ജനപ്രാതിനിധ്യ നിയമ ഭേതഗതി ബിൽ ഉടൻ രാജ്യസഭയിൽ അവതരിപ്പിക്കും. ബിൽ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു. സുപ്രീം കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ബിൽ നേരത്തെ ലോക്സഭ പാസ്സാക്കിയിരുന്നു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രവാസി വോട്ട് യാഥാർഥ്യമായേക്കും.
ജയറാം ചിത്രം ഗ്രാൻഡ്ഫാദർ പൂജ വീഡിയോ
ജയറാം ചിത്രം ഗ്രാൻഡ്ഫാദർ പൂജ കൊച്ചിയിൽ വെച്ച് നടന്നു .മോഹൻലാലും മമ്മൂട്ടിയും ചടങ്ങിൽ പങ്കെടുത്തു .
പ്രാതൽ രുചികരമാക്കാൻ ഉള്ളി പൊറോട്ട
ചേരുവകൾ
ഗോതമ്പ് പൊടി: രണ്ട് കപ്പ്
ഉപ്പ് : ആവശ്യത്തിന്
വെള്ളം : ആവശ്യത്തിന്
എണ്ണ : ഒരു ടേബിൾ സ്പൂൺ
എണ്ണനെയ്യ് പൊറോട്ടയ്ക്ക്
ഫില്ലിങിന്
ഉള്ളി : ഒന്ന് ചെറുതായി അരിഞ്ഞത്
പച്ചമുളക് : ഒന്ന് ചെറുതായി അരിഞ്ഞത്
മുളക് പൊടി : ഒരു ടീസ്പൂൺ
ഗരം മസാല : ഒരു ടീസ്പൂൺ
ജീരകപൊടി : ഒരു ടീസ്പൂൺ
മല്ലി : ഒരു ടീസ്പൂൺ
ഉപ്പ് : ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ ഗോതമ്പുപൊടിയും ഉപ്പും എടുത്ത് നന്നായി മിക്സ് ചെയ്യുക. വെള്ളം അല്പാല്പം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ മാവു തയാറാക്കുക. അതിനു മുകളിൽ ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച് മാവിന്റെ എല്ലാ ഭാഗത്തും ആക്കി പതിനഞ്ചും മിനിറ്റ് വെക്കുക.ഫില്ലിങിനുള്ള മറ്റുചെരുവകൾ എല്ലാം ഒരു ബൗളിൽ മിക്സ് ചെയ്ത ശേഷം മാറ്റിവെക്കുക. നേരത്തെ തയ്യാറാക്കിവെച്ച മാവ് ഒരു ഉരുള എടുത്ത് അല്പം പരത്തുക. ഇതിനു നടുഭാഗത്ത് ഫില്ലിങ് ഇട്ട ശേഷം മറ്റു ഭാഗങ്ങൾ യോജിപ്പിക്കുക. ശേഷം ഇതു അല്പം കട്ടിയിൽ പരത്തിയെടുക്കാം. ഇത് ചപ്പാത്തി കല്ലിലിട്ട് തിരിച്ചും മറച്ചും ചെറുതീയിൽ വേവിച്ചെടുക്കുക.
അൽജോ ജോസഫിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
ക്രിസ്റ്റ്യൻ മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആൽജോ ജോസഫിനെ യൂത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കി. അഗസ്റ്റ വെസ്റ്റ്ലാന്റ് കേസിൽ ഇടനിലക്കാരൻ മിഷേലിന് വേണ്ടി ഹാജരായതിനെതിരെയാണ് നടപടി. മിഷേലിന് വേണ്ടി ഹാജരാകുന്ന കാര്യം സംഘടനയെ അറിയിച്ചിരുന്നില്ല, വ്യക്തിപരമായാണ് അൽജോ ജോസഫ് ഹാജരായതെന്ന് കോൺഗ്രസ് ഒദ്യോഗിക വക്താവ്. മലയാളിയായ ആൽജോ ജോസഫ് യൂത്ത് കോൺഗ്രസ് നിയമ വിഭാഗം തലവനായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ വിരമിച്ചു
ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.15 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിനാണ് വിരാമമിടുന്നത്. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി-20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 9 സെഞ്ചുറിയും 22 അർധ സെഞ്ചുറികളും ഉൾപെടെ 4154 റൺസും ഏകദിനത്തിൽ 11 സെഞ്ചുറി ഉൾപെടെ 5238 റൺസും ട്വന്റി-20യിൽ 932 റൺസും ഇന്ത്യയ്ക്കായി നേടിട്ടുണ്ട്. 2011 ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2007 ൽ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. ടിറ്ററിലൂടെയാണ് ഗംഭീർ തന്റെ വിരമിക്കൽ അറിയിച്ചത്. അടുത്ത വർഷം നടക്കുന്ന ഐപിഎല്ലിലും ഗംഭീർ കളിച്ചേക്കില്ല. 2012ലും 2014ലും കൊൽക്കത്തയെ ഐ പി എൽ കിരീടത്തിലേക്ക് നയിച്ചത് ഗംഭീറായിരുന്നു.
സൂപ്പർ പുളി ജ്യൂസ്
ചേരുവകൾ
നല്ല പഴുത്ത ഉപ്പു ചേർക്കാത്ത വാളൻപുളി – 100 ഗ്രാം
പഞ്ചസാര – 1/2 കപ്പ്
വെള്ളം – 5 കപ്പ്
ഐസ്സ് പൊടിച്ചത് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പുളി രണ്ട് കപ്പ് വെള്ളത്തിൽ അര മണിക്കൂർ കുതിർക്കുക. ശേഷം പഞ്ചസാര ചേർത്ത്( മധുരം കുറച്ച് വേണമെന്നുള്ളവർക്ക് അളവ് കുറക്കാം) കൈ കൊണ്ട് നന്നായി ഞെരടണം പഞ്ചസാര ശരിക്കും അലിഞ്ഞ ശേഷം ബാക്കിവെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്ത് അരിച്ചെടുക്കുക. ശേഷം ഗ്ലാസിൽ ഐസ്സ് പൊട്ടിച്ചിട്ട് ജ്യൂസ് ഒഴിക്കുക… നാവിൽ തേനൂറും പുളി ജ്യൂസ് റെഡി.
രുചിയേറും ചിക്കൻ ഹലീം തയാറാക്കാം
ചേരുവകൾ
ഗോതമ്പ് – 1/2 കിലോ,
വെള്ളം – 3 ലിറ്റർ
സവാള അരിഞ്ഞത് – 1
ഉപ്പ് – ആവശ്യത്തിന്
കറുവപ്പട്ട, ഏലക്കായ – ഒന്നോ രണ്ടോ
കശുവണ്ടി, ഉണക്കമുന്തിരി, ഉള്ളി – വിതറാൻ ആവശ്യത്തിന്
ചിക്കൻ – 150 ഗ്രാം
നെയ്യ് – 30 ഗ്രാം
തയാറാക്കുന്ന വിധം
ചിക്കൻ ചെറുകഷണങ്ങളാക്കുക. ഗോതമ്പ്, സവാള അരിഞ്ഞത്, സുഗന്ധവ്യഞ്ജനങ്ങൾ, ഉപ്പ് എന്നിവ വെള്ളത്തോട് ചേർത്ത് ചിക്കൻ വേവിക്കുക. വേവും വരെ ചെറിയ തീയിൽ വേണം വെക്കാൻ. തീയണച്ച് ചിക്കൻ കഷണങ്ങൾ മാറ്റി വെച്ച് ബാക്കിയുള്ളവ നല്ലവണ്ണം യോജിപ്പിക്കുക. ഇതിലേക്ക് കഷണം ഇടുക. പിന്നീട് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ നെയ്യിൽ വഴറ്റി ഇതിലേക്ക് ഒഴിക്കുക. ഉള്ളി പ്രത്യേകം വഴറ്റി അതിൻമേൽ വിതറുക. രുചിയേറും ചിക്കൻ ഹലീം തയാർ, ചൂടോടെ വിളമ്പുക.
ക്ഷമ ചോദിച്ച് ദീപ നിശാന്ത്
കവി എസ്.കലേഷിനോട് ക്ഷമ ചോദിച്ച് ദീപ നിശാന്ത്. “തന്റെ പേരിലുള്ള ഓരോ വാക്കിനും ഉത്തരവാധിത്തമുണ്ട്. അതിനാലാണ് ക്ഷമ ചോദിക്കുന്നത്. കലേഷിനെ തെറ്റി ധരിച്ചു. കലേഷിന്റെ വരികൾ മോഷ്ടികേണ്ട കാര്യമില്ലാന്ന് ഇപ്പോൾ ബോധ്യമായി.ഇന്നലെ വരെ ഈ ബോധം ഇല്ലായിരുന്നുവെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും ദീപ നിശാന്ത് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദീപ നിശാന്ത് ക്ഷമാപണം നടത്തിയത്.


