മക്കയിൽ നടക്കുന്ന ജിസിസി ഉച്ചകോടിയിൽ ഖത്തർ പ്രധാനമന്ത്രി പങ്കെടുക്കും.പ്രധാനമന്ത്രി അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉച്ചകോടിയിൽ പങ്കെടുക്കും. ഉപരോധത്തിന് ശേഷം ആദ്യമായാണ് ഉന്നത ഖത്തർ പ്രതിനിധി സൗദിയിലെത്തുന്നത്. ഖത്തർ പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവരം അൽ ജസീറയാണ് റിപ്പോർട്ട് ചെയ്തത്.
മോദി സർക്കാർ; മന്ത്രിമാരുടെ പട്ടികയായി
രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, ധർമേന്ദ്ര പ്രധാൻ, നിതിൻ ഗഡ്കരി, നിർമലാ സീതാരാമൻ, സ്മൃതി ഇറാനി, നരേന്ദ്ര സിങ്, തോമാർ എന്നിവരാണ് മന്ത്രിമാരാകുക. അമിത് ഷാ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് സൂചന. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തുടരനാണ് സാധ്യത.
ആശങ്ക വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
ഐഎസ് ഭീഷണിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി. ജാഗ്രത തുടരുകയാണെന്നും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാണെന്നും ഡിജിപി അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമെന്നും ഡിജിപി ലോക് നാഥ് ബെഹ്റ പറഞ്ഞു.
ബംഗാളിൽ ബിജെപിയുടെ അട്ടിമറി നീക്കം
മമത ബാനർജിയെ സമ്മർദ്ദത്തിലാക്കി ജനപ്രതിനിധികൾ കൂട്ടത്തോടെ ബിജെപിയിലേക്ക്. അപ്രതീക്ഷിതമായ രണ്ട് എംഎൽഎമാരും അമ്പതോളം കൺസിലർമാരും ബിജെപിയിൽ ചേർന്നു.മുകൾ റോയിയുടെ മകൻ ഉൾപ്പെടെ മൂന്ന് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. സിപിഎം എംഎൽഎ ദേവേന്ദ്ര റോയ് ബിജെപി അംഗത്വം സ്വീകരിച്ചു.ഈ തിരഞ്ഞെടുപ്പിൽ ബിജെപി അപ്രതീക്ഷിത നേട്ടമുണ്ടാക്കിയ സ്ഥലം കൂടിയാണ് പശ്ചിമ ബംഗാൾ.
വൻ താരനിരയിൽ സംവിധായകൻ ലാൽ ജോസിന്റെ മകളുടെ വിവാഹ സൽക്കാരം : വീഡിയോ കാണാം
വൻ താരനിരയിൽ സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറേൻ ലാൽ മെഷേരിയുടെ വിവാഹ സൽക്കാരം തൃശ്ശൂരിൽ നടന്നു. നടൻ മമ്മൂട്ടി , നവ്യാനായർ കുഞ്ചാക്കോ ബോബൻ , ആൻ അഗസ്റ്റിൽ, അന്നാ രേഷ്മ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വീഡിയോ കാണാം
കൊച്ചിയിൽ തീപിടിത്തം
എറണാകുളം ബ്രോഡ് വേയിൽ കെട്ടിടത്തിൽ വൻ തീപിടിത്തം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കുവാനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. വസ്ത്ര വ്യാപാര സ്ഥാപനത്തിനാണ് തീ പിടിച്ചത്.പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പരിസരത്ത് പുക പടർന്ന് ക്രമാതീതമായി ചൂടു കൂടുകയാണ്. തീയണയ്ക്കാൻ അഗ്നിശമന സേനയൂണിറ്റുകളെത്തി. 3 നിലയുള്ള മൊത്തവ്യാപാര കേന്ദ്രമായ ഭദ്ര ടെക്സ്റ്റൈൽസിലാണ് തീപിടിച്ചത്.കട പൂർണ്ണമായും കത്തിനശിച്ചു.
കോൺഗ്രസ് തിരിച്ചുവരും: സോണിയ ഗാന്ധി
ജനങ്ങളുടെ പിന്തുണയുടെ ശക്തിയിൽ കോൺഗ്രസ് തിരിച്ചു വരുമെന്ന് സോണിയാ ഗാന്ധി. വരാനിരിക്കുന്നത് കടന്നു പോയതിലും ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും തന്നെ പിന്തുണച്ചവർക്കും എസ്പി – ബിഎസ്പി സഖ്യത്തിനും നന്ദിയുണ്ടെന്നും സോണിയാ ഗാന്ധി അറിയിച്ചു.
വിശ്വാസ സമൂഹം അകന്നെന്ന് സിപിഎം
വിശ്വാസ സമൂഹം പാർട്ടിയുടെ അടിത്തറയിൽ നിന്ന് അകന്നുപോയെന്ന് സിപിഎം കേരള ഘടകം വിലയിരുത്തി.മത ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിക്ക് കാരണമായെന്നും സിപിഎം പിബിയിൽ കേരള ഘടകം പറഞ്ഞു. വോട്ടു ചോർച്ച മുൻകൂട്ടി തിരിച്ചറിയുന്നതിന് സംസ്ഥാന ഘടകം പരാജയപ്പെട്ടെന്ന് വിമർശിച്ചു കൊണ്ട് സിപിഎം ഘടകം.
സൂര്യ – സെൽവ രാഘവൻ ചിത്രം എൻ ജി കെ തിയറ്ററുകളിലേക്ക്
സൂര്യ ചിത്രം “എൻ.ജി.കെ” മെയ് 3 1 നു ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു . പ്രഗത്ഭ സംവിധായകൻ സെൽവരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തെ സൂര്യയുടെ ആരാധകർ മാത്രമല്ല തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . സായ് പല്ലവി , രകുൽ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിൽ സൂര്യയുടെ നായികമാർ. ദേവരാജ്, പൊൻവണ്ണൻ, ഇളവരസ് , വേലാ രാമമൂർത്തി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങൾക്കായി അണിനിരക്കുന്ന “എൻ.ജി.കെ” ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ്. നന്ദ ഗോപാൽ കുമരൻ അഥവാ എൻ ജി കെ എന്ന രാഷ്ട്രീയപ്രവർത്തകനാണ് ചിത്രത്തിൽ സൂര്യ.
ആരാധകരെ ആവേശംകൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും മൂർച്ചയുള്ള സംഭാഷണങ്ങൾ കൊണ്ടും സമ്പുഷ്ടമായ ‘എൻ ജി കെ” വർത്തമാനകാല രാഷ്ട്രീയത്തെ ശുദ്ധീകരിക്കാൻ പ്രേരണ നൽകുന്ന സിനിമ കൂടിയത്രേ .സമൂഹത്തിലേയും രാഷ്ട്രീയത്തിലേയും തിന്മകൾക്കെതിരെ പ്രതികരിക്കാനാവാതെ നമ്മുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന വ്യക്തിത്വം നന്ദ ഗോപാലൻ കുമാരനിലൂടെ സട കുടഞ്ഞെഴുനേറ്റു പ്രതികരിക്കയാണ് . സെൽവരാഘവൻ ആദ്യമായി സംവിധാനം ചെയ്ത ‘കാതൽ കൊണ്ടേൻ’ എന്ന സിനിമ കണ്ടിട്ട് അദ്ദേഹത്തിൻ്റെ ആരാധകനായി മാറിയ സൂര്യയുടെ അക്കാലം മുതലുള്ള ആഗ്രഹമായിരുന്നുവത്രെ ഒരു സെൽവ രാഘവൻ സിനിമയിൽ അഭിനയിക്കണമെന്നത് .സെൽവ രാഘവൻ സൂര്യയോട് മൂന്ന് കഥകൾ പറഞ്ഞു അതിൽ “എൻ.ജി.കെ” സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുള്ളതു പ്രമേയമായതു കൊണ്ട് ആദ്യം ഈ സിനിമ ചെയ്യാൻ സൂര്യ പച്ചക്കൊടി കാണിക്കയായിരുന്നു .
ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബുവും എസ്.ആർ പ്രഭുവുമാണ് “എൻ.ജി.കെ” നിർമ്മിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം.ശിവകുമാർ വിജയൻ ഛായാഗ്രഹണവും ,അനൽ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു . ചിത്രത്തിന്റെ ട്രെയിലർ 9 മില്യൻ കാഴ്ചക്കാരെ താണ്ടി ട്രെൻഡിങ്ങിലാണെന്നതും ശ്രദ്ധേയമാണ് .കാണികളെ ആകർഷിക്കുന്ന, ആബാലവൃദ്ധം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന ഒരു മാസ്സ് ആക്ഷൻ എന്റർടൈനറായിട്ടാണ് “എൻ ജി കെ” യെ ദൃശ്യവൽക്കരിച്ചിരിക്കുന്നതെന്ന് അണിയറശില്പികൾ അവകാശപ്പെടുന്നു.മാസ്സ് ആക്ഷൻ എന്റർടൈനറായ ” എൻ ജി കെ ” യെ സ്‌ട്രെയിറ്റ് ലൈൻ സിനിമാസും, എൻജോയ് മൂവീസും ചേർന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു
# സി .കെ .അജയ് കുമാർ , പി ആർ ഓ
വീണ്ടും പ്രധാനമന്ത്രിയായി നരേന്ദ്രമോദി
നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറി. മന്ത്രിമാരുടെ പേരുവിവരങ്ങൾ കൈമാറാനും നിർദ്ദേഷം നൽകി.നേരത്തെ രാഷ്ട്രപതിയെ കണ്ട് സർക്കാർ ഉണ്ടാക്കാൻ എൻഡിഎ അവകാര വാദം ഉന്നയിച്ചിരുന്നു.രണ്ടാം നരേന്ദ്ര മോദി സർക്കാർ വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.
സർക്കാരുണ്ടാക്കാനുള്ള ക്ഷണവുമായി രാഷ്ട്രപതി
എൻ.ഡി.എയ്ക്ക് സർക്കാരുണ്ടാക്കാൻ രാഷ്ട്രപതിയുടെ ക്ഷണം.നരേന്ദ്രമോദി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു കൊണ്ട് എം.പിമാരുടെ പിന്തുണക്കത്ത് കൈമാറി.
ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനുകൾക്കായി ഒരുങ്ങാൻ കൊച്ചി
രാജ്യത്തെ വാഹന വിപണി വൈദ്യുത വാഹനങ്ങളുടെ വരവ് അവേശമാക്കിയിരുന്നു എന്നാൽ അതിനു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഇപ്പോഴും തിരക്കിലാണ്. എന്നാൽ സർക്കാർ വികസനത്തിന്റെ പാതയിൽ ഒരുപടി മുന്നിൽ സഞ്ചരിക്കുകയാണ്. 2022 അവസാനത്തോടെ സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.കൊച്ചിയായിരിക്കും ആദ്യത്തെ വൈദ്യുത വാഹനം സ്വീകരിക്കുന്ന നഗരം എനാണ് സൂചന. ഒട്ടും വൈകാതെ തന്നെ പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം നഗരത്തിൽ 15 ചാർജിംഗ് സ്റ്റേഷനുകളൊരുങ്ങും. പൊതുമേഖല എണ്ണ കമ്പനികൾക്കായിരിക്കും ഇതിന്റെ നിർമ്മാണ – നടത്തിപ്പു ചുമതലകൾ. പദ്ധതിയുടെ ഭാഗമായി 15-ൽ 14 ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുക ഭാരത് പെട്രോളിയം കോർപ്പറേഷനായിരിക്കും എന്നാണ് റിപ്പോർട്ട്. ഇടപ്പള്ളി, ഇൻഫോപാർക്ക്, കേരള ഹൈക്കോടതി എന്നിവിടങ്ങളിലുള്ള കമ്പനിയുടെ പെട്രോളിയം ഒട്ട്ലെറ്റുകൾക്ക് സമീപമായിരിക്കും ഇവ സജ്ജമാകുക. നേരിട്ട് ബാറ്ററി ചാർജ് ചെയ്യാനും ബാറ്ററി മാറ്റാനുമുള്ള സൗകര്യങ്ങൾ ഇവയിലുണ്ടാകും. സുരക്ഷയെ മുൻനിർത്തി ഫ്യുവൽ വെൽഡിംഗ് മെഷീനുകളിൽ നിന്ന് ചുരങ്ങിയത് ആറ് മീറ്റർ അകലമെങ്കിലും ഇലക്ട്രിക് ചാർജിംഗ് സംവിധാനങ്ങൾക്ക് ഉണ്ടാകും. ചാർജ് ചെയ്യുന്നതിനിടയിൽ ഡിസ്കണക്റ്റാവുന്നത് തടയാൻ ലോക്കിംഗ് സംവിധാനവും ഈ യൂണിറ്റുകളിൽ ഉണ്ടാകും. പദ്ധതി നടപ്പായാൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ കേരളവും പങ്ക് ചേരും. പദ്ധതി നടപ്പായാൽ അത് സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹന വിൽപ്പനയ്ക്ക് മുതൽക്കൂട്ടാവും.




