അഭ്യുഹങ്ങൾക്കൊടുവിൽ സണ്ണി ലിയോൺ മലയാളത്തിലേക്ക്

അഭിനയംകൊണ്ടും പെരുമാറ്റം കൊണ്ടും പ്രേക്ഷകമനസിൽ ഇടംപിടിച്ച നടി സണ്ണിലിയോൺ ഇനിം മലയാളത്തിലേക്ക്.

ബാക്ക്വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോൺ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകൻ. സ്ക്രിപ്റ്റ് സനിൽ എബ്രഹാം പ്രൊഡക്ഷൻ കൺട്രോളർ ബാദുഷാ ആണ്.

കോ പ്രൊഡക്ഷൻ ഫെയറി ടെയിൽ പ്രൊഡക്ഷൻസ്, ഡിസ്ട്രിബ്യൂഷൻ വൺ വേൾഡ് എന്റെർടെയ്ൻമെന്റ്സ്, പ്രൊജക്ട് ഡിസൈൻ ജോസഫ് വർഗീസ്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന പപ്പു എന്ന ചിത്രത്തിനുശേഷം ബാക്ക്വാട്ടർ സ്റ്റുഡിയോസ് നിർമ്മിക്കുന്ന 5മത്തെ ചിത്രമാണ് രംഗീല. മണി രത്നം ,സച്ചിൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല

admin:
Related Post