
ബാങ്കോക്ക്: തായ്‌ലൻഡിൽ തീവണ്ടി അപകടത്തിൽ 19 മരണം. തലസ്ഥാനത്ത് നിന്ന് രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലേക്കു പോകുകയായിരുന്ന ട്രെയിൻ, നിർമാണത്തിലിരുന്ന ക്രെയിൻ ഒരു കോച്ചിന് മുകളിലേക്ക് വീണതിനെ തുടർന്നാണ് പാളം തെറ്റിയത്. അപകടത്തിൽ കുറഞ്ഞത് 19 പേർ മരിച്ചു, 80ലധികം പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെ നഖോൺ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിലാണ് അപകടം ഉണ്ടായത്. ബാങ്കോക്കിൽ നിന്ന് ഏകദേശം 230 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഉബോൺ റാച്ചഥാനി പ്രവിശ്യയിലേക്കു പോകുകയായിരുന്ന ട്രെയിനിലാണ് ദുരന്തമുണ്ടായത്.
22 dead as crane collapses onto train in Thailand
