HomeNewsഹൃത്വിക് റോഷന്റെ മസ്തിഷ്‌ക ശസ്ത്രക്രിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് മാതാവ്

ഹൃത്വിക് റോഷന്റെ മസ്തിഷ്‌ക ശസ്ത്രക്രിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് മാതാവ്

നടന്‍ ഹൃത്വിക് റോഷന്റെ ജന്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് മാതാവ് പിങ്കി റോഷന്‍. ഷൂട്ടിങ്ങിനിടെ തലയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് 2013ല്‍ നടന്ന മസ്തിഷ്‌ക്ക ശസ്ത്രക്രിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പിങ്കിയുടെ കുറിപ്പ്.
”ഒരിക്കലും പുറത്ത് വിടാത്ത ഈ ചിത്രങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ദഗ്ഗുവിന്റെ (ഹൃത്വിക് റോഷന്റെ ഓമനപ്പേര്) മാതാവ് എന്ന നിലയില്‍ ഒരുപാട് അഭിമാനം തോന്നിയ നിമിഷമായിരുന്നു ഇത്. ദഗ്ഗു ശസ്ത്രിക്രിയക്ക് പോകുന്ന അവസരത്തില്‍ ശാരീരികവും മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു ഞാന്‍. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്ന് പ്രാര്‍ഥനയോടെയാണ് ഞാന്‍ സമയം ചെലവഴിച്ചത്. മകനോടുള്ള സ്‌നേഹവും കരുതലും മനസിനെ വല്ലാതെ തളര്‍ത്തിയിരുന്നു. നവജാത ശിശുവായി അവന്‍ ഈ ലോകത്ത് എങ്ങിനെയാണോ എത്തിയത് അതേ മനോഹരമായ കണ്ണുകളോടെ നിസഹായനായി കിടക്കുന്ന അവനെ കണ്ടപ്പോള്‍ ദുഖം സഹിക്കാനായില്ല.”

”എന്നാല്‍ അവന്റെ കണ്ണുകളില്‍ ഭയം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. എന്റെ പ്രതിബിംബമാണ് ഞാന്‍ അവയില്‍ കണ്ടത്. അതെനിക്ക് കരുത്ത് നല്‍കി. ദഗ്ഗുവിന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും അവനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും എന്നും പ്രചോദനമായിരുന്നു. എന്റെ കണ്ണിലെ ദുഖം അവന്‍ വായിച്ചെടുത്തിരുന്നു. ശുഭാപ്തി വിശ്വാസത്തോടെയുള്ള അവന്റെ കണ്ണിറുക്കലില്‍ എന്റെ ദുഖം കുറഞ്ഞു. ഈ ചിത്രങ്ങള്‍ നോക്കിയാല്‍ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് പോകുന്ന ഒരാളെ കാണുന്ന പോലെ നിങ്ങള്‍ക്ക് തോന്നുമോ? ഇല്ല.. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കീഴടക്കിയ ഒരു പോരാളിയെപ്പോലെ തോന്നും. ഒന്‍പത് മാസം ഞാന്‍ ഉദരത്തില്‍ ചുമന്ന് പ്രസവിച്ച കുഞ്ഞ്, ഇന്നെനിക്ക് സ്‌നേഹവും കരുതലും ധൈര്യവും പകരുമ്പോള്‍ ഒരു അമ്മ എന്ന നിലയില്‍ അഭിമാനിക്കാന്‍ മറ്റെന്തുവേണം. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്” എന്നാണ് കുറിപ്പില്‍ പറയുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular