷം ഇടത്തരം തീയിൽ വേവിക്കുക.
  • വെന്തു കഴിയുമ്പോൾ കറിയിൽ ഏകദേശം അറക്കപ്പൊലം ഗ്രേവി ഉണ്ടാകും.
  • സവാള വാരത്തതുംകൊണ്ട് അലങ്കരിച്ചു വിളമ്പാം.