Home Blog Page 494

ഞാൻ പ്രകാശൻ ; റിവ്യൂ വായിക്കാം

0

സത്യൻ അന്തിക്കാട് സംവിധാനവും ശ്രീനിവാസൻ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. ഫഹദ് ഫാസിലാണ് പ്രകാശനായി വേഷമിടുന്നത് .

ഞാൻ പ്രകാശൻ പേരുപോലെതന്നെ പ്രകാശന്റെ കഥയാണ്. പ്രകാശന്റെ ജീവിതവും അദ്ദേഹം പ്രകാശൻ എന്ന പേരുമാറ്റി പി. കെ. ആകാശ് എന്നാക്കാൻ നടക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. പ്രകാശൻ ഒരു നേഴ്‌സിംഗ് ബിരുദധാരിയും വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ആളുമാണ്. എന്നാൽ അദ്ദേഹം ഇപ്പോൾ ജോലിയില്ലാത്ത യുവാക്കളുടെ കൂട്ടത്തിലാണ്. അങ്ങനെയിരിക്കെ പ്രകാശന്റെ പഴയ കാമുകി അദ്ദേഹത്തെ കാണാനെത്തുകയും തുടർന്ന് പ്രകാശന്റെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. പ്രകാശന്റെ ജീവിതത്തിലെ മാറ്റങ്ങളാണ് ചിത്രം പറയുന്നത്.

ഫഹദ് ഫാസിലിനൊപ്പം ശ്രീനിവാസനും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ഇവരെക്കൂടാതെ കെ പി എസ് സി ലളിത, വീണ നായർ സബിത ആനന്ദ്, അനീഷ് ജി മേനോൻ എന്നിവരും വേഷമിട്ടിരിക്കുന്നു.

സത്യൻ അന്തിക്കാട് എന്ന സംവിധായകൻ എപ്പോഴും സാധാരണ മനുഷ്യരുടെ ജീവിതവും അനുഭവങ്ങളും സിനിമയാക്കാറുണ്ട്. പ്രകാശനും അതുപോലെ നമ്മളിലൊരാളുടെ കഥയാണ്. സത്യൻ അന്തിക്കാടിനൊപ്പം ശ്രീനിവാസനും ചേർന്നതുതന്നെ ചിത്രത്തിന്റെ മനോഹാരിത കൂട്ടുന്നു. ആ കൂട്ടുകെട്ടിന് ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കാൻ സാധിക്കും എന്ന് ഞാൻ പ്രകാശനിലൂടെ വീണ്ടും തെളിയുകയാണ്.

ഷാൻ റഹ്‌മാനാണ് ചിത്രത്തിലെ പാട്ടുകൾക്ക് ഈണം നൽകിയത്. കാതിനു ഇമ്പമേകുന്ന ഗാനങ്ങളാണ് ചിത്രത്തിലേത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്.

ചിത്രത്തെ കുറിച്ച് കൂടുതൽ പറയേണ്ടതില്ല, ചെരണ്ടവയെല്ലാം ചേരുംപടി ചേർത്തിട്ടുണ്ട് ഞാൻ പ്രകാശനിൽ. തീർച്ചയായും ഈ ചിത്രം കുടുംബത്തോടൊപ്പം തീയറ്ററിൽ പോയി കാണണം.

rating : 4 / 5

വനിതാ മതിലിന് സർക്കാർ പണമില്ല

0

വനിതാ മതിൽ സർക്കാരിന്റെ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ധനമന്ത്രി. സർക്കാർ പണം വനിതാ മതിലിനായി ചെലവഴിക്കില്ലെന്നും മന്ത്രി തോമസ് ഐസക്.വനിത സംഘടനകൾ സ്വന്തം നിലയിൽ പണം സ്വരൂപിക്കാൻ കഴിയുന്നവരാണെന്നും മന്ത്രി. എന്നാൽ വനിതാ മതിലിന് സർക്കാർ ഫണ്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.50 കോടി ചെലവിടുന്നതായുള്ള പ്രചരണം തെറ്റാണെന്നും സ്ത്രീകളുടെ ക്ഷേമ പദ്ധതിക്കായി നീക്കിവച്ച തുകയായ 50 കോടിയിൽ നിന്നും ഒരു പൈസ പോലും വനിതാ മതിലിനായി എടുക്കില്ലെന്നും മുഖ്യമന്ത്രി. വനിതാ മതിലിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും അതിനർത്ഥം ചെലവ് സർക്കാർ വഹിക്കുന്നു എന്നല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പ്രാണ ട്രെയിലർ എത്തി

0

ലോകത്തിലെ ആദ്യത്തെ സിംഗ് സറൗണ്ട് സൗണ്ട് സിനിമയായ പ്രാണയുടെ മലയാളം ട്രെയിലര്‍ നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിത്യ മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ ഒരേ ഒരു താരവും നിത്യ ആണ്.
പ്രേതബാധയുള്ള വീട്ടിൽ ഒരു പെൺകുട്ടി താമസിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പേടിപ്പെടുത്തുന്നതുമായ അനുഭവങ്ങളാണ്  ചിത്രം പറയുന്നത് . നിത്യയെ കൂടാതെ ഒരു ആത്മാവിന്റെ സാന്നിധ്യം പോലെ മറ്റൊരു പെൺകുട്ടിയെയും കാണാം.

മലയാളം ,ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലും പ്രാണ റിലീസ് ചെയ്യുന്നുണ്ട്. ഒരിടവേളക്ക് ശേഷം പ്രശസ്ത ക്യാമറാമാന്‍ പി.സി ശ്രീറാം മലയാളത്തിലേക്ക്  തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കോതമംഗലം പളളിയിൽ സംഘർഷം

0

കോതമംഗലം മാർത്തോമ പള്ളിയിൽ സംഘർഷം. പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് വിഭാഗത്തിന്റെ തോമസ് പോൾ റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞു.ഹൈക്കോടതി വിധി പ്രകാരമാണ് ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥനയ്ക്ക് എത്തിയിരുന്നത്. പ്രതിഷേധത്തെ തുടർന്ന് തോമസ് പോൾ റമ്പാനെ പോലീസ് സ്ഥലത്തു നിന്ന് മാറ്റി.പോലീസ് സുരക്ഷ നൽകില്ലെങ്കിൽ ഇക്കാര്യം കോടതിയെ അറിയിക്കുമെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചു.ഉച്ചയോടെ കോടതിയെ വിവരം അറിയിക്കുമെന്ന് ഓർത്തഡോക്സ് സഭയുടെ അഭിഭാഷകൻ വെളിപ്പെടുത്തി.എന്നാൽ കോതമംഗലം പള്ളി വിട്ടുകൊടുക്കിലെന്ന് തോമസ് പ്രഥമൻ ബാവ വ്യക്തമാക്കി.ഓർത്തഡോക്സ് വിഭാഗം അന്യായമായി പള്ളിയുടെ മേൽ ആധിപത്യം സ്ഥാപിക്കാർ ശ്രമിക്കുന്നു എന്നും മലബാറിൽ സ്വീകരിച്ച മധ്യസ്ഥമാർഗ്ഗം എന്തുകൊണ്ട് ഇവിടെ സ്വീകരിക്കുന്നിലെന്നും ബാവ.

ഏതെല്ലാം ചാനലുകൾ കാണണമെന്ന് ഇനിം ഉപഭോക്താവ് തീരുമാനിക്കും

0

 ട്രായ് നിർദേശിച്ച പുതിയ പദ്ധതികൾ ഡിസംബർ 29നു നിലവിൽ വരുന്നതോടെ ഉപയോക്താവ്  എന്തു കാണണമെന്നു സേവനദാതാവ് നിർണയിക്കുന്ന അവസ്ഥയിൽ മാറ്റം വരും. അതോടെ  ഏതെല്ലാം ചാനലുകൾ കാണണമെന്നു ഉപയോക്താവിന് തീരുമാനിക്കാം.

ഡിടിഎച്ചുകാരും കേബിൾ ടിവി കമ്പനികളും നിശ്ചയിക്കുന്ന മാസവരിക്കു പകരം 130 രൂപയും നികുതിയും നൽകി ഇഷ്ടമുള്ള നൂറു ചാനലുകൾ കാണാനുള്ള അവസരം ഉപയോക്താവിനു ലഭിക്കും.

അടിസ്ഥാന പാക്കേജിനുള്ള ഏറ്റവും ഉയര്‍ന്ന വാടകയാണ് 130 രൂപ. അടിസ്ഥാന പാക്കേജിന്‍റെ ഭാഗമായി ഉപയോക്താവ് ഏതെങ്കിലും ഒരു പേ ചാനൽ തിരഞ്ഞെടുക്കുകയാണെങ്കിൽ അടിസ്ഥാന വിലയ്ക്കു പുറമെ ഈ പേ ചാനലിന്‍റെ നിരക്കു കൂടി നൽകേണ്ടി വരും. കൂടുതൽ പേ ചാനലുകളുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം നിരക്കു വേണം നൽകാൻ. 

ഇന്ത്യയിലെ ഭൂരിഭാഗം വീടുകളിലും 50 ചാനലുകളില്‍ താഴെ മാത്രമാണു ആളുകൾ കാണാറുള്ളത്.   ഇത് കണക്കിലെടുത്താണ് അടിസ്ഥാന പാക്കേജിൽ 100 ചാനലുകളെന്ന നിബന്ധന ട്രായ് മുന്നോട്ടുവച്ചിട്ടുളളത്. നൂറു ചാനലിനു മേല്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കളെ ലക്ഷ്യംവച്ചാണ് 25 ചാനലുകൾ അടങ്ങുന്ന അധിക പാക്കേജുകൾ.

പേ ചാനലുകൾക്കു ബ്രോഡ്കാസ്റ്റർമാർ നിശ്ചയിട്ടുള്ള പരമാവധി നിരക്ക് ട്രായ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ഡിസംബർ 29 ന് ശേഷം ഉപഭോകതാക്കൾക്ക് അവർക്ക് ഇഷ്ടമുള്ള ചാനലുകൾ മാത്രം കാണാനുള്ള അവസരം ഒരുങ്ങുകയാണ്. മിതമായ നിരക്കിൽ ആവശ്യമുള്ള ചാനലുകൾ മാത്രം ഇനിം സ്വന്തമാക്കാം.  

 

വ്യത്യസ്ഥമായൊരു സ്ലിമ്മിംഗ് സൂപ്പ്

0

ചേരുവകൾ

1.ചെറുപയർ തൊലി കളഞ്ഞത് – കാൽ കപ്പ്

2.ചീരയില – 1

3.സവാള – 1

4.തക്കാളി – 2

5.പട്ട – 1 കഷണം

6.ഗ്രാമ്പു – 2 എണ്ണം

7.ഏലക്ക – 1

8.വെളുത്തുള്ളി – 4 അല്ലി

9.സെലറി തണ്ട് അരിഞ്ഞത് – 3 ടീസ്പൂൺ

10.കുരുമുളകുപൊടി – കാൽ ടീ സ്പൂൺ

11.ഉപ്പ് – പാകത്തിന്

പാചകം ചെയ്യുന്ന വിധം

ചെറുപയർ പകുതി മൂപ്പിച്ച് 3 മുതൽ 8 വരെയുള്ള ചേരുവകൾ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക. കുക്കർ തുറന്നു വെച്ച് ഇല ചേർത്ത് ഒന്നു തിളപ്പിച്ച ശേഷം തണുപ്പിക്കുക. കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് സെലറി അരിഞ്ഞതും കുരുമുളക് പൊടിച്ചതും ചേർത്ത് ഒന്നുകൂടി തിളപ്പിച്ച് ചൂടോടെ കഴിക്കാം. ക്ഷീണം മാറ്റാനും രക്തക്കുറവ് ഇല്ലാതാക്കാനും ഉന്മേഷത്തിനും നല്ലതാണ്. ഈ വിഭവം ദിവസവും മൂന്ന് നേരം ആഹാരത്തിനു മുൻപ് ഒരു ഗ്ലാസ് വീതം കഴിക്കുക.

കേരളത്തിലേക്ക് പ്രധാനമന്ത്രി

0

കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരളത്തിലെത്തും. ജനുവരി 6 ന് പത്തനംതിട്ടയിലും 27 ന് തൃശൂരിലുമാണ് എത്തുന്നത്.കൂടാതെ 4 ലോക്സഭാ മണ്ഡലങ്ങളിലെ പ്രവർത്തകരെ പത്തനംതിട്ടയിൽ അഭിസംബോധന ചെയ്യുകയും ചെയ്യും.അമിത് ഷാ ഈ മാസം 30 ന് കേരളത്തിൽ എത്തിച്ചേരും.

നിരാഹാര സമരം തുടരാൻ ബിജെപി

0

ശബരിമല വിഷയത്തിൽ നിരാഹാര സമരം തുടർന്ന് കൊണ്ട് പോകാൻ ബി ജെ പി തീരുമാനിച്ചു. റിവ്യൂ ഹർജി പരിഗണിക്കുന്ന ജനുവരി 22 വരെ സമരം തുടരാനാണ് തീരുമാനം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്റെ നേതൃത്യത്തിലാണ് സെക്രട്ടേറിയേറ്റിനു മുന്നിൽ നിരാഹാര സമരം നടക്കുന്നത്.

ജയം രവിയുടെ ആക്ഷൻ ത്രില്ലർ ‘അടങ്ക മറു’ പ്രദർശനത്തിന്

0

ഓഫീസർ നായക കഥാപാത്രമാണ് ചിത്രത്തിൽ ജയം രവിയുടെത് . ആദ്യന്തം ജിജ്ഞാസ ഭരിതമായ ആക്ഷൻ ത്രില്ലറാണ് ചിത്രം. ഉദ്വേഗഭരിതമായ സംഘട്ടന രംഗത്തോടു കൂടിയ ക്ലൈമാക്സ് രംഗം കാണികൾക്ക് വളരെ വ്യത്യസ്തമായ അനുഭവമായിരിക്കുമത്രെ. ‘സ്റ്റണ്ട്’ ശിവയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ത്രസിപ്പക്കുന്ന ആക്ഷൻ രംഗങ്ങളും , പ്രണയവും വൈകാരികമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു തിരക്കഥയാണ് ‘അടങ്ക മറു’ വിന് അവലംബം.

പൊൻവണ്ണൻ, ബാബു ആന്റണി, സമ്പത്ത് രാജ്, മുനിഷ് കാന്ത്, അഴകം പെരുമാൾ, മീരാ വാസുദേവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സത്യൻ സൂര്യൻ ഛായാഗ്രഹണവും , സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഹോം മൂവി മേക്കേഴ്‌സിന് വേണ്ടി സുജാത വിജയകുമാർ നിർമ്മിച്ച ‘അടങ്ക മറു’ രമ്യാ മുവീസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.


സി.കെ.അജയ് കുമാർ, പിആർഒ

വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്നു

0

മലയാളികളുട പ്രിയതാരം ജയറാമും തമിഴകത്തുനിന്നും മലയാളികളുടെ മനം കീഴടക്കിയ വിജയ് സേതുപതിയും ഒന്നിക്കുന്നു. മലയാളത്തിലാണ് ഇരുവരും ചേർന്നുള്ള ചിത്രം എത്തുന്നത്. 

കഥയും സംവിധാനവും സനിൽ കളത്തിൽ  നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പ്രേമചന്ദ്രൻ ആണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിട്ടില്ല.  

അച്യുതനെത്താൻ മൂന്നു ദിവസത്തെ കാത്തിരിപ്പു കൂടി

0

കുഞ്ചാക്കോ ബോബനും ലാല്‍ ജോസും ഒന്നിക്കുന്ന തട്ടും പുറത്ത് അച്യുതൻ തീയറ്ററിലെത്താൻ മൂന്ന് ദിവസത്തെ കാത്തിരിപ്പുകൂടി മാത്രം. ഡിസംബർ 22 ന് ചിത്രം പ്രദർശനത്തിനെത്തും.

ലാൽ ജോസ് തന്നെയാണ് തന്റെ പേജിലൂടെ ചിത്രം എത്താൻ മൂന്നു  ദിവസത്തെ കാത്തിരിപ്പുകൂടി എന്ന് പറഞ്ഞു വീഡിയോ പങ്കുവച്ചത്.

ഹാസ്യത്തിന് പ്രാധാന്യം നൽകി ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എം സിന്ധുരാജാണ് ഒരുക്കിയിരിക്കുന്നത്. 

പുതുമുഖം ശ്രവണയാണ് നായിക. നെടുമുടി വേണു, ജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇര്‍ഷാദ്, അനില്‍ മുരളി, ബിജു സോപാനം, സംവിധായകന്‍ ജോണി ആന്റണി, സുബീഷ് സുധി, സന്തോഷ് കീഴാറ്റൂര്‍, കൊച്ചു പ്രേമന്‍, ജയശങ്കര്‍, പ്രസാദ് മുഹമ്മ, മാസ്റ്റര്‍ അദീഷ്, അഞ്ജലി കൃഷ്ണ, ബിന്ദു പണിക്കര്‍, സീമ ജി നായര്‍, സേതുലക്ഷമി, താരാകല്യാണ്‍, വീണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ  

വിവിധതരം ജീവാണു കീടനാശിനികൾ

0

1 . ബാസിലസ് മാസറന്‍സ്

വെണ്ടയുടെ നിമാവിരകളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കാവുന്ന  ബാക്ടിരിയമാണിത്.

2 .  മെറ്റാറൈസിയം അനിസോപ്ളിയെ

മെറ്റാറൈസിയം അനിസോപ്ളിയെ സ്വാഭാവികമായി മണ്ണില്‍ വളരുന്ന ഒരു കുമിളാണ്. ഇത് കീടങ്ങളില്‍ ഒരു പരാദമായി പ്രവര്‍ത്തിച്ച് ഗ്രീന്‍ മസ്കാര്‍ഡിന്‍ രോഗമുണ്ടാക്കുന്നു. ഈ കുമിളിന്‍റെ സ്പോറുകള്‍ കീടത്തിന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പേള്‍ അവിടെ പറ്റിപ്പിടിച്ച് കീടത്തിന്‍റെ പുറന്തോട് തുളച്ച് ഉള്ളിലേക്ക് വളുരുന്നു. രോഗം ബാധിച്ച കീടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന മറ്റ് കീടങ്ങളിലേക്കും ഈ രോഗം പകരുന്നു. പച്ചക്കറികളെ ആക്രമിക്കുന്ന വണ്ടുകള്‍, കായ്/തണ്ടു തുരപ്പന്‍ പുഴു എന്നിവയെ ഈ ജൈവകീടനാശിനി ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം. 20 ഗ്രാം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്.

ജീവാണു കീടനാശിനികള്‍ ചെടികളില്‍ നല്ലതുപേലെ നനയുന്നരീതിയില്‍ തളിക്കണം. തളിക്കുമ്പോള്‍ ഇലയുടെ അടിവശത്തും തളിക്കണം. തളിക്കുന്ന ലായനിയില്‍ 0.5 ശതമാനം സാന്ദ്രതയില്‍ ശര്‍ക്കര ചേര്‍ക്കുന്നത് സ്പ്രേ ലായനിയുടെ ഗുണം കൂട്ടുന്നതിന് സഹായിക്കും.

3 . വെര്‍ട്ടിസീലിയം ലീക്കാനി

മുഞ്ഞകള്‍, ശല്‍ക്കകീടങ്ങള്‍, വെള്ളീച്ചകള്‍, ഇലപ്പേനുകള്‍, മണ്ഡരികള്‍, നിമാവിരകള്‍ മുതലായ കീടങ്ങളുടെ നിയന്ത്രണത്തിന് സഹായിക്കുന്ന ജീവാണു കീടനാശിനിയാണ് വെര്‍ട്ടിസീലിയം ലീക്കാനി. 10 ഗ്രാം വെര്‍ട്ടിസീലിയം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇളക്കിച്ചേര്‍ക്കുക. ഈ ലായനി രാവിലെയോ വൈകുന്നേരങ്ങളിലോ ഇലകളുടെ ഇരു വശങ്ങളിലും നന്നായി നനയത്തക്കവിധം തളിക്കുക.

4 .  ബാസിലസ്സ് തൂറുഞ്ചിയന്‍സിസ്

ബാസിലസ്സ് തൂറുഞ്ചിയന്‍സിസ് (ബി റ്റി) സ്വാഭാവികമായി മണ്ണില്‍ കാണപ്പെടുന്നതും കീടങ്ങള്‍ക്ക് രോഗബാധ ഉണ്ടാക്കുന്നതുമായ ഒരു ബാക്ടീരിയമാണ്. ഉപയോഗിക്കുന്നതിനുള്ള സൌകര്യവും കുറഞ്ഞ ചെലവും വ്യാപക നശീകരണ ശേഷിയും കാരണം ജൈവകൃഷിരംഗത്ത് കീടനിയന്ത്രത്തിന് ഏറെ സ്വീകാര്യമാണിത്. ഈ ബാക്ടീരിയം വിവധ കീടങ്ങളുടെ ലാര്‍വകളുടെ അന്നനാളത്തില്‍ കടക്കുകയും ബാക്ടീരിയ ഉല്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ കീടങ്ങളുടെ ദഹനസംവിധാനത്തെ സ്തംഭിപ്പിക്കുകയും ചെയ്യുന്നു. ക്രമേണ കീടങ്ങള്‍ ഭക്ഷണം സ്വീകരിക്കാനാകാതെ നശിക്കുകയും ചെയ്യുന്നു.

ബി റ്റി ഉപയേഗിക്കുമ്പോള്‍ ചെടിയുടെ എല്ലാ ഭാഗത്തും എത്തത്തക്കവണ്ണം നന്നായി തളിക്കേണ്ടതാണ്. മുട്ടകള്‍ വിരിഞ്ഞ് ലാര്‍വ പുറത്തുവരുന്ന സമയത്തോ ലാര്‍വയുടെ വളര്‍ച്ചയുടെ ആരംഭദശയിലോ ബി റ്റി തളിക്കുന്നത് ഏറെ ഫലപ്രദമാണ്. കേരളത്തിലെ കാലാവസ്ഥയില്‍ ബി റ്റി കൂടുതല്‍ സമയം ഇലകളുടെ പ്രതലത്തില്‍ നിലനില്‍ക്കുന്നതിനാല്‍ മികച്ച ഫലം ഉണ്ടാകുന്നതായി കാണുന്നു. വിളകളെ ആക്രമിക്കുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കാം. 10 ഗ്രാം ഫോര്‍മുലേഷന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാവുന്നതാണ്.

5 . ബ്യൂവേറിയ ബാസിയാന

കീടങ്ങളില്‍ വൈറ്റ്മാസ് കാര്‍ഡിന്‍ എന്ന രേഗമുണ്ടാക്കുന്ന കുമിളാണ് ബ്യൂവേറിയ ബാസിയാന. ഇലകളേയും കായ്കളേയും ആക്രമിക്കുന്ന ദൃഢശരീരികളായ കീടങ്ങളെ നശിപ്പിക്കുന്ന ഈ കുമിള്‍ കീടങ്ങളുടെ പുറത്ത് സ്പര്‍ശിക്കുമ്പേള്‍ അത് കീടത്തിന്‍റെ ഉള്ളിലേക്ക് വളരുകയും വിഷവസ്തുക്കള്‍ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ക്രമേണ കീടം ചത്തു പേകുന്നു.സ്പര്‍ശനത്തിലൂടെത്തന്നെ ഇത്‍ കീടങ്ങളെ ആക്രമിക്കുന്നതിനാല്‍ കീടനിയന്ത്രണത്തിന് ഏറെ ഫലപ്രദമാണ്. പച്ചക്കറിയുടെ ഇലതീനിപ്പുഴുക്കള്‍, മുഞ്ഞകള്‍, വെള്ളീച്ചകള്‍, വേരുതീനിപ്പുഴുക്കള്‍ തുടങ്ങിയവയ്ക്ക് ബ്യൂവേറിയ ബാസിയാന ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇളക്കി ചേര്‍ത്ത് ലായനി തയ്യാറാക്കുക. ലായനി തെളിയാനായി ഒരു മണിക്കൂര്‍ അനക്കാതെ വയ്ക്കുക. അതിനുശേഷം ഇലകളിലും ചെടിയുടെ മറ്റ് ഭാഗങ്ങളിലും തളിക്കുക.

6 . പാസിലോമൈസസ് ലൈലൈസിനസ്

നിമാവിരകളെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ബാക്ടീരിയമാണ് പാസിലോമൈസസ് ലൈലൈസിനസ്

വിത്ത് പരിചരണത്തിന് ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം കള്‍ച്ചര്‍ ചേര്‍ത്ത ലായനി ഉപയോഗിക്കുക.

മണ്ണില്‍ നേരിട്ട് പ്രയോഗിക്കുന്നതിന് ഒരു സെന്‍റിന് 50 ഗ്രാം എന്ന തോതില്‍ ഉപയോഗിക്കുക.

7 .  ഫ്യൂസേറിയം പാലിഡോറോസിയം

ഈ മിത്രകുമിള്‍ പച്ചക്കറിയെ ആക്രമിക്കുന്ന മുഞ്ഞ(പേന്‍) യെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.