പതിനൊന്നാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയ്ക്ക് നാളെ (ജൂലൈ 20) തിരിതെളിയും. വൈകുന്നേരം 6 ന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകന്‍ രാകേഷ് ശര്‍മ്മ മുഖ്യാതിഥിയാകും. മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആനന്ദ് പട്‌വര്‍ദ്ധന് മുഖ്യമന്ത്രി സമ്മാനിക്കും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ ഫെസ്റ്റിവല്‍ ബുക്ക് സംവിധായകന്‍ രാകേഷ് ശര്‍മ്മയ്ക്ക് നല്‍കി പ്രകാശനം ചെയ്യും. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്, നോണ്‍ ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ റഈദ് അന്റോണി, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ കവിത ലങ്കേഷ്, അക്കാദമി ചെയര്‍മാന്‍ കമല്‍, ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ഹ്യൂമന്‍ ഫ്‌ളോ പ്രദര്‍ശിപ്പിക്കും. ചൈന, പലസ്തീന്‍, ജര്‍മ്മനി, അമേരിക്ക, സംയുക്ത സംരഭമായ ഹ്യൂമന്‍ ഫ്‌ളോയില്‍ 23 രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ ജീവിത കാഴ്ചകളാണ് വെയ്‌വെയ് പ്രമേയമാക്കിയിരിക്കുന്നത്. 64 മത്സര ചിത്രങ്ങള്‍ ഉള്‍പ്പെടെ 200 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യൂമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. 13 മ്യൂസിക് വീഡിയോകളും 9 അനിമേഷന്‍ ചിത്രങ്ങളും മേളയിലുണ്ടാകും. കൈരളി, ശ്രീ, നിള എന്നീ മൂന്നു തിയേറ്ററുകളിലായാണ് പ്രദര്‍ശനം. മേള 24 ന് സമാപിക്കും.
തൃഷയുടെ ഹൊറർ ചിത്രം മോഹിനി തിയേറ്ററിലേക്ക് !
# സി.കെ.അജയ് കുമാര്‍ ,പി ആര്‍ ഒ
ഷവോമി ഹ്യൂമയിയുടെ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ എത്തുന്നു
ഷവോമി- യുടെ ഉപഘടകമായ ഹ്യൂമയിയുടെ രണ്ട് പുതിയ സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ എത്തുന്നു .ജൂലൈ 24-നാണ് സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് .ഹ്യൂമയി തങ്ങളുടെ പുതിയ ഇന്ത്യൻ ട്വിറ്റെർ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത് .ട്വിറ്റെർ പേജിൽ ഹ്യൂമായി പങ്കുവെച്ച ഒരു ചിത്രം ചതുര രൂപത്തിലുള്ള ഡിസ്പ്ലേയുള്ള ഒരു വച്ചാണ് കാണിക്കുന്നു. ഇത് അമേരിക്കയിൽ ഇതിനകം പുറത്തിറക്കിയ അംമ്നഫിറ്റ് ബി ഐ പി ആകാനാണ് സാധ്യത . കമ്പനിയുടെ ട്വിറ്റർ അക്കൗണ്ടിലുള്ള രണ്ടാമത്തെ ചിത്രം Xiaomi Huami Amazifit Stratos ആകാനാണ് സാധ്യത .
The Huami Amazfit BIP യു എസിൽ $ 99.99 ആണ് വില ഏകദേശം 6,782 രൂപ .1.28 ഇഞ്ച് കളർ ടച്ച് ഡിസ്പ്ലേയാണ് കമ്പിനി ഇതിന് നൽകിയിരിക്കുന്നത് . 2.5 ഡി കാർണിംഗ് ഗോറില്ലാ ഗ്ലാസ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .190 എം.എ.എച്ച് ലി-പോളിമർ ബാറ്ററി 30 ദിവസത്തെ ബാറ്ററി ലൈഫും നൽകുന്നു . ഇതിൽ ജിപിഎസ്, ബാരറോമീറ്റർ (എയർ മർദ്ദം അളക്കാൻ), ജിയോ ഗാഗ്റ്റിക് സെൻസർ, ഹൃദയമിടിപ്പ് സെൻസർ, ആക്സിലറോമീറ്റർ, സ്പോട്സ്, സ്ലീപ് ട്രാക്കിംഗ് എന്നിവയെല്ലാം കമ്പിനി നൽകിയിട്ടുണ്ട് . കൂടാതെ കണക്റ്റുചെയ്തിരിക്കുന്ന സ്മാർട്ട് ഫോണിൽ നിന്നുള്ള ഇൻകമിംഗ് കോളുകൾ, സന്ദേശങ്ങൾ,ആപ്പ് നോട്ടിഫിക്കേഷനുകളും കാണിക്കുന്നു.
Huami Amazfit Stratos നെ കുറിച്ച് നോക്കുകയാണെകിൽ 1.2 GHz പ്രൊസസറിലാണ് ഇത് പ്രവർത്തിക്കുന്നത് . 1.34 ഇഞ്ച് (320×300 പി) വൃത്താകൃതിയിലുള്ള ടച്ച് ഡിസ്പ്ലേയാണ് ഇതിനുള്ളത് . സ്ക്രാച്ച് റെസിസ്റ്റന്റ് 2.5 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് ആണ് ഇതിന് കമ്പിനി നൽകിയിരിക്കുന്നത് . ഇതിൽ നിങ്ങളുടെ പരമാവധി ഓക്സിജൻ ഉപഭോഗം (VO2max), എക്സർസൈസ് ലോഡ് (TD), എന്നിവഎല്ലാം അറിയാൻ സാധിക്കുന്നു . കൂടാതെ 4 ജിബി സ്റ്റോറേജ് ഉള്ളതിനാൽ ഇതിൽ പാട്ടുകൾ സ്റ്റോർ ചെയ്യാൻ സാധിക്കുന്നു അതിനാൽ നിങ്ങളുടെ ഫോണുകൾ കണക്ട് ചെയ്യാതെ തന്നെ സംഗീതം ആസ്വദിക്കാൻ സാധിക്കുന്നു .ഇത് കൂടാതെ കണക്റ്റുചെയ്തിരിക്കുന്ന സ്മാർട്ട് ഫോണിൽ നിന്നുള്ള ഇമെയിലുകൾ, ടെക്സ്റ്റ് സന്ദേശങ്ങൾ, കോളുകൾ, മറ്റ് അപ്ലിക്കേഷനുകൾ എന്നിവയുടെ നോട്ടിഫിക്കേഷനുകളും കാണിക്കുന്നു .ഒരു പ്രാവിശ്യം ചാർജ് ചെയ്താൽ 5 ദിവസം തുടച്ചയായി ഉപയോഗിക്കാൻ സാധിക്കും എന്നാണ് കമ്പിനി അവകാശപ്പെടുന്നത് .വെള്ളത്തിൽ 164 അടി അല്ലെങ്കിൽ 50 മീറ്റർ ആഴം വരെ വെള്ളം പ്രതിരോധിക്കാൻ കഴിയും എന്നാണ് കമ്പിനി പറയുന്നത് . അമേരിക്കയിൽ 199.99 ഡോളർ ആണ് Huami Amazfit Stratosന്റെ വില .ഏകദേശം 13,703 രൂപ
When power, performance and innovation unite, a revolution takes place. Watch it unveil in India on 24th July. #DoItRight pic.twitter.com/Ccg5Hrs7Pu
— AmazfitIndia (@AmazfitIndia) July 18, 2018
Content Highlights: Xiaomi Huami Amazfit smartwatches launch on 24 july in India
‘റോബിൻ ഹുഡ്’ 2018 ട്രെയിലർ പുറത്തിറങ്ങി
‘റോബിൻ ഹുഡ്’ എന്ന പുതിയ ഹോളിവുഡ് സിനിമയുടെ ആദ്യ ട്രെയിലർ പുറത്തിറങ്ങി .’കിംഗ്സ് മാൻ’ താരം ടാരോൺ എഗേർട്ടൺ ആണ് റോബിൻ ഹുഡ് ആയി അഭിനയിക്കുന്നത് .റോബിൻ ഹുഡ് ദരിദ്രരുടെ നായകനായി മാറുന്നതാണ് ചിത്രത്തിന്റെ കഥ . ട്രെയിലറിൽ ജമി ഫക്സ്സ് ” ലിറ്റിൽ ജോൺ ” എന്ന പേരിൽ ഒരു മൂറിഷ് കമാൻഡറാണ് എത്തിയിരിക്കുന്നത് . ഒട്ടോ ബൂത്തറസ്റ്റ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .
Content Highlights: Robin Hood 2018 Movie Official Trailer . Starring Taron Egerton, Jamie Foxx and Jamie Dornan. Directed by Otto Bathurst
അഭിമന്യു കൊലക്കേസ്: ഒന്നാംപ്രതി മുഹമ്മദ് പിടിയിൽ
അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒന്നാംപ്രതി മുഹമ്മദ് പിടിയിൽ . ഇന്ന് രാവിലെയാണ് പോലീസ് മുഹമ്മദിനെ പിടികൂടിയത്.മഹാരാജാസ് കോളേജിലെ അറബിക് വിദ്യാർഥിയും കാംപസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്ററും ആണ് മുഹമ്മദ് .കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതും കൊലപാതകം ആസൂത്രണം ചെയ്തതും ഇയാൾ തന്നെയാണെന്നാണ് പോലീസ് കരുതുന്നത് .ഗോവയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്ന് പുലര്‍ച്ചെ കാസര്‍കോട് മംഗലാപുരം അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയതെന്നാണ് റിപോർട്ടുകൾ .
കന്യാസ്ത്രീയാകാന്‍ കന്യകമാരാകണമെന്നില്ല : വത്തിക്കാൻ
കന്യാസ്ത്രീയാകാന്‍ കന്യകമാരാകണമെന്നില്ലെന്ന് വത്തിക്കാന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. കാത്തലിക് രേഖയായ എക്ലെസിയെ സ്‌പോണ്‍സെ ഇമാഗോ പറയുന്നത് അനുസരിച്ച് ഭൗതീകമായ കന്യകാത്വം തിരുവസ്ത്രം സ്വീകരിക്കാന്‍ അനിവാര്യമായ ഘടകമല്ലെന്ന് വത്തിക്കാന്‍ പറയുന്നു .പുതിയ പ്രഖ്യാപനം കന്യാസ്ത്രീസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.ഇതിനെ എതിർത്ത് യുഎസ് അസോസിയേഷന്‍ ഓഫ് കോണ്‍സെക്രാറ്റഡ് വെര്‍ജിന്‍സ് രംഗത്തെത്തിയിട്ടുണ്ട് .ക്രിസ്തുവിന്റെ മണവാട്ടിമാരാകാന്‍ കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തിയതെന്നാണ് വത്തിക്കാന്‍ അവകാശപ്പെടുന്നത്. പ്രഖ്യാപനം വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക http://press.vatican.va/content/salastampa/en/bollettino/pubblico/2018/07/04/180704d.pdf
അമിത വണ്ണം കുറയ്ക്കാൻ ഒരു ഭക്ഷണക്രമം
കൃത്യമായ ഭക്ഷണത്തിലൂടെ വണ്ണം കുറയ്ക്കാം അതിനുള്ള ഭക്ഷണക്രമമാണ് താഴെ പറയുന്നത്.
അതിരാവിലെ
മധുരമിടാത്ത ചായ – ഒരു കപ്പ് ( 35 കലോറി ) / ഇളം ചൂടുവെള്ളം
ചെറുനാരങ്ങ ചേർത്തത് – ഒരു കപ്പ് / ഗ്രീൻ ടീ /
ഹെർബൽ ടീ – ഒരു കപ്പ് (0 കലോറി )
പ്രഭാതഭക്ഷണം (300 – 320 കലോറി )
2 ചപ്പാത്തി + അരക്കപ്പ് രാജ്മ അല്ലെങ്കിൽ പയർ /
2 ഇഡ്ഡലി + അരക്കപ്പ് സാമ്പാർ /
2 ഇടിയപ്പം + അരക്കപ്പ് മുട്ടക്കറി ( ഒരു മുട്ട )
ഇവയോടൊപ്പം അരക്കപ്പ് പാടമാറ്റിയ പാൽ
ഇടനേരം ( 100 കലോറി )
കക്കിരി, കാരറ്റ്, മാതളം, പേരയ്ക ഇവ കഷ്ണങ്ങളാക്കിയത് + ഉപ്പിടാത്ത നിലക്കടല ഒന്നര ടേബിൾ സ്പൂൺ – ആകെ ഒരു ബൗൾ
ഉച്ചഭക്ഷണം (300 – 350 കലോറി )
തവിടുകളയാത്ത അരിയുടെ ചോറ് ഒരു കപ്പ് + പരിപ്പ് ചേർത്ത പച്ചക്കറിക്കറി / മീൻകറി അരക്കപ്പ് + അരക്കപ്പ് ഇലക്കറി + അരക്കപ്പ് സാലഡ്
ഇടനേരം (100 കലോറി )
വേവിച്ച ഓട്സ് അരക്കപ്പ്, പുളിയില്ലാത്ത തൈര് അരക്കപ്പ് + ഒരു സീസണൽ ഫ്രൂട്ട്
രാത്രിഭക്ഷണം ( 300 – 350 കലോറി )
ചപ്പാത്തി 2 + അരക്കപ്പ് കോഴിക്കറി ( ചിക്കൻ നെഞ്ചുഭാഗം 2 കഷ്ണം ) / പരിപ്പ് അരക്കപ്പ് , സലാഡ് മുക്കാൽ കപ്പ്
ഈ ഭക്ഷണക്രമം തുടരുന്നതിനോടൊപ്പം അല്പം വ്യായാമവും ചെയ്താൽ അമിതവണ്ണം കുറച്ച് നല്ല ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാം.
നാടൻ ബീഫ് കറി
പോത്തിറച്ചി ചെറുകഷ്ണങ്ങളാക്കിയത് – ഒരു കിലോ
ഏലയ്ക്ക – 6 എണ്ണം
ഗ്രാമ്പു – 6 എണ്ണം
കറുവപ്പട്ട – ഒരു കഷ്ണം
പെരുംജീരകം പൊടിച്ചത് – ഒരു സ്പൂൺ
ചുവന്നുള്ളി ചതച്ചത് – 250 ഗ്രാം
കാശ്മീരി മുളകുപൊടി – 50 ഗ്രാം
വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ
ഇഞ്ചി ചതച്ചത് – ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു ടേബിൾ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പിൽവച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയുമിട്ട് നന്നായി വഴറ്റുക. അതിൽ ചുവന്നുള്ളിയും പോത്തിറച്ചിയും ചേർത്ത് നന്നായി വേവിക്കുക. ഒരു ഫ്രൈയിങ് പാനിൽ അല്പം വെളിച്ചെണ്ണയിൽ ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ പൊടിച്ചതും കറിവേപ്പിലയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മൂപ്പിച്ച് വെന്ത ബീഫ് കറിയിൽ ചേർത്തു പെരുംജീരകവും ഇട്ട് ഇളക്കിയശേഷം വാങ്ങിവെയ്കാം.
നായകനായി ഗോപിസുന്ദർ
മലയാളികൾക്ക് മനോഹരമായ കുറേ ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപിസുന്ദർ. ഇപ്പോൾ സംഗീത സംവിധാനത്തിനുപുറമെ അഭിനയത്തിലും തന്റെ കഴിവ് തെളിയിക്കാനൊരുങ്ങുകയാണ് ഗോപിസുന്ദർ. “ടോൾ ഗേറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരികൃഷ്ണൻ ആണ്. ദുൽഖർ സൽമാനാണ് തന്റെ പേജിലൂടെ ഈ വിവരം പങ്കുവച്ചത്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
എസ്.ഡി.പി.ഐ നാളെ നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു
കൊച്ചി: എസ്.ഡി.പി.ഐ നാളെ നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചതായി നേതൃത്വം.എറണാകുളത്ത് ചേർന്ന എസ്.ഡി.പി.ഐ സംസ്ഥാന നേതൃയോഗത്തിലാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മജീദ് ഫൈസി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹർത്താലിന് പകരം നാളെ കരിദിനമായി ആചരിക്കുമെന്ന് നേതാക്കൾ അറിയിച്ചു .
എലിപ്പനിയ്‌ക്കെതിരെ ജാഗ്രത വേണം
സംസ്ഥാനത്ത് നാളെ എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് 17.07.2018 (ചൊവ്വ) രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാല്‍, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് .






