HomeEntertainment'ഡോൺ ബാബുരാജ്' ആയി സന്തോഷ് പണ്ഡിറ്റിന്റെ മാസ് തിരിച്ചുവരവ്; 'ശാർദൂല വിക്രീഡിത'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

‘ഡോൺ ബാബുരാജ്’ ആയി സന്തോഷ് പണ്ഡിറ്റിന്റെ മാസ് തിരിച്ചുവരവ്; ‘ശാർദൂല വിക്രീഡിത’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ വിസ്മയിപ്പിക്കാൻ സന്തോഷ് പണ്ഡിറ്റ് വീണ്ടും എത്തുന്നു. രാജേഷ് കാർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ശാർദൂല വിക്രീഡിതം’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ തിരിച്ചുവരവ്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

‘ഡോൺ ബാബുരാജ്’ എന്ന അധോലോക നായകനായിട്ടാണ് സന്തോഷ് പണ്ഡിറ്റ് ചിത്രത്തിൽ വേഷമിടുന്നത്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗൗരവമേറിയതും മാസ്സ് പരിവേഷമുള്ളതുമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. തോക്കേന്തി നിൽക്കുന്ന ആക്ഷൻ രംഗങ്ങളും, “ഞാൻ ശതകങ്ങൾക്കു മുൻപെ പിറന്നവൻ” തുടങ്ങിയ പഞ്ച് ഡയലോഗുകളും ട്രെയിലറിന്റെ ഹൈലൈറ്റാണ്.

വിൻറീൽസ് ഡിജിറ്റലിന്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒന്നിലധികം ഗെറ്റപ്പുകളിൽ സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു നടനെന്ന നിലയിൽ സന്തോഷ് പണ്ഡിറ്റിന്റെ റേഞ്ച് വ്യക്തമാക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സോഷ്യൽ മീഡിയയിൽ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിമർശനങ്ങൾക്കുള്ള മറുപടിയാകും ഈ ചിത്രമെന്ന് ആരാധകർ കമന്റുകളിൽ കുറിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular