സർവകക്ഷി യോഗം കഴിഞ്ഞു ; യോഗം പരാജയം

ശബരിമല വിഷയത്തിൽ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം കഴിഞ്ഞു.

കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും എന്നാൽ സംഘർഷങ്ങൾ ഒഴിവാക്കി എല്ലാവരും ചേർന്ന് ഒരു തീരുമാനം എടുക്കണമെന്നുമാണ് തന്റെ അഭിപ്രായം സംഘർഷമില്ലാത്ത തീർത്ഥാടനകാലമാണ് സർക്കാരിന്റെ ലക്ഷ്യം എന്നും എഴുതി തയ്യാറാക്കിയ കുറിപ്പിൽ മുഖ്യമന്ത്രി വായിച്ചു.

ശബരിമല സ്ത്രീപ്രവേശനത്തിൽ സാവകാശം തേടി സർക്കാർ കോടതിയെ സമീപിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല അഭിപ്രായപ്പെട്ടു.

കോടതി വിധിയെ മാനിക്കുന്നു എന്നും എന്നാൽ ഭക്തരുടെ താല്പര്യം കണ്ടില്ലെന്നുനടിക്കാനാവില്ല എന്നും ബിജെപി നേതാവ് ശ്രീധരൻപിള്ള പറഞ്ഞു. ശക്തമായ ഒരു തീരുമാനം ശബരിമല വിഷയത്തിൽ പറയാൻ ബിജെപി ശ്രമിച്ചില്ല.

സർവകക്ഷി യോഗത്തിനുശേഷം പുറത്തിറങ്ങിയ പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ വാക്കുകൾ – സർക്കാർ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതുകൊണ്ട് യോഗം ബഹിഷ്കരിക്കുകയാണ്. സർക്കാർ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന പഴയനിലപാടിൽ തന്നെയാണ് സർക്കാർ, തുടക്കം മുതൽ ഇവർ എടുക്കുന്ന സമീപനം ശരിയല്ല, കോടതി റിവ്യൂ ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ വിധി നടപ്പാക്കാൻ സർക്കാറിന് സാവകാശം കോടതിയോട് ചോദിക്കാമായിരുന്നു എന്നാൽ ഈ അഭിപ്രായം സർക്കാർ തള്ളിക്കളഞ്ഞു. ഇത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ തീരുമാനത്തോടെ സർക്കാർ ശബരിമല വിഷയത്തിൽ ഒരു സുവർണാവസരമാണ് നഷ്ടമാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ – കാര്യങ്ങൾ വിശദമായി ചർച്ചചെയ്തു. കോടതി എടുത്ത നിലപാട് കണക്കാക്കി ചെയ്യേണ്ടുന്ന കാര്യങ്ങൾ സർക്കാർ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷവും ബിജെപിയും എടുത്ത തീരുമാനം ഒന്നായിരുന്നു. മുൻവിധിയോടെ അല്ല സർക്കാർ ഈ പ്രശ്നത്തെ സമീപിച്ചത്. കോടതി വിധി നടപ്പിലാക്കാൻ മാത്രമാണ് ശ്രമിച്ചത് വിശ്വാസികൾക്ക് എല്ലാ സഹായവും നൽകും വിശ്വാസികൾക്കൊപ്പമാണ് സർക്കാർ എന്നും യോഗം കഴിഞ്ഞതിനുശേഷമാണ് പ്രതിപക്ഷനേതാവ് ഇറങ്ങിപോയതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീധരൻ പിള്ളയുടെ വാക്കുകൾ – 22 വരെ ഈ കാര്യങ്ങൾ നിർത്തിവയ്ക്കണം, അതിനുശേഷം വരുന്ന തീരുമാനം നമുക്ക് ഒരുമിച്ച് തീരുമാനിക്കാം എന്ന ആവശ്യം മുന്നോട്ടുവച്ചിട്ട് സർക്കാർ കേട്ടില്ല, മാധ്യമസ്വാതന്ത്രം തടയരുതെന്ന് ആവശ്യപ്പെട്ടു കള്ളക്കേസിൽ വേട്ടയാടുന്നത് ശരിയല്ല എന്നും ഉന്നയിച്ചു. പ്രതീക്ഷയോടെയാണ് സർവകക്ഷി യോഗത്തിനു പോയത്, എന്നാൽ സർക്കാർ യോഗം വെറും നാടകമാക്കി മാറ്റി, ഇവിടെ സിപിഎം ന്റെ ഭരണഘടനയല്ല നടപ്പാക്കേണ്ടത് അതിനാൽ യുഡിഫ് നൊപ്പം ബിജെപി യും സർവക്ഷി യോഗം ബഹിഷ്‌ക്കരിക്കുന്നു.

ഇന്ന് മൂന്നുമണിക്ക് മുഖ്യമന്ത്രിയും പന്തളം രാജകുടുംബവും താന്ത്രിമാരും ചേർന്ന് ചർച്ച നടക്കും. സർവ്വകക്ഷി യോഗത്തിൽ മന്ത്രി എ കെ ബാലനെ ക്ഷണിച്ചില്ല.

admin:
Related Post