സൗദിയിൽ 2019ലെ ബജറ്റ് പ്രഖ്യാപിച്ചു. സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് മന്ത്രിസഭ അംഗീകാരം ലഭിച്ചു.975 ബില്യൻ റിയാൽ വരവും 1106 റിയാൽ ചെലവും പ്രതീക്ഷിക്കുന്നതാണ് പുതിയ ബജറ്റ്. സ്വകാര്യ മേഖലയ പ്രോത്സാഹിപ്പിക്കാൻ 200 ബില്യൺ റിയാലിന്റെ പദ്ധതികൾ. വിദേശികൾക്കുള്ള ലെവി സംബന്ധിച്ച് ബജറ്റിൽ പ്രത്യേക പരമർശങ്ങൾ ഒന്നും തന്നെ ഇല്ല. നിർമ്മാണം,ടൂറിസം എന്നീ മേഖലകളിൽ കൂടുതൽ ഊന്നൽ ബജറ്റിൽ നൽകിയിട്ടുണ്ട്. ബജറ്റ് പ്രവാസികൾക്കും നേട്ടമുണ്ടായേക്കും. സ്വകാര്യ വികസന പദ്ധതികൾക്കാണ് ബജറ്റ് കൂടുതൽ ലക്ഷ്യം വയ്ക്കുന്നവ.
ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി
ശബരിമല നിരോധനാജ്ഞ ഡിസംബർ 22 അർദ്ധരാത്രി വരെ നീട്ടി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലും പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ക്രമസമാധാനം നിലനിർത്താൻ മുൻകരുതലായി നിരോധനാജ്ഞ നിലനിർത്തണമെന്ന് സന്നിധാനം ,പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർ കലക്ടർക്ക് നൽകിയ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.
കെഎസ്ആർടിസി ഇന്ന് മുടങ്ങിയത് 783 സർവ്വീസുകൾ
കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിടലിൽ ഇന്ന് സംസ്ഥാനത്ത് മുടങ്ങിയത് 783 സർവ്വീസുകൾ. ഏറ്റവും കൂടുതൽ സർവ്വീസുകൾ മുടങ്ങിയത് എറണാകുളത്ത്. മൊത്തം 366 സർവ്വീസുകൾ.കൂടാതെ തിരുവനന്തപുരത്ത് 255 ഉം കോഴിക്കോട് 162 ഉം സർവ്വീസുകളാണ് ഇന്ന് മുടങ്ങിയത്.
കങ്കണയുടെ ‘മണികർണിക’ യുടെ ട്രൈലെർ പുറത്തിറങ്ങി
കങ്കണ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി അഭിനയിക്കുന്ന മണികര്‍ണിക’ യുടെ ട്രൈലെർ പുറത്തിറങ്ങി .
നരമുഖ വിനായകൻ
ഗണപതിയെ ധർമ്മവിനായകൻ എന്നും ആദിവിനായകൻ എന്നും നരമുഖ വിനായകനെന്നും വിശേഷിപ്പിക്കാറുണ്ട്. ആദ്യം വിനായകന് മനുഷ്യമുഖം ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. വിനായകൻ തന്റെ സഹോദരൻ മുരുകനെപോലെ സുന്ദരനായിരുന്നു.
തമിഴ്‌നാട്ടിൽ മായുരത്തുനിന്നും നണ്ണിലത്തേക്കു പോകുന്ന വഴിയിൽ ശിലാദർപ്പണപുരി എന്ന സ്ഥലത്ത് ഒരു വിനായകക്ഷേത്രം ഉണ്ട്. അവിടെ നരമുഖ വിനായകന്റെ പ്രതിഷ്‌ഠയാണ് ഉള്ളത്.
സാധാരണ നാം എവിടെയും നരമുഖ പ്രതിഷ്‌ഠ കാണാറില്ല. ഗജമുഖനായ വിനായകനെയാണ് നാം കാണാറുള്ളത്.
ചോക്ലേറ്റ് ഫഡ്‌ജ് കേക്ക്
ഈ ക്രിസ്തുമസിൽ തയ്യാറാക്കാം ചോക്ലേറ്റ് ഫഡ്‌ജ് കേക്ക്.
ആവശ്യമുള്ള സാധനങ്ങൾ
- ഡാർക്ക് ചോക്ലേറ്റ് കഷ്ണങ്ങൾ ആക്കിയത് – 200 ഗ്രാം
- ഉപ്പില്ലാത്ത വെണ്ണ – 125 ഗ്രാം
- കാസ്റ്റർ ഷുഗർ – 2/ 3 കപ്പ്
- ബേക്കിങ് പൗഡർ – 2/ 3 കപ്പ്
- മുട്ട അടിച്ചത് – 4 എണ്ണം
തയ്യാറാക്കുന്ന വിധം
- മൈക്രോവേവ് ഓവൻ 180 ഡിഗ്രിയിൽ പ്രിഹീറ്റ് ചെയ്‌തുവെയ്ക്കുക
- എട്ട് ഇഞ്ച് വലുപ്പത്തിലുള്ള സ്‌ക്വയർ ടിന്നിൽ വെണ്ണ തടവിയശേഷം, ബേക്കിങ് പേപ്പർ വിരിക്കുക.
- ഡബിൾ ബോയിലർ രീതിയിൽ ചോക്‌ളേറ്റും വെണ്ണയും അലിയിച്ചശേഷം തണുക്കാൻ വെയ്ക്കുക.
- ശേഷം ഒരു ബൗളിൽ അലിഞ്ഞ ചോക്ലേറ്റും വെണ്ണയും മറ്റുള്ള ചേരുവകളും യോജിപ്പിക്കുക. മൃദുവാകുന്നതുവരെ മിക്സറിലിട്ട് നന്നായി അടിച്ചശേഷം ടിന്നിലേക്ക് ഒഴിക്കുക.
- ഓവനിൽവെച്ചു മുപ്പത് മിനിട്ട് ബേക്ക് ചെയ്യുക.
- തണുത്തതിനുശേഷം അരിച്ചെടുത്ത ഐസിങ് ഷുഗർ മുകളിൽ വിതറുക.
ലീന മരിയ പോൾ മൊഴി നൽകി
ബ്യൂട്ടിപാർലർ വെടിവെയ്പ്പിൽ നടിയും ബ്യൂട്ടി പാർലർ ഉടമസ്ഥയുമായ ലീന മരിയ പോൾ പോലീസിന് മൊഴി നൽകി. കൊച്ചി സ്വകാര്യ കേന്ദ്രത്തിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്. ആക്രമണത്തിന് പിന്നിൽ ആരെന്നറിയിലെന്നും തനിക്ക് വധഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും ലീന മരിയ പോൾ പറഞ്ഞു.
കെഎസ്ആർടിസി കനത്ത പ്രതിസന്ധിയിൽ
താൽക്കാലിക കണ്ടക്ടർമാരെ പിരിച്ച് വിട്ടതിൽ കെഎസ്ആർടിസി പ്രതിസന്ധിയിൽ. ഇന്ന് സംസ്ഥാനത്ത് 815 സർവീസുകൾ മുടങ്ങി.തിരുവനന്തപുരം മേഖലയിൽ 300 സർവ്വീസും എറണാകുളം മേഖലയിൽ 360 ഉം മലബാർ മേഖലയിൽ 155 സർവ്വീസുമാണ് മുടങ്ങിയത്. അധിക സമയം ജോലി ചെയ്യാൻ സ്ഥിരമായി ജോലിയുള്ള ആരും തന്നെ തയാറാക്കുന്നില്ല. അധികവേതനം നൽകാമെന്ന് വാഗ്ധാനം ചെയ്തിട്ടും ആരും തന്നെ അധിക സമയം ജോലി ഏറ്റെടുക്കാതത് കെഎസ്ആർടിസിക്ക് തിരിച്ചടിയായി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിയിലെ 3861 താൽക്കാലിക ജീവനക്കാരെ പിരിച്ച് വിട്ട് ഉത്തരവിറക്കിയത്.
വനിതാ മതിലിനെതിരെ കെ.സി.ബി.സി
വനിതാ മതലിനെതിരെ ആരോപവുമായി കെ.സി.ബി.സി.സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉയർത്തേണ്ടതെന്നും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതും ശരിയല്ലെന്നും കെ.സി.ബി.സി. നവോത്ഥാന പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കെ.സി.ബി.സി വ്യക്തമാക്കി.
ദയനീയ തോൽവിയിൽ കേരളബ്ലാസ്റ്റർസ്
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ തോൽവി. ഒന്നിനെതിലെ ആറ് ഗോളുകൾക്കാണ് കേരള മുംബൈ സിറ്റി എഫ്.സിക്കെതിരെ തോറ്റത്. കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കാത്ത പതിനൊന്നാം മത്സരമാണ് ഇന്ന് കഴിഞ്ഞത്. ഇതോടെ പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും ഒൻപത് പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.
ബൽജിയത്തിന് കിരീടം
ഹോക്കി ലോകകപ്പ് ബൽജിയം ചാമ്പ്യൻമാരായി കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ നെതർലാന്റിനെ സഡൻ ഡെത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. നാല് ക്വാട്ടറുകളിലും ഇരു ടീമുകളും തുല്യ നിലയിൽ കളിച്ചതോടെ മത്സരം പെനാൽട്ടിയിൽ എത്തിച്ചേരുകയായിരുന്നു.
എംഎൽഎ ശരിക്കെതിരെ കൂടുതൽ നടപടിയില്ല
ലൈംഗിക പീഡന പരാധിയിൽ പി.കെ ശശി എംഎൽഎയ്ക്കെതിരെ കൂടുതൽ നടപടി ഒന്നും തന്നെയില്ല. സംസ്ഥാന കമ്മിറ്റിയുടെ നടപടി സി പി എം കേന്ദ്ര കമ്മിറ്റി ശരിവച്ചു. പി.കെ.ശശിയെ ആറ് മാസത്തേക്ക് സസ്പൻഡ് ചെയ്ത സംസ്ഥാന കമ്മിറ്റി നടപടിയാണ് കേന്ദ്ര കമ്മിറ്റി ശരിവച്ചത്. എന്നാൽ കേന്ദ്ര കമ്മിറ്റിയുടെ ഈ തീരുമാനത്തിൽ പ്രതികരിക്കാനില്ലന്ന് പരാതിക്കാരി വ്യക്തമാക്കി.


