Home Blog Page 438

മമ്മൂട്ടി എടുത്ത സെല്‍ഫി ഹിറ്റാക്കി ഉണ്ണിമുകുന്ദന്‍

0

മമ്മൂട്ടി എടുത്ത സെല്‍ഫി ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് ഉണ്ണിമുകുന്ദന്‍. ഉണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുത്തന്‍ സെല്‍ഫി ആരാധകര്‍ ഇരു കൈയ്യോടെ ഏറ്റെടുത്തു.  മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ എന്നിവരൊരുമിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.

നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നടുക്ക് നില്‍ക്കുന്ന ചുള്ളന്‍ പൊളി ആണല്ലോ, ജയറാമേട്ടന്‍ ഇപ്പോ ചിരിച്ചു മരിക്കുമല്ലോ…എന്താണോ ഇത്ര വലിയ തമാശ, കിടിലന്‍ സെല്‍ഫി എല്ലാവരും പഴനിക്ക് പോവാണോ ? തലയൊക്കെ മൊട്ടയടിച്ചിട്ട് എന്നൊക്കെയാണ് ചിലരുടെ കമന്റുകള്‍.
 ഫോട്ടോ എടുക്കുന്ന പയ്യന്‍ സൂപ്പര്‍, സൂപ്പര്‍ സ്റ്റാര്‍സ് സെല്‍ഫി, എല്ലാവരെയും ഒരുമിച്ച് ഇങ്ങനെ കണ്ടിട്ട് കുറേ ദിവസമായി തുടങ്ങിയ കമന്റുകളുമുണ്ട്. കൂട്ടത്തില്‍ ഏവരേയും പൊട്ടിചിരിപ്പിച്ച ഒരു കമന്റുമുണ്ട്. ഇല്ലുമിനാറ്റിയെ ഒഴിവാക്കി അല്ലെ എന്നതാണ് ഈ കമന്റ്. ഇപ്പോഴത്തെ മറ്റ് നടന്മാരായ പൃഥ്വി, ഫഹദ്, ആസിഫ് എന്നിവരടക്കമുള്ളവര്‍ ചിത്രത്തില്‍ ഇല്ലല്ലോയെന്നൊക്കെയും ചിലര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

സ്‌റ്റൈലിഷ് ലുക്കില്‍ മഞ്ജുവാര്യര്‍

0

വയസൊക്കെ വെറും അക്കങ്ങളാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മഞ്ജുവാര്യര്. മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചതുര്‍മുഖത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രകൂടിയാണ് ചതുര്‍മുഖം.

നവാഗതരായ സലില്‍ വി , രഞ്ജിത് കമല ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നും പ്രധാന വേഷത്തിലെത്തുന്നു. സണ്ണി വെയന്‍ ആദ്യമായി മഞ്ജുവിനൊപ്പം അഭിനയിക്കുന്നെന്ന പ്രത്യേകകൂടി ഇതിനുണ്ട്.

പതിവു രീതിയില്‍ ഹൊറര്‍ മൂഡ് സൃഷ്ടിക്കുന്ന ചിത്രമല്ലാ ഇതെന്നാണ് മഞ്ജു പറയുന്നത്. മറഞ്ഞിരുന്ന് പേടിപ്പിക്കുന്ന പ്രേതം ചിത്രത്തിലില്ല. ഈ വ്യത്യസ്തത ആഘോഷിക്കുകയാണെന്നും താരം പറഞ്ഞു. അനില്‍കുമാര്‍, അഭയ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്വഹിക്കുന്നത്. ജിസ് ടോംസ് നിര്‍മാണം നിര്വഹിക്കുന്നു. അടുത്തയാഴ്ചയോടെ മഞ്ജു ജോഫിന് ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റില് ജോയ്‌ന് ചെയ്യും.

എന്റെ ഇഷ്ടപ്പെട്ട ബോയ്‌സ്; തുറന്ന് പറഞ്ഞ് നസ്രിയ

0

മലയാളികളുടെ പ്രിയ നടിയാണ് നസ്രിയ നസീം. നസ്രിയയുടെ  പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില് സജീവമായ നസ്രിയ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്ത് വൈറലാകാറുമുണ്ട്. നസ്രിയ ഫഹദിനൊപ്പമുള്ള ചിത്രങ്ങളാണ് കൂടുതലും പങ്കുവയ്ക്കുന്നത്. ഇത്തവണ തന്റെ ഡോഗ് ഓറിയോയും ഉള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

വീട്ടിലായാലും ഷൂട്ടിംഗ് സെറ്റിലായാലും നസ്രിയയ്‌ക്കൊപ്പം എപ്പോഴും ഓറിയോ കാണും. കറുപ്പും വെള്ളയും ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിനെ ഓര്‍മിപ്പിക്കുന്ന നിറമാണ് ഓറിയോയ്ക്ക്. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. കടലില്‍ ഇറങ്ങി നില്‍ക്കുന്ന നസ്രിയയ്ക്കും ഫഹദിനും സമീപം തീരത്ത് നില്‍ക്കുന്ന ഓറിയോയുടെ ചിത്രമാണ് നസ്രിയ പോസ്റ്റ് ചെയ്തത്. എന്റെ ഇഷ്ടപ്പെട്ട ബോയ്‌സ് എന്ന ഹാഷ്ടാഗാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

നസ്രിയ ഓറിയോയെ താലോലിക്കുന്ന ചിത്രങ്ങള്‍ മുമ്പും താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഓറിയോയെ ഭക്ഷണം കഴിപ്പിക്കുന്ന വീഡിയോ മുമ്പ് നസ്രിയ പോസ്റ്റ് ചെയ്തത് വൈറല്‍ ആയിരുന്നു. മമ്മിയും ഓറിയോ ബേബിയും എന്ന കുറിപ്പോടെയാണ് നസ്രിയ ആ വീഡിയോ പോസ്റ്റ് ചെയ്തത്.ഓറിയോ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു.

മോഹൻലാലിന്റെ ബിഗ് ബ്രദർ – പ്രേക്ഷക റിവ്യൂ കാണാം

0

മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദർ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം കാണാം

കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ കൂടി തുറന്നു

0

ചണ്ഡിഗഡില്‍ എക്സ്ക്ലൂസീവ് വിവാഹാഭരണ ഷോറൂമും ബംഗളുരുവില്‍ ബുട്ടീക് മാള്‍ ഔട്ട് ലെറ്റുമാണ് പുതിയതായി ആരംഭിച്ചത്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ കല്യാണിന്‍റെ ആദ്യത്തെ ബുട്ടീക് ഔട്ട് ലെറ്റാണ് ബംഗളുരുവിലെ ഫീനിക്സ് മാര്‍ക്കറ്റ് സിറ്റിയില്‍ തുറന്നത്. ഇതിനു പുറമെ വിവാഹ ആഭരണങ്ങള്‍ക്കായുള്ള ആദ്യത്തെ എക്സ്ക്ല്യൂസീവ് ഷോറൂം ചണ്ഡിഗഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്യാണ്‍ ജൂവലേഴ്സിന്‍റെ പഞ്ചാബിലെ പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍ വാമിക്വ ഗാബിയാണ് ചണ്ഡിഗഡിലെ ഷോറൂം ഉദ്ഘാടനം ചെയ്തത്.

ബംഗളുരു, ചണ്ഡിഗഡ് എന്നിങ്ങനെ രണ്ട് പ്രധാന വിപണികളില്‍ കല്യാണിന്‍റെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന് പുതിയ ഷോറൂമുകള്‍ സഹായകമാകും. പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചതോടെ കല്യാണിന് ആഗോളതലത്തില്‍ ആകെ 144 ഷോറൂമുകളാണുള്ളത്. പ്രധാന വിപണികളില്‍ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സാന്നിദ്ധ്യം ഉറപ്പാക്കുക എന്ന ബ്രാന്‍ഡിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമാണിത്. പുതിയ വിപണികളിലെ സാന്നിദ്ധ്യം ഉറപ്പാക്കിയതിനുശേഷം നിലവിലുള്ള മെട്രോ വിപണികളില്‍ വളര്‍ച്ച ത്വരിതപ്പെടുത്താനാണ് കല്യാണ്‍ ജൂവലേഴ്സ് പരിശ്രമിക്കുന്നത്.

ബംഗളുരുവിലെയും ചണ്ഡിഗഡിലേയും പുതിയ ഷോറൂമുകളില്‍ വൈവിധ്യമാര്‍ന്ന ആഭരണശേഖരത്തില്‍നിന്ന് തെരഞ്ഞെടുത്ത സവിശേഷമായ ആഭരണ ഡിസൈനുകളാവും ലഭ്യമാക്കുകയെന്ന് കല്യാണ്‍ ജൂവലേഴ്സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. പുതിയ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിച്ചതോടെ പരമ്പരാഗത രീതിയില്‍നിന്ന് വ്യത്യസ്തമായി ഉപയോക്താക്കള്‍ക്ക് പൂര്‍ണമായും പുതിയ രീതിയില്‍ ആഭരണങ്ങള്‍ വാങ്ങുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. ബംഗളുരു ഷോറൂമിന്‍റെ ശ്രദ്ധ യുവാക്കളായ അര്‍ബന്‍ ഉപയോക്താക്കളിലാണെങ്കില്‍ ചണ്ഡിഗഡിലെ ഷോറൂം എല്ലാത്തരം വിവാഹാഭരണങ്ങള്‍ക്കുമായുള്ള വണ്‍-സ്റ്റോപ്പ് സൊല്യൂഷനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ഡയമണ്ടുകള്‍ക്ക് 20 ശതമാനം വരെ ഇളവും സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 30 ശതമാനം വരെ ഇളവും ലഭിക്കും. കല്യാണില്‍ പണിക്കൂലി ഗ്രാമിന് 199 രൂപ മുതലാണ് ആരംഭിക്കുന്നത്.

സ്വര്‍ണാഭരണങ്ങള്‍ക്ക് കല്യാണിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം സ്വന്തമാക്കാന്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്. ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതാണ് ഈ പ്രത്യേക ഉദ്യമം. കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. കൂടാതെ ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ഉപയോക്താക്കള്‍ക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യം ഉറപ്പുനല്കുന്നു. ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധത, കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ കല്യാണിന്‍റെ ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും. 

ഫോട്ടോ ക്യാപ്ക്ഷന്‍:

ചണ്ഡിഗഡില്‍ പ്രവര്‍ത്തനമാരംഭിച്ച വിവാഹ ആഭരണങ്ങള്‍ക്കായുള്ള കല്യാണ്‍ ജൂവലേഴ്സിന്‍റെ എക്സ്ക്ല്യൂസീവ് ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ വാമിക്വ ഗാബി ഉദ്ഘാടനം ചെയ്യുന്നു. കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ എന്നിവര്‍ സമീപം.

ബോബന്‍ സാമുവലിന്റെ അല്‍ മല്ലു 17ന് എത്തും

0

പ്രവാസിയായ ഒരു യുവതിയായി നമിത പ്രമോദ് എത്തുന്ന അല്‍ മല്ലു 17ന് തിയ്യേറ്ററുകളിലെത്തും. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ബോബന്‍ സാമുവലാണ് ചിത്രത്തിന്റെ സംവിധായകന്‍. ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് നമിത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ജയന്‍ നടുവത്താഴത്ത്, ഡോ. രജത് ആര്‍ എന്നിവര്‍ ചേര്‍ന്ന് കഥ എഴുതിയ ചിത്രത്തിന്റെ തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബോബന്‍ സാമുവല്‍ ആണ്. വിവേക് മേനോന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദ് ആണ് ചിത്രം നിര്‍മിക്കുന്നത്. പുതുമുഖം ഫാരിസ് മജീദാണ് നായകന്‍. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന് ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജോസഫ് എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടുകളൊരുക്കിയ രഞ്ജിന് രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഫോറന്‍സികില്‍ പൊലീസ് ഉദ്യോഗസ്ഥയായി മംമ്ത മോഹന്‍ദാസ്

0

നടന്‍ ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തുന്ന ഫോറന്‍സികിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. മംമ്തയുടെ ക്യാരക്ടറ്റര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കമ്മിഷണറായാണ് മംമ്തയെത്തുന്നത്. റിതിക സേവ്യര്‍ ഐപിഎസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു കുറ്റകൃത്യത്തിന്റെ ശാസ്ത്രം എന്ന വിവരണത്തോടെയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൊവിനോ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. മംമ്ത ആദ്യമായാണ് പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ടൊവിനോയും ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.  സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.  17 പുതുമുഖങ്ങളായ കുട്ടികള്‍ ചിത്രത്തിലുണ്ട്. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനു സിത്താര മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയെന്ന് ഉണ്ണി മുകുന്ദന്‍..

0

മലയാളത്തിന്റെ മസിലളിയനെന്നും മലയാള സിനിമിയിലെ സൂപ്പര്‍മാനെന്നുമൊക്കെ വിളിപ്പേരുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. മമ്മൂട്ടി നായകനായ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം മല്ലു സിംഗ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയനായത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന് നടി അനു സിത്താരയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ് അനു സിത്താര എന്നാണ് ഒരു സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞിരിക്കുന്നത്. മാമാങ്കം എന്ന ചിത്രത്തില്‍ മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി അനു അഭിനയിച്ചത് കാണാന് നല്ല രസമായിരുന്നുവെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു.

‘മേപ്പടിയാന്’ ആണ് ഉണ്ണി മുകുന്ദന്റെ അടുത്ത ചിത്രം. ചിത്രത്തില്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം എത്തുന്നത്. നാട്ടിന്പുറത്തുകാരനായ ജയകൃഷ്ണന്‍ എന്ന കഥാപാത്ത്രതെയാണ് താരം അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും ഈ ചിത്രമെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി മസിലൊക്കെ കളഞ്ഞ് കുടവയറുമായി നില്‍ക്കുന്ന ഉണ്ണിയുടെ ചിത്രം നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നിവിന്റെയോ വിനീതിന്റേയോ മൂട് താങ്ങ്, വല്ല ചാന്‍സും കിട്ടും.. കിടിലം മറുപടികൊടുത്ത് അജു വര്ഗീസ്

0

യുവതാരനിരയില്‍ ശ്രദ്ധേയനായ താരമാണ് അജു വര്‍ഗീസ് . താരത്തിന് ആരാധകരില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് സിനിമാ ലോകത്തെക്ക് അജു വരുന്നത് . ഇപ്പോളിതാ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിന് പരിഹാസം കലര്‍ന്ന കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടന്‍ അജു വര്‍ഗീസ്.

മോഹന്‍ലാലും ശ്രീനിവാസനും അനശ്വരമാക്കിയ ദാസന്റേയും വിജയന്റേയും ആരും കാണാത്ത ചിത്രം അജു പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ഒരാള്‍ മോശം കമന്റിട്ടത്. ‘നിവിന്റെയോ വിനീതിന്റേയോ മൂട് താങ്ങ്, വല്ല ചാന്‍സും കിട്ടും’ എന്നായിരുന്നു കമന്റ്. വിമര്‍ശകന് പുഞ്ചിരി കലര്‍ന്ന മറുപടിയാണ് അജു നല്‍കിയത്. അജു നല്‍കിയ മറുപടി ആരാധകര്‍ കൈയോടെയാണ് സ്വീകരിച്ചത്. ഫേസ്ബുക്കിലൂടെ അജു ചിത്രം പങ്കുവച്ചത്.

അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു അജു പോസ്റ്റ് ചെയ്തത്. ദാസനേയും വിജയനേയും പോലെ അജു വര്‍ഗീസും നിവിന്‍ പോളിയും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ മറുപടി നല്‍കി. ഇതിനിടെയാണ് വിമര്‍ശിച്ചുകൊണ്ടുള്ള കമന്റ് വന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ഇതല്ല മറുപടിയെന്നും അജു ചെയ്തത് നല്ലൊരു കാര്യമാണെന്നും ആരാധകര്‍ പറഞ്ഞു. അജുവിനെ പിന്തുണച്ച് നിരവധി ആളുകള്‍ രംഗത്തുവരുകയും ചെയ്തു.

എളുപ്പത്തിൽ തയ്യാറാക്കാം മുട്ട ബിരിയാണി ; വീഡിയോ

0

മുട്ടബിരിയാനി തയ്യാറാക്കാം എളുപ്പത്തിൽ . വീഡിയോ കാണാം

‘ജയസൂര്യ ചിത്രം അന്വേഷണം 31 ന്

0

ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം 31 ന് പ്രദര്‍ശനത്തിനെത്തുന്നു. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ജയസൂര്യയ്‌ക്കൊപ്പം ലാല്‍, വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രന്‍, ലിയോണ ലിഷോയ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രാന്‍സിസ് തോമസിന്റെ തിരക്കഥ. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ജേക്ക്‌സ് ബിജോയ് സംഗീതം ചെയ്തിരിക്കുന്നു. ഇഫോര്‍ എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്ത, എവി അനൂപ്, സിവി സാരഥി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
 

നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് സീരിസിന്റെ 3ഡി വേര്‍ഷന്‍, പ്രജേഷ് സെന്‍ ഒരുക്കുന്ന വെള്ളം, നടന്‍ സത്യന്റെ ജീവിതം പറയുന്ന ബയോപിക്, വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, വി.കെ പ്രകാശ് ഒരുക്കുന്ന ഇ. ശ്രീധരന്റെ ജീവിതകഥ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. തൃശൂര്‍ പൂരമായ ജയസൂര്യയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.