HomeMoviesസ്‌നേഹയ്ക്കും പ്രസന്നയ്ക്കും പെണ്‍കുഞ്ഞ്

സ്‌നേഹയ്ക്കും പ്രസന്നയ്ക്കും പെണ്‍കുഞ്ഞ്

തമിഴില്‍ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് പ്രസന്നയും സ്‌നേഹയും. ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നെന്ന സന്തോഷം പങ്ക് വച്ചിരിക്കുകയാണ് പ്രസന്ന. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. മകന്‍ വിഹാന് ഒരു കുഞ്ഞനുജത്തി എന്നാണ് പ്രസന്ന കുറിച്ചത്.

നേരത്തേ സ്‌നേഹയുടെ വളകാപ്പ് ചടങ്ങുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2012 ലായിരുന്നു ഇരുവരുടേയും വിവാഹം.
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ബ്രദേര്‍സ് ഡേയിലൂടെ പ്രസന്ന മലയാളത്തിലേക്കും എത്തിയിരുന്നു. താരം ഇപ്പോള്‍ കരിയറിലെ മികച്ച ഘട്ടത്തിലാണ്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത മാഫിയയാണ് ഉടന്‍ പുറത്തുവരാനുള്ള ചിത്രം.

വിവാഹ ശേഷം അല്‍പ്പം ഇടവേളയെടുത്ത സ്‌നേഹയും ഇപ്പോള്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറാണ് സ്‌നേഹ നായികയായി അഭിനയിച്ച അവസാന മലയാള ചിത്രം. കര്‍ണാടകത്തില്‍ നിന്നുള്ള ബിഗ് ബജറ്റ് ചിത്രം കുരുക്ഷേത്രയിലും അഭിനയിച്ചിരുന്നു. പൊങ്കല്‍ റിലീസായി തിയേറ്ററുകളിലുള്ള പട്ടാസില്‍ ധനുഷിന്റെ നായികയാണ് സ്‌നേഹ.

RELATED ARTICLES
- Advertisment -

Most Popular