ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് നേട്ടം കൈവരിച്ച പേസ് ബോളർ മുഹമ്മദ് ഷമിയുടെ മികവിൽ അഫ്ഗാനിസ്ഥാന് എതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം.11 റൺസിനാണ് ഇന്ത്യയ്ക്ക് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ അപ്രതീക്ഷമായ ബാറ്റിംഗ് തകർച്ചയാണ് കാണാൻ കഴിഞ്ഞത്.നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞത് 224 റൺസ് മാത്രമായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 49.5 ഓവറിൽ 213 റൺസിന് ഓൾ ഔട്ട് ആക്കുകയായിരുന്നു. ഷമി എറിഞ്ഞ അവസാനത്തെ ഓവറിൽ പിറന്ന ഹാട്രിക്കോടു കൂടിയ 3 വിക്കറ്റാണ് വിജയം സമ്മാനിച്ചത്.കളിയിൽ ഷമി 4 വിക്കറ്റ് സ്വന്തമാക്കി. ബുംറ, ഹർദ്ദിക് പാണ്ഡ്യ, ചാഹൽ എന്നിവർ 2 വീതം വിക്കറ്റുകൾ സ്വന്തമാക്കി.
രാജിസന്നദ്ധത അറിയിച്ച് പി.കെ.ശ്യാമള
പി.കെ.ശ്യാമള രാജിസന്നദ്ധത പാർട്ടിയെ അറിയിച്ചതായി എം.വി.ജയരാജൻ. അന്വേഷണത്തിനൊപ്പം പാർട്ടിയും കാര്യങ്ങൾ പരിശോധിക്കും. തനിക്ക് വീഴ്ച സംഭവിച്ചത് ശ്യാമള പാർട്ടിയോട് സമ്മതിച്ചിരുന്നു. പി.കെ.ശ്യാമളയ്ക്ക് അധ്യക്ഷയെന്ന നിലയിൽ ഉദ്യോn സ്ഥരെ നിയന്ത്രിക്കാനായില്ലെന്നും രാജിക്കാര്യത്തിൽ സംസ്ഥാന സമിതി തീരുമാനമെടുക്കുമെന്നും ബീനയുടെ പരാതിയിൽ അന്വേഷിച്ച് കൃത്യമായ നടപടിയെടുക്കുമെന്നും ജയരാജൻ അറിയിച്ചിരുന്നു.
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്. അടുത്ത വെള്ളിയാഴ്‌ച്ച ഒരു മണിക്കൂർ ഒപി ബഹിഷ്കരിക്കും. രണ്ടാഴ്ചക്കകം തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും കെജിഎംസിടിഎ അറിയിച്ചു.
കിടിലൻ മേക്കോവറിൽ വിജയ്: ബിഗിൽ ഫസ്റ്റ്ലുക്ക് എത്തി.
വിജയ്-അറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായ ബിഗിലിന്റ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. മെർസൽ, സർക്കാർ എന്നീ ചിത്രങ്ങൾക്ക് ശേഷം എ.ആർ.റഹ്മാൻ വീണ്ടുമൊരു വിജയ് ചിത്രത്തിന് ഈണമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്പോഴ്സ് പശ്ചാതലത്തിലടങ്ങുന്ന ചിത്രത്തിൽ വിവേകും യോഗി ബാബുവും മറ്റ് രണ്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആദ്യമായാണ് വിജയ് ഒരു ചിത്രത്തിനായി ശരീരികമായി തയ്യാറെടുക്കുന്നത്. എജിഎസ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ചിത്രം 2019 ദീപാവലി റിലീസായി തീയ്യറ്ററിൽ എത്തും.
നടി വിഷ്ണുപ്രിയ വിവാഹിതയായി വിഡിയോയും ചിത്രങ്ങളും കാണാം
സ്പീഡ് എന്ന മലയാളചിത്രത്തിലൂടെ സിനിമയിലെത്തിയ നടി വിഷ്ണുപ്രിയ വിവാഹിതയായി. ഈസ്റ്റ് കോസ്റ്റ് വിജയൻറെ മകൻ വിനയ് വിജയനാണ് വരൻ. ആലപ്പുഴയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.
കേരളീയ വിവാഹസാരിയിലും സ്വർണാഭരണങ്ങളിലും വിഷ്ണുപ്രിയ അതീവ സുന്ദരിയായി. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജുമ രഞ്ജിമർ ആണ് വിഷ്ണുപ്രിയയെ അണിയിച്ചൊരുക്കിയത്.
വീഡിയോ കാണാം, ചിത്രങ്ങൾ കാണാൻ ഞങ്ങളുടെ മെയിൻ ഹോം പേജ് www.kerala9.com സന്ദർശിക്കുക
മക്കൾ സെൽവന്റെ ആക്ഷന്‍ ത്രില്ലർ ചിത്രം ‘സിന്ധുബാദ്’ ജൂൺ 21 ന് !
‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതിയുടെ ആക്ഷന്‍ ത്രില്ലർ ചിത്രം ‘സിന്ധുബാദ്’ മെയ് 16ന് പ്രദർശനത്തിനെത്തുന്നു. എസ്. യു അരുണ്‍ കുമാറാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് എസ്. യു അരുണ്‍ കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്നത്. ഈ കൂട്ടു കെട്ടിന്റെ പണ്ണയാരും പത്മിനിയും, ഇൻസ്പെക്ടർ സേതുപതി എന്നീ ചിത്രങ്ങൾ പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തത പുലർത്തിയ വിജയ ചിത്രങ്ങളായിരുന്നു.
അഞ്ജലിയാണ് ‘സിന്ധുബാദ്’ നായിക.വിജയ് സേതുപതിയുടെ പുത്രൻ സൂര്യാ സേതുപതി ഈ ചിത്രത്തിൽ അച്ഛനോടൊപ്പം അഭിനയിക്കുന്നുവെന്നതും ശ്രദ്ധേയമാണ് .
സിന്ധുബാദിന്റെ ഉള്ളടക്കത്തെ കുറിച്ച് ആരായവേ സംവിധായകൻ അരുൺ കുമാർ ഇങ്ങനെ പറഞ്ഞു…
” തെങ്കാശിയിൽ കളവുകൾ നടത്തി ജീവിക്കുന്ന വിജയ് സേതുപതിയും മലേഷ്യയിൽ ജോലി ചെയ്തു നാട്ടിൽ മടങ്ങിയെത്തുന്ന അഞ്ജലിയും തമ്മിൽ പ്രണയബദ്ധരാവുന്നു . തൻ്റെ പ്രണയം സഫലമാവാനും ജീവിത മാർഗ്ഗം കണ്ടെത്തുവാനും വേണ്ടി സേതുപതി തായ്‌ലണ്ടിലേക്കു പോകുന്നു .അതിനു ശേഷം കഥ നടക്കുന്നത് തായ്‌ലണ്ടിലാണ് .അവിടെ നടക്കുന്ന ആക്ഷനാണ് സിനിമ .നല്ല സ്പീഡുള്ള ആക്ഷൻ ചിത്രമാണിത് .കാണികളുടെ തച്ചോറിനു ജോലി കൊടുക്കന്ന സിനിമ .അതായതു അടുത്ത രംഗം എന്തായിരിക്കും എന്ന് ഊഹിതായ്‌ലണ്ടിൽ നിന്നും കഥയുടെ വേഗത കൂടി ചൂട് പിടിക്കും .പ്രേമവും ആക്ഷനും മിശ്രിതമായ ജോണറിൽ രസകരമാവാൻ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്തിട്ടുണ്ട് .ഞങ്ങളുടെ മുൻ ചിത്രമായ ഇൻസ്‌പെക്ടർ സേതുപതി കാണികളെ എന്റർടെയിൻചെയ്തതുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ ഇതിൽ ആ എന്റർടെയിൻമെന്റിന്റെ വിഹിതം കൂടുതലാണ് .
ഇടവേളയ്ക്കു ശേഷം വീജയ് സേതുപതിയുടെ മകൻ സൂര്യയെ അവൻ കുട്ടിയായിരിക്കുമ്പോൾ തൊട്ടു കാണുന്നവനാണ് ഞാൻ . എപ്പോഴും വളരെ ആക്റ്റീവും ഉത്സാഹവന്നുമാണ് സൂര്യ . ഇതിനു മുമ്പ് കൊച്ചു കൊച്ചു വേഷങ്ങൾ ചെയ്‌തിട്ടുണ്ട് .ഈ കഥാപാത്രം എഴുതുമ്പോൾ തന്നെ അവനാണ് അനുയോജ്യൻ എന്ന് ഞാൻ തീർച്ചപ്പെടുത്തിയിരുന്നു .സിനിമയിൽ അച്ഛനും മകനുമായിട്ടല്ല അവർ അഭിനയിക്കുന്നത് .വിജയ് സേതുപതിക്കൊപ്പം ചേർന്ന് കളവു നടത്തുന്ന കൂട്ടാളിയായിട്ടാണ് സൂര്യ അഭിനയിക്കുന്നത് .ഇവരുടെ എപ്പിസോഡ് രസകരമായ മറ്റൊരു ഘടകമായിരിക്കും .”
മറ്റൊരു പ്രത്യേകത യുവന്‍ ശങ്കര്‍ രാജയുടെ മാസ്സ് പശ്ചാത്തല സംഗീതമാണ്. യുവന്‍ തന്നെയാണ് ചിത്രത്തില്‍ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്.ഏ.ആർ.റഹ്മാന്റെ മ്യൂസിക്കൽ ആൽബങ്ങൾക്ക് വേണ്ടി ക്യാമറമാനായി പ്രവർത്തിക്കുന്ന വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും ,റൂബെന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.തെങ്കാശി ,ചെന്നൈ ,മലേഷ്യാ ,തായ്‌ലൻഡ് എന്നിവിടങ്ങളിലായി ഇതുവരെ സിനിമകൾ ചിത്രീകരിക്കാത്ത പുതുമയാർന്ന ലൊക്കേഷനുകളിലാണ് സിന്ധുബാദ് ചിത്രീകരിച്ചിരിക്കുന്നത്.സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റർമാരാണെന്നതും പ്രത്യേകതയാണ് . ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മക്കൾ സെൽവന്റെ സിന്ധുബാദ് ജൂൺ 21 ന് രമ്യാ മൂവീസ് കേരളത്തിൽ റിലീസ് ചെയ്യും
# സി .കെ .അജയ് കുമാർ , പി.ആർ.ഒ
നടി സമീറ റെഡ്ഡിയുടെ ഗർഭകാല ചിത്രങ്ങൾ കാണാം
ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും സജീവ സാന്നിദ്ധ്യമായിരുന്ന സമീറ റെഡ്ഡിയുടെ ഗർഭകാല ചിത്രങ്ങൾ വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഒരുപാട് ആളുകളാണ് ചിത്രത്തിനെതിരെ സംസാരിച്ചത് എന്നാൽ ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെതിരെയുള്ള താരത്തിന്റെ പ്രതികരണം ഇത്തരക്കാർക്കുള്ള മറുപടിയാണ്.
ഞാനെന്റെ നിറവയര്‍ അസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണ് താൻ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ സമീറ പറയുന്നു
അമല പോളിന്റെ സസ്പെൻസ് ത്രില്ലർ ആടൈ ടീസർ ; എത്തി
അമല പോൾ നായികയാകുന്ന ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആടൈ യുടെ ടീസർ എത്തി. രത്‌നകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ സസ്പെൻസ് നിറഞ്ഞതാണ് ടീസറും.
ടീസർ കാണാം
വരുന്നു എംപുരാൻ
ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായ ലൂസിഫർ ചിത്രത്തിന്റെ രണ്ടാം പതിപ്പിന്റെ പേര് പ്രഖ്യാപിച്ചു.പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ലൂസിഫർ. മുരളി ഗോപി തിരക്കഥ തയ്യാറാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ സ്വന്തമാക്കിയിരുന്നു. മോഹൻലാൽ എന്ന നടന്റെ വൻ തിരിച്ചു വരവായിരുന്നു ലൂസിഫറിലൂടെ ജനങ്ങൾ കണ്ടത്. ജനങ്ങളുടെ പ്രതികരണം കണ്ട് പ്രിത്വിരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോ ലൂസിഫർ ടീം തന്നെയാണ് രണ്ടാം ഭാഗത്തിന്റെ പേര് ഒദ്യോഗികമായി പ്രഖ്യാപിച്ചത്.
വർഷങ്ങൾക്ക് ശേഷം സംവൃത സുനിൽ തിരിച്ചെത്തുന്നു
വിവാഹ ശേഷം നീണ്ട ഇടവേളകഴിഞ്ഞു നടി സംവൃത സുനിൽ നായികയാകുന്ന ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ ? ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി സംവൃത സുനിൽ ഗീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബിജു മേനോൻ ആണ് നായകൻ .
ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി പ്രജിത്തിന്റെ പുതിയ ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ ?


















