HomeMovies9 അടുത്തവർഷം ഫെബ്രുവരിയിൽ റിലീസിനെത്തുന്നു

9 അടുത്തവർഷം ഫെബ്രുവരിയിൽ റിലീസിനെത്തുന്നു

നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിയും സോണി പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ആദ്യം ചിത്രം ‘9’ ന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ്. 2019 ഫെബ്രുവരി 7 ന് ചിത്രം തീയറ്ററുകളിൽ എത്തും. ഫേസ്ബുക്കിന്റെ മുംബൈ ലെ ഓഫീസിലെത്തി ലൈവ് ലൂടെയാണ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബറിൽ എത്തും

ദുൽഖർ സൽമ്മാൻ നിത്യമേനോൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 100 ഡെയ്സ് ഓഫ് ലവിന്റെ സംവിധായകൻ ജെനസ് മുഹമ്മദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് നയൻ. പൃഥ്വിരാജിനൊപ്പം വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

തന്നിൽനിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രത്തിന് എന്തെങ്കിലും പ്രത്യേകത വേണം എന്നുള്ളതുകൊണ്ടാണ് ഞാൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം 9 ആകണം എന്ന് തീരുമാനിച്ചത്. പക്ഷേ ആദ്യം കഥ കേൾക്കുമ്പോൾ ഞാൻ ഇതിൽ അഭിനയിക്കാം എന്ന് മാത്രമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സിനിമയ്ക്ക് ഉള്ള പ്രത്യേകതയാണ് എന്റെ ആദ്യ നിർമ്മാണ സംരഭത്തിൽ  ഈ ചിത്രം തിരഞ്ഞെടുക്കാൻ കാരണം, എന്നിൽനിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്ന ചില കാര്യങ്ങൾ ഈ ചിത്രത്തിൽ ഉണ്ട് എന്ന് പൃഥ്വിരാജ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular