Home Blog Page 548

കോഴിക്കോട്ടും വയനാട്ടിലും മലപ്പുറത്തും ഉരുൾപൊട്ടൽ

0

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴയും ഉരുൾപൊട്ടലും. മലയോര പ്രദേശങ്ങളിൽ പരക്കെ മഴക്കെടുതി. കോഴിക്കോടിന് പുറമെ വയനാട്ടിലും മലപ്പുറത്തും ഉരുൾപൊട്ടൽ ഉണ്ടായി. കോഴിക്കോട് താമരശേരി കരിഞ്ചോലയില്‍ വീടിനു മുകളില്‍ മണ്ണ് വീണ് മൂന്നുകുട്ടികള്‍ മരിച്ചു. 13 പേരെ കാണാതായി. കോഴിക്കോട്ട് അഞ്ചിടത്തതാണ് ഉരുൾപൊട്ടിയത്.

കക്കയം ഡാമിന്റെ പെൻസ്‌റ്റോക്കിനടുത്തതും ഉരുൾപൊട്ടൽ ഉണ്ടായി. കണ്ണൂർ മാങ്കുട്ടം ചുരം റോഡ് ജൂലായ് 12 വരെ അടച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാകാൻ സർക്കാർ തീരുമാനം, ദേശിയ ദുരന്തനിവാരണ സേന കോഴിക്കോട്ടെത്തും.

“കൂടെ” ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി

0

അഞ്ജലിമേനോന്റെ പുതിയ ചിത്രം “കൂടെ” യുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി.

ടീസർ കാണാം

 

ഫിറ്റനസ് ചലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി

0

വീരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വർക്ക് ഔട്ട് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെയാണ് താൻ നടക്കുന്നത് എന്നും രാവിലെയുള്ള യോഗയ്ക്കു പുറമേയുള്ള നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടും കൂടിയാണ് മോദി വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടാതെ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ജേതാവായ മണിക ബാദ്രയ്ക്കുo മോദി ഫിറ്റ്നസ് ചലഞ്ച് നൽകുകയും ചെയ്തു. 

മോദിയുടെ ഫിറ്റ്നസ് ചലഞ്ചിന് മറുപടിയായി കുമാരസ്വാമി പറഞ്ഞതിങ്ങനെ,  എന്റെ ആരോഗ്യത്തെക്കുറിച്ച് താല്‍പ്പര്യപ്പെടുന്നതില്‍ നന്ദി. ഫിറ്റ്നസ് വളരെ പ്രാധാന്യമുള്ളതാണ്. താന്‍ വര്‍ക്ക് ഔട്ട് ചെയ്യാറുണ്ട്. എന്നാല്‍ കര്‍ണ്ണാടകയുടെ വികസനത്തിനും അതിലൂടെ ഫിറ്റ് കര്‍ണ്ണാടകയ്ക്കുമാണ് താന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അതിനായി താങ്കളുടെ എല്ലാ പിന്തുണയും ആവശ്യപ്പെടുന്നു.

പേപ്പാറ വന്യജീവി സങ്കേതം

0

കാടും വന്യജീവികളെയും കാണാൻ താല്പര്യമുള്ളവർക്ക് പേപ്പാറ വന്യജീവി സങ്കേതത്തിൽ പോകാം.

തലസ്ഥാന നഗരിക്കു പുറത്ത്, ഏകദേശം 50 കി. മീ. ദൂരെ 53 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പശ്ചിമഘട്ടത്തില്‍ പേപ്പാറ വന്യജീവി സങ്കേതം വ്യാപിച്ചു കിടക്കുന്നത്. 1938 -ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി പേപ്പാറ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.

പക്ഷി ശാസ്ത്രഞ്ജര്‍ക്ക് ഏറെ പ്രിയങ്കരമായ വന്യജീവി സങ്കേതമാണിത്. മ്ലാവ്, പുലി തുടങ്ങിയ ജീവികള്‍ക്കു പുറമെ ഓലഞ്ഞാലി, മക്കാച്ചിക്കാട,കാടുമുഴക്കി തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാം.

അടുത്ത കാലത്തായി സംസ്ഥാന ടൂറിസം, വനം വകുപ്പുകളും കേരളാ വാട്ടര്‍ അതോറിറ്റിയും സംയുക്തമായി പേപ്പാറ അണക്കെട്ടും ചുറ്റുപാടും സൗന്ദര്യവല്‍ക്ക രിക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്.

യാത്രാസൗകര്യം

തിരുവനന്തപുരത്തു നിന്ന് 50 കി. മീ. അകലെ പൊന്മുടിയിലേക്കുള്ള മാര്‍ഗമധ്യേ

  • സമീപ റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം, 50 കി. മീ.
  • സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 56 കി. മീ

കൂടുതൽ വിവരങ്ങൾക്ക് 

ദ വൈൽഡ് ലൈഫ് വാർഡൻ
തിരുവനന്തപുരം വന്യജീവി വകുപ്പ്,
ഫോറസ്ട്രി കോംപ്ലക്സ്, രാജീവ് ഗാന്ധി നഗർ,
വട്ടിയൂർക്കാവ്  പി.ഒ, തിരുവനന്തപുരം

ഫോൺ : 0471 2360762

Email – [email protected]

തരംഗമായി ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത്

0

മുംബൈ: എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ് റിലയന്‍സ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത പുത്രൻ ആകാശ് അംബാനിയുo  റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെയും മോണയുടെയും ഇളയ മകൾ ശ്ലോക മേത്തയുo തമ്മിലുള്ള വിവാഹം.

ജൂണ്‍ 30ന് നടക്കാനിരിക്കുന്ന വിവാഹത്തിന്‍റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് ഇപ്പോൾ സംസാരിക്കാനുള്ളത് വിവാഹ ക്ഷണക്കത്തിനെപ്പറ്റിയാണ്.

വെള്ള നിറത്തിലുള്ള പെട്ടിയില്‍ ഗണേശ വിഗ്രഹമടങ്ങിയ ക്ഷണക്കത്തിൽ പെട്ടി തുറക്കുമ്പോൾ ഗണപതി വിഗ്രഹത്തിന് മുകളിലായി ക്ഷണകത്ത് ലഭ്യമാകുന്നു. ഇതിന് ഏകദേശം 15 ലക്ഷം രൂപ വില വരുമെന്നാണ് പറയപ്പെടുന്നത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി അ​റ​സ്റ്റി​ൽ

0

ബം​ഗ​ളൂ​രു: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക വി​ജ​യാ​പു​ര സ്വ​ദേ​ശി പ​ര​ശു​റാം വാ​ഗ്മോ​റെ​യാ​ണ് ക​ർ​ണാ​ട​ക പോലീസ് അറസ്റ്റ് ചെയ്തത്.  ഗൗ​രി ല​ങ്കേ​ഷി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ത്ത​ത് വാ​ഗ്മോ​റെ​യാ​ണെ​ന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. പോ​ലീ​സിന്റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഗൗ​രി ല​ങ്കേ​ഷ​ന്‍റെ വീ​ടി​നു മു​ന്നി​ലെ സി​സി​ടി​വി​യി​ലെ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് തയ്യാറാക്കിയ കൊ​ല​യാ​ളി​യു​ടെ രേ​ഖാ​ചി​ത്ര​വു​മാ​യി പി​ടി​യി​ലാ​യ ആ​ൾ​ക്ക് സാ​മ്യ​മു​ണ്ടെ​ന്നും ആദ്യ ചോദ്യം ചെയ്യലിൽ വാ​ഗ്മോ​റെ​ കുറ്റം സമ്മതിച്ചതായും പോ​ലീ​സ് പ​റ​യു​ന്നു. 

ശരിക്കും ‘വിദേശി’ എത്തുന്നു : ആദ്യം 75 സെൽഫ് സർവ്വീസ് പ്രീമിയം കൗണ്ടറുകളിൽ

0

വിദേശമദ്യം എന്ന പേരിൽ  കേരളത്തിലെ ബിവറേജസ് കോർപറേഷൻ വിൽപനകേന്ദ്രങ്ങളിൽ കൂടുതൽ വിറ്റുകൊണ്ടിരിക്കുന്നത്  ഇന്ത്യ നിർമ്മിത ബ്രാൻഡുകളാണ് .എന്നാൽ ഈ മാസം മുതൽ വിദേശനിർമ്മിത വിദേശമദ്യം വിൽപനകേന്ദ്രങ്ങളിലെത്തിക്കാൻ തയാറെടുക്കുകയാണ് ബിവറേജസ് കോർപറേഷൻ.തുടക്കത്തിൽ കോർപറേഷന്‍റെ കീഴിലുള്ള 75 സെൽഫ് സർവ്വീസ് പ്രീമിയം കൗണ്ടറുകളിലാണ് വിദേശനിർമ്മിത വിദേശമദ്യം വില്പനക്കെത്തുക.വിദേശനിർമ്മിത വിദേശമദ്യം കേരളത്തിലെ വിൽക്കാനായി ഇപ്പോൾ കരാറിലെത്തിയിരിക്കുന്നത്  ലോകപ്രശസ്ത ബ്രിട്ടീഷ് ബ്രാൻഡായ ഡിയാജിയോയുമായാണ് .പ്രമുഖ വിദേശനിർമ്മിത ബ്രാൻഡുകളായ ജോണി വാക്കർ, സ്മിർണോഫ്, ക്യാപ്റ്റൻ മോർഗൻ എന്നിവ ഡിയാജിയോയുടേതാണ്.180 രാജ്യങ്ങളിൽ മദ്യവിൽപന ഇപ്പോൾ ഇവർ
നടത്തുണ്ട് .കേരളത്തിൽ വില്പനക്കെത്തിക്കുന്ന വിദേശനിർമ്മിത വിദേശമദ്യത്തിന്റെ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 2500 രൂപയായിരിക്കും .കൂടാതെ 1500 രൂപയ്ക്ക് അര ലിറ്റർ ബോട്ടിലിലും ലഭ്യമാക്കും .ഡിയാജി ഇറക്കുമതിചെയ്യുന്ന ഏറ്റവും കൂടിയ  ബ്രാൻഡ് മദ്യത്തിന്‍റെ വില ലിറ്ററിന് 54000 രൂപയാണ് .

അഞ്ജലി മേനോന്റെ പുതിയചിത്രത്തിന് പേരിട്ടു “കൂടെ”

0

ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃത്വിരാജ് നായകനാകുന്ന പുതിയചിത്രത്തിന് പേരിട്ടു “കൂടെ”. ചിത്രത്തിൽ പാർവതിയും നസ്രിയയും പൃത്വിരാജിനൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നു.

ബന്ധങ്ങളുടെ ഹൃദയസ്പർശമായ കഥയാണ് “കൂടെ”. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു മനോഹരമായ അനുഭവം നൽകുന്നു. ഊട്ടിയുടെ മനോഹാരിതയും പോസ്റ്ററിൽ കാണാം. ചിത്രത്തിൽ പൃത്വിരാജിന്റെ അനുജത്തിയായാണ് നസ്രിയ വേഷമിടുന്നത്.

പി എസ് സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ

0

പി എസ് സി മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചു.

  • ഹയർ സെക്കൻഡറി ജിയോളജി ടീച്ചർ ഓൺലൈൻ പരീക്ഷ ജൂൺ 23 രാവിലെ 10 മുതൽ 12.15 വരെ.
  • ഗ്രാമവികസന വകുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (തസ്തികമാറ്റം ) ജൂൺ 25 രാവിലെ 10 മുതൽ 12.15 വരെ.
  • ഹയർ സെക്കൻഡറിഫിസിക്സ് ടീച്ചർ ജൂൺ 27 രാവിലെ 7.30 മുതൽ 9.15 വരെ.
  • ആയുർവേദ മെഡിക്കൽ ഓഫീസർ ജൂൺ 28   രാവിലെ 7.30 മുതൽ 9.15 വരെ.
  • വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ ജൂൺ 29 രാവിലെ 7.30 മുതൽ 9.15 വരെ.
  • സിവിൽ പോലീസ് ഓഫീസർ ജൂലായ് 22 ഉച്ചക്ക് 1.30 മുതൽ 3.15 വരെ.
  • കമ്പനി / കോർപ്പറേഷൻ അസിസ്റ്റന്റ് ഓഗസ്റ്റ് 5 ഉച്ചക്ക് 1.30 മുതൽ 3.15 വരെ.

വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും : മന്ത്രി എം.എം. മണി

0

തിരുവനന്തപുരം : 7300 കോടിയുടെ കടബാധ്യതയുള്ളതുകൊണ്ട് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.നിരക്ക് വർധിപ്പിക്കാതെ  പിടിച്ചുനില്‍ക്കാനാവില്ലന്നും എല്ലാവരുടെയും സഹകരണമുണ്ടെകിൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകും എന്നും അദ്ദേഹം പറഞ്ഞു .സിപിഎമ്മിന്  പദ്ധതി നടപ്പാക്കാനാണ് താല്പര്യമെന്നും അദ്ദേഹം തിരുവനതപുരത്ത് പറഞ്ഞു .വൈദ്യുതി  മന്ത്രിയായി ചുമതലയേറ്റപ്പോൾ വൈദ്യുതി നിരക്ക് വർധനയോ ലോഡ് ഷെഡിങ്ങോ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു .

മമ്മൂട്ടി ചിത്രം ” അബ്രഹാമിന്റെ സന്തതികൾ ” ടീസര്‍ പുറത്തിറങ്ങി

0

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാജി പടൂര്‍ ആണ് ചിത്രം സംവിധാനം ചെയുന്നത് .ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ എഴുതിയ ഹനീഫ് അദേനിയുടേതാണ് തിരക്കഥ. കൂടാതെ സിദ്ദിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍ ,ആന്‍സണ്‍ പോള്‍ തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു .

കമൽഹാസൻ ചിത്രം വിശ്വരൂപം 2 ഇന്റെ ട്രെയിലർ പുറത്തിറങ്ങി

0

ഉലകനായകന്‍ കമല്‍ഹാസന്‍റെ പുതിയ ചിത്രം വിശ്വരൂപം 2 ഇന്റെ ട്രെയിലർ പുറത്തിറങ്ങി.കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത് .കമല്‍ഹാസനും അതുല്‍ തിവാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.രാജ്്കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസനും സഹോദരന്‍ ചാരുഹാസനുമാണ് നിര്‍മാണം നിർവഹിച്ചിരിക്കുന്നത് .വിശ്വരൂപത്തിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ച താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നത്.