ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ   തീരുമാനം അനുസരിച്ചാകും സ്‌കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിക്കുക. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ ജൂണ്‍ ഒന്നിന് തന്നെ തുടങ്ങും. അധ്യാപകരോ കുട്ടികളോ ഇതിനായി സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) സമിതി യോഗം അറിയിച്ചു.

വിക്ടേഴ്സ് ചാനല്‍ വഴി രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണി വരെയാകും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുക. പ്രൈമറി തലത്തില്‍ അര മണിക്കൂറും ഹൈസ്‌കൂള്‍ വിഭാഗത്തിന് ഒരു മണിക്കൂറും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഒന്നര മണിക്കൂറുമാകും ക്ലാസുകള്‍.  
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാകുന്നതിന് ഇന്റര്‍നെറ്റ്, ടെലിവിഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി വായനശാലകള്‍, കുടുംബശ്രീ തുടങ്ങിയവ മുഖേന സൗകര്യം ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. ക്ലാസ്സുകളെ സംബന്ധിക്കുന്ന വിശദമായി മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും.

English Summary : Covid19 The school will not open on June 1

admin:
Related Post