Home Blog Page 451

പൃഥ്വിരാജും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്നു

0

ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങല്‍ ശേഷം പൃഥ്വിരാജും ലാല്‍ജോസും വീണ്ടും ഒന്നിക്കുന്നു. ലാല്‍ജോസിന്റെ എറ്റവും പുതിയ ചിത്രമായ നാല്‍പത്തിയൊന്നിന്റെ വിജയാഘോഷ വേളയിലായിരുന്നു പ്രഖ്യാപനം.

പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്. പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു സിനിമയുടെ വിജയാഘോഷം നടന്നത്. പൃഥ്വിയെ നായകനാക്കി ലാല്‍ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന് നാല്‍പത്തിയൊന്നിന്റെ കഥയെഴുതിയ പിഗി പ്രഗീഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്.


അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ വീണ്ടും ഒന്നിക്കുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയിലൂടെയാണ് മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം ലാല്‍ജോസിന് ലഭിച്ചിരുന്നത്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്‌സും എക്കാലത്തേ.യും മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു.

ലതാ മങ്കേഷക്കറുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു

0

മുംബൈ:  ഇതിഹാസ ഗായിക ലതാ മങ്കേഷക്കറുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. ശ്വസകോശത്തിലെ അണുബാധയെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇവരെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

90 കാരിയായ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടക്ക് അവരുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഇന്റേണല്‍ മെഡിസിന്‍ ഫിസിഷ്യന്‍ ഡോ. പ്രതിത് സമദാനി പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും നില കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഒരു ഭാഗത്തെ ഹൃദയകോശങ്ങളുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണെന്നും ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കപില്‍ ദേവല്ല, ഇത് രണ്‍വീറിന്റെ നടരാജ് ഷോട്ട്

0

രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്റെ വേഷത്തിലെത്തുന്ന ’83’ ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിലെ രണ്‍വീറിന് കപിലുമായുള്ള സാമ്യം നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ കഥ പറയുന്ന ചിത്രത്തിലെ ഒരു ഷോട്ടാണ് ആരാധകര്‍ക്കിടയിലെ പുതിയ സംസാരം. കപില്‍ ദേവിന്റേതായി അറിയപ്പെട്ട ഒരു ഷോട്ടാണത്.  ‘നടരാജ്’ എന്ന പേരില്‍ അറിയപ്പെട്ട കപില്‍ദേവിന്റെ സിഗ്‌നേച്ചര്‍ ഷോട്ടിലാണ് പോസ്റ്ററില്‍ രണ്‍വീര്‍ എത്തുന്നത്. ഒറ്റക്കാലില്‍ കറങ്ങി തിരിഞ്ഞുള്ള കപിലിന്റെ മാസ്റ്റര്‍പീസ് ഷോട്ടാണ് രണ്‍വീര്‍ പങ്കുവച്ചത്.
നടരാജമുദ്രയ്ക്ക് സമാനമായ നില്‍പ്പിലുള്ള ഫോട്ടോയ്‌ക്കൊപ്പം കപിലിന്റെ ചിത്രവും ചേര്‍ത്ത് വച്ച് പ്രശംസിക്കുകയാണ് ആരാധകരും സിനിമാ ലോകവും.

83 ലോകകപ്പിലുള്‍പ്പെടെ കപില്‍ കളിച്ചിട്ടുള്ള പ്രത്യേകതരം പുള്‍ഷോട്ടാണ് നടരാജ് ഷോട്ടെന്ന് പിന്നീട് അറിയപ്പെട്ടത്. പലപ്പോഴും കപില്‍ സ്റ്റേഡിയത്തിന് മുകളിലൂടെ പന്ത് പായിച്ചിട്ടുള്ള ഷോട്ടാണിത്. പുറത്തെത്തിയ ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ കപില്‍ദേവ് എന്ന് തോന്നിപ്പിക്കുന്ന ലുക്കിലാണ് രണ്‍വീര്‍ സിംഗ്.
കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  

5000 പേര്‍ക്ക് സൗജന്യ നേത്ര ചികിത്സ നല്‍കി അജിത്ത്; തലൈവറെന്ന് ആരാധകര്‍

0

വെള്ളിത്തിരയില്‍ മാത്രമല്ല നിത്യജീവിതത്തിലും മിന്നും താരമാവുകയാണ് തമിഴ് നടന്‍ അജിത്ത്. സിനിമാസ്വാദകര്‍ സ്‌നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത്തിന്റെ പ്രവര്‍ത്തനമേഖല സിനിമ മാത്രമല്ല. മറ്റുള്ളവരെ സഹായിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തുകയാണ്. ഇപ്പോഴിതാ 5000 പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കുള്ള പണം നല്കിയാണ് അജിത്ത് വാര്‍ത്തകളില്‍ നിറയുന്നത്. ഗായത്രി എന്ന യുവതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 5000 പേര്‍ക്ക് സൗജന്യമായി കണ്ണ് ശസ്ത്രക്രിയ നടത്തിയെന്നും അജിത്താണ് ഇതിനുള്ള പണം നല്കിയത്
എന്നുമാണ് പോസ്റ്റില്‍ പറയുന്നത്. അജിത്തിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

2019 അജിത്തിനെ സംബന്ധിച്ച് രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു. ബോക്‌സ്ഓഫീസില്‍ 200 കോടി രൂപ നേടിയ, സിരുതൈ ശിവയുടെ ‘വിശ്വാസം’ എന്ന ചിത്രത്തിലൂടെയാണ് തല ഈ വര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് എച്ച്. വിനോദിന്റെ ‘നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെയും തല വിജയം ആവര്‍ത്തിച്ചു.

100 കോടി പിന്നിട്ട് കൈതി

0

100 കോടി രൂപയുടെ കളക്ഷന്‍ പിന്നിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി. മാനഗരം ആണ് ലോകേഷ് കനകരാജ് ഇതിനു മുന്‍പ് സംവിധാനം ചെയ്തത്. ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയോടെ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ആഗോള ബോക്‌സ് ഓഫിസില്‍ 100 കോടി രൂപയുടെ കളക്ഷന്‍ നേടിയിരിക്കുകയാണ്. കാര്‍ത്തി മുഖ്യ വേഷത്തിലെത്തിയ ചിത്രം ഇപ്പോഴും കേരളത്തില്‍ ഉള്‍പ്പെടെ നിരവധി സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

ചുരുങ്ങിയ ബജറ്റില്‍ ഒരുക്കിയ ചിത്രം കേരളത്തില്‍ ഉള്‍പ്പെടെ മികച്ച പ്രദര്‍ശന വിജയമാണ് നേടുന്നത്. കാര്‍ത്തി കേന്ദ്ര കഥാപാത്രം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം നേരനും  പ്രധാന വേഷത്തിലെത്തുന്നുണ്ട്. വളരെ കാലത്തിനു ശേഷം ഒരു മികച്ച കഥാപാത്രവുമായുള്ള തിരിച്ചുവരവാണ് താരത്തിന്റേത്. ജയില്‍ ചാടിയ പ്രതിയെ ചുറ്റിപറ്റികൊണ്ടുള്ള കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ത്രില്ലര്‍ സ്വഭാവമുളള ചിത്രം കാര്‍ത്തി എന്ന നടന്റെ കരിയര്‍ ബെസ്റ്റാണെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

എളുപ്പത്തിൽ തയ്യാറാക്കാം വെർമിസെല്ലി പുലാവ്

0

കുട്ടികൾക്ക് ഇപ്പോൾ നാടൻ ഭക്ഷണത്തേക്കാൾ ഇഷ്ടം അല്പം മേഡേൺ ആണ്, കുട്ടികൾക്ക് വേഗത്തിൽ തയ്യാറാക്കി നൽകാവുന്ന ഒന്നാണ് വെർമിസെല്ലി പുലാവ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

ആവശ്യമായ സാധനങ്ങൾ

വെർമിസെല്ലി – രണ്ടു കപ്പ്
ബീൻസ്, കാരറ്റ് നുറുക്കിയത് – മുക്കാൽ കപ്പ്
പീസ് , അമേരിക്കൻ കോൺ – മുക്കാൽ കപ്പ്
പച്ചമുളക് നുറുക്കിയത് – 4 എണ്ണം
സവാള നുറുക്കിയത് – ഒന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂൺ
ഏലക്കായ – 5 എണ്ണം
ഗ്രാമ്പു – 5 എണ്ണം
കറുവപ്പട്ട – അര ഇഞ്ച് കഷ്ണം
കറുവയില – രണ്ടെണ്ണം
മല്ലിപ്പൊടി – മുക്കാൽ ടീസ്പൂൺ
കോക്കനട്ട് പൗഡർ – ഒരു ടേബിൾ സ്പൂൺ
മല്ലിയില , പുതിനയില – അല്പം
എണ്ണ – 3 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചെറുനാരങ്ങ നീര് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെർമിസെല്ലി വറുത്ത് മാറ്റിവെയ്ക്കുക, അതെ പാനിൽ എന്ന ചൂടാകുമ്പോൾ ഏലക്കായ, ഗ്രാമ്പു, കറുവപ്പട്ട, കറുവയില ഇവ വഴറ്റുക ശേഷം പച്ചമുളകും സവാളയും ചേർത്തിളക്കുക.ഇതിലേക്ക് ബീൻസ്, കാരറ്റ് നുറുക്കിയത് പീസ് , അമേരിക്കൻ കോൺ ഉപ്പ് ഇവ ചേർക്കുക. മല്ലിപ്പൊടിയും ചേർത്ത് അടച്ച് പത്ത് മിനിറ്റ് വേവിക്കുക.

ശേഷം 3 കപ്പ് വെള്ളം ഒഴിക്കുക. ഉപ്പ് നോക്കി ആവശ്യത്തിന് ചേർക്കുക. വെള്ളം തിളക്കുമ്പോൾ വെർമിസെല്ലി , മല്ലിയില , പുതിനയില ഇവ ചേർക്കുക .

മിതമായ തീയിൽ വെള്ളം വറ്റുന്നതുവരെ അടുപ്പിൽ വെയ്ക്കുക. അവസാനം കോക്കനട്ട് പൗഡർ , ചെറുനാരങ്ങാ നീര് ഇവ ചേർത്ത് ഇളക്കുക.

ബിഗ് ബ്രദര്‍ ക്രിസ്മസിന് എത്തില്ല

0

ഇട്ടിമാണിക്ക് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ‘ബിഗ് ബ്രദറി’ന്റെ റിലീസ് നീട്ടിയതായി റിപ്പോര്‍ട്ട്.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളില്‍ എത്തുമെന്നാണ് കരുതിയിരുന്നത്, ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ പോസ്റ്ററിലും ‘ഡിസംബര്‍ 2019’ എന്നാണ് ഉണ്ടായിരുന്നത്. എന്നാല്‍ ചിത്രം ക്രിസ്മസിന് എത്തില്ലെന്നും റിലീസ് അടുത്ത വര്‍ഷം ജനുവരിയിലേക്ക് നീട്ടിയതായാണ് റിപ്പോര്‍ട്ട്.


ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ എറണാകുളത്ത് പുരോഗമിക്കുകയാണ്. ‘ബിഗ് ബ്രദര്‍’ എന്ന പേരല്ലാതെ സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. അവധിക്കാലം ചെലവിടാന്‍ ന്യൂസിലന്‍ഡില്‍ പോയിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വൈകാതെ ജോയിന്‍ ചെയ്യും.
മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്ന ടൈറ്റസ്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കും. മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും ബിഗ് ബ്രദര്‍. സിദ്ദിഖ്ലാല്‍ ചിത്രം വിയറ്റ്നാം കോളനിയിലാണ് തുടക്കം. സിദ്ദിഖ് സ്വതന്ത്ര സംവിധായകന്‍ ആയതിന് ശേഷം ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും ഈ ടീമിന്റേതായി പുറത്തിറങ്ങി.

അതീവ സുന്ദരിയായി ഭാവന; ബ്രൈഡല്‍ ലുക്കില്‍ തിളങ്ങി താരം

0

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. മലയാളത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കില്‍ മലയാളി പ്രേഷകര്‍ക്കിടയില്‍ ഭാവനയ്ക്കുള്ള സ്വീകാര്യയില്‍ തെല്ലും കുറവ് വന്നിട്ടില്ല. ബ്രൈഡല്‍ ലുക്കിലുള്ള ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് ഭാവനയെ കാണുന്നത്.

കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബല്‍ എം ഡിസൈനേഴ്സിനു വേണ്ടി ബ്രൈഡല്‍ ലുക്കിലാണ് ഭാവന എത്തുന്നത്. ‘2020ലെ ബ്രൈഡല്‍ ലുക്ക്’ എന്ന പേരിലാണ് ലേബല്‍ എം പുതിയ കളക്ഷന്‍സ് അവതരിപ്പിക്കുന്നത്. ലെഹങ്കയിലും സാരിയിലും അതീവ സുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മ്മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയുക

മാമാങ്കം റിലീസ് തിയ്യതി നീട്ടി

0

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം നവംബര്‍ 21 ന് റിലീസ് ചെയ്യില്ല. സിനിമയുടെ റിലീസ് തീയതി മാറ്റിയതായി ചിത്രത്തിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിച്ചു. ഡിസംബര്‍ 12 ലേക്കാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

റിലീസ് മാറ്റാന്‍ എന്താണ് കാരണമെന്ന് വ്യക്തമല്ല. മമാങ്കത്തിന്റെ റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് മമ്മൂട്ടി ആരാധകര്‍ ഒരുക്കിയിട്ടുണ്ടായിരുന്നത്. റിലീസ് തീയതി മാറ്റിയതോടെ ആരാധകര്‍ നിരാശയിലാണ്. മലയാളത്തിനൊപ്പം മറ്റു പല ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

യാത്രക്കാരന്റെ ബാഗില്‍നിന്നും 6 തോക്കുകള്‍ പിടികൂടി

0

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി.ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ പാലക്കാട് സ്വദേശിയായ യാത്രക്കാരന്റെ ബാഗില്‍ നിന്നാണ് തോക്കുകള്‍ കണ്ടെടുത്തത്.  ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് തോക്കുകള്‍ കണ്ടെടുത്തത്.

തോക്ക് പല ഭാഗങ്ങളാക്കിയാണ് ബാഗില്‍ ഒളിപ്പിച്ചിരുന്നത്. പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ്
തോക്കുകള്‍ കണ്ടെടുത്തത്.ഇവ എയര്‍ ഗണ്ണുകള്‍ ആണെന്നും പാലക്കാട്ടെ ഒരു റൈഫിള്‍ ക്ലബിലേയ്ക്കാണ് ഇത്രയധികം തോക്കുകള്‍ കൊണ്ടുവന്നതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ ഇയാള്‍ നേരത്തെയും ഇത്തരത്തില്‍ തോക്കുകള്‍ കടത്തിയിട്ടുണ്ടോയെന്ന് അന്വേഷണത്തിലാണ് പൊലീസ്.

തന്നെയും കാവി പുതപ്പിക്കാന്‍ ബിജെപി ശ്രമമെന്ന് നടന്‍ രജനികാന്ത്

0

ചെന്നൈ: ബിജെപില്‍ ചേരുമെന്നുള്ള അഭ്യൂഹങ്ങള്‍ തള്ളി നടന്‍ രജനികാന്ത്.തിരുവള്ളുവരിനെപ്പോലെ ബിജെപി തന്നെയും കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരുവള്ളുവര്‍ പ്രതിമയില്‍ കാവി പുതപ്പിച്ചതും രുദ്രാക്ഷം അണിയിച്ചതും അംഗീകരിക്കാന്‍ കഴിയില്ല. തിരുവള്ളുവരേപ്പോലെ താനും ബിജെപിയുടെ കാവിപുതപ്പിക്കലില്‍ വീഴില്ലെന്നും നടന്‍ പറഞ്ഞു.

ചെന്നൈയില്‍ സംവിധായകന്‍ കെ. ബാലചന്ദ്രന്റെ പ്രതിമ അനാഛാദനം ചെയ്യാനായി പോകവേയാണ് രജനികാന്തിന്റെ പ്രതികരണം. കെ. ബാലചന്ദ്രന്റെ പ്രതിമ രജനികാന്തും നടന്‍ കമല്‍ഹാസനും ചേര്‍ന്ന് അനാഛാദനം ചെയ്തു.

തമിഴ്കവിയും തത്വചിന്തകനുമായ തിരുവള്ളുവരുടെ പ്രതിമയില്‍ ഹിന്ദുമക്കള്‍ പാര്‍ട്ടിയാണ് കാവി ഷാള്‍ പുതപ്പിച്ചത് വിവാദമായിരുന്നു. തഞ്ചാവൂരിലെ പിള്ളയാര്‍പട്ടിയില്‍ നടന്ന ചടങ്ങില്‍ തിരുവള്ളുവരെ രുദ്രാക്ഷമണിയിക്കുകയും ചെയിതിരുന്നു. തിരുവള്ളുവര്‍ക്ക് ഏറ്റവും യോജിച്ച നിറം കാവിയാണെന്നും അദ്ദേഹം ഹിന്ദുവാണെന്നുമുള്ള ഹിന്ദുമക്കള്‍ പാര്‍ട്ടിയുടെ വാദം വിവാദമാവുകയും ചെയ്തിരുന്നു.

ഇതിനെതിരെയാണ് രജനികാന്തിന്റെ പ്രതികരണം. ‘എന്നെയും കാവി പുതപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഞാന്‍ ബിജെപിക്കാരനാണെന്ന് മുദ്രകുത്തുന്നുണ്ട്. അത് ശരിയല്ല. തങ്ങളുടെ പാര്‍ട്ടിയില്‍ ആളുകള്‍ ചേരുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം എന്തുവേണമെന്നുള്ളത് എന്റെ തീരുമാനമാണ്’ അദ്ദേഹം പറഞ്ഞു

‘തമ്പി’യില്‍ കാര്‍ത്തിയും ജ്യോതികയും; ജീത്തു ജോസഫ് ചിത്രം ഉടന്‍

0

കാര്‍ത്തി-ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. തമ്പി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജീത്തു ജോസഫ് തമിഴില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
‘പാപനാശം’ എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്.
സത്യരാജ്, നിഖില വിമല്‍, അമ്മു അഭിരാമി എന്നിവരും തമ്പിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിയാകോം 18 സ്റ്റുഡിയോസും പാരലല്‍ മൈന്‍ഡ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രൈം കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്ന ഗോവിന്ദ് വസന്തയാണ്. ഈ മാസം ചെന്നൈയില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കും. ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ‘സുല്‍ത്താന്‍’ എന്ന ചിത്രത്തിലും മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വനി’ലും കാര്‍ത്തി പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്