സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് ജിജു ജോര്‍ജ് നായകനായെത്തുന്ന ചിത്രം ചോല ഡിസംബര്‍ ആറിന് തീയറ്ററുകളിലെത്തും. നിമിഷാ സജയനാണ് ചിത്രത്തിലെ നായിക. സിനിമയിലെ അഭിനയത്തിന് നിമിഷ സജയന് സംസ്ഥാനസര്‍ക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്‌ക്കാരവും ജോജു ജോര്‍ജിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. സിനിമയുടെ റിലീസിനെക്കുറിച്ച് സംവിധായകന്‍ തന്നെയാണ് എഫ്ബിയിലൂടെ അറിയിച്ചത്.
മാമാങ്കം; ജോലിക്കാര്‍ക്ക് ലീവല്ല, പകരം ടിക്കറ്റ്,
സിനിമാ പ്രേമികള്‍ എല്ലാം വലിയ ആവേശത്തിലാണ്. മാമാങ്കം സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
പ്രചാരണത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച കബാലിക്ക് ശേഷം അതിനെ വെല്ലുന്ന സ്വീകാര്യതയുമായാണ് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം എത്തുന്നത്. കബാലി കാണാന്‍ തമിഴ്‌നാട്ടില്‍ കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്തെങ്കില്‍ മാമാങ്കത്തിനായി കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി സ്‌പെഷല്‍ ഷോ ബുക്ക് ചെയ്യുകയാണ്. ബാങ്കുകളും ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളും തങ്ങളുടെ കസ്റ്റമേഴ്‌സിന് വേണ്ടിയും ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടിയും സ്‌ക്രീനുകള്‍ ബുക്ക് ചെയ്യാന്‍ സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ഇതി ആദ്യമായാണ് ഒരു സിനിമയ്ക്കായി ഇത്ര വലിയ സ്വീകാര്യത ലഭിക്കുന്നത്. രജനികാന്ത് നായകനായ കബാലിയുടെ റിലീസിന് കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്തത് വലിയ വാര്‍ത്തയായിരുന്നു.
മമ്മൂട്ടി നായകനാവുന്ന മാമാങ്കത്തിന്റെ ട്രെയിലറും ഗാനങ്ങളുമെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കണ്ട സിനിമാ മേഖലയിലെ സാങ്കേതിക വിദഗ്ദര്‍ മാമാങ്കത്തെ ഇന്ത്യന്‍ സിനിമയുടെ മുഖം മാറ്റുന്ന ചിത്രമായാണ് വിലയിരുത്തുന്നത്. മാമങ്കം സിനിമ മറ്റൊരു ചരിത്രമാവുമെന്നാണ് പല പ്രമുഖ വ്യക്തികളും പറഞ്ഞത്.
ചരിത്ര പ്രാധാന്യത്തോടെ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം. പദ്മകുമാറാണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.
വിജയ് സേതുപതി ഇരട്ട വേഷത്തിൽ എത്തുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ” സങ്കതമിഴൻ” !
വിജയ് സേതുപതി ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ‘ സങ്കതമിഴൻ ‘ പ്രദർശനത്തിന്. റാഷി ഖന്ന, നിവേദാ പെത്തുരാജ് എന്നിവരാണ് നായികമാർ. നാസ്സർ, സൂരി, അനന്യ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ വാലു ‘, ‘ സ്കെച്ച് ‘ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദറാണ് സങ്കതമിഴന്റെ രചയിതാവും സംവിധായകനും.
” രാഷ്ട്രീയ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രസക്തമായ ഒരു പ്രമേയത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ‘ സങ്കതമിഴൻ ‘. പ്രണയം , നർമ്മം, ആക്ഷൻ , സസ്പെൻസ് , നയന മനോഹരമായ ഗാന – നൃത്ത രംഗങ്ങൾ എന്നീ വിനോദ ഘടകങ്ങൾ എല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു മോ സമ്പൂർണ ഫാമിലി എന്റടെയിനറാണ് ചിത്രം. വിജയ് സേതുപതി ഇത് ആദ്യമായി ഒരു സിനിമയിൽ ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു എന്നതാണ് ഇൗ സിനിമയുടെ ആദ്യത്തെ പ്രത്യേകത.മുരുകൻ, തമിഴ് എന്നീ രണ്ടു നായക കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം ഹിറ്റായി കഴിഞ്ഞു.
വിജയ് സേതുപതി , റാഷി ഖന്ന എന്നിവരും സംഘവും അഭിനയിച്ച ‘ കമലാ കലാസാ അപ്നാ അപ്‌നാ , അയ്യയോ കലാട്ടാ അപ്നാ ‘ എന്ന ഗാന രംഗം , പ്രശസ്ത കലാ സംവിധായകൻ പ്രഭാകർ രൂപകല്പന ചെയ്ത വർണാഭമായ ബ്രമ്മാണ്ഡ സെറ്റിൽ വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒന്നിനൊന്നു മികച്ച വ്യത്യസ്തങ്ങളായ അഞ്ച് സ്റ്റണ്ട് രംഗങ്ങളുണ്ട്. ‘ അനൽ ‘ അരസാണ് സ്റ്റണ്ട് മാസ്റ്റർ. വിജയ് സേതുപതിയുടെ മാസ്സ് എന്റർടെയിനർ ആക്ഷൻ ത്രില്ലറാണ് സങ്കതമിഴൻ“. എന്ന് സംവിധായകൻ വിജയ് ചന്ദർ തന്റെ ചിത്രത്തെ കുറിച്ച് വിവരിച്ചു…
ആർ. വേൽരാജാണ് ഛായാഗ്രാഹകൻ. വിവേക് – മെർവിൻ ഇരട്ടകളാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജയാ പ്രൊഡക്ഷൻസ് നിർമ്മിച്ച സങ്കതമിഴൻ നവംബർ 15 ന് പ്രകാശ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും.
# സി. കെ . അജയ് കുമാർ, പി ആർ ഒ
ധ്രുവിന് ഇഷ്ടം ദുൽഖർ സൽമാനെ ; മകനെ പരിചയപ്പെടുത്തി വിക്രം – പ്രസ്സ് മീറ്റ് ഫുൾ വീഡിയോ കാണാം
മകൻ ധ്രുവിന്റെ പുതിയചിത്രത്തിന്റെ പ്രമോഷനുമായി കേരളത്തിലെത്തിയ വിക്രമും ധ്രുവും വാക്കുകൾ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കി. ആദിത്യവർമ്മ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും കേരളത്തിൽ എത്തിയത്.
തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിന്റെ ഫുൾ വീഡിയോ കാണാം
വിശാലിൻ്റെ “ആക്ഷൻ ” ട്രെയിലർ വൈറലായി മുന്നേറുന്നു! ചിത്രം നവംബർ മധ്യത്തിൽ പ്രദർശനത്തിനെത്തുന്നു
തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രം “ആക്ഷൻ “ പ്രദർശന സജ്ജമായി.പേര് പോലെ തന്നെ ആദ്യന്തം ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ചിത്രമാണിത് .മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു മുഴു നീള ആക്ഷൻ സിനിമ ചിത്രീകരിക്കപ്പെടുന്നതെന്നും അത് കൊണ്ടാണ് ചിത്രത്തിന് അനുയോജ്യമായ “ആക്ഷൻ” എന്ന് പേര് നൽകിയതെന്നും അണിയറക്കാർ വെളിപ്പെടുത്തി.അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ടീസറിനും ട്രെയിലറിനും വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത് .കഴിഞ്ഞ ദീപാവലി ദിവസം പുറത്തിറക്കിയ ട്രൈലർ ദിവസങ്ങൾ കൊണ്ട് കാണികളുടെ പ്രശംസ നേടി ട്രെൻഡിങ്ങായി മൂന്ന് മില്യൺ കാണികളെ താണ്ടി വൈറലായി മുന്നേറുകയാണ് . അതുകൊണ്ടു തന്നെ ആക്ഷനെ കുറിച്ച് ആരാധകരിൽ പ്രതീക്ഷയും വർദ്ധിച്ചിരിക്കയാണ് . കാണികളെ ആകാംഷയുടെ മുനമ്പിൽ നിർത്തുന്ന ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിലേതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു
തൻ്റെ സിനിമയെ കുറിച്ചു സംവിധായകൻ സുന്ദർ .സി …
” ഞാൻ ആക്ഷൻ്റെ കഥ പൂർത്തിയാക്കിയിട്ട് ഒന്നര വർഷം കഴിഞ്ഞു . എഴുതി കഴിഞ്ഞപ്പോൾ തന്നെ വിശാലാണ് നായകൻ എന്ന് ഞാൻ തീരുമാനിച്ചിരുന്നു . രണ്ടു പേരുടെയും തിരക്കു കാരണമാണ് പടം തുടങ്ങാൻ വൈകിയത് . ഞാൻ എം ജി ആറിന്റെ തീവ്ര ആരാധകനാണ് .അദ്ദേഹത്തിൻ്റെ ‘ഉലകം ചുറ്റും വാലിബൻ ‘എന്ന സിനിമ കണ്ടത് മുതൽ നാടുകൾ തോറും ചുറ്റി ഒരു സിനിമ എടുക്കണം എന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിരുന്നു .അത് ആക്ഷനിലൂടെ സഫലമായി .വിദേശത്തു സിനിമ ഷൂട്ട് ചെയ്യുകയെന്നത് ദുഷ്ക്കരമായ ഒരു കാര്യമാണ് .കാലാവസ്ഥ ,ഭാഷ ,സംസ്ക്കാരം, ആളുകൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങളെ അതി ജീവിക്കേണ്ടി വരും . എൻ്റെ കരിയറിൽ ഞാൻ ഏറ്റവും ബുദ്ധിമുട്ടി ചെയ്‌ത പടം ആക്ഷനാണ് .പുതുതായി പറയാൻ എൻ്റെ പക്കൽ കഥയൊന്നുമില്ല .പക്ഷെ പുതുമമായായിരിക്കും ആക്ഷൻ .
പ്രേക്ഷകർ ഈ സിനിമയിലേതു പോലെയുള്ള ആക്ഷൻ രംഗങ്ങൾ ഇതിനു മുമ്പ് നമ്മുടെ സിനിമകളിൽ കണ്ടിട്ടുണ്ടാവില്ല .എന്റർടൈൻമെന്റിനുള്ള എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാവും .സിനിമയിൽ മൂന്ന് പെൺകുട്ടികൾ പ്രധാനികളാണ് .നായികമാരിൽ ഐശ്വര്യ ലക്ഷ്മി ശാലീന വേഷത്തിൽ .തമന്ന മിലിട്ടറി കമാൻഡോ മാതിരിയുള്ള ഒരു ഗാംഭീര്യമുള്ള വേഷത്തിലെത്തുന്നു . അഹൻസാ പൂരി പക്കാ റൗഡിയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ബാഹുബലിയിൽ നിന്നും വ്യത്യസ്തമായി മോഡേൺ ആക്ഷൻ നായികയായി തമന്നയെ ഈ ചിത്രത്തിൽ കാണാം .തമന്നക്ക് ഏറെ സംഘട്ടന രംഗങ്ങളുണ്ട് . ബോളിവുഡ് നടൻ കബീർ സിംഗ് ഇരട്ട വേഷത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു . പഴകറുപ്പയ്യ ,യോഗി ബാബു ,രാംകി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ അവതരിപ്പിക്കുന്നത് . “
തമിഴ് സിനിമയുടെ ആക്ഷൻ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശാൽ മിലിട്ടറി കമാൻഡോ ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് . ഒരു കുറ്റാന്വേഷണത്തിനായി ലോകം മുഴുവൻ സഞ്ചരിക്കേണ്ടി വരുന്ന ഈ നായക കഥാപാത്രത്തിന് വേണ്ടി ആക്ഷൻ , ചേസിങ് തുടങ്ങിയവയും സാഹസികമായ സംഘട്ടന രംഗങ്ങളുമാണത്രെ സ്റ്റണ്ട് മാസ്‌റ്റർമാരായ അൻബറിവ് ഒരുക്കിയത് .പല രംഗങ്ങളിലും വിശാൽ ഡ്യൂപ് ഇല്ലാതെ അഭിനയിച്ചത് കാണികളിൽ രോമാഞ്ചമുണ്ടാക്കുന്ന രംഗങ്ങളായിരിക്കുമത്രേ .
ദശ കോടികളുടെ മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ ബ്രമാണ്ട ചിത്രം തുർക്കിയിലെ അസർ ബൈസാൻ , കേപ്പഡോഷ്യ , ബാകൂ ,ഇസ്താൻബുൾ ,തായ്‌ലൻഡിലെ ക്രാബി ദ്വീപുകൾ ,ബാങ്കോക്ക് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ ജയ്‌പൂർ , ഋഷികേശ് , ഡെറാഡൂൺ, ഹൈദരാബാദ് ,ചെന്നൈ എന്നിവിടങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത് . തമന്നയും മലയാളിയായ ഐശ്വര്യ ലക്ഷ്‌മിയുമാണ് ആക്ഷനിൽ വിശാലിൻ്റെ നായികമാർ.
ചിത്രത്തിലെ റൊമാൻറിക്കായ ഗാന – നൃത്ത രംഗങ്ങൾ വിദേശത്ത് ഇതു വരെ സിനിമയിൽ കണ്ടിട്ടില്ലാത്ത മനോഹരമായ ലൊക്കേഷനുകളിൽ വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. നൃത്ത സംവിധാനം – ബൃന്ദ, ദിനേശ് മാസ്റ്റർ, ഛായാഗ്രഹണം – ടെഡി,ബദ്രിസംഗീത സംവിധാനം – ഹിപ് ഹോപ് തമിഴാ. ട്രൈഡണ്ട് ആർട്ട്സിന്റെ ബാനറിൽ ആർ.രവീന്ദ്രൻ നിർമ്മിച്ച “ആക്ഷൻ “ നവംബർ മധ്യത്തിൽ ലോകമെമ്പാടും റിലീസ് ചെയ്യും .
# സി .കെ .അജയ് കുമാർ ,PRO
കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു; ഫുൾ വീഡിയോ കാണാം
കേരളസംസ്ഥാന സർക്കാറിനയെ ടെലിവിഷൻ മേഖലയിലെ മികച്ച സംഭാവനകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാർഡുകൾ നൽകിയത്.
സീരിയൽ താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ അമൃത സുരേഷ് നയിച്ച സംഗീതവിരുന്ന് മാറ്റുകൂട്ടി
വീഡിയോ കാണാം
സുജിത്തിന് വിട
തമിഴ്‌നാട്ടിൽ കുഴൽക്കിണറിൽ അകപ്പെട്ട സുജിത് എന്ന കുട്ടി മരണത്തിന് കീഴടങ്ങി. കിണറിൽനിന്നും ദുർഗന്ധം വന്നതോടെയാണ് മരണം സ്ഥിതീകരിച്ചത്. അഴുകിത്തുടങ്ങിയിരുന്ന ശരീരം കിണറിൽകൂടിത്തന്നെ പുറത്തെടുക്കുകയായിരുന്നു. രാജ്യം ഒന്നാകെ പ്രാർത്ഥനയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ദിനങ്ങൾക്ക് അന്ത്യമായി.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുജിത് കുഴൽക്കിണറിൽ വീഴുന്നത്. ആദ്യം 25 അടി താഴ്ചയിൽ വീണസുജിത്ത് പിന്നീട് 85 അടിയോളം താഴ്ചയിലേക്ക് പോയി. കുട്ടിയെ രക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്തു എന്ന് അധികൃതർ പറയുന്നു.
രൺബീർ ആലിയ വിവാഹം ; ഈ ക്ഷണക്കത്ത് സത്യമോ ?
ആലിയയും രൺബീറും തമ്മിലുള്ള പ്രണയം ബോളിവുഡ് ലെ പരസ്യമായ രഹസ്യമാണ്. ഇരുവരും ഉടൻ വിവാഹിതനാകും എന്നരീതിയിൽ വാർത്തകൾ ഉണ്ടാകാറുണ്ട്. ഇരുവരുടെയും വിവാഹ ക്ഷണകത്താണ് ഇപ്പോൾ എല്ലാവരേം ഞെട്ടിച്ചിരിക്കുന്നത്. ജനുവരി 22 ന് വിവാഹം എന്നാണ് കത്തിൽ.
സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ക്ഷണക്കത്ത് പക്ഷെ വ്യാജമാണെന്നാണ് ആലിയായുടെ അമ്മ പറയുന്നത്. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് അവർ അർഹിക്കുന്ന പ്രാധാന്യം മാത്രമേ നൽകാവൂ എന്നും എന്തിനാണ് ആളുകൾ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അവർ ചോദിക്കുന്നു.
ഈ ക്ഷണക്കത്ത് സത്യമാണോ എന്ന് ചോദിച്ച് പലരും വിളിക്കുന്നു. ആലിയ ഇപ്പോൾ ഷൂട്ടിംങ് തിരക്കിലാണ്. ആ ക്ഷണക്കത്ത് എങ്ങനെ സത്യമാകും എന്ന് ആലിയയുടെ അച്ഛൻ പ്രതികരിച്ചു. കല്യാണം ഉടനെ ഉണ്ടാകും പക്ഷേ ഈ ക്ഷണക്കത്ത് വ്യാജമാണെന്നും അവർ പറഞ്ഞു.
താരങ്ങൾ അണിനിരന്ന് മാമാങ്കം ഓഡിയോ ലോഞ്ച്; വീഡിയോ കാണാം
മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഓഡിയോ ലോഞ്ച് നടന്നു. സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. പ്രായം കൂടുംതോറും ചെറുപ്പമാകുന്ന മമ്മൂട്ടി ഓഡിയോ ലോഞ്ചിന് എത്തിയ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധനേടി.
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം,
വീഡിയോ കാണാം
തനിക്കെതിരെ വധ ഭീഷണി എന്ന് ഷെയ്ൻ നിഗം
തനിക്കെതിരെ വധ ഭീക്ഷണി ഉണ്ടെന്ന് നടൻ ഷെയ്ൻ നിഗം. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവിൽനിന്നാണ് താൻ വധഭീക്ഷണി നേരിടുന്നത്. ചിത്രത്തിൽ തനിക്ക് ഉണ്ടായിരുന്ന ഗെറ്റപ്പിൽ മാറ്റം സംഭവിച്ചു എന്ന് പറഞ്ഞായിരുന്നു നിര്‍മാതാവ് ജോബി ജോര്‍ജ്ന്റെ ഭീക്ഷണി. ഇതിൽ പരാതിപ്പെട്ട് സിനിമ താരങ്ങളുടെ സംഘടനയിലേക്ക് ഷെയ്ൻ പരാതിയും നൽകി.
എന്നാൽ ഷെയ്ൻ നിഗം പറഞ്ഞ പരാതിയിൽ വിശദീകരണവുമായി നിര്‍മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തി. തന്റെ സിനിമ കഴിയുന്നതുവരെ ഗെറ്റപ്പിൽ മാറ്റമുണ്ടാകരുത് എന്ന് കരാർ ഉണ്ടായിരുന്നു. ആരെയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിട്ടില്ല.
അതെ സമയം നിർമ്മാതാവ് ഷെയ്ൻ നിഗം നെ ഭീക്ഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു. പ്രശ്നം രൂക്ഷമായതോടെ ഇരുവരെയും പങ്കെടുപ്പിച്ച് ചർച്ചയ്ക്ക് ഒരുങ്ങുകയാണ് സിനിമ സംഘടന.
ആഹായിലെ ഇന്ദ്രജിത്തിന്റെ ഒരു ഗെറ്റപ്പ് പുറത്ത് !
എഡിറ്റർ ബിബിൻ പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ ആഹാ ‘ എന്ന സിനിമയിലെ ഇന്ദ്രജിത്തിന്റെ ഒരു ഗെറ്റപ്പ് അണിയറക്കാർ പുറത്തു വിട്ടു.വ്യത്യസ്തമായ മേക് ഓവറിലാണ് ഇന്ദ്രജിത്ത് അഭിനയിക്കുക എന്ന് നേരത്തേ അറിയിച്ചിരുന്നു. അതിലൊന്നാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
വടം വലിക്കാരാരനായ കൊച്ച് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ജോടി. മേരി എന്ന ഇന്ദ്രജിത്തിന്റെ ഭാര്യാ കഥാപാത്രമാണ് ശാന്തിയുടെത്. അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.പ്രേം എബ്രഹാം നിർമ്മിക്കുന്ന ആഹായുടെ ചിത്രീകരണം പാലായിൽ നടന്നു വരുന്നു.
#സി. കെ അജയ് കുമാർ, പി ആര്‍ ഒ

































