Home Blog Page 531

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് പുനരാരംഭിച്ചു

0

ഇടുക്കി, ഇടമലയാര്‍ ഡാമുകൾ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിർത്തിവെച്ചിരുന്ന ലാന്‍ഡിംഗ് പുനരാരംഭിച്ചു .03: 05 മുതലാണ് ലാന്‍ഡിംഗ് പുനരാരംഭിച്ചത്‌

സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനം : ചിത്രങ്ങൾ കാണാം

0

48 മത് സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മോഹൻലാൽ വിശിഷ്ടാതിഥിയായി എത്തിയ ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു.

സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിന്റെ ചിത്രങ്ങൾ കാണം .കൂടുതൽ ചിത്രങ്ങൾ കാണാൻ Kerala9.com ഹോം പേജ് സന്ദർശിക്കുക .

കൂടുതൽ ചിത്രങ്ങൾ കാണാൻ kerala9 ന്റെ മെയിൻ (main home) പേജ് സന്ദർശിക്കുക

വരത്തൻ ആദ്യഗാനം പുറത്തിറങ്ങി : പിറന്നാൾ ദിനത്തിൽ ഫഹദിനുള്ള നസ്രിയയുടെ സമ്മാനം

0

ഫഹദ് നായകനാകുന്ന വരത്തനിലെ ആദ്യഗാനം പുറത്തിറങ്ങി. നസ്രിയ പാടിയ ഗാനം ഫഹദിന്റെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്.  അമൽ നീരദിന്റെ എഎൻപിയും ഫഹദിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസിം പ്രൊഡക്ഷൻസും ചേർന്നാണ് വരാത്തൻ നിർമിച്ചിരിക്കുന്നത്.

വരത്തനിലെ പാട്ടിനുപുറമെ ഒരു സ്പെഷ്യൽ കേക്കും നസ്രിയ പിറന്നാൾ ദിനത്തിൽ ഫഹദിനായി ഒരുക്കിയിരുന്നു.

കൊച്ചി വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നിര്‍ത്തിവച്ചു

0

ഇടുക്കി, ഇടമലയാര്‍ ഡാമുകൾ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 1.10 മുതൽ  ലാന്‍ഡിംഗ് നിര്‍ത്തിവച്ചു.വിമാനങ്ങള്‍ പുറപ്പെടുന്നത് തടസ്സമില്ലാതെ തുടരും. റണ്‍വേയില്‍ വെള്ളം കയറാൻ സാധ്യത ഉള്ളതിനാലാണ്  തീരുമാനം. റണ്‍വേയില്‍ നനവുണ്ടോ കൂടുതൽ ഉണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി ലാന്‍ഡിങ് അനുവദിക്കു .

ഇടുക്കി ഡാം തുറന്നു

0

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടർ ട്രയൽ റണ്ണിനായി തുറന്നു. ഷട്ടര്‍ 50 സെന്റി മീറ്ററാണ് ഉയർത്തിയത്.  സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം തുറന്നുവിടും. നാലു മണിക്കൂർ അണക്കെട്ട് തുറന്നുവയ്ക്കും. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.

1981 ൽ ആണ് ആദ്യമായി ഇടുക്കി അണക്കെട്ട് തുറന്നത്. അതിനുശേഷം 1992 ലും ഡാo തുറന്നിരുന്നു. പെരിയാറിന്റെ 100 മീറ്റർ ചുറ്റളവിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇടുക്കി ഡാമിൽ 12 മണിക്ക് ട്രയല്‍ റണ്‍

0

ഇടുക്കി: ഇടുക്കി ഡാമിൽ 12 മണിക്ക് ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി എം.എം.മണി. . ഇടുക്കിയില്‍ ജലനിരപ്പ് 2398.8 അടി എത്തിയതോടെയാണ് ട്രയല്‍ റണ്‍ നടത്താൻ തീരുമാനമായത് .

ഇന്നുച്ചക്ക് 12 മണിക്ക് ചെറുതോണി ഡാം ന്റെ 1 ഷട്ടർ 4 മണിക്കൂർ നേരത്തേക്ക് തുറക്കുന്നതായിരിക്കും . ചെറുതോണി ഡാം ന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.ഇത് ഒരു ട്രയൽ റൺ ആണ് യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ല.പുഴയിൽ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് .

ഇടുക്കി ഡാമിൽ ട്രയൽ റൺ നടത്താന്‍ ധാരണ

0

ചെറുതോണി : കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ നടത്താന്‍ ഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തിൽ തീരുമായി .റെഡ് അലേര്‍ട്ട് നല്‍കിയ ശേഷമാകും ട്രയല്‍ റണ്‍ നടത്തുകയുള്ളു . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ജില്ലാകളക്ടര്‍ അറിയിച്ചു.ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ തുറന്നിരുന്നു. ഇടമലയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷമാകും ട്രയല്‍ റണ്‍ നടത്തുക എന്നാണ് എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

‘ഇത് നിങ്ങളുടെ വീഡിയോ ആണോ ‘ ? എഫ് ബി ഐ യുടെ ഫേസ്ബുക്ക് മെസഞ്ചർ സ്കാം മുന്നറിയിപ്പ്

0

ഫേസ്ബുക്ക് മെസഞ്ചർ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ മെസഞ്ചർ സ്കാം ഇറങ്ങിയതായി എഫ് ബി ഐ യുടെ മുന്നറിയിപ്പ് . മെസ്സേജുകളിൽ ഉള്ള ലിങ്കുകൾ വഴിയാണ് ഹാക്കർമാർ ഫേസ്ബുക്ക് ലോഗിൻ വിവരങ്ങൾ അപഹരിക്കുന്നത്. ലിങ്കിൽ  ക്ലിക്ക് ചെയ്യുമ്പോൾ, അത് ഫെയ്സ്ബുക്കിനോട് സാദൃശ്യമുള്ള ഒരു പേജിലേക്ക് റീഡയറക്ട് ചെയ്യുന്നു, തുടർന്ന് ഇമെയിൽ, പാസ്വേഡ് എന്നിവ ആവശ്യപ്പെടും. ലോഗിൻ വിവരങ്ങൾ നൽകിയാൽ  അക്കൗണ്ട് വിജയകരമായി സ്ഥിരീകരിച്ചുവെന്നും പ്രശ്നം പരിഹരിച്ചുവെന്നും സൂചിപ്പിക്കുന്ന ഒരു പോപ്പ്അപ്പ് വിൻഡോ പ്രത്യക്ഷപ്പെടുന്നു. ഈ വിവരങ്ങൾ ഹാക്കർമാരുടെ കൈകളിൽ എത്തുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും ചെയുന്നു .

ഇത്തരം മെസ്സേജുകൾക്ക് ഉദാഹരണം

ഞാൻ ഒരു വീഡിയോ കണ്ടു ‘ഇത് നിങ്ങളുടെ വീഡിയോ ആണോ ‘ ? ഈ മെസ്സേജിനൊപ്പം തന്നെ ഒരു ലിങ്കും ഉണ്ടായിരിക്കും .

എഫ് ബി ഐ പറയുന്നത് ഇങ്ങനെയുള്ള മെസ്സേജുകൾ കാണുകയാണെങ്കിൽ ഇതിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഉടൻതന്നെ അത് ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യണമെന്നാണ്.

ഇടമലയാര്‍ ഡാം ഷട്ടറുകള്‍ വ്യാഴാഴ്ച്ച രാവിലെ എട്ടിന് തുറക്കും

0

 

കൊച്ചി: ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിശ്ചിത പരിധിയിലെത്തിയ സാഹചര്യത്തില്‍ ഓഗസ്റ്റ് 09 രാവിലെ എട്ടിന് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പെരിയാറ്റിലേക്ക് ഒഴുക്കും. പെരിയാറിലെ ജലവിതാനം താഴ്ന്നു നില്‍ക്കുന്നതിനാലും ക്രമീകൃതമായി ജലം ഒഴുക്കുന്നതിനാലും ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. പുഴയില്‍ പരമാവധി ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പുയരാനാണ് സാധ്യത.
ഇടമലയാര്‍ പദ്ധതി പ്രദേശത്തെ മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍ 164 ഘനമീറ്റര്‍ (ക്യൂമെക്‌സ്) ജലമാണ് പെരിയാറിലേക്ക് ഒഴുക്കുക. അണക്കെട്ട് ഇതിനു മുമ്പ് തുറന്ന 2013ല്‍ 900 ഘനമീറ്റര്‍ ജലം ഒഴുക്കിയിരുന്നു.
ഇടമലയാര്‍ അണക്കെട്ടിലെ പൂര്‍ണതോതിലുള്ള സംഭരണശേഷി 169 മീറ്ററാണ്. ജലനിരപ്പ് 168.20 പിന്നിട്ട സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡിന്റെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എഞ്ചിനീയര്‍ അതിജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഈ വിവരം എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും കൈമാറി. ദുരന്ത നിവാരണ അതോറിറ്റി, വിവിധ വകുപ്പുകള്‍ എന്നിവയ്ക്കും അറിയിപ്പിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
ഇടമലയാറിലെ വെള്ളം ഷട്ടര്‍ തുറന്ന് ഒരു മണിക്കൂറിനകം കുട്ടമ്പുഴയിലെത്തും. ഭൂതത്താന്‍കെട്ടില്‍ ഒന്നര മണിക്കൂറിലും പെരുമ്പാവൂര്‍, കാലടി മേഖലയില്‍ നാല് മണിക്കൂറിനകവും ജലമെത്തുമെന്നാണ് വിലയിരുത്തല്‍. ആലുവ മേഖലയില്‍ ജലപ്രവാഹം എത്താന്‍ ആറ് മണിക്കൂര്‍ എടുത്തേക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടമലയാര്‍ അണക്കെട്ടിന്റെ താഴെ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.
പെരിയാറിന്റെ തീരത്തുള്ള പ്രദേശങ്ങളില്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ആവശ്യമുള്ള പക്ഷം ക്യാമ്പുകള്‍ സജ്ജമാണെന്നും കളക്ടര്‍ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. വസ്തുതകള്‍ അറിയുന്നതിന് ഔദ്യോഗിക അറിയിപ്പുകളെ ആശ്രയിക്കണം. ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ www.facebook.com/dcekmലും അറിയിപ്പുകള്‍ യഥാസമയം ലഭ്യമാകും. കാക്കനാട് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ ടോള്‍ഫ്രീ നമ്പറായ 1077ലും ബന്ധപ്പെടാവുന്നതാണ്. മറ്റു നമ്പറുകള്‍ 7902200300, 7902200400, 04842423513

എലിപ്പനിക്കെതിരായ മുന്‍കരുതലുകള്‍

മഴക്കാലത്ത് പടർന്നുപിടിക്കുന്ന ഒരു രോഗമാണ് എലിപ്പനി. അതിനാൽ എലിപ്പനിക്കെതിരായ മുൻകരുതലുകൾ എടുക്കേണ്ടുന്നത് അത്യാവശ്യമാണ്. ജന്തുജന്യരോഗമായ എലിപ്പനിയുടെ പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ , ചിലയിനം പക്ഷികൾ എന്നിവയാണ്. മറ്റു ചില സസ്തനികളിലും , പക്ഷികളിലും, ഉഭയ ജീവികളിലും , ഉരഗങ്ങളിലും ലെപ്ടോസ്പിറ ബാധ ഉണ്ടാകാറുണ്ട്.’ പക്ഷേ മനുഷ്യരിൽ മാത്രമാണ് രോഗ ബാധ പ്രകടമാകുന്നത്. റാറ്റ് ഫിവറും ( Rat fever), റാറ്റ് ബൈറ്റ് ഫിവറും (Rat bite fever) എലിപ്പനി അല്ല. അവ വ്യത്യസ്തമായ രോഗങ്ങളാണ്.

മുന്‍കരുതലുകള്‍
ഓട വൃത്തിയാക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, തോട്ടം തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി ജോലിക്കാര്‍, കുളം വൃത്തിയാക്കുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയില്‍ ഒരു ദിവസം രണ്ടു ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ വീതം ആറു മുതല്‍ എട്ട് ആഴ്ച വരെ കഴിച്ചിരിക്കണം. ജോലിക്ക് ഇറങ്ങുന്നതിന്റെ തലേ ദിവസം ആദ്യത്തെ ഡോസ് ഗുളിക കഴിക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ ജോലിക്ക് ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒഴിവാക്കാനാവാത്ത അവസരങ്ങളില്‍ ജോലിക്ക് ഇറങ്ങുന്നതിന് മുന്‍പും പിന്‍പും ആന്റി സെപ്റ്റിക് ക്രീമുകള്‍ പുരട്ടാം. മുറിവുകളില്‍ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം ഡ്രസ് ചെയ്യണം.
എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക.
*   എലികളുടെ സാന്നിധ്യം ഒഴിവാക്കാന്‍ പരിസര ശുചീകരണം കൃത്യമായി നടത്തുക.
*    ആഹാരസാധനങ്ങളും മറ്റ് അവശിഷ്ടങ്ങളും എലികളെ ആകര്‍ഷിക്കുന്ന രീതിയില്‍         വലിച്ചെറിയാതിരിക്കുക.
*    മലിന്യങ്ങള്‍ കത്തിച്ചോ, കുഴിച്ചിട്ടോ നശിപ്പിക്കുക.
*    ഓടകളിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം ഉണ്ടാക്കുക.
*    അപകട സാധ്യതയുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ കട്ടിയുള്ള റബ്ബര്‍                             കാലുറകളും കയ്യുറകളും ധരിക്കുക.
*    കുളങ്ങള്‍, വെള്ളം കെട്ടി നില്‍ക്കുന്ന ജലാശയങ്ങള്‍ എന്നിവയിലുള്ള കുളിയും മറ്റ്          ഉപയോഗങ്ങളും ഒഴിവാക്കുക.
*    തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
*   ആഹാരസാധനങ്ങള്‍ എലി മൂത്രം വീണ് മലിനപ്പെടാതെ മൂടിവയ്ക്കുക .
*   കിണറുകള്‍, ടാങ്കുകള്‍ എന്നിവ എലി കയറാത്ത രീതിയില്‍ അടയ്ക്കുക.
*   സ്വയം ചികിത്സ ചെയ്യാതെ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഡോക്ടറെ              സമീപിക്കുക

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണo ഇന്ന്

0

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ഇന്ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തു അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. മോഹന്‍ലാല്‍ മുഖ്യാതിഥിയാകും. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങുകളില്‍ വന്‍ ജനപ്രവാഹമായിരുന്നതിനാല്‍ ഇത്തവണ നിശാഗന്ധിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. നാലരയോടെ തന്നെ പാസുള്ളവരെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കും.

കരുണാനിധി അന്തരിച്ചു

0

ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി (94) അന്തരിച്ചു.  തീവ്ര പരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്ന കരുണാനിധിയുടെ ആരോഗ്യം പെട്ടെന്ന് വഷളാവുകയും മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണ് അന്ത്യം. ചെന്നൈയിൽ കാവേരി ആശുപത്രിയിൽ വൈകിട്ട് 6.10 ഓടെയായിരുന്നു അന്ത്യം.