മനിതി അംഗങ്ങളുടെ വാഹനം തടയാൻ ബിജെപി പ്രവർത്തകരുടെ ശ്രമം. കട്ടപ്പന പറക്കടവിലായാണ് പ്രതിഷേധക്കാർ വാഹനം തടഞ്ഞത്. എന്നാൽ വാഹനത്തിന് മുന്നിൽ നിന്നും പോലീസ് പ്രതിഷേധക്കാരെ നീക്കി.മനിതി അംഗങ്ങളുമായി പോലീസ് യാത്ര തുടരുന്നു.
വനിതാമതിൽ: കുട്ടികൾ പങ്കെടുക്കുന്നത് തടയില്ല
വനിതാ മതിലിൽ കുട്ടികളെ പങ്കെടുപ്പിച്ചാൽ തടയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. രക്ഷിതാക്കാർക്കൊപ്പം കുട്ടികൾ വന്നാൽ മതിലിൽ പങ്കെടുപ്പിക്കണമെന്നും സമിതി. സ്ക്കൂളുകളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ നിർദേശം നൽകില്ലെന്നും 18 വയസ്സിൽ താഴെ പ്രായമുള്ളവരെ പങ്കെടുപ്പിക്കരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.എല്ലാ മതത്തിൽ പെട്ട ആളുകളേയും മതിലിന്റെ ഭാഗമാക്കണമെന്നും ഇതിന് പ്രാദേശികമായ ഇടപെടൽ ഉണ്ടാകണമെന്നും സിപിഎം സംസ്ഥാന സമിതി. വനിതാ മതിലിൽ വിള്ളൽ വരാൻ പാടില്ലെന്നും തെറ്റായ പ്രചരണങ്ങൾക്കെതിരെ കീഴ്ഘടകങ്ങൾ ജാഗ്രത പാലിക്കണമെന്നും തീരുമാനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി.
ബിജെപി ഐ ടി സെൽ വെബ് സൈറ്റ് ഹാക്ക് ചെയ്തു
ബിജെപിയുടെ ഐടി സെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. സ്വകാര്യതയിൽ കടന്നു കയറുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ചാണ് ഹാക്കിംങ്. സ്വകാര്യത മൗലികാവകാശമെന്ന് പേജിൽ കാണാം.ബി ജെ പിയുടെ കൈയിലുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടുമെന്ന് ഭീഷണിയുമായി ഹാക്കർമാർ.
വനിതാമതിൽ സർക്കാർ കബളിപ്പിക്കുന്നു: രമേഷ് ചെന്നിത്തല
സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്നും രണ്ടാം കിട പുരൻമാരായി മുസ്ലീം – ക്രിസത്യൻ വിഭാഗങ്ങളെ കാണുന്നതുകൊണ്ടാണോ മാറ്റിയത്, സർക്കാർ കോടതിയിൽ ഒന്നും പുറത്ത് മറ്റൊന്നും പറയുമെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.
ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി
ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് സഞ്ജുവിന്റെ വധു.
നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
കോവളം ലീലാപാലസിൽ വച്ചുനടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിരുന്നു സൽക്കാരം ഒരുക്കിയിട്ടുണ്ട്.
കേരള ക്രിക്കറ്റ് ടീമിൽ അംഗമായ സഞ്ജു സാംസൺ, 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരായ ട്വന്‍റി-20 മൽസരത്തിലൂടെ ദേശീയ ടീം മിലും കളിച്ചു. 2013ൽ ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
പ്രാതലിന്റെ പ്രാധാന്യം
- ഒരു കാരണവശാലും പ്രാതൽ ഉപേക്ഷിക്കരുത്
- തലച്ചോറിന്റെ ഭക്ഷണമാണ് പ്രാതൽ
- ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, പാൽ , പഴം, പച്ചക്കറി എന്നിവ പ്രാതലിൽ ഉൾപ്പെടുത്താം.
- നമ്മുടെ പരമ്പരാഗത ഭക്ഷണം ആരോഗ്യകരവും പോഷകസമൃദ്ധവുമാണ്.
- ആവിയിൽ വേവിക്കുന്ന ഭക്ഷണം അഭികാമ്യം, വറുത്തവ ഒഴിവാക്കുക.
- ദിനവും കൃത്യസമയം പ്രാതൽ കഴിക്കുക.
- പ്രഭാത ഭക്ഷണം കഴിച്ചില്ലെങ്കില്‍ ദിവസത്തിന്റെ ശേഷിക്കുന്ന സമയത്ത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്കു നയിക്കപ്പെടും.
- പരിപ്പ്, ഒരു ചെറിയ കിണ്ണം ഭക്ഷ്യധാന്യങ്ങള്‍, ഒരു പഴം എന്നിവ പ്രാതലില്‍ ഉള്‍പ്പെടുത്തുക. ചോക്ലേറ്റ് പാന്‍കേക്കുകള്‍, മഫന്‍, മായോ സാന്‍ഡ്വിച്ച് മുതലായവ ഒഴിവാക്കുക.
- കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ മികച്ച കോമ്പിനേഷന്‍ ആവണം പ്രഭാതഭക്ഷണം.
കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ : ഉപ്പുമാവ്, ഇഡ്‌ലി, ദോശ, ബ്രഡ്, വീറ്റ്ഫ്‌ളെയ്ക്‌സ്
പ്രോട്ടീന്‍: പാല്, തൈര്, മുട്ടയുടെ വെള്ള, മുളച്ച ധാന്യങ്ങള്‍
വിറ്റാമിനുകളും ധാതുക്കളും: പഴങ്ങളും പച്ചക്കറികളും.
തിരിഞ്ഞിരിക്കുന്ന നന്ദി
ശിവക്ഷേത്രങ്ങളിൽ നന്ദി ശിവനഭിമുഖമായിരിക്കുന്നതായിട്ടാണ് നമുക്ക് എവിടെയും കാണാനാവുക. എന്നാൽ തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്തുള്ള തിരുവൈഗാവൂരിലെ ജനരക്ഷകി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ ശ്രീകോവിൽ മൂർത്തിക്കുനേരെ പുറംതിരിഞ്ഞിരിക്കുന്ന നന്ദിയെയാണ് കാണാനാവുക.
നന്ദിദേവൻ ഇങ്ങനെ വ്യത്യസ്തനായി തിരിഞ്ഞിരിക്കുന്നതിന് ഒരു കാരണവും പറയപ്പെടുന്നു. കാലദേവൻ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാതിരിക്കാനായി നന്ദിദേവൻ ഇവിടെ കാവലിരിക്കുന്നുവെന്നാണ് ഐതീഹ്യം .
യമഭയം അകറ്റുന്ന നന്ദിയുള്ള തിരുവൈഗാവൂർ ക്ഷേത്രം കുംഭകോണത്തിനടുത്തതാണ് സ്ഥിതി ചെയ്യുന്നത്. ഈ നന്ദിയെയും ജനരക്ഷകിസമേതനായ വിശ്വനാഥനേയും വണങ്ങിയാൽ അകാലമൃത്യു, മൃത്യുഭയം എന്നിവ അകലുമെന്നാണ് വിശ്വാസം
പൂണെയ്ക്ക് പിന്നാലെ ജാവ ബെംഗളൂരുവിലും
ജാവ മോട്ടോർ സൈക്കളിന്റെ മൂന്ന് ഡീലർഷിപ്പ് ബെംഗളൂരുവിൽ തുറന്ന് മഹേന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്. ദിവസങ്ങൾക്ക് മുൻപാണ് രാജ്യത്തെ ആദ്യ ഡിലർഷിപ്പ് ജാവ പൂണെയിൽ ആരംഭിച്ചത്. ആകെ 105 ഡീലർഷിപ്പുകളുടെ പ്രവർത്തനമാണ് ആദ്യഘട്ടത്തിൽ ജാവ തുടങ്ങുന്നത്. ഇവയെല്ലാം ഉടൻ പ്രവർത്തനങ്ങൾ ആരംഭിക്കും.കേരളത്തി ഏഴെണ്ണമാണ് നിലവിൽ വരാൻ പോകുന്നത്.നിലവിൻ ബുക്കിംഗ് തുടരുന്ന ജാവ ബൈക്കുകൾ ജനുവരിയോടെ ഉപഭോക്താക്കൾക്ക് കിട്ടി തുടങ്ങും. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളാണ് ജാവ നിരയിലുള്ളത്. റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലാണ് ജാവയുടെ പ്രധാന എതിരാളി.നിലവിൽ 5000 രൂപ സ്വീകരിച്ച് ജാവ ബൈക്കുകളുടെ ബുക്കിങ് പുരോഗമിക്കുകയാണ്.
രുചിയേറും ചെമ്മീൻ കട്ലൈറ്റ്
ചേരുവകൾ
ചെമ്മീൻ – 500 ഗ്രാം
സവാള – 250 ഗ്രാം
പച്ചമുളക് – 4
കറിവേപ്പില – 2 തണ്ട്
ഇഞ്ചി – 1 കഷണം
മൈദ – 1 കപ്പ്
മുളകുപൊടി – ഒന്നര ടീസ്പൂൺ
റൊട്ടിപ്പൊടി – അവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ മുളകുപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. അത് മിക്സിയിൽ ചെറുതായൊന്ന് അരച്ചെടുക്കുക. ചീനച്ചട്ടി അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് കടുകിട് പൊട്ടുമ്പോൾ ചെറുതായി അരിഞ്ഞു വെച്ച പച്ചമുളകും ഇഞ്ചിയും സവാളയും കറിവേപ്പിലയുമിട്ട് വഴറ്റിയെടുക്കണം. അരച്ച ചെമ്മീനും റൊട്ടിപ്പൊടിയും വഴറ്റിയ ചേരുവകളും പാകത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ച് ഒരു ചെറുനാരങ്ങയുടെ വലുപ്പത്തിൽ ഉരുട്ടിയെടുത്ത് വടപോലെ പരത്തി കലക്കിയ മൈദയിൽ മുക്കി തിളയ്ക്കുന്ന എണ്ണയിലിട്ട് മുങ്ങുമ്പോൾ കോരിയെടുക്കുക. രുചിയേറും വിഭവം സോസ് കൂട്ടി കഴിക്കാം.
വനിതാ മതിലിൽ മാറ്റങ്ങളുമായി സി പി എം
വനിതാ മതിലിൽ മതന്യൂനപക്ഷങ്ങളെയും മതമേലധ്യക്ഷൻമാരെയും ക്ഷണിക്കണമെന്ന് സി പി എം. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം സർക്കാരിനെ അറിയിക്കും. വർഗീയ മതിലെന്ന ആരോപണത്തിന് തടയിട്ടുകയാണ് ഇതിലൂടെയുള്ള ലക്ഷ്യം.
സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ
കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ഓർത്തഡോക്സ് സഭയുടെ പ്രമേയം. സഭ മാനേജിംഗ് കമ്മറ്റി ആണ് പ്രമേയം പാസാക്കിയത്. ഓർത്തഡോക്സ് സഭയുടെ എല്ലാ പള്ളികളിലും ഞായറാഴ്ച പ്രമേയം അവതരിപ്പിക്കും. ബുധനാഴ്ച ഗവർണറെ കാണാനും ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി തീരുമാനനിച്ചു.













