Home Blog Page 442

അല്‍ മല്ലു ജനുവരി 10 ന് തിയേറ്റരുകളിലേക്ക്

0

ബോബന്‍ സാമുവല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അല്‍ മല്ലു ജനുവരി 10 ന് തിയേറ്ററുകളിലെത്തും. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നിവയ്ക്ക് ശേഷം ബോബന്‍ സാമുവല്‍ ഒരുക്കുന്ന ചിത്രമാണ് അല്‍ മല്ലു.  നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. നവാഗതനായ ഫാരിസാണ് നായകന്‍. ദുബായ്-അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച അല്‍ മല്ലുവില്‍  പ്രവാസ ലോകത്തെ കഥയാണ് ചിത്രം പറയുന്നത്.

നാടും വീടും ഉപേക്ഷിച്ചു അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും അവളുടെ ജീവിതാവസ്ഥകളും ആണ് ഈ ചിത്രം പറയാനൊരുങ്ങുന്നതെന്നാണ് സൂചന.

മിയ, സിദ്ദിഖ്,  മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം രഞ്ജിന്‍ രാജ്. ഛായാഗ്രഹണം വിവേക് മേനോന്‍.

നവ്യ തിരിച്ചെത്തുന്നു

0

ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ ഇഷ്ട താരമായ നടിയാണ് നവ്യ നായര്‍. 2014ല്‍ ‘ദൃശ്യ’ എന്ന കന്നഡ ചിത്രത്തിലാണി താരം ഒടുവിലായി എത്തിയത്. അഭിനയ ലോകത്തുനിന്നും വിട്ടു നിന്ന താരം തിരിച്ചു വരവിനൊരുങ്ങുകയാണ്.

വനിതാ മാസികയുടെ ന്യൂഇയര്‍ പതിപ്പിലൂടെ സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ വെളിപ്പെടുത്തുന്നു എന്ന് കാണിച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 2012ല്‍ എത്തിയ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം.

നിലവില്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ് നവ്യ. 2010ലായിരുന്നു നവ്യയുടെ വിവാഹം. സായ് കൃഷ്ണ എന്നൊരു മകനുണ്ട്. മകനോടൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

കലാമണ്ഡലം ഹൈദരാലി’ രഞ്ജി പണിക്കരും മകനും എത്തുന്നു

0

കഥകളി ഗായകന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം സിനിമയാവുന്നു.  രഞ്ജി പണിക്കരും മകന്‍ നിഖിലുമാണ് ഹൈദരാലിയായി വേഷമിടുന്നത്. ‘കലാമണ്ഡലം ഹൈദരാലി’ എന്ന് പേരിട്ട ചിത്രം ഒരുക്കുന്നത് ക്യാമറാമാനായ കിരണ്‍ ജി. നാഥ് ആണ്.

ഹൈദരാലിയുടെ 19 വയസ് മുതല്‍ 30 വയസ് വരെയുള്ള കാലഘട്ടത്തെ നിഖില്‍ അവതരിപ്പിക്കും. അതിന് ശേഷമുള്ള കാലഘട്ടമാണ് രഞ്ജി പണിക്കര്‍ അവതരിപ്പിക്കുക. ഹൈദരാലിയുടെ കൊച്ചുമകന്‍ റെയ്ഹാന്‍ ഹൈദരാലിയാണ് കുട്ടിക്കാലം അവതരിപ്പിക്കുന്നത്.

‘മാനത്തെ കൊട്ടാരം’ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ രഞ്ജി പണിക്കര്‍ക്കൊപ്പം നിഖിലും അഭിനയിച്ചിരുന്നു. ‘രൗദ്രം’ എന്ന ചിത്രത്തിലും നിഖില്‍ അഭിനയിച്ചിട്ടുണ്ട്.

ദര്‍ബാറിലെ ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തു

0

രജനികാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിലെ ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തു. ‘ഡും ഡും’ എന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോയാണ് റിലീസ് ചെയ്തത്. നകാഷ് ആസിസ് ആണ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിവേകിന്റേതാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
രജനികാന്തും ചിത്രത്തിലെ നായിക നയന്‍താരയും പാട്ടില്‍ ഒന്നിച്ചെത്തുന്നു.
സര്‍ക്കാറി’നു ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന് ചിത്രമാണ് ‘ദര്‍ബാര്‍’. ചിത്രത്തില്‍ രജനികാന്ത് പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ചിത്രം ജനുവരി 9ന് തിയേറ്ററുകളിലെത്തും.

വിജയ് ആന്റണിയും സുരേഷ് ഗോപി യും കൊമ്പു കോർക്കുന്ന തമിഴരസന്റെ ടീസർ എത്തി !

0

 “ഐ” എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന “തമിഴരസൻ“. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. കാണികളെ ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ചിത്രമാണ് ഇതെന്ന് ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ വ്യക്തമാക്കുന്നു. വിജയ് ആന്റണി പോലീസ് ഇൻസപെക്ടർ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൗ സിനിമയിൽ പ്രതിനായക ഛായയുള്ള ഒരു ഡോക്ടർ കഥാപാത്രമാണ് സുരേഷ്  ഗോപിയുടേത് .

അന്യ ഭാഷയിൽ വളരെ ശ്രദ്ധാപൂർവം തന്റെ കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന സിദ്ധാന്തം വെച്ചു പുലർത്തുന്ന സുരേഷ് ഗോപി അഞ്ചു വർഷത്തിനു ശേഷമാണ് ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. ഏറെ വൈകാരികതയാർന്ന ഒരു കഥാപാത്രമാണ് സുരേഷ് ഗോപിയുടേത് പ്രതിനായകാനായി തോന്നുമെങ്കിലും വിജയ് ആന്റണിക്ക്‌  ഒപ്പം കട്ടക്കു നിൽക്കുന്ന നായക തുല്യമായ കഥാപാത്രമാണത്രെ. വിജയ് ആന്റണി ആദ്യമായി ചെയ്യുന്ന ആക്ഷൻ പാശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണിത്.  അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിലൂടെ വികസിക്കുന്ന ഒരു പ്രമേയമാണ് തമിഴരസന്റേത്

രമ്യാ    നമ്പീശനാണ്തമിഴരസനിൽ വിജയ് ആന്റണിയുടെ നായിക. ഛായാസിംഗ് , സംഗീത, കസ്തൂരി, മധുമിതാ, സോനു സുഡ്, രാധാരവി, റോബോ ഷങ്കർ യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായൻ, അശ്വിൻ രാജാ തുടങ്ങി വലിയൊരു താര നിര തന്നെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നതും പ്രഗത്ഭർ തന്നെ. ഇളയരാജയാണ് സംഗീത സംവിധാനം. ആർ. ‌‍ഡി. രാജശേഖർ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന സംവിധാനവും നിർവഹിച്ചിരിക്കുന്നു. എസ് എൻ എസ് മൂവീസിന്റെ ബാനറിൽ കൗസല്യാ റാണി നിർമ്മിച്ച “തമിഴരസൻ” ജനുവരിയിൽ പ്രദർശനത്തിനെത്തും.

# സി.കെ. അജയ് കുമാർ, പി ആര്‍ ഒ

പുതിയ ലുക്കിൽ ചുള്ളനായി ഫഹദ് വീഡിയോ കാണാം

0

പുതിയ ലുക്കിൽ ചുള്ളനായി ഫഹദ് – Fahad Fazil new look for movie. പട്ടാമ്പിയിൽ ഉദ്‌ഘാടനത്തിനെത്തിയ ഫഹദിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ. പുതിയ സിനിമയുടെ ഭാഗമായി ശരീരഭാരം നന്നേകുറച്ച് ചുള്ളനായാണ് ഫഹദ് എത്തിയത്

മമ്മൂക്കയുടെ ആത്മകഥ സിനിമയാക്കാന്‍ ആഗ്രഹമുണ്ട്: റോഷന്‍ ആന്‍ഡ്രൂസ്

0

മമ്മൂട്ടിയുടെ ആത്മകഥ സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്. സ്വാധീനിച്ച സിനിമാ പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് റോഷന്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. സിനിമയെ അത്രമാത്രം പാഷനോടെ കണ്ട ഒരാളുടെ ജീവിതമാണ് അതെന്നാണ് റോഷന്‍ പറയുന്നത്.

‘ജോസഫ് വി. മസെല്ലിയുടെ ‘ഫൈവ് സീസ് ഓഫ് സിനിമാട്ടോഗ്രഫി ‘എന്നൊരു പുസ്തകമുണ്ട്. ഓരോ ഷോട്ടിന്റെയും അര്‍ഥമെന്താണെന്നു കൃത്യമായി പറഞ്ഞു തരുന്നതാണത്. ‘100 ഐഡിയാസ് ദാറ്റ് ചെയ്ഞ്ച്ഡ് ദ് ഫിലിം ‘ എന്നൊരു ബുക്കാണ് മറ്റൊന്ന്. ഡേവിഡ് പാര്‍ക്കിന്‍സനാണ് രചയിതാവ്. മാസ്റ്റേഴ്‌സിന്റെ സിനിമകളിലെ ഷോട്ടുകള്‍ വിലയിരുത്തുന്നതാണിത്. സെഡ് ഫീല്‍ഡിന്റെ സ്‌ക്രീന്‍പ്ലേ എന്ന പുസ്തകം തിരക്കഥയില്‍ നല്ലൊരു പഠനം ആണ്.’

‘സ്റ്റീവന്‍ കറ്റ്‌സിന്റെ ഷോട്ട് ബൈ ഷോട്ട് എന്ന പുസ്തകമാണ് മറ്റൊന്ന്. ഒരു ഷോട്ടില്‍ നിന്ന് അടുത്ത ഷോട്ടിലേക്കുള്ള മാറ്റം പറയുന്ന പുസ്തകമാണിത്. എന്നാല്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്തകമാണ്. അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാന്‍ മോഹവുമുണ്ട്.’ മനോരമയുമായുള്ള അഭിമുഖത്തില്‍ റോഷന്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍-അനൂപ് സത്യന്‍ ചിത്രം പൂര്‍ത്തിയായി

0

ദുല്‍ഖര്‍ സല്‍മാന്‍-അനൂപ് സത്യന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അനൂപ് സത്യന്റെ ആദ്യ സംവിധാന സംരഭമാണിത്. ദുല്‍ഖറിനൊപ്പം ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു.

പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  അനൂപ് തന്നെ തിരക്കഥയെഴുതുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമായാണ് എത്തുക.

ചെന്നൈയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുക. ചിത്രീകരണം പൂര്‍ത്തിയായ വിവരം ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പേരിന്റെ കാര്യത്തില്‍ ഇത് വരെ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

ലച്ചുവിനെ സ്വന്തമാക്കുന്നത് ഡിഡി

0

ജനപ്രിയ പരമ്പരയാണ് ‘ഉപ്പും മുളകും. പരമ്പര 1000 എപ്പിസോഡ് പിന്നിട്ടത് നലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറഞ്ഞ് എപ്പിസോഡായി ലച്ചുവിന്റെ വിവാഹ വിശേഷങ്ങളാണ്. ലച്ചുവിന്റെ ഭാവി വരന്‍ നേവി ഉദ്യോഗസ്ഥനാണെന്ന് മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്.
എന്തായാലും ആരാധകര്‍ കട്ട കാത്തിരിപ്പിലാണ് ലെച്ചുവിന്റെ വരനെ കാണാനായി.

സിനിമാ താരം ഷെയ്ന്‍ നിഗം ഉപ്പും മുളകിലും അതിഥിയായി എത്തുന്നതായി പ്രമോ വന്നതോടെ ലച്ചുവിന്റെ വരന്‍ ഷെയ്ന്‍ ആണെന്ന് ആരാധകരും കരുതി. എന്നാല്‍ ഷെയ്ന്‍ വരന്റെ സുഹൃത്ത് മാത്രമാണ്.

ആരാകും ലച്ചുവിന്റെ വരന്‍ എന്ന ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡെയന്‍ ഡേവിസ് ആണ് ലച്ചുവിനെ താലിചാര്‍ത്തി സ്വന്തമാക്കിയിരിക്കുന്നത്. വിവാഹ വേഷത്തില്‍ വധുവരന്‍മാരായി നില്‍ക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഡെയ്ന്‍ നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘നായികാ നായകന്‍’ എന്ന റിയാറ്റി ഷോയിലെ അവതാരകനായിരുന്നു. ലച്ചുവിനെ കെട്ടാന്‍ പോകുന്നത് ഒരു നേവി ഉദ്യോഗസ്ഥനാണെന്ന സൂചന മാത്രമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്.

ഫ്‌ലവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ ജനപ്രിയ താരമായ ലച്ചുവിന്റ വിവാഹം കഴിഞ്ഞു. വരന്‍ ആരായിരിക്കുമെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരമാമിട്ടാണ് വിവാഹചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നത്.
ലച്ചുവിന്റെ വരനായി ടിക് ടോക് താരം ഗിരീഷ് ഗംഗാധരന്‍ എത്തുമെന്ന അഭ്യൂഹവും നേരത്തെയുണ്ടായിരുന്നു. എന്നാല്‍ യാഥാര്‍ഥ വരന്റെ സുഹൃത്തായാണ് ഗിരീഷ് എത്തിയത്. വിവാഹത്തിന് മുന്നോടിയുള്ള ഹല്‍ദിയുടെ വീഡിയോയും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു

0

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു. കുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ. ചന്ദ്രന്‍ സഹോദരനാണ്.
ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയായ പ്രൊഫസര്‍ ഡിങ്കന്റെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു പുണെയിലെ സഹപാഠിയായിരുന്ന ജോണ്‍ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാര്‍ഥികളെ ഇതിലെ ഇതിലെയായിരുന്നു ആദ്യ ചിത്രം.

നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ദ്വീപ് (1976), രതിനിര്‍വേദം (1978), ചാമരം (1980), ഒരു വടക്കന്‍ വീരഗാഥ (1989) എന്നിവയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കും അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
മലയാള സിനിമാ ഛായാഗ്രഹണ രംഗത്തെ സമഗ്രമായ മാറ്റത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ചയാളാണ് രാമചന്ദ്ര ബാബു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും കളറിലേയ്ക്കുള്ള മലയാള സിനിമയുടെ ഗതിമാറ്റത്തിന്റെ ഓരോ ഘട്ടത്തിലും കാമറയുമായി ഒപ്പമുണ്ടായിരുന്നു അദ്ദേഹം. ഈസ്റ്റ് മാന്‍ കളറില്‍ ചെയ്ത രാമു കാര്യാട്ടിന്റെ ദ്വീപായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കളര്‍ ചിത്രം. ഇതിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു. എന്നാല്‍, കമല്‍ഹാസനെയും രജനികാന്തിനെയും ജയഭാരതിയെയും അണിനിരത്തി ഐ.വി.ശശി ഒരുക്കിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ റിലീസ് സാങ്കേതിക കാരണങ്ങള്‍ കൊണ്ട് വൈകുകയും അതിനുശേഷം ചിത്രീകരണം ആരംഭിച്ച തച്ചോളി അമ്പു ആദ്യം തിയ്യറ്ററിലെത്തി മലയാളത്തിലെ ആദ്യ സിനിമാസ്‌കോപ് ചിത്രം എന്ന ഖ്യാതി സ്വന്തമാക്കുകയും ചെയ്തു.
കെ. ലതിക റാണിയാണ് ഭാര്യ.

ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കുട്ടികള്‍ക്കു മുന്നില്‍ സാന്റാക്ലോസായി ജയസൂര്യ

0

കൊച്ചി: ഡോക്ടറെ കാണാന്‍ കാത്തിരുന്ന കുട്ടികള്‍ക്കു മുന്നിലേക്ക് അപ്രതീക്ഷിതമായി സാന്റാ അപ്പൂപ്പനായി ചലച്ചിത്രതാരം ജയസൂര്യ. ആസ്റ്റര്‍ മെഡ്സിറ്റിയിലെ പീഡിയാട്രിക് വിഭാഗത്തിലെ കുട്ടികള്‍ക്ക് മുന്നിലാണ് താരം എത്തിയത്. കളിതമാശകളുമായി അവരോടൊപ്പം ചിലവിട്ട താരം കുട്ടികള്‍ക്ക് സമ്മാനം നല്‍കി. ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ കമാന്‍ഡര്‍ ജല്‍സണ്‍ കവലക്കാട്ട്, പീഡിയാട്രിക് വിഭാഗം ഡോക്ടര്‍മാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജയസൂര്യ ക്രിസ്മസ് കേക്ക് മുറിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ കുട്ടികളുടെ സമീപത്തെത്തി അവര്‍ക്കും ക്രിസമസ് ആശംസകള്‍ പങ്കുവെച്ചു.