HomeNewsസന്നിധാനത്തെ ഹോട്ടലുകൾ രാത്രിയിൽ അടച്ചിടാൻ പോലീസ് നിർദേശം

സന്നിധാനത്തെ ഹോട്ടലുകൾ രാത്രിയിൽ അടച്ചിടാൻ പോലീസ് നിർദേശം

ശബരിമല : രാത്രി 11 മണിക്ക് ശേഷം സന്നിധാനത്തെ അന്നദാന കൗണ്ടറും ഹോട്ടലുകളും അടക്കണം എന്ന് പോലീസ് നിർദേശം .ഇതിനെതിരെ ഹോട്ടൽ ഉടമകൾ ദേവസ്വം ഓഫീസർക്ക് പരാതി നൽകി .24 മണിക്കൂർ പ്രവർത്തിക്കാനുള്ള അനുമതിയാണ് ദേവസ്വം ബോർഡ് ഹോട്ടൽ ഉടമകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ രാത്രിയിൽ അപ്പം,അരവണ കൗണ്ടറുകളും അടച്ചു പൂട്ടണമെന്നും  പൊലീസ് നിർദേശം നൽകിയിട്ടുണ്ട് .ഈ നിയന്ത്രണങ്ങൾ ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് വിലയിരുത്തൽ .കൂടാതെ ഈ നിയന്ത്രണങ്ങൾ ദേവസ്വം ബോർഡിനെ സാമ്പത്തികമായി തകർക്കും .

RELATED ARTICLES
- Advertisment -

Most Popular