Home Blog Page 443

ക്ലാസ്സിക്കല്‍ ഗായിക സവിത ദേവി അന്തരിച്ചു

0

ഇന്ത്യയുടെ വിഖ്യാത ക്ലാസിക്കല്‍ ഗായിക സവിത ദേവി അന്തരിച്ചു. 80 വയസായിരുന്നു. അസുഖ ബാധിതയായിരുന്ന സവിത ദേവിയെ വ്യാഴാഴ്ചയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.50ഓടെ മരണം സംഭവിക്കുകയായിരുന്നു. പത്മശ്രീ നല്‍കി രാജ്യം ആദരിച്ച ഗായികയാണ് സവിത ദേവി.

ക്ലാസിക്കല്‍  സംഗീതരൂപമായ തുമ്രി, ദാദ്ര തുടങ്ങിയവയില്‍ ശ്രദ്ധേയയായിരുന്നു സവിത ദേവി. പണ്ഡിറ്റ് രിവ ശങ്കറില്‍ നിന്ന് സിത്താറിലും പരിശീലനം നേടിയിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞ സിദ്ധേശ്വരിയുടെ മകളാണ് സവിത ദേവി. അമ്മയോടുള്ള ആദരവായി ആണ് സവിത ദേവി സിത്താര്‍ ഉപേക്ഷിച്ച് ഗായികയെന്ന നിലയിലേക്ക് മാറുന്നത്.

വിവാഹ ക്ഷണം വ്യത്യസ്തമാക്കി എല്‍ദോ എബ്രഹാം എംഎല്‍എ

0

മൂവാറ്റുപുഴ: ഏവരുടേയും ജീവിതത്തിലെ സുന്ദരനിമിഷങ്ങളില്‍ ഒന്നാണ് വിവാഹം. എന്നും ഓര്‍ത്തുവയ്ക്കുന്ന ദിവസം. എന്നാല്‍ ഇവിടെ വിവാഹക്ഷണം വ്യത്യസ്തമാക്കുകയാണ് എല്‍ദോ എബ്രഹാം എംഎല്‍എ. വിവാഹ ക്ഷണം വ്യത്യസ്തമാക്കി  മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവര്‍ക്കെല്ലാം ക്ഷണക്കത്ത് തപാലില്‍ അയക്കുകയാണ് എല്‍ദോ. ജനുവരി 12നാണ് എല്‍ദോയുടെ വിവാഹം. ബാച്ചിലര്‍ ലൈഫിനോട് വിടപറയാനൊരുങ്ങുകയാണ എല്‍ദോ എബ്രഹാം. എറണാകുളം കല്ലൂര്‍ക്കാട് സ്വദേശി ഡോക്ടര്‍ ആഗി മേരി അഗസ്റ്റിനാണ് വധു. തങ്ങളുടെ കല്യാണത്തിന് ക്ഷണക്കത്ത് നല്‍കി എല്‍ദോയെ വിളിച്ച 4,800 പേര്‍ക്ക് തപാലിലൂടെ ക്ഷണമെത്തും.

സൂക്ഷിച്ച് വച്ച പഴയ കല്യാണകുറികളില്‍ നിന്ന് വിലാസം കണ്ടെത്തിയാണ് ക്ഷണക്കത്ത് അയക്കുന്നത്. മൂത്ത സഹോദരിയുടെ വിവാഹത്തിന് കുറി അടിക്കാനുള്ള പണം കയ്യിലില്ലാതിരുന്നതിനെ തുടര്‍ന്ന് സ്വന്തം തയ്യാറാക്കിയ കുറി ഉപയോഗിച്ചാണ് വിവാഹം ക്ഷണിച്ചത്. അന്ന് മുതല്‍ കിട്ടുന്ന കല്യാണക്കുറികള്‍ എല്ലാം എല്‍ദോ സൂക്ഷിച്ച് വക്കാന്‍ തുടങ്ങിയത്. ക്ഷണക്കത്ത് നല്‍കാത്തന്നവരെയും കല്യാണത്തിന് വിളിക്കുന്നുണ്ട്. മുമ്പ് പഞ്ചായത്ത് അംഗമായിരുന്ന രണ്ട് വാര്‍ഡുകളിലെ എല്ലാ വീട്ടിലും നേരിട്ട് പോയി വിളിച്ചു.

ജനുവരി 12ന് എറണാകുളം കുന്നുകുരുടി സെന്റ് ജോര്‍ജ് പള്ളിയിലാണ് വിവാഹം. തുടര്‍ന്ന് വൈകീട്ട് മൂന്ന് മുതല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ മൈതാനത്ത് വിരുന്ന് സല്‍ക്കാരം. സല്‍ക്കാരത്തിനും പ്രത്യേകതയുണ്ട്.  ദോശയും ചമ്മന്തിയും ചായയുമാണ് സത്ക്കാര വിഭവങ്ങല്‍. മന്ത്രിമാരടക്കമുള്ളവര്‍ വിവാഹത്തിനെത്തും. മണ്ഡലത്തിലുടനീളം ക്ഷണിച്ചിട്ടുള്ളതിനാല്‍ 20,000 പേരെങ്കിലും വിവാഹത്തിന് എത്തുമെന്നാണ് എല്‍ദോയുടെ കണക്കുകൂട്ടല്‍.

മാപ്പ് പറയാന്‍ തയ്യാറാണ്; തുറന്നുപറഞ്ഞ് ഷെയ്ന്‍ നിഗം

0

തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. റെഡ് എഫ്എമ്മിന്റെ അഭിമുഖപരിപാടിയായ റെഡ് കാര്‍പെറ്റില്‍  സംസാരിക്കുമ്പോഴാണ് ഷെയിന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഞാന്‍ മാപ്പ് പറയും. പരസ്യമായിട്ട് പറയും. മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമാണെങ്കില്‍ മാപ്പ് പറഞ്ഞേക്കാം എന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ മറുപടി.

അതേസമയം, വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കാതെ ഷെയ്ന്റെ പുതിയ സിനിമകളുമായി സഹകരിക്കില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്.

അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയല്‍ വലിയ ഷോക്കായിരുന്നു: കല്യാണി പ്രിയദര്‍ശന്‍

0

മലയാളികളുടെ പ്രിയ നടിയായിരുന്ന ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും 24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹമോചിതരായ വാര്‍ത്തയെ ഞെട്ടലോടെയാണ് മലയാളി ആരാധകര്‍ കേട്ടത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ലിസി പ്രിയദര്‍ശനം വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ വിവാഹ മോചനത്തിന്  ശേഷം സിനിമയിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. അച്ഛന്റെയും അമ്മയുടേയും വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ് മകള്‍ കല്ല്യാണി.

എല്ലാവരേയും പോലെ മക്കളായ തങ്ങള്‍ക്കും അതൊരു ഷോക്കായിരുന്നു, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ സമാധാനജീവിതമാണ് നയിക്കുന്നതെന്ന് തുറന്നു പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍.

”ഞങ്ങളെ ഒരു നരകത്തിലേക്ക് തള്ളിവിടാതിരുന്നതിന് ഞാനെന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു. വൈകാരികമായ നിരവധി പ്രശ്‌നനങ്ങളിലൂടെ അവര്‍ കടന്നു പോയിട്ടും അത് വീടിനെ ബാധിക്കില്ലെന്ന് അവര്‍ ഉറപ്പുവരുത്തി. തീര്‍ച്ചയായും അവരുടെ പിരിയല്‍ ഒരു ഷോക്കായിരുന്നു, എന്നാല്‍ ഇന്ന് ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. ഞങ്ങള്‍ സമാധാനത്തിലാണ്, മാതാപിതാക്കളുമായുള്ള എന്റെ ബന്ധം ഇപ്പോള്‍ കൂടുതല്‍ ശക്തമാണ്, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,” കല്യാണി പറയുന്നു. ഹിന്ദുവിനു നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു അച്ഛനമ്മമാരുടെ വേര്‍പിരിയലിനെ കുറിച്ചും അതു തങ്ങളുടെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നും കല്യാണി തുറന്നു പറഞ്ഞത്.

ശിവകാര്‍ത്തികേയന്റെ ‘ഹീറോ’ എന്ന ചിത്രത്തിലൂടെ തമിഴകത്തും അരങ്ങേറ്റം കുറിക്കുകയാണ് കല്യാണി. പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ റിലീസിനെത്തുകയാണ്.

അമ്പിളി ദേവിയുടെയും ആദിത്യന്റെയും കുഞ്ഞിന് പേരിടല്‍ ചടങ്ങ്

0

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയല്‍ താര ദമ്പതികള്‍ ആണ് ആദിത്യന്‍ ജയനും അമ്പിളി ദേവിയും. വിവാഹ ശേഷം തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്.

അമ്പിളി ദേവി വീണ്ടുമൊരു അമ്മയായ വിവരം നമുക്ക് എല്ലാവര്‍ക്കും അറിയാം. ഇപ്പോഴിതാ കുഞ്ഞിന്റെ നൂലുകെട്ടും പേരിടല്‍ ചടങ്ങും നടന്നതിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആദിത്യന്‍ ജയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അര്‍ജുന്‍ ജയന്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ആദിത്യന്‍ പോസ്റ്റിലൂടെ പറയുന്നു.

സീരിയല്‍ നടിമാരായ സേതുലക്ഷ്മി, കന്യാ ഭാരതി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

നിങ്ങള്‍ക്ക് ന്യൂനപക്ഷമായിരിക്കും, പക്ഷേ ഞങ്ങള്‍ക്ക് സഹോദരന്മാരെന്ന് വിനീത് ശ്രീനിവാസന്‍

0

പൗരത്വ  നിയമഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം ആളിക്കത്തുന്നു. പൗരത്വ നിയമഭേദഗതിക്ക് എതിരെയും പ്രതിഷേധത്തെ നേരിടുന്ന പൊലീസ് രീതിക്ക് എതിരെയും സിനിമ താരങ്ങളടക്കം പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.  മഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസനും രംഗത്ത് എത്തിയിരിക്കുകയാണ്.

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്.  ദയവായി നിങ്ങളുടെ  പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് എത്രയും ദൂരം പോകാനാകുമോ അത്രയും ദൂരം പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക.

പൗരത്വ ഭേദഗതി നിയമത്തെതിരെ നടി അനശ്വര രാജന്‍

0

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നടി അനശ്വര രാജന്‍. അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പരാമര്‍ശവും വന്‍ വിവാദമായിരുന്നു. പരാമര്‍ശത്തിനെതിരായാണ് അനശ്വരയുടെ ഇന്‍സ്റ്റഗ്രാം ചിത്രം.

പൗരത്വ ഭേദഗതി നിയമത്തിനെതിരാണ് താനെന്നും അനശ്വര ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍.

ഡ്രൈവിംഗ് ലൈസന്‍സ്’ 20ന്

0

പൃഥിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായ ഡ്രൈവിംഗ് ലൈസന്‍സ്’ 20ന് തിയേറ്ററുകളില്‍ എത്തും.
‘ഹണി ബീ 2’ എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ ഒരുക്കുന്ന ചിത്രമാണിത്. സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജ് വേഷമിടുമ്പോള്‍ ഒരു കടുത്ത ആരാധകനായാണ് സുരാജ് എത്തുന്നത്.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൃഥ്വിരാജ്-സുരാജ് കൂട്ടുകെട്ട് വീണ്ടും ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 2011ല്‍ എത്തിയ ‘തേജാഭായ് ആന്റ് ഫാമിലി’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ഇരുവരും ഒരുമിച്ചെത്തിയത്.

പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഡ്രൈവിംഗ് ലൈസന്‍സ് പറയുന്നത്. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അലക്സ് ജെ പുളിക്കലാണ്. പൃഥിരാജ് പ്രൊഡക്ഷന്‍സിനൊപ്പം ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കരുത്തുറ്റ കഥാപാത്രലുമായി അമല എത്തുന്നു

0

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമല അക്കിനേനി. മലയാളത്തിലും അമലയ്ക്ക് ആരാധകര്‍ ഏറെയാണ്. മലയാളത്തില്‍ കെയ്‌റ് ഓഫ് സൈറാ ബാനു ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. അമല കരുത്തുറ്റ ഒരു വേഷത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട് .

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യനും ടീം ഇന്ത്യയുടെ പരിശീലക മേധാവിയുമായ പുല്ലേല ഗോപിചന്ദിന്റെ ജീവചരിത്രം പറയുന്ന സിനിമയിലാണ് അമല അക്കിനേനി അഭിനയിക്കുക.

ഗോപിചന്ദിന്റെ അമ്മയായ സുബ്ബരാവമ്മയുടെ വേഷത്തിലാണ് അമല അഭിനയിക്കുക. ഗോപിചന്ദിന് ചാമ്പ്യന്‍ താരമാക്കുന്നതില്‍ നിര്‍ണ്ണായകമാണ് സുബ്ബരാവമ്മ. സുധീര്‍ ബാബുവാണ് ഗോപിചന്ദ് ആയി അഭിനയിക്കുന്നത്. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം.

ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

0

ദൃശ്യത്തിനു ശേഷം, ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് റാം എന്നാണ് പേരിട്ടിരിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ദൃശ്യം പോലെതന്നെ ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതും.

ഇന്ത്യയിലും വിദേശത്താണ് ചിത്രത്തിന്റെ ലോക്കേഷനുകള്‍.
ചിത്രീകരണം തുടങ്ങുന്നത് ഇന്ത്യയിലാണ്. കെയ്‌റോ, ഉസ്‌ബെക്കിസ്ഥാന്‍, യുകെ, ദില്ലി, ധനുഷ്‌കോടി, കൊളംബോ തുടങ്ങിയവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. അയാള്‍ക്ക് അതിര്‍ത്തികളില്ല എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം വരുന്നതും. തൃഷ ഡോക്ടറായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

പൗരത്വ ഭേദഗതി ബില്‍: പ്രതികരണവുമായി ദുല്‍ഖര്‍

0

പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യത്താകെ പ്രക്ഷോഭം അലയടിക്കുകയാണ്. ബില്ലിനെതിരായി നിരവധി പ്രമുഖര്‍  രംഗത്ത് എത്തിയിരുന്നു. നടന്‍ ദുല്‍ഖറും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ഭൂപടത്തിന്റെ ഫോട്ടോയും ഷെയര്‍ ചെയ്താണ് ദുല്‍ഖര്‍ തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്.  മതേതരത്വത്തെ നശിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കണമെന്നും അഹിംസയാണ് നമ്മുടെ പാരമ്പര്യമെന്ന് ഓര്‍മ്മിക്കണമെന്നും ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയും അക്രമരാഹിത്യമാണെന്നും ഓര്‍മ്മിക്കണം. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക.

കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

0

ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.

ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിയോ ബേബി. ദീപു പ്രദീപുമായി ചേര്‍ന്നാണ് ജിയോ ചിത്രത്തിനായി തിരക്കഥയെഴുതുന്നത്.
ടൊവിനോ നിര്‍മ്മാണരംഗത്ത് ചുവടുറപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആന്റോ ജോസഫ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ഥ് എന്നിവരും ചേര്‍ന്നാണ് സിനിമാ നിര്‍മ്മാണം.