Home Blog Page 444

20ന് തൃശ്ശൂര്‍പൂരം

0

ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘തൃശൂര്‍ പൂരം’ 20ന് തിയേറ്ററുകളിലേക്ക്. പുള്ളുഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂര്‍ പൂരം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാവാദം.

ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇരുപത്തിയൊന്ന് ലക്ഷം വ്യൂസ് ആണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. പതിനാല് ലക്ഷം വ്യൂസ് ആണ് ട്രെയിലറിന് ലഭിച്ചത്. രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സ്വാതി റെഡ്ഡിയാണ് നായിക. സാബുമോന്‍, ശ്രീജിത്ത് രവി, വിജയ് ബാബു, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ധനുഷിന്റെ ‘പട്ടാസ്’ ജനുവരി 16 ന് പ്രദര്‍ശനത്തിനെത്തും

0

ധനുഷിന്റെ പുതിയ ചിത്രം ‘പട്ടാസ്’ 2020 ജനുവരി 16 പ്രദര്‍ശനത്തിനെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ചത്. മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്.

ചിത്രത്തില്‍ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. അച്ഛനായും മകനായിട്ടുമാണ് ധനുഷ് അഭിനയിക്കുന്നത്. സ്‌നേഹയും തെലുങ്ക് നടി മെഹ്‌റീന്‍ പിര്‍സദയുമാണ് ചിത്രത്തിലെ നായികമാര്‍. നാസര്‍, മുനിഷ്‌കാന്ത്, നവീന്‍ ചന്ദ്ര, സതീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.’കൊടി’ സിനിമയുടെ സംവിധായകന്‍ ദുരൈ  സെന്തില്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മ്മാണം. ഓം പ്രകാശാണ് ക്യാമറാമാന്‍.
വിവേക്-മെര്‍വിന്‍ ആണ് സംഗീതം.

‘പട്ടാസി’നുപുറമേ സംവിധായകന്‍ മാരി സെല്‍വരാജിന്റെ അടുത്ത ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ മലയാളി താരം രജീഷ വിജയനാണ് നായികയായി എത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്ദ്രന്റെ ജന്മദിനത്തില്‍ പൂര്‍ണിമ ആശംസകള്‍ നേര്‍ന്നത് ഇങ്ങനെ

0

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളില്‍ ഒരാളാണ്  ഇന്ദ്രജിത്തും പൂര്‍ണിമയും. ഇരുവരുടെയും ജീവിതത്തിലെ വിശേഷങ്ങള്‍ രണ്ട് പേരും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്ക് വെയ്ക്കാറുണ്ട്.

ഇന്ന് ഇന്ദ്രജിത്തിന്റെ 40ാം പിറന്നാളാണ്. തന്റെ ജീവിത പങ്കാളിക്ക് ഹൃദയത്തില്‍ തൊടുന്ന വാക്കുകളോടെയാണ് പൂര്‍ണിമ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

”40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു കാര്യം പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഭര്‍ത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നില്‍ക്കുന്നു. പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട ഭര്‍ത്താവിന്.”
മകള്‍ പ്രാര്‍ഥനയും അനുജനും നടനുമായ പൃഥ്വിരാജും അടുത്ത സുഹൃത്തും സംവിധായികയുമായ ഗീതു മോഹന്‍ദാസും ടൊവിനോ തോമസുമെല്ലാം ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് എന്നാണ് പ്രാര്‍ഥന പറയുന്നത്.

ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ “ആഹാ” യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു !

0

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി പുതുമുഖ സംവിധായകൻ ബിബിൻ പോൾ അണിയിച്ചൊരുക്കുന്ന ‘ ആഹാ’ എന്ന സിനിമയുടെ ചിത്രീകരണം പാലായിൽ പൂർത്തിയായി വരുന്നു. ഇൗ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ദ്രജിത്തിന്റെ ജന്മ ദിനമായ ഡിസംബർ  17 ന്, ഇന്ന് അണിയറക്കാർ പുറത്തു വിട്ടു.

ഇന്ദ്രജിത്തും അമിത് ചക്കാലക്ക്‌ലുമാണ് പ്രഥമ പോസ്റ്ററിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. ശാന്തി ബാലചന്ദ്രനാണ് നായിക.  അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന  ‘ആഹാ ‘ 2020 വേനൽക്കാല അവധിക്ക് റിലീസ് ചെയ്യും.

#സി. കെ. അജയ് കുമാർ, പീ ആർ ഒ

“റാം”- ദൃശ്യത്തിന് ശേഷം മോഹൻലാൽ ജിത്തു ജോസഫ് ടീം – ലോഞ്ച് വീഡിയോ കാണാം

0

വിജയചിത്രം ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം റാം ന്റെ ലോഞ്ച് ഇന്നലെ കൊച്ചിയിൽ നടന്നു. ചിത്രത്തിലെ നായിക തൃഷയും ചടങ്ങിൽ പങ്കെടുത്തു .

ഫുൾ വീഡിയോ കാണാം

ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി

0

കൊച്ചി: കേന്ദ്രസര്‍ക്കിരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. മാദ്ധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പാര്‍വതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ജാമിയ ആന്‍ഡ് അലിഗഢ് തീവ്രവാദം, എന്ന് കുറിച്ച പാര്‍വതി വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് എന്ന വ്യക്തമാക്കുന്ന ഹാഷ്ടാഗുകളും പങ്കുവച്ചു. വിദ്യാര്‍ഥികള്‍ക്കെതിരേ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുന്ന വീഡിയോ ആണ് റാണ അയ്യൂബ് പങ്കുവച്ചിരിക്കുന്നത്.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പാര്‍വതി രംഗത്തെത്തിയിരുന്നു. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത് എന്നാണ് പാര്‍വ്വതി ട്വീറ്റ് ചെയ്തത്.

” കൊച്ചാള്‍ ” പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു

0

യുവ നടന്‍ കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന  “കൊച്ചാള്‍” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ച് നടന്നു.     

ഷെെന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, വിജയരാഘവൻ, രഞ്ജിപണിക്കർ, മുരളീഗോപി, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ, ശ്രീകാന്ത് മുരളി, ചെമ്പിൽ അശോകൻ, മേഘനാഥൻ, അസീം ജമാൽ, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാരഞ്ജിനി, ആര്യ സലിം തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.   

സിയാറാ   ടാക്കീസിന്റെ ബാനറില്‍ ദീപ്  നാഗ്ഡ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ  കഥ, തിരക്കഥ,സംഭാഷണം മിഥുന്‍ പി  മദനന്‍,പ്രജിത്ത്  കെ പുരുഷന്‍ എന്നിവര്‍ എഴുതുന്നു.ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.  സന്തോഷ്‌  വർമ്മയുടെ വരികള്‍ക്ക് ഇസ്ക്ര സംഗീതം പകരുന്നു.എഡിറ്റര്‍-ബിജീഷ് ബാലകൃഷ്ണന്‍.

എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍-ലളിത കുമാരിപ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,കല-ത്യാഗു തവനൂര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-നിസ്സര്‍ റഹ്മത്ത്,സ്റ്റില്‍സ്-ഡോനി സിറിള്‍ പ്രാക്കുഴി,ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുധീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിമല്‍ വിജയ്,റിനോയി ചന്ദ്രന്‍.ഡിസംബര്‍ 23 ന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കും.

വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

സുഡാനി ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിമ കല്ലിങ്കല്‍

0

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിക്ഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച ‘സുഡാനി ഫ്രം നൈജീരിയ’ ടീമിന് പിന്തുണയറിച്ച് നടി റിമ കല്ലിങ്കല്‍. സമാധാനപൂര്‍ണമായ രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ അനുവദിക്കരുതെന്നും സ്‌നേഹത്തോടെയും സമാധാനത്തോടെയും ഏവര്‍ക്കും ഒരുമിച്ച് നില്‍ക്കാമെന്നും റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പൗരത്വ ഭേദഗതി എന്‍ആര്‍സി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ വ്യക്തമാക്കിയിരുന്നു.
അറുപത്തിയാറമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മികച്ച മലയാള ചിത്രമായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുത്തിരുന്നു. പുരസ്‌ക്കാര വിതരണ ചടങ്ങ് ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത്.

സുഡാനി’ ടീം ദേശീയ പുരസ്‌കാരം ബഹിഷ്‌കരിക്കും

0

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധവുമായി സിനിമാപ്രവര്‍ത്തകരും. ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിക്കും. സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാക്കളുമാണ് വിട്ടുനില്‍ക്കുക. ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു പിന്തുണ നല്‍കിയാണ് ഇവരുടെ പിന്മാറ്റം.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡാണ് ‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് ലഭിച്ചത്. അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ ചിലസംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ സിപിഎമ്മും ലീഗും എതിര്‍ത്ത് രംഗത്തെത്തി. ഇത്തരം ഒറ്റപ്പെട്ട നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ബിജെപിയുടെ കെണിയില്‍ പെടുന്നതിന് തുല്യമാണിതെന്നും സിപിഎം ആരോപിച്ചു.
അതിനിടെ, പൗരത്വ നിയമത്തില്‍ ഹര്‍ത്താലിനെ അനുകൂലിക്കുന്നില്ലെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചു. സര്‍ക്കാരിനെ സമരം ചെയ്തു തോല്‍പിക്കുകയല്ല ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.  

യുവനടി മഹാലക്ഷ്മി വിവാഹിതയായി; ചിത്രങ്ങൾ കാണാം

0

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം മഹാലക്ഷ്മി വിവാഹിതയായി.നിര്‍മല്‍ കൃഷ്ണയാണ് വരന്‍. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നൃത്ത വേദികളിലും തിളങ്ങുന്ന താരം പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയാണ്. സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് മഹാലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

വിന്ദുജ മേനോന്‍, ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ, രാധിക സുരേഷ് ഗോപി തുടങ്ങി സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്.

ബാലതാരമായെത്തിയ മഹാലക്ഷ്മി അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നല്‍കിയിരുന്നു. നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്. മലയാളത്തിന് പുറമേ തമിഴിലും  മഹാലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

കൂടുതൽ ചിത്രങ്ങൾക്കായി ഞങ്ങളുടെ മെയിൻ ഹോം പേജ് സന്ദർശിക്കുക

നടി മഹാലക്ഷ്മി വിവാഹിതയായി ; വീഡിയോ കാണാം

0

സീരിയൽ സിനിമ താരം മഹാലക്ഷ്മി വിവാഹിതയായി. നിർമൽ കൃഷ്ണ ആണ് വരൻ. തിരുവനന്തപുരത്തുവെച്ച് നടന്ന വിവാഹചടങ്ങിൽ സിനിമ സീരിയൽ മേഖലയിലെ നിരവധി ആളുകൾ പങ്കെടുത്തു.

കലാതിലകം കൂടി ആയിരുന്ന മഹാലക്ഷ്മി ടെലിവിഷൻ സീരിയലിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. തുടർന്ന് സിനിമയിലും അഭിനയിച്ചു.

English : Actress Mahalakshmi Marriage Video

‘ദൃശ്യം’ ചൈനീസ് റീമേക്കിന്റെ ട്രെയിലർ പുറത്ത്

0

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ദൃശ്യം. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രത്തിന്റെ നിരവധി ഇന്ത്യന്‍ ഭാഷകളിലും  സിംഹള ഭാഷയിലും റീമേക്ക് ചെയ്തിരുന്നു. ഇപ്പോള്‍ ചൈനീസ് പതിപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്.
 

ക്രിസ്മസ് റിലീസ് ആയി ഈ മാസം 20ന് റിലീസ് ചെയ്യപ്പെടാന്‍ ഇരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തെത്തി. ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്നാണ് ദൃശ്യം ചൈനീസ് റീമേക്കിന്റെ പേര്.

യാങ് സിയാവോയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചൈനീസില്‍ അവതരിപ്പിക്കുന്നത്. ‘ലീ’ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. സാം ക്വ ആണ് സംവിധായകന്‍. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ ആണ് പുറത്തെത്തിയിരിക്കുന്നത്.