Home Blog Page 437

ചോക്ലേറ്റ് ഹീറോ അല്ല; മസില്‍മാന്‍ കുഞ്ചാക്കോ ബോബന്‍

0

മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ഈ പേര് മാറ്റി വിളിക്കേണ്ട സ്ഥിതിയില്‍ എത്തിയിരിക്കുകയാണ് കാര്യങ്ങള്‍. ചോക്ലേറ്റ് ഹീറോ മസിലു പെരുപ്പിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

വടം വലിക്കുന്നതും ശേഷവുമുള്ള തന്റെ ശരീരത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഇത് ചുമ്മാ കളിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ബാക്കി ചിത്രങ്ങള്‍ കൂടി കാണൂ എന്ന് അദ്ദേഹം പറയുന്നു . ബാക്കി ചിത്രങ്ങള്‍ കണ്ട നടന്മാരായ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, ആന്റണി വര്‍ഗീസ്, ടൊവിനോ, നീരജ് മാധവ് എന്നിവരെല്ലാം ശരിക്കും അത്ഭുതപ്പെട്ടെന്ന് കമന്റുകളില്‍ നിന്നും വ്യക്തം.

തന്റെ പുതിയ ചിത്രത്തിനുവേണ്ടിയാണ് ചാക്കോച്ചന്‍ ഇത്തരത്തിലൊരു മേക്കോവര്‍ നടത്തിയിരിക്കുന്നത്. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന ചിത്രമാണിത്.
താരം വടം വലിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസുകാരനായാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, യമ, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ചേഴ്സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പൃഥിരാജും ടൊവിനോയും ഒന്നിക്കുന്ന കറാച്ചി 81

0

പൃഥ്വിരാജും ടോവിനോ തോമസും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് കറാച്ചി 81. ആസിഫ് അലി നായകനായ ഇഡിയറ്റ്‌സ് സംവിധാനം ചെയ്ത കെ.എസ് ബാവയാണ് ചിത്രം ഒരുക്കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം സ്‌പൈ ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  സ്‌പൈ ത്രില്ലറുകള്‍ മലയാള സിനിമയില്‍ അപൂര്‍വമായാണ് സംഭവിച്ചിട്ടുള്ളത്. 1980കളില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ചില നീക്കങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ചില ഇന്ത്യന്‍ സൈനിക ചാരന്‍മാരുടെ കഥയാണ് ചിത്രം എന്നാണ് സൂചന. യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രമൊരുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കാനാക്കും

നടി ജമീല മാലിക്ക് അന്തരിച്ചു

0

നടി ജമീല മാലിക്ക് (73) അന്തരിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിതയാണ് ജമീല. 1970-80 കാലഘട്ടത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ സജീവമായിരുന്നു ജമീല.

‘റാഗിംഗ്’ ആയിരുന്നു ആദ്യത്തെ സിനിമ. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളില്‍ നായികയായി. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍, രാഘവന്‍ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്.

ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. ‘നദിയെ തേടിവന്ന കടല്‍’ എന്ന സിനിമയില്‍ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ഡബ്ബും ചെയ്തിട്ടുണ്ട്.  

കോണ്‍ഗ്രസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്റേയും തങ്കമ്മയുടേയും മകളാണ്. തിരുവനന്തപുരം പാലോടാണ് ജമീല താമസിച്ചിരുന്നത്. പൂന്തുറയിലെ ബന്ധു വീട്ടില്‍വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.

സ്‌നേഹയ്ക്കും പ്രസന്നയ്ക്കും പെണ്‍കുഞ്ഞ്

0

തമിഴില്‍ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് പ്രസന്നയും സ്‌നേഹയും. ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നെന്ന സന്തോഷം പങ്ക് വച്ചിരിക്കുകയാണ് പ്രസന്ന. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. മകന്‍ വിഹാന് ഒരു കുഞ്ഞനുജത്തി എന്നാണ് പ്രസന്ന കുറിച്ചത്.

നേരത്തേ സ്‌നേഹയുടെ വളകാപ്പ് ചടങ്ങുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2012 ലായിരുന്നു ഇരുവരുടേയും വിവാഹം.
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ബ്രദേര്‍സ് ഡേയിലൂടെ പ്രസന്ന മലയാളത്തിലേക്കും എത്തിയിരുന്നു. താരം ഇപ്പോള്‍ കരിയറിലെ മികച്ച ഘട്ടത്തിലാണ്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത മാഫിയയാണ് ഉടന്‍ പുറത്തുവരാനുള്ള ചിത്രം.

വിവാഹ ശേഷം അല്‍പ്പം ഇടവേളയെടുത്ത സ്‌നേഹയും ഇപ്പോള്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറാണ് സ്‌നേഹ നായികയായി അഭിനയിച്ച അവസാന മലയാള ചിത്രം. കര്‍ണാടകത്തില്‍ നിന്നുള്ള ബിഗ് ബജറ്റ് ചിത്രം കുരുക്ഷേത്രയിലും അഭിനയിച്ചിരുന്നു. പൊങ്കല്‍ റിലീസായി തിയേറ്ററുകളിലുള്ള പട്ടാസില്‍ ധനുഷിന്റെ നായികയാണ് സ്‌നേഹ.

ബാലു വര്‍ഗീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

0

നടന്‍ ബാലു വര്‍ഗീസിന്റെയും നടിയും മോഡലുമായ എലീന കാതറിന്റെയും  വിവാഹ നിശ്ചയം കഴിഞ്ഞു. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാാളത്തെ പ്രണയത്തിനുശേഷമാണ് ബാലുവും എലീനയും വിവാഹിതരാകുന്നത്.

എലീനയുടെ പിറന്നാള്‍ ദിനത്തിലാണ് ബാലു വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകര്‍ അറിയുന്നത്. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്. ലാലും ആസിഫ് അലിയും കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്.

ദിലീപ് നായകനായ ചാന്ത്‌പൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലം അഭിനയിച്ചാണ് ബാലു വര്‍ഗീസ് സിനിമയിലേക്കെത്തുന്നത്.  ഹണി ബീ, കിങ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

തണ്ണീര്‍ മത്തനിലെ ‘അശ്വതി ടീച്ചര്‍’ വിവാഹിതയായി

0

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ശ്രീ രഞ്ജിനി വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരന്‍. അങ്കമാലി സ്വദേശിനിയാണ് ശ്രീ രഞ്ജിനി.

‘മൂക്കുത്തി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രീ രഞ്ജിനി ശ്രദ്ധ നേടുന്നത്. അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പോരാട്ടം, അള്ള് രാമേന്ദ്രന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരിയാണ് ശ്രീരഞ്ജിനി. ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ അശ്വതി ടീച്ചര്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.


മണിരത്നത്തിന്റെ വാനം കൊട്ടട്ടും ട്രൈലർ പുറത്ത്, താൻ കാത്തിരുന്ന കഥയെന്ന് ശരത്കുമാർ

0

മെഡ്രാസ്‌ ടാക്കീസിന്റെ ബാനറിൽ മണിരത്നം നിർമ്മിച്ച് അവതരിപ്പിക്കുന്ന “വാനം കൊട്ടട്ടും”  ഫെബ്രവരി 7 ന്‌  പ്രദർശനത്തിനെത്തുന്നു .ആക്ഷനും റൊമാൻസും, സസ്പെൻസും വൈകാരികതയും കോർത്തിണക്കി കൊണ്ടുള്ള ഒരു ഫാമിലി ത്രില്ലറാണ് സിനിമ.അദ്ദേഹത്തിന്റെ സഹ സംവിധായകനായി നിരവധി സിനിമകളിൽ പ്രവർത്തിച്ച , ‘ പടവീരൻ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ധനാ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കൾ വിക്രം പ്രഭു, മഡോണ സെബാസ്റ്റ്യൻ, ശരത് കുമാർ, രാധിക, ഐശ്വര്യ രാജേഷ് ,ശന്തനു ,ബാലാജി ശക്തിവേൽ തുടങ്ങിയവരാണ്.മണിരത്നവും ധനായും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

‘ വാനം കൊട്ടട്ടും ‘ ഓഡിയോയും ട്രൈലറും കഴിഞ്ഞ ദിവസം ചെന്നൈയിൽ  നടന്ന വർ്ണശബളമായ ചടങ്ങിൽ വെച്ച് മണിരത്നം – സുഹാസിനി, ശരത് കുമാർ – രാധികാ ദമ്പതികൾ ചേർന്ന് റിലീസ് ചെയ്തു. ചിത്രത്തിൽ പ്രണയ ജോടികളാവുന്ന വിക്രംപ്രഭു – മഡോണ സെബാസ്റ്റ്യൻ , ശാന്തനു – ഐശ്വര്യാ രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

“സംവിധായകൻ ധനാ എന്നോട് കഥ പറഞ്ഞപ്പോൾ തന്നെ ജനങ്ങളുമായി അവരുടെ നിത്യ ജീവിതവുമായി ഇഴ പിന്നിയ റിയലിസ്റ്റിക് കഥയാണെന്ന് തോന്നി. കുടുംബ സമേതം എല്ലാവർക്കും ആസ്വദിക്കാനുള്ള ഒരു സിനിമയാണിത്. ഇതു പോലൊരു കഥ വളരെ നാളുകളായി ഞാൻ പ്രതീക്ഷിച്ചു കൊണ്ടിരിക്കയായിരുന്നൂ.” സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശരത് കുമാർ പറഞ്ഞു   വാനം കൊട്ടട്ടും

“സൂര്യ വംശം” എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ജോഡി ചേർന്ന് യഥാർത്ഥ ജീവതത്തിലും ഒന്നിച്ച ശരത്കുമാർ- രാധികാ ദമ്പതികൾ കാൽ നൂറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന സിനിമ  കൂടിയാണിത്. യുവ മാനസങ്ങളുടെ ഹരമായ ഗായകൻ സിദ്ധ് ശ്രീറാം സംഗീത സംവിധാനം നിർവഹിക്കുന്ന പ്രഥമ ചിത്രമാണ്‌  “വാനം കൊട്ടട്ടും” എന്നതും സവിശേഷതയാണ്. പ്രീതാ ജയരാമനാണ്‌ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്‌. സാം സംഘട്ടന സംവിധാനവും വിജയ ലക്ഷ്മി നൃത്ത സംവിധാനവും നിർവഹച്ചിരിക്കുന്നു. 

#സി.കെ‌.അജയ് കുമാർ, പി ആർ ഒ

ബോസ് മാസ്സ് ആണ് – ഷൈലോക്ക് മൂവി റിവ്യൂ

0

ഷൈലോക്ക് പ്രേക്ഷക റിവ്യൂ കാണാം

‘ആഹാ’ ചിത്രീകരണം പൂർത്തിയായി, ഏപ്രിലിൽ പ്രദർശനത്തിനെത്തും .

0

 ന്ദ്രജിത്തിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ യുടെ ചിത്രീകരണം  പാലാ, ഈരാറ്റുപേട്ട പരിസരങ്ങളിലായി പൂർത്തിയായി .  ശാന്തി ബാല ചന്ദ്രനാണ് ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ നായിക , അമിത് ചക്കാലക്കൽ , അശ്വിൻ കുമാർ, മനോജ് കെ ജയൻ,മേഘ തോമസ്  എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

കേരളത്തിന്റെ തനതു കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തിൽ പ്രണയവും വൈകാരികതയും ഇഴപിന്നിയ പ്രമേയമാണ് ചിത്രത്തിന്റേത് . തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയത്താണ്. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അൻവർ അലിയും ജുബിത് നംറാടത്തും ചേർന്നു രചിച്ച ഗാനങ്ങൾ  ഗായിക സയനോര ഫിലിപ്പ് സംഗീതം നൽകി ചിട്ടപ്പെടുത്തുന്നു.പശ്ചാത്തല സംഗീതം ഷിയാദ് കബീർ ,ശ്യാമേഷാണ് ‘ആഹാ’യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സാ സാ പ്രൊഡക്ഷൻസിന്റെ പ്രേം എബ്രഹാം നിർമ്മിക്കുന്ന സ്പോർട്സ് പാശ്ചാത്തലത്തിലുള്ള എന്റർടൈനറായ ‘ ആഹാ ‘ ഏപ്രിൽ മാസം പ്രദർശനത്തിനെത്തും .

ഒരേ കളർ ഡ്രെസ്സിൽ തിളങ്ങി മിയയും മണികുട്ടനും

0

മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹ വിരുന്നിനെത്തിയ നടി മിയയും നടൻ മണിക്കുട്ടനും ഇരുവരുടെയും വസ്ത്ര സാമ്യത്താൽ ശ്രദ്ധ നേടി. ലൈറ്റ് മഞ്ഞ ചുരിദാർ ആയിരുന്നു മിയ ധരിച്ചതെങ്കിൽ അതെ കളർ കുർത്തയും മുണ്ടുമായിരുന്നു മണികുട്ടന്റെ വേഷം. ഇരുവരും പറഞ്ഞിട്ടുകൊണ്ടു വന്നതാണ് എന്നായി സംസാരം. എന്തായാലും വസ്ത്രത്തിലെ സാമ്യം കൊണ്ട് ചടങ്ങിൽ ഇരുവരും ശ്രദ്ധിക്കപ്പെട്ടു.

മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹസൽക്കാര വീഡിയോ കാണാം

0

മണിയൻപിള്ള രാജുവിന്റെ മകന്റെ വിവാഹസൽക്കാര വീഡിയോ കാണാം.