സൂര്യാ38 – ൽ അപർണാ ബാലമുരളി സൂര്യയുടെ നായിക

സൂര്യ നായകനാവുന്ന 38- മത് സിനിമയുടെ ചിത്രീകരണം   ഇന്ന്  പൂജയോടെ ചെന്നൈയിൽ  ആരംഭിച്ചു . “ഇരുതി ചുറ്റ്” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന “സൂര്യ38″  നിർമ്മിക്കുന്നത് സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈൻമെന്റ്‌സും, അടുത്തിടെ ഓസ്കാർ അവാർഡ് നേടിയ  സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത്    മോംഘയും ചേർന്നാണ്. മലയാളി താരം അപർണാ ബാലമുരളിയാണ് “സൂര്യ 38″ ൽ നായിക. കൂടാതെ രാജ്യമെമ്പാടുമുള്ള പ്രഗത്ഭരായ അഭിനേതാക്കൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി.പ്രകാഷ് സംഗീത സംവിധാനവും നിക്കേത്  ബൊമ്മി റെഡ്ഢി ഛായാഗ്രഹണവും നിർവഹിക്കുന്നു. രാജ ശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. 

സി.കെ.അജയ് കുമാർ, പിആർഒ

admin:
Related Post