HomeMoviesദൃശ്യത്തിന്റെ ചൈനീസ് പതിപ്പും സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍; 1000 കോടി പിന്നിട്ട് കളക്ഷന്‍

ദൃശ്യത്തിന്റെ ചൈനീസ് പതിപ്പും സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍; 1000 കോടി പിന്നിട്ട് കളക്ഷന്‍

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ചൈനീസ് പതിപ്പ് സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍. ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ സൂപ്പര്‍ഹിറ്റ്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ കലക്ഷന്‍ ചാര്‍ട്ടില്‍ 1000 കോടി കടന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ചിത്രത്തോടൊപ്പം റിലീസ് ചെയ്ത സ്‌കൈ ഫയര്‍, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണു ചൈനീസ് ദൃശ്യത്തിന്റെ കുതിപ്പ്. 46.35 മില്യണ്‍ യുവാന്‍ (6.61 മില്യണ്‍ ഡോളര്‍) ആണ് ആദ്യ ദിവസത്തെ കലക്ഷന്‍.
രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ കൂടിയായി മാറുകയാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്കാണു ദൃശ്യം ഇതിനകം തന്നെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ഇതിനു മുന്‍പ് റീമേക്ക് നടന്നത്. മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു ഇത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular