HomeNewsഅരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളു; ആ സമയം ഉറങ്ങുകയാണ്; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ...

അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളു; ആ സമയം ഉറങ്ങുകയാണ്; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി. വിചാരണ സമയത്ത് അഭിഭാഷക കോടതിയില്‍ വന്നത് പത്ത് ദിവസത്തില്‍ താഴെയാണെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമര്‍ശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, ഇത് പരിഗണിച്ചില്ല എന്ന് പുറത്തിറങ്ങി പറയുന്നതെന്നും കോടതി വിമര്‍ശിച്ചു. ഇന്ന് കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ വിമര്‍ശനം വന്നത്. അതേസമയം, അതിജീവിതയുടെ അഭിഭാഷക ഇന്നും കോടതിയിൽ ഹാജരായിരുന്നില്ല.

നേരത്തെ നടിയെ ആക്രമിച്ച കേസിലെ വിധി പുറത്തുവന്നതിനു പിന്നാലെ വിചാരണ കോടതിയെ വിമര്‍ശിച്ചുകൊണ്ട് അഡ്വ. ടി ബി മിനി ചാനൽ ചർച്ചകളിലും പൊതുപരിപാടികളിലുമടക്കം രംഗത്തുവന്നിരുന്നു.

court against tb mini actress advocate

RELATED ARTICLES
- Advertisment -
Google search engine

Most Popular