Home Blog Page 441

നിര്‍മ്മാതാക്കളുടെ ഉപാധി തള്ളി ഷെയ്ന്‍ നിഗം

0

കൊച്ചി: പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മ്മാതാക്കളുടെ ഉപാധി നടന്‍ ഷെയ്ന്‍ നിഗം തള്ളി. നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നുമാണ് ഷെയ്‌ന്റെ നിലപാട്.

ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍  തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെ വെച്ച് ഡബ്ബിംഗ്  പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 19ാം തീയതി ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍ദ്ദേശം നല്‍കിയത്.

ഈ കത്തിന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഷെയ്ന്‍ മറുപടി നല്‍കാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. പ്രതിഫലത്തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ന്‍. ഈ മാസം ഒന്‍പതിന് ചേരുന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും പ്രശ്‌നം എത്രയും വേഗം തീരുമെന്നുമാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ പറഞ്ഞു.

കറുത്തമുത്തിലെ വില്ലത്തി വിവാഹിതയായി ; സർപ്രൈസ്‌ സമ്മാനവുമായി സുഹൃത്തുക്കൾ – വീഡിയോ കാണാം

0

സീരിയൽ നടി ദർശന ദാസ് വിവാഹിതയായി. സീരിയൽ സഹസംവിധായകൻ അനൂപാണ് വരൻ. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് വിവാഹച്ചടങ്ങ് ഡിസംബർ അഞ്ചിന് നടന്നിരുന്നു. തുടർന്ന് ഇന്നലെ തൊടുപുഴയിൽവെച്ച് വിവാഹസൽക്കാരം നടത്തി.

വീഡിയോ കാണാം

സണ്ണി വെയ്ന്‍- മഞ്ജു വാര്യര്‍ ചിത്രം ‘ചതുര്‍മുഖം’

0

സണ്ണി വെയ്‌നും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  ചിത്രത്തിന് ചതുര്‍മുഖം എന്ന് പേരിട്ടു. ആസിഫ് അലി നായകനായ കോഹിനൂറിന്റെ തിരക്കഥ രചിച്ച രഞ്ജീത് കമല ശങ്കര്‍,സലീല്‍ വി എന്നി രണ്ട് പേര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസ്സും ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. സംഗീതം, പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്റ്. മഞ്ജു, സണ്ണി എന്നിവരെ കൂടാതെ അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഹൊറര്‍ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മജുവിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ ‘ഫ്രഞ്ച് വിപ്ലവ’മാണ് സണ്ണി വെയ്ന്‍ നായകനായെത്തിയ അവസാന ചിത്രം. രജിഷ വിജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂണി’ല്‍ അതിഥിവേഷത്തില്‍ സണ്ണി എത്തിയിരുന്നു. രാജു മുരുകന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ചിത്രം ‘ജിപ്സി’, മലയാളത്തില്‍ ഗൗതമി നായരുടെ ‘വൃത്തം’, പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതന്‍ ആന്റണി’, ശ്രീനാഥ് രാജേന്ദ്രന്റെ ‘കുറുപ്പ്’ എന്നിവയാണ് സണ്ണി വെയ്‌നിന്റെ പുതിയ ചിത്രങ്ങള്‍.

തമിഴ് ചിത്രമായ ‘അസുരനാ’ണ് മഞ്ജു വാര്യരുടേതായി അവസാനം തിയേറ്ററുകളില്‍ എത്തിയ ചിത്രം. ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, പ്രതി പൂവന്‍കോഴി എന്നിവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍.

മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് സംവൃത

0

മലയാളികളുടെ പ്രിയ താരമായിരുന്നു സംവൃത സുനില്‍. വിവാഹ ശേഷം സിനിമകളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു താരം. യുഎസില്‍ മകന്‍ അഗസ്ത്യയ്ക്കും ഭര്‍ത്താവ് അഖിലിനുമൊപ്പം കുടുംബിനിയുടെ വേഷം ആസ്വദിക്കുകയാണ് സംവൃത  ഇപ്പോള്‍. ഇവരോടൊപ്പമുള്ള വിശേഷങ്ങളുമൊക്കെ സമൂഹമാദ്ധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പുതുവര്‍ഷത്തോട് അനുബന്ധിച്ച് സംവൃത പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നാലു വയസ്സുകാരന്‍ അഗസ്ത്യയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ആരുടെയും ഹൃദയം കവരും.

വിവാഹ ശേഷം നായികമാര്‍ അഭിനയരംഗത്തു നിന്ന് മാറി നില്‍ക്കുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ്. ചിലര്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരും. ചിലര്‍ വരില്ല. അങ്ങനെ കുറച്ച് സിനിമകളില്‍ അഭിനയിച്ച് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി, കണ്ടു കൊതി തീരും മുമ്പേ അഭിനയം നിര്‍ത്തിയ നായികയാണ് സംവൃത സുനില്‍. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സത്യം പറഞ്ഞാ വിശ്വസിക്കുമോ? എന്ന ചിത്രത്തില്‍ ബിജുമേനോന്റെ നായികയായി സംവൃത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു.

അയ്യോ… ഈ മസിലളിയന് എന്ത് പറ്റി?

0

മലയാളി പ്രേക്ഷകര്‍ക്ക് ഒരു മസിലളിയനുണ്ട്. അത് മറ്റാരുമല്ല ഉണ്ണി മുകുന്ദന്‍ തന്നെ. ആദ്യ ചിത്രമായ മല്ലു സിംഗ് ഇറങ്ങിയപ്പോള്‍ തന്നെ ഉണ്ണിക്ക് വീണ പേരാണ് മസിലളിയന്‍.
ബോഡി ഫൈറ്റിങ്ങിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന ഉണ്ണിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. സിക്സ് പാക് ശരീരത്തില്‍ നിന്ന് മാറി കുടവയറുമായി നില്‍ക്കുന്ന ഉണ്ണിയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
പുതിയ ചിത്രമായ മേപ്പടിയാനിലെ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ഈ മേക്ക് ഓവര്‍.  ഫെയ്സ്ബുക്കിലൂടെ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്…

നമസ്‌കാരം,ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാന്‍ 11 മാസം വേണ്ടി വന്നു. ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തില്‍ ഏറ്റിയവര്‍ക്കും, സ്വീകരിച്ചവര്‍ക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കര്‍ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസില്‍സ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്.
ഇപ്പോള്‍ നിങ്ങള്‍ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്. ‘മേപ്പടിയാന്‍’ എന്ന അടുത്ത ചിത്രത്തിലെ നായകന്‍ ജയകൃഷ്ണന്‍ ഒരു നാട്ടിന്‍പുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങള്‍ക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്.
എന്റെ ഓരോ വിജയങ്ങള്‍ക്ക് പിന്നിലും നിങ്ങള്‍ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തില്‍ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം.
ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ‘മേപ്പടിയാന്‍’ എന്ന ചിത്രത്തില്‍ യാതൊരു തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും, യുവാക്കള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും.

താന്‍ അഭിനയിച്ച സിനിമകള്‍ കാണാറില്ല; സുരേഷ് ഗോപി

0

മലയാള സിനിമയ്ക്ക് ഒരുപിടി മാസ് ചിത്രങ്ങള്‍ സമ്മാനിച്ച നടനാണ് സുരേഷ് ഗോപി. എന്നാല്‍ താന്‍ അഭിനയിച്ച സിനിമകള്‍ കാണാറില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. മകന്‍ ഗോകുലിന്റെ ആദ്യ സിനിമയും സുരേഷ് ഗോപി ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  ‘അഭിനയിച്ച പഴയ സിനിമകള്‍ കാണാറില്ല. എന്താണ് സ്വന്തം സിനിമ വന്നാല്‍ ചാനല്‍ മാറ്റുന്നതെന്ന് രാധിക അടുത്തിടെയും ചോദിച്ചു. എന്തോ വീണ്ടും കാണാന്‍ ഇഷ്ടമല്ല. അകല്‍ച്ചയൊന്നുമല്ല. എന്നാല്‍ പഴയ തമിഴ്, ഹിന്ദി സിനിമകള്‍ കാണാറുണ്ട്.

”ഗോകുലിന്റെ ആദ്യ സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എനിക്കെന്തോ കാണാന്‍ തോന്നിയില്ല. കണ്ടു കഴിഞ്ഞാല്‍ എന്തെങ്കിലും വിമര്‍ശിക്കേണ്ടി വരുമോ എന്ന പേടിയുണ്ട്. അവന്റെ അഭിനയത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യാം. എനിക്ക് അതൊന്നും ഇഷ്ടമല്ല. അവന്‍ അവന്റെ വഴിയേ കൃത്യമായി വരട്ടേ.’ ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി അനുഗ്രഹീതന്‍ ആന്റണി’യിലെ ആദ്യ ഗാനം

0

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ‘ അനുഗ്രഹീതന്‍ ആന്റണി’യിലെ ആദ്യ ഗാനം. ‘കാമിനി’ എന്ന് തുടങ്ങുന്ന ഗാനമാണ് 3.2 മില്യണ്‍ വ്യൂസുമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി തുടരുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതമൊരുക്കി ഹരിശങ്കര്‍ കെ.എസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
സണ്ണി വെയ്ന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം  പ്രിന്‍സ് ജോയി ആണ് സംവിധാനം ചെയ്യുന്നത്. ’96’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഗൗരി കിഷന്‍ ആണ് നായിക. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നവീന്‍ ടി മണിലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ശെല്‍വകുമാര്‍ എസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

എബ്രിഡ് ഷൈന്റെ ദി കുങ്ഫു മാസ്റ്റര്‍; പുതിയ ലുക്ക് പുറത്ത്

0

 പൂമരം എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി കുങ്ഫു മാസ്റ്റര്‍’. ആയോധന കലയ്ക്കും ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ പുതിയ  ലുക്ക് പുറത്തിറങ്ങി.1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമെത്തുന്ന എബ്രിഡ് ഷൈന്‍ ചിത്രമാണ് ‘ദി കുങ്ഫു മാസ്റ്റര്‍’. പൂമര’ത്തില്‍ നായികയായിരുന്ന നീത പിള്ളയാണ് പുതിയ ചിത്രത്തിലും നായിക.

പുതുമുഖം ജിജി സ്‌കറിയയാണ് നായകന്‍. സനൂപ് ദിനേശ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രഞ്ജിത്ത് പി ബി, ജെയിംസ് ജെ തുടങ്ങിയവരും അഭിനയിക്കുന്നു.ഛായാഗ്രഹണം അര്‍ജുന്‍ രവി. എഡിറ്റിംഗ് കെ ആര്‍ മിഥുന്‍. സംഗീതവും പശ്ചാത്തല സംഗീതവും ഇഷാന്‍ ഷബ്ര. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ആണ് നിര്‍മ്മാണം

യൂട്യൂബ് തരംഗമായി പുതിയ ഫീൽ ഗുഡ് ഷോർട്ട് ഫിലിം “സിംഗിൾ – റെഡി റ്റു മിംഗിൾ”

0

കോഴിക്കോട്/02-01-2020:യൂട്യൂബിൽ പുതിയ തരംഗമായി ഒരു ഫീൽ ഗുഡ് ഷോർട്ട് ഫിലിം. കോഴിക്കോട് കേന്ദ്രീകരിച്ച ‘സിനിയേസ്റ്റേസ്‌ പാരഡൈസ്’ എന്ന സിനിമ മോഹികളുടെ സൗഹൃദ കൂട്ടായ്മയാണ് “സിംഗിൾ – റെഡി റ്റു മിംഗിൾ” എന്ന ഈ സിനിമയുടെ അമരക്കാർ. ഡിസംബർ 28, ശനിയാഴ്ച്ച കോഴിക്കോട് മാനാഞ്ചിറയിലെ ഓപ്പൺ സ്ക്രീൻ മിനി തീയേറ്ററിൽ പ്രിവ്യു ഷോയും, തുടർന്ന് വൈകീട്ട് 7 മണിക്ക് യൂട്യൂബിൽ റിലീസും ചെയ്തു. ചിത്രത്തിന് നല്ല പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.

അവകാശ വാദങ്ങൾ ഒന്നുമില്ലാത്ത വളരെസാധാരണമായ ഒരു പ്രണയ കഥയാണ് ഇതെന്ന് സംവിധായകൻ വിമൽ എ എൻ പറഞ്ഞു. കടലും കരയും കാറ്റും തമ്മിലുള്ള പ്രണയ പശ്ചാത്തലത്തിന് ചേരും വിധത്തിലുള്ള മനോഹരമായ സംഗീതം നൽകിയിരിക്കുന്നത് ജോയൽ ജോൺസ് ആണ്. ശബ്ദ മിശ്രണം നിർമൽ ദേവ്. ക്യാമറ ഹൃദുൽ, എബിൻ, ബാല. ശരത്, അശ്വിൻ, അനഘ എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

വിമലിന്റെ സുഹൃത്തുക്കൾ ആയ ലിൻഡ, രാഹുൽ, ആർദ്ര എന്നിവർ ചേർന്നാണ് വളരെ ചെറിയ ബജറ്റിൽ നിർമ്മിച്ച ഈ പടത്തിന്റെ നിർമ്മാതാക്കൾ. മലയാള സിനിമാ മേഖലയിലെ പ്രമുഖരുടെ മുൻപിലേക്ക് ഈ ചിത്രം എത്തണം എന്നതാണ് ഇവരുടെ ആഗ്രഹം. 

2019ല്‍ മലയാള സിനിമയില്‍ സംഭവിച്ചത് തിയേറ്റര്‍ ഹിറ്റുകള്‍ 7, മുടക്കുമുതല്‍ തിരിച്ചു പിടിച്ചത് 23 ചിത്രങ്ങള്‍

0

മലയാള സിനിമയില്‍ പതിവ് തെറ്റിക്കാതെ തന്നെയാണ് 2019 കടന്നു പോവുന്നത്. നഷ്ടടങ്ങളും ലാഭങ്ങളും ഇടകലര്‍ന്ന വര്‍ഷം. പിന്നെ വര്‍ഷാവസാനത്തില്‍ കുറച്ച് വിവാദങ്ങളും.
വാണിജ്യപരമായും കലാമൂല്യം കൊണ്ടും നേട്ടങ്ങളും കോട്ടങ്ങളും ധാരാളം ഉണ്ടായ വര്‍ഷം. ക്രാഫ്റ്റ് തെളിയിച്ച് നിരവധി പുതുമുഖ സംവിധായകര്‍ വരവറിയിച്ചപ്പോള്‍ ഒരേ ആച്ചിലുള്ള സിനിമകള്‍ക്കും ക്ഷാമം ഉണ്ടായില്ല.
സൂപ്പര്‍താര പരിവേഷങ്ങളും വന്‍ മുതല്‍മുടക്കും സിനിമകളെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതില്‍ ഘടകമല്ല എന്ന് മറ്റ് വര്‍ഷങ്ങള്‍പോലെ ഈ വര്‍ഷവും ബോധ്യപ്പെട്ടു. മുടക്കുമുതല്‍ തിരിച്ചുകിട്ടിയ 23 പടങ്ങളില്‍ 7 എണ്ണം മാത്രമാണ് തിയേറ്ററിലെ കളക്ഷന്‍കൊണ്ടു തന്നെ അതു നേടിയത്. ബാക്കിയുള്ളവ സാറ്റലൈറ്റ്, ഡിജിറ്റല്‍ അവകാശങ്ങളില്‍ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് രക്ഷപെട്ടത്. 197 പടങ്ങളില്‍ 10 കോടിയിലേറെ മുതല്‍മുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും (56 കോടി) ലൂസിഫറിനും (36 കോടി) ജാക്ക് ഡാനിയേലിനും (16 കോടി) കൂടി മാത്രം 100 കോടിയിലേറെ മുതല്‍ മുടക്കുണ്ട്. ശരാശരി 5 കോടി മുതല്‍മുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള പടങ്ങള്‍ 80 എണ്ണമെങ്കിലുമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ആദ്യ തിയറ്റര്‍ ബോക്സ് ഓഫിസ് ഹിറ്റ് വിജയ് സൂപ്പറും പൗര്‍ണമിയുമായിരുന്നു. കെട്യോളാണെന്റെ മാലാഖ അവസാനം ഹിറ്റായി. ലാഭത്തില്‍ മുന്നില്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളാണ്. 2 കോടിയില്‍ താഴെ മുതല്‍മുടക്കില്‍ 15 കോടി കളക്ഷന്‍ നേടി.

തിയേറ്ററില്‍ ഹിറ്റായ പടങ്ങള്‍:

1. വിജയ് സൂപ്പറും പൗര്‍ണമിയും. 2. കുമ്പളങ്ങി നൈറ്റ്‌സ്. 3. ലൂസിഫര്‍. 4. ഉയരെ. 5. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. 6.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. 7.കെട്ട്യോളാണെന്റെ മാലാഖ

സാറ്റലൈറ്റ്,ഡിജിറ്റല്‍ റൈറ്റ്സിലൂടെ മുടക്കുമുതല്‍ തിരിച്ചു പിടിച്ചവ.

1.അള്ള് രാമചന്ദ്രന്‍. 2.അഡാറ് ലൗ. 3.ജൂണ്‍. 4.കോടതി സമക്ഷം ബാലന്‍ വക്കീല്‍. 5.മേരാ നാം ഷാജി. 6.അതിരന്‍. 7.ഒരു യമണ്ടന്‍ പ്രണയകഥ. 8.ഇഷ്‌ക്ക്. 9.വൈറസ്. 10.ഉണ്ട. 11. പതിനെട്ടാംപടി. 12.പൊറിഞ്ചു മറിയം ജോസ്. 13.ലൗ ആക്ഷന്‍ ഡ്രാമ. 14.ഇട്ടിമാണി. 15.ബ്രദേഴ്‌സ് ഡേ.16.ഹെലന്‍

ജനുവരി ആദ്യവാരം ഇറങ്ങിയ തന്‍സീര്‍ മുഹമ്മദിന്റെ ജനാധിപനും, രാജീവ് നടുവിനാടിന്റെ 1948 കാലം പറഞ്ഞതും ആണ് 2019 ലെ ഓപ്പണിംഗ് സിനിമകള്‍. രണ്ടും കാര്യമായ തീയേറ്റര്‍ വിജയം നേടാനാകാതെയാണ് പോയത്. ജനുവരി 11 ന് റിലീസ് ചെയ്ത ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്‍ണമിയും ആണ് കഴിഞ്ഞ വര്‍ഷത്തെ ആദ്യ ഹിറ്റ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരണങ്ങാേടെ വിജയം കൊയ്തു.
സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ഫീല്‍ ഗുഡ് സിനിമയുമായി എത്തിയ ജിസ് ജോയ് ചിത്രം ഈ വര്‍ഷത്തെ ഇതുവരെയുള്ള മികച്ച കളക്ഷന്‍ നേടിയ സിനിമകളിലൊന്നായി മാറി. പ്രമുഖ താരങ്ങളുടെ അധികം സിനിമകള്‍ ആ സമയത്ത് തീയറ്ററില്‍ ഇല്ലാതിരുന്നതും സിനിമയ്ക്ക് ഗുണമായി. സിനിമാ പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ കുറേയൊക്കെ നല്‍കിയാണ് 2019 കടന്നു പോകുന്നത്. വീണ്ടും കണ്ടന്റാണ് വലുതെന്ന് മലയാള സിനിമ അടിവരയിട്ട് പറഞ്ഞ വര്‍ഷം. ഇതുവരെ പറയാത്ത പല വിഷയങ്ങളും, ഇതുവരെ പറഞ്ഞ രീതിയില്‍ നിന്നും മാറി അവതരിപ്പിച്ച വിഷയങ്ങളും കൊണ്ട് സമ്പന്നമായ വര്‍ഷം.

അനൂപ് സത്യന്റെ പുതിയ ചിത്രത്തിന് പേരിട്ടു

0

പ്രഖ്യാപനം സമയം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമായിരുന്നു അനൂപ് സത്യന്റേത്. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലെത്തുന്ന ചിത്രം, സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രം, സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ അഭിനയിക്കുന്ന ചിത്രം തുടങ്ങി പ്രത്യേകതകള്‍ ഏറെയായിരുന്നു.

തന്റെ സിനിമകള്‍ക്ക് പേരിടുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും പോസ്റ്ററും കൗതുകമുണര്‍ത്തുന്നു.
‘വരനെ ആവശ്യമുണ്ട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു പത്രത്തിലെ വൈവാഹിത പരസ്യങ്ങളുടെ പേജിന്റെ മാതൃക പശ്ചാത്തലമാക്കിയാണ് രസകരമായ പോസ്റ്റര്‍ ഡിസൈന്‍. ഓള്‍ഡ് മങ്ക്സ് ആണ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്. ഈ മാസം അവസാനം തീയേറ്ററുകളിലെത്തും.

നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു

0

നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു. നടിയും മോഡലുമായ എലീന കാതറിനാണ് വധു. ഇരുവരുടെയും വിവാനിശ്ചയം ഫെബ്രുവരി രണ്ടാം തീയതി നടക്കും. എലീനയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ മാസം എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരാധകരറിഞ്ഞത്.

2019 ലെ തന്റെ സന്തോഷനിമിഷങ്ങള്‍ കോര്‍ത്തിണക്കി എലീന പങ്കുവച്ച സ്റ്റാറ്റസിലൂടെയാണ് ഇരുവരുടെയും വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചു കൊണ്ടാണ് ബാലു അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടര്‍ന്ന് പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, ചങ്ക്സ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ ബാലും അഭിനയിച്ചിട്ടുണ്ട്.