Home Blog Page 50

സതീശനെതിരെ സുകുമാരൻ നായർ; എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യത്തിന് പച്ചക്കൊടി

0

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവ്, സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയത് തിണ്ണനിരങ്ങലല്ലേയെന്ന് അദ്ദേഹം ചോദിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സതീശനെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് എൻ.എസ്.എസ് നേതൃത്വവും നിലപാട് കടുപ്പിച്ചിരിക്കുന്നത്.

വർഗീയതയ്‌ക്കെതിരെ സംസാരിക്കാൻ വി.ഡി. സതീശന് എന്ത് യോഗ്യതയാണുള്ളതെന്ന് സുകുമാരൻ നായർ ചോദിച്ചു. തനിക്കെതിരെയും സതീശൻ പലതും പറഞ്ഞിട്ടുണ്ട്. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സമുദായ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം

എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ സുകുമാരൻ നായർ സ്വാഗതം ചെയ്തു. സമുദായ ഐക്യം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അത്തരമൊരു ഐക്യത്തിന് എൻ.എസ്.എസ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം ലീഗാണ് മുൻപ് സമുദായ ഐക്യനീക്കം തടഞ്ഞതെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തോട് സുകുമാരൻ നായർ വിയോജിച്ചു. സംവരണ വിഷയത്തിലുള്ള അഭിപ്രായവ്യത്യാസമായിരുന്നു അന്ന് ഐക്യത്തിന് തടസ്സമായത്. എന്നാൽ നിലവിൽ അത്തരം തടസ്സങ്ങളില്ല. വെള്ളാപ്പള്ളിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ടാകാം എന്ന് സമ്മതിച്ച അദ്ദേഹം, അടിസ്ഥാന മൂല്യങ്ങൾ നഷ്ടപ്പെടാതെ രാഷ്ട്രീയമില്ലാത്ത സമദൂര നിലപാടിൽ എൻ.എസ്.എസ് ഉറച്ചുനിൽക്കുമെന്നും കൂട്ടിച്ചേർത്തു.

ഹിന്ദു സമുദായ സംഘടനകൾക്കിടയിൽ യോജിപ്പുണ്ടാകേണ്ടത് അനിവാര്യമാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ ഈ പ്രതികരണം കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.

ആനയ്‍ക്കൊപ്പമുള്ള യഥാർത്ഥ സംഘട്ടന രംഗങ്ങളുമായി വൈറലായ ‘കാട്ടാളൻ’ ടീസറിൻ്റെ ബിടിഎസ് വീഡിയോ പുറത്ത്

0

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ടീസർ മേക്കിങ് ബിടിഎസ് വീഡിയോ പുറത്ത്. കാട്ടുകൊമ്പനുമായുള്ള ഗംഭീര സംഘട്ടന രംഗങ്ങളുടെ ലൊക്കേഷൻ കാഴ്ചകളുമായെത്തിയിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതുവരെ മലയാള സിനിമ സാക്ഷ്യം വഹിക്കാത്ത രീതിയിലുള്ള സംഘട്ടനരംഗങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് സൂചന. ‘മാർക്കോ’ പോലെ ഹെവി വയലൻസ് കാട്ടാളനിലും പ്രതീക്ഷിക്കാമെന്നുറപ്പിക്കാം. സിനിമയുടെ ടീസർ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് 14-നാണ്.

നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയിരുന്ന കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‍ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ടീസറും ബ്രഹ്മാണ്ഡമായിരുന്നു. ഇപ്പോഴിതാ ടീസർ ബിടിഎസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരിക്കുകയാണ്. ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ബിടിഎസിൽ നിന്നും മനസ്സിലാക്കാം.

വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്.

സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലൻഡിലായിരുന്നു തുടക്കം കുറിച്ചത്. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആ‍ർട്സ് ചിത്രമായ ‘ഓങ്-ബാക്കി’ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് ‘കാട്ടാളൻ’ ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് ‘കാട്ടാളൻ’ സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, ‘ലോക’ ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ‍ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് ‘കാട്ടാളൻ’ സിനിമയുടെ പൂജ കൊച്ചിയിൽ നടന്നിരുന്നത്.

ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.

സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് ‘കാട്ടാളന് ‘ വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ടീസർ പുറത്ത്

0

Step into Simon’s world. Watch the teaser now! 🧠

സംവിധായകൻ കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ടീസർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. തദ്ദേശീയമായ പശ്‌ചാത്തലത്തിൽ, സയൻസ് ഫിക്ഷന്റെ ഏറെ മാഡ്‌നെസ്സ് നിറഞ്ഞ ഒരു അവതരണ ശൈലിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നതെന്നു ടീസർ കാണിച്ചു തരുന്നു. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡ് നിലനിർത്തുന്ന ചിത്രത്തിന്, അന്താരാഷ്ട്ര സിനിമകളുടെ നിലവാരമുള്ള ദൃശ്യഭാഷയാണുള്ളത്.

2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. ഏറെ വ്യത്യസ്തമായ മേക്കിങ് ശൈലിയും കഥ പറച്ചിൽ രീതിയും ആണ് ചിത്രത്തിന്റേത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നും ടീസർ കാണിച്ചു തരുന്നുണ്ട്. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങിയിരുന്നു.

നേരത്തെ പുറത്തു വന്ന, ചിത്രത്തിലെ “കോമള താമര” എന്ന ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നടി രെജിഷാ വിജയൻ ആദ്യമായി നൃത്തം ചെയ്ത ഈ ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്ടതമായ കഥാലോകം ആണ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നതെന്നും, ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും എന്നും ആണ് റിപ്പോർട്ട്.

രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. സൂരജ് സന്തോഷ്, ഇന്ദുലേഖ, ജെമൈമ ഫെജോ, എം സി കൂപ്പർ എന്നിവർ ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ ഭാഗമാണ്. ചിത്രം ഫെബ്രുവരി റിലീസായി തിയേറ്ററുകളിലെത്തും.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ-കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, പിആർഒ- ശബരി

‘ബേബി ​ഗേളി’ന്റെ ട്രയിലർ പുറത്ത്; കൊച്ചി ലുലുവിൽ ട്രെയിലർ ലോഞ്ചിൽ പങ്കാളിയായി നിവിൻ പോളി

0

നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം ബേബി ​ഗേളിന്റെ ട്രെയിലർ പുറത്ത്. കൊച്ചി ലുലുമാളിൽ നടന്ന ചടങ്ങിൽ നിവിൻ പോളി ഉൾപ്പടെയുള്ള താരങ്ങൾ പങ്കെടുത്തു, ക്രിസ്മസ് സെലിബ്രേഷനും നവജാതശിശുവും ഒക്കെയാണ് ട്രെയിലറിന്റെ തുടക്കത്തിലുള്ളത്. തുടർന്ന് ഒരു ത്രില്ലറായാണ് ചിത്രത്തെ ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബേബി ​ഗേൾ. മാജിക് ഫ്രെയിംസിന്റെ തന്നെ ബാനറിൽ പുറത്തിറങ്ങിയ ഗരുഡൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുൺ വർമ്മ. അപ്രതീക്ഷിതമായി നായകന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന സംഭവങ്ങളാണ് സിനിമയുടെ കഥയെ നയിക്കുന്നത്. തിരുവനന്തപുരം ന​ഗരത്തിലടക്കം ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ നടത്തിയാണ് ചിത്രം പുറത്തിറക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോൾ ആണ്. സംഗീത് പ്രതാപ്, അഭിമന്യു തിലകൻ തുടങ്ങിയവർ പ്രധാന കഥാപാത്രമായി ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Nivin Pauly baby girl official trailer out

ധനുഷും മൃണാൽ താക്കൂറും ഫെബ്രുവരി 14-ന് വിവാഹിതരാകുമോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സത്യാവസ്ഥ പുറത്ത്!

0

തെന്നിന്ത്യൻ താരം ധനുഷും ബോളിവുഡ് നടി മൃണാൽ താക്കൂറും തമ്മിലുള്ള വിവാഹവാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമാണ്. ഫെബ്രുവരി 14-ന്, അതായത് വാലന്റൈൻസ് ദിനത്തിൽ ഇരുവരും വിവാഹിതരാകുമെന്നായിരുന്നു പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ. ഈ വിഷയത്തിൽ ഇപ്പോൾ വ്യക്തത വന്നിരിക്കുകയാണ്.

അഭ്യൂഹങ്ങൾക്ക് പിന്നിലെന്ത്?

അടുത്തിടെ മൃണാൽ താക്കൂർ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു ചിത്രമാണ് വിവാഹ വാർത്തകൾക്ക് വീണ്ടും ചൂുടുപിടിപ്പിച്ചത്. ‘Home’ എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച വീടിന്റെ ചിത്രം, വിവാഹജീവിതത്തിലേക്കുള്ള ഒരു സൂചനയാണെന്ന് ആരാധകർ തെറ്റിദ്ധരിച്ചു. കൂടാതെ, ധനുഷും മൃണാലും ഒന്നിച്ചുള്ള ചില പൊതുപരിപാടികളിലെ ചിത്രങ്ങളും വീഡിയോകളും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.

സത്യാവസ്ഥ ഇതാണ്

എന്നാൽ, പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഔദ്യോഗിക വിവരങ്ങൾ. ധനുഷുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം, ഫെബ്രുവരി 14-ന് വിവാഹം നടക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇത്തരം വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് അവർ ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

മൃണാൽ താക്കൂറിന്റെ പ്രതികരണം

നേരത്തെ തന്നെ ധനുഷുമായുള്ള പ്രണയ വാർത്തകൾ മൃണാൽ താക്കൂർ തള്ളിക്കളഞ്ഞിരുന്നു. ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നും, ഇത്തരം ഗോസിപ്പുകൾ കേൾക്കുമ്പോൾ തമാശയായാണ് തോന്നുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. നിലവിൽ താൻ തന്റെ കരിയറിലാണ് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മൃണാൽ പറഞ്ഞു.

തിരക്കുകളിൽ താരങ്ങൾ

ഫെബ്രുവരിയിൽ വിവാഹത്തിനല്ല, മറിച്ച് തന്റെ പുതിയ സിനിമയുടെ തിരക്കുകളിലായിരിക്കും മൃണാൽ. ഫെബ്രുവരി 20-ന് റിലീസ് ചെയ്യുന്ന ‘ദോ ദീവാനേ ഷെഹർ മേ’ (Do Deewane Shahar Mein) എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരം. തുടർന്ന് മാർച്ചിൽ ഒരു തെലുങ്ക് ചിത്രവും റിലീസിനൊരുങ്ങുന്നുണ്ട്. ധനുഷും തന്റെ പുതിയ സിനിമാ തിരക്കുകളിൽ തന്നെയാണ്.

ചുരുക്കത്തിൽ, വാലന്റൈൻസ് ദിനത്തിലെ വിവാഹ വാർത്തകൾ വെറും കിംവദന്തികൾ മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണ്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ കുടുംബസമേതമെത്തി പ്രാർത്ഥിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0

മം​ഗളൂരു: കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്രത്തിൽ കുടുംബസമേതമെത്തി പ്രാർത്ഥിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചതായും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ബെംഗളൂരുവില്‍ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയായ പുരുഷോത്തം റെഡി നടത്തുന്ന നവ ചണ്ഡികാ ഹോമത്തിലേക്ക് പത്ത് ടൺ അരി സംഭാവന നൽകിയതായും പ്രധാനമന്ത്രി മോദിയുടെ പേരിലാണ് ഇത് നൽകിയതെന്നും അദ്ദേഹം കുറിപ്പിലൂടെ പരാമർശിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു.
ഈ പുണ്യവേളയിൽ ബെംഗളൂരുവില്‍ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും, എന്റെ പ്രിയ സുഹൃത്തുമായ ശ്രീ പുരുഷോത്തം റെഡിഗാരു,നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബാസ്മതി അരി നല്‍കുകയുണ്ടായി. എനിക്ക് അത് നമ്മുടെ പ്രിയങ്കരനായ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും,മൂകാംബികാ അമ്മക്ക് സമർപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു.

​ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാർത്ഥിക്കാം

sureshgopi and family visited kollur mookambika temple

സംസ്ഥാന സ്കൂൾ കലോത്സവം: സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മോ​ഹൻലാൽ എത്തും

0

തൃശൂർ:64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആവേശകരമായ സമാപനം കുറിക്കാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ എത്തുന്നു. 18-ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി കെ. രാജൻ അറിയിച്ചു. വൈകുന്നേരം 4 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. തിരക്ക് ഒഴിവാക്കാൻ കാണികൾ 3 മണിയോടെ തന്നെ വേദിയിൽ എത്തണമെന്ന് നിർദ്ദേശമുണ്ട്.

കലോത്സവ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് വിതരണവും മികച്ച മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയിൽ വെച്ച് നൽകുന്നതാണ്.25 വേദികൾക്കും പൂക്കളുടെ പേരാണ് നൽകിയിരിക്കുന്നത്. തൃശ്ശൂർ പൂരത്തിന് സമാനമായ ആവേശമാണ് ഓരോ വേദികളിലും അനുഭവപ്പെടുന്നത്.ഭക്ഷണം വിതരണം ചെയ്യുന്നതിന് ഇലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഉച്ചയ്ക്ക് അടപ്രഥമൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഒരുക്കി അതിഥികളെ സ്വീകരിക്കാൻ തൃശ്ശൂർ സജ്ജമാണെന്നും മന്ത്രി കൂട്ടിചേർത്തു.

mohanlal will be the chief gust for 64th kerala kalolsavam end day

ഓരോ നിഴലുകൾക്കും ഓരോ കഥ പറയാനുണ്ട്”, ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസർ പുറത്തിറങ്ങി

0

ഹൊറർ പശ്ചാത്തലത്തിൽ അഭിലാഷ് വാരിയർ ഒരുക്കുന്ന പുതിയ ചിത്രം അരൂപിയുടെ ടീസർ പുറത്തിറങ്ങി. വളരെ നാളുകൾക്കു ശേഷം ഒരു ത്രൂ ഔട്ട് ഹൊറർ ചിത്രം എന്ന പ്രതീക്ഷകൾ നൽകുന്നതാണ് അരൂപിയുടെ ടീസർ. ഓരോ ഫ്രെയിമിലും ഭയവും ദുരൂഹതകളും നിറച്ചുകൊണ്ട് പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ടീസർ ഒരു സൂപ്പർ ഹിറ്റ് ഉറപ്പു നൽകുന്നുണ്ട്.

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,സിന്ധു വർമ്മ,സിജോയ് വർഗീസ്,
അഭിലാഷ് വാര്യർ,കിരൺ രാജ്,ആദിത്യ രാജ് മാത്യു രാജു,കണ്ണൻ സാഗർ,എ കെ വിജുബാൽ,നെബു എബ്രഹാം,വിനയ്, ആൻറണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആൻറണി,സുജ റോസ്,ആൻ മരിയ,അഞ്ജന മോഹൻ,രേഷ്മ,
സംഗീത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകനായ അഭിലാഷ് വാര്യർ തന്നെയാണ് ചിത്രത്തിനുവേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
നിർമ്മാണം പ്രദീപ് രാജ് നിർവഹിക്കുന്നു. ചിത്രത്തിനുവേണ്ടി അമൻ ഛായാഗ്രഹണവും വി. ടി. വിനീത് എഡിറ്റിങ്ങും നിർവഹിക്കുന്നു. മലയാളത്തിലെ ഹിറ്റ് മേക്കർ ഗോപി സുന്ദറാണ് ചിത്രത്തിനുവേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഗാനങ്ങൾക്ക് വരികൾ എഴുതിയത് ബി. കെ. ഹരിനാരായണൻ. ഓഡിയോഗ്രാഫി: എം. ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ,കലാസംവിധാനം : മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം: ഷാജി കൂണമാവ്, മേക്കപ്പ് : ജിജു കൊടുങ്ങല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ : പ്രവീൺ ബി. മേനോൻ, ചീഫ് അസോസിയേറ്റ് : രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ: അഭിഷേക്, നൃത്തസംവിധാനം: ടിബി ജോസഫ്, സ്റ്റിൽസ് : സതീഷ്, പി.ആർ.ഒ : എസ്. ദിനേഷ്,ഡിജിറ്റൽ മാർക്കറ്റിംഗ്: ജാങ്കോ സ്പേസ്, സ്റ്റുഡിയോ : സപ്ത റെക്കോർഡ്, പോസ്റ്റർ : പാൻഡോട്ട് എന്നിവരാണ് അണിയറയിൽ. ചിത്രം ഉടൻതന്നെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും

തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് ഹൃദയാഘാതം മൂലം മരിച്ചു

0

കോഴിക്കോട്: മലയാള സിനിമയിലെ യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കോഴിക്കോട് കിര്‍താഡ്‌സ് ജീവനക്കാരനാണ് പ്രഫുല്‍. വയനാട് പഴയ വൈത്തിരി സ്വദേശിയാണ്.

പഴയ വൈത്തിരി സുപ്രിയ ഹൗസില്‍ പരേതനായ ഡി സുരേഷിന്റെയും സുശീലയുടെയും മകനാണ്. ഭാര്യ അനുരൂപ (അധ്യാപിക, കക്കാട് ജിഎല്‍പിഎസ്, കോഴിക്കോട്). സഹോദരങ്ങള്‍ പ്രവീണ്‍ സുരേഷ്, പ്രിയങ്ക (ജിഎച്ച്എസ്, വൈത്തിരി) പ്രതിഭ (വയനാട് കളക്ടറേറ്റ്). പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം

screen writer praful suresh passes away

അവസാന ശ്വാസം വരെ ശ്രീനിയെപ്പറ്റി പറയും, പുകഴ്ത്തും’; വിമർശകന് പേളിയുടെ ‘മാസ്’ മറുപടി

0

സോഷ്യൽ മീഡിയയിലെ ഏറ്റവും ജനപ്രിയ താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ‘പേളിഷ്’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഇവർ തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, താൻ എപ്പോഴും ഭർത്താവിനെ പുകഴ്ത്തുകയാണെന്ന് വിമർശിച്ചയാൾക്ക് പേളി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താൻ എപ്പോഴും ശ്രീനിയെ പ്രൊമോട്ട് ചെയ്യുകയാണെന്നും, പുകഴ്ത്തുകയാണെന്നും ഒരാൾ വിമർശിച്ചതായി പേളി പറയുന്നു. ഇതിനുള്ള മറുപടിയായി ശ്രീനിഷിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം മനസ്സ് തുറന്നത്.

പേളിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം:

“അതെ, അവൻ എന്റേതാണ്. ഞാൻ അവനുള്ളതും. ആരോ പറഞ്ഞു, ഞാൻ എപ്പോഴും അവനെ (ശ്രീനിയെ) പ്രൊമോട്ട് ചെയ്യുകയാണെന്ന്… എപ്പോഴും പുകഴ്ത്തുകയാണെന്ന്… എപ്പോഴും ശ്രീനി, ശ്രീനി, ശ്രീനി എന്ന് പറയുകയാണെന്ന്.

എന്നാൽ കേട്ടോളൂ, എന്റെ അവസാന ശ്വാസം വരെ പൂർണ്ണ മനസ്സോടെ ഞാൻ അത് ചെയ്തുകൊണ്ടേയിരിക്കും. കാരണം ഞാൻ അത്രയേറെ അവനെ സ്നേഹിക്കുന്നു. അവനാണ് എന്റെ ലോകം. അതുകൊണ്ട് വിമർശിക്കുന്നവർ അത് കണ്ടു ശീലിക്കുന്നതാണ് നല്ലത്.”

ഭർത്താവിനോടുള്ള അടങ്ങാത്ത സ്നേഹം പരസ്യമായി പ്രകടിപ്പിച്ച പേളിയെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് പേളിയും ശ്രീനിഷും. നില, നിതാര എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്.

Pearle’s ‘Mass’ reply to critic

തായ്‌ലൻഡിൽ തീവണ്ടി അപകടത്തിൽ 22 മരണം

0

ബാങ്കോക്ക്: തായ്‌ലൻഡിൽ തീവണ്ടി അപകടത്തിൽ 19 മരണം. തലസ്ഥാനത്ത് നിന്ന് രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലേക്കു പോകുകയായിരുന്ന ട്രെയിൻ, നിർമാണത്തിലിരുന്ന ക്രെയിൻ ഒരു കോച്ചിന് മുകളിലേക്ക് വീണതിനെ തുടർന്നാണ് പാളം തെറ്റിയത്. അപകടത്തിൽ കുറഞ്ഞത് 19 പേർ മരിച്ചു, 80ലധികം പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

ബുധനാഴ്ച രാവിലെ നഖോൺ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിലാണ് അപകടം ഉണ്ടായത്. ബാങ്കോക്കിൽ നിന്ന് ഏകദേശം 230 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഉബോൺ റാച്ചഥാനി പ്രവിശ്യയിലേക്കു പോകുകയായിരുന്ന ട്രെയിനിലാണ് ദുരന്തമുണ്ടായത്.

22 dead as crane collapses onto train in Thailand

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു; പൊള്ളിക്കുന്ന അനുഭവങ്ങളെ കലയിലൂടെ തുറന്നുകാട്ടണമെന്ന് മുഖ്യമന്ത്രി

0

തൃശൂർ: തൃശൂരിൽ വച്ച് നടക്കുന്ന കേരള സ്കൂൾ‌ കലോത്സവത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ച് കലോത്സവം ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്തു. ആനന്ദം സൃഷ്ടിക്കുന്നവരാണ് കലാകാരന്മാരെന്ന് ഉദ്ഘാടനപ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊള്ളിക്കുന്ന അനുഭവങ്ങളെ കലയിലൂടെ തുറന്നുകാട്ടുകയും വേണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

കേരളം രൂപംകൊണ്ടശേഷം നടന്ന ആദ്യ കലോത്സവത്തിൽ 200 പേർ മാത്രമായിരുന്നു പങ്കെടുത്തത്. അന്ന് യുവജനോത്സവം എന്നായിരുന്നു പരിപാടിയുടെ പേര്. 2009 മുതലാണ് കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തുന്ന കുട്ടികൾ മാറ്റുരയ്ക്കുന്ന സംസ്ഥാനതലത്തിലുള്ള ഈ കലാമത്സരത്തിന് ‘കേരള സ്കൂൾ കലോത്സവം’ എന്ന് പേരിട്ടത്. ഇന്ന് പതിനാലായിരത്തിലധികം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കുന്നു. ആനന്ദം സൃഷ്ടിക്കുന്നവരാണ് കലാകാരന്മാർ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളെ തുറന്നുകാട്ടുന്നത് കൂടിയാകണം കലയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കാലത്ത് കലകളിൽ പലതും ഏതെങ്കിലും ജാതിയുടേയോ മതത്തിന്റെയോ ഉള്ളിൽ ഒതുങ്ങി നിന്നിരുന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജനങ്ങളെ അകറ്റി നിർത്തിയപ്പോഴാണ് കലകളും ജാതിയുടെയോ മതത്തിന്റെയോ ഭാ​ഗമായി തുടരുന്ന നില വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാമണ്ഡലം ഹൈദരാലിയ്ക്കുണ്ടായ അനുഭവം മുഖ്യമന്ത്രി ഓർത്തെടുത്തു. ഏറ്റവും അധികം മാപ്പിളപ്പാട്ടുകൾ രചിച്ചത് ഭാസ്കരൻ മാസ്റ്ററാണെന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

kerala state kalolsavam 2026