Home Blog Page 439

ക്വീനിന് രണ്ടാം ഭാഗവുമായി ഡിജോ ജോസ് ആന്റണി

0

ക്വീനിന് രണ്ടാം ഭാഗവുമായി ഡിജോ ജോസ് ആന്റണി. 2018ല്‍ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ‘ക്വീന്‍’ ബോക്‌സോഫീസില്‍ തരംഗമായിരുന്നു. ക്വീന്‍ എത്തി രണ്ട് വര്‍ഷത്തിന് ശേഷം ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ഡിജോ ജോസ് ആന്റണി. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്ന കാര്യം ഡിജോ അറിയിച്ചത്.

‘എവിടെ നിര്‍ത്തിയോ, അവിടെ തുടങ്ങുന്നു, ഇത്തവണ ഒറ്റക്കല്ല’ എന്നാണ് ഡിജോ എഫ്ബിയില്‍ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ എത്തുമെന്നും സംവിധായകന്‍ പറയുന്നു.

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ‘പള്ളിച്ചട്ടമ്പി’യാണ് ഡിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ‘പള്ളിച്ചട്ടമ്പി’യുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള് പുരോഗമിക്കുകയാണെന്നും സംവിധായകന്‍ ഡിജോ പറഞ്ഞു.

2018ല്‍ പുറത്തിറങ്ങിയ ക്വീനില്‍ ധ്രുവന്‍, എല്‍ദോ മാത്യു, മൂസി, സാം സിബിന്‍, സാനിയ്യ ഇയ്യപ്പന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷെരിസ് മുഹമ്മദ്, ജെബിന് ജോസഫ് എന്നിവരാണ് ക്വീന്‍ ആദ്യഭാഗത്തിന്റെ തിരക്കഥ രചിച്ചത്. മികച്ച വാണിജ്യ വിജയം നേടിയ ചിത്രം രണ്ടാം ഭാഗത്തിലും പഴയ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

കുഞ്ഞപ്പന്‍ ഞാനല്ല, യഥാര്‍ത്ഥ കുഞ്ഞപ്പന് അഭിനന്ദനവുമായി ഗിന്നസ് പക്രു

0

2019 മലയാള സിനിമയില്‍ വിലസിയ കഥാപാത്രമാണ് റോബോട്ട് കുഞ്ഞപ്പന്‍. ആദ്യായിട്ടാണ് മലയാള സിനിമയില്‍ ഇത്തരത്തില്‍ ഒരു റോബോട്ട് ആരാധകരുടെ മനസ് കീഴടക്കുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയില്‍ ഭാസ്‌കര പൊതുവാള്‍ മാത്രമല്ല അദ്ദേഹത്തിന് കൂട്ടായെത്തുന്ന റോബോട്ടും ആരാധകരെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.  യഥാത്ഥ റോബോട്ടിനെ പുറത്തെത്തിച്ചിരിക്കുകയാണ് പക്രു.

സൗബിന്‍, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ രതീഷ് ബാലകൃഷ്ണപൊതുവാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ചിത്രം കണ്ടതിന് ശേഷം എല്ലാ പ്രേക്ഷകരുടെയും മനസില് ഉണ്ടായിരുന്ന ചോദ്യമാണ് ആരാണ് ഈ റോബോട്ട് എന്നത്. മനുഷ്യനാണോ അതോ യന്ത്രമാണോ എന്നതായിരുന്നു എല്ലാ ആളുകളുടേയും സംശയം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കുഞ്ഞപ്പനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. മിനിസ്‌ക്രീനിലെ കോമഡി ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചതനായ നടന്‍ സൂരജാണ് കുഞ്ഞപ്പനായി എത്തിയത്.

‘ഒരുപാടു അഭിമാനം തോന്നുന്നു കലാകാരാ താങ്കളെ ഓര്‍ത്തു. പക്രു ചേട്ടന്‍ പറഞ്ഞില്ല എങ്കില്‍ ഒരാളും അറിയില്ലായിരുന്നു ആ കുഞ്ഞപ്പന്‍ സൂരജ് ആയിരുന്നെന്ന്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഉത്തര ഉണ്ണിയുടെ കാലില്‍ ചിലങ്ക കെട്ടി വിവാഹാഭ്യര്‍ത്ഥന…

0

നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു.  നൃത്തത്തെ ജീവവായുവായി കാണുന്ന ഉത്തരയെ മോതിരം അണിയിച്ചതിനൊപ്പം കാലില്‍ ചിലങ്ക കെട്ടിക്കൊടുത്തുകൊണ്ടുമായിരുന്നു നിതേഷിന്റെ വിവാഹാഭ്യര്‍ത്ഥന. ഇതിന്റെവീഡിയോ ഉത്തര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. ബംഗളൂരുവിലെ യുടിഐസി എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ്. പീകോക്ക് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ് അതിമനോഹരിയായാണ് ഉത്തര ചടങ്ങിന് എത്തിയത്. ഈ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് വിവാഹം. എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞദിവസമായിരുന്നു വിവാഹനിശ്ചയം.
ബംഗളൂരുവിലുള്ള യുടിഐ സെഡ് എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ് നായര്‍ . നടി സംയുക്ത വര്‍മയും, ബിജു മേനോനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഭരതനാട്യ പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ ഉത്തര ഉണ്ണി ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ”ഇടവപ്പാതി”യിലൂടെയാണ് മലയാള സിനിമാ അഭിനയത്തിലേക്ക് എത്തുന്നത്. സംവിധാനത്തോടും താല്പര്യമുള്ള ഉത്തര ഏതാനും ശ്രദ്ധേയ ഷോര്ട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്.

ഹൃത്വിക് റോഷന്റെ മസ്തിഷ്‌ക ശസ്ത്രക്രിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് മാതാവ്

0

നടന്‍ ഹൃത്വിക് റോഷന്റെ ജന്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് മാതാവ് പിങ്കി റോഷന്‍. ഷൂട്ടിങ്ങിനിടെ തലയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് 2013ല്‍ നടന്ന മസ്തിഷ്‌ക്ക ശസ്ത്രക്രിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പിങ്കിയുടെ കുറിപ്പ്.
”ഒരിക്കലും പുറത്ത് വിടാത്ത ഈ ചിത്രങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ദഗ്ഗുവിന്റെ (ഹൃത്വിക് റോഷന്റെ ഓമനപ്പേര്) മാതാവ് എന്ന നിലയില്‍ ഒരുപാട് അഭിമാനം തോന്നിയ നിമിഷമായിരുന്നു ഇത്. ദഗ്ഗു ശസ്ത്രിക്രിയക്ക് പോകുന്ന അവസരത്തില്‍ ശാരീരികവും മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു ഞാന്‍. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്ന് പ്രാര്‍ഥനയോടെയാണ് ഞാന്‍ സമയം ചെലവഴിച്ചത്. മകനോടുള്ള സ്‌നേഹവും കരുതലും മനസിനെ വല്ലാതെ തളര്‍ത്തിയിരുന്നു. നവജാത ശിശുവായി അവന്‍ ഈ ലോകത്ത് എങ്ങിനെയാണോ എത്തിയത് അതേ മനോഹരമായ കണ്ണുകളോടെ നിസഹായനായി കിടക്കുന്ന അവനെ കണ്ടപ്പോള്‍ ദുഖം സഹിക്കാനായില്ല.”

”എന്നാല്‍ അവന്റെ കണ്ണുകളില്‍ ഭയം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. എന്റെ പ്രതിബിംബമാണ് ഞാന്‍ അവയില്‍ കണ്ടത്. അതെനിക്ക് കരുത്ത് നല്‍കി. ദഗ്ഗുവിന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും അവനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും എന്നും പ്രചോദനമായിരുന്നു. എന്റെ കണ്ണിലെ ദുഖം അവന്‍ വായിച്ചെടുത്തിരുന്നു. ശുഭാപ്തി വിശ്വാസത്തോടെയുള്ള അവന്റെ കണ്ണിറുക്കലില്‍ എന്റെ ദുഖം കുറഞ്ഞു. ഈ ചിത്രങ്ങള്‍ നോക്കിയാല്‍ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് പോകുന്ന ഒരാളെ കാണുന്ന പോലെ നിങ്ങള്‍ക്ക് തോന്നുമോ? ഇല്ല.. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കീഴടക്കിയ ഒരു പോരാളിയെപ്പോലെ തോന്നും. ഒന്‍പത് മാസം ഞാന്‍ ഉദരത്തില്‍ ചുമന്ന് പ്രസവിച്ച കുഞ്ഞ്, ഇന്നെനിക്ക് സ്‌നേഹവും കരുതലും ധൈര്യവും പകരുമ്പോള്‍ ഒരു അമ്മ എന്ന നിലയില്‍ അഭിമാനിക്കാന്‍ മറ്റെന്തുവേണം. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവളാണ്” എന്നാണ് കുറിപ്പില്‍ പറയുന്നത്.

ദൃശ്യത്തിന്റെ ചൈനീസ് പതിപ്പും സൂപ്പര്‍ഹിറ്റ് ചാര്‍ട്ടില്‍; 1000 കോടി പിന്നിട്ട് കളക്ഷന്‍

0

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ചൈനീസ് പതിപ്പ് സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍. ദൃശ്യത്തിന്റെ ചൈനീസ് റീമേക്ക് ‘ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ സൂപ്പര്‍ഹിറ്റ്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ കലക്ഷന്‍ ചാര്‍ട്ടില്‍ 1000 കോടി കടന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ചിത്രത്തോടൊപ്പം റിലീസ് ചെയ്ത സ്‌കൈ ഫയര്‍, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കിയാണു ചൈനീസ് ദൃശ്യത്തിന്റെ കുതിപ്പ്. 46.35 മില്യണ്‍ യുവാന്‍ (6.61 മില്യണ്‍ ഡോളര്‍) ആണ് ആദ്യ ദിവസത്തെ കലക്ഷന്‍.
രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ കൂടിയായി മാറുകയാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്കാണു ദൃശ്യം ഇതിനകം തന്നെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ഇതിനു മുന്‍പ് റീമേക്ക് നടന്നത്. മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു ഇത്.

വിവാഹമോചനത്തിന്റെ കാരണക്കാരി ഞാന്‍ തന്നെയാണ്: ബിഗ് ബോസില്‍ തുറന്നുപറഞ്ഞ് ആര്യ

0

ബിഗ് ബോസ് വേദിയില്‍ വിവാഹമോചനത്തിനെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ്  അവതാരികയും നടിയും ആര്യ.  എട്ടു വര്‍ഷം നീണ്ട ദാമ്പത്യം അവസാനിക്കാന്‍ 85 ശതമാനം കുറ്റവും തന്റേത് തന്നെയാണെന്ന് നടി ഏറ്റുപറഞ്ഞു.

ആര്യയുടെ സ്‌കൂള്‍ പഠനത്തിനിടെ ഒമ്പതാം ക്ലാസു മുതലാണ് രോഹിത്തുമായി  പ്രണയത്തിലാവുന്നത്. പതിനെട്ടാം വയസില്‍ വിവാഹം. വിവാഹ ശേഷം സ്വന്തം കാലില്‍ നില്‍ക്കണമെന്ന ഉദ്ദേശത്തോടെ മോഡലിംഗ് രംഗത്തെത്തി. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ മകള്‍ റോയ ജനിച്ചു.

മകളുടെ നല്ല ഭാവിക്കായാണ് തങ്ങള്‍ പിരിഞ്ഞതെന്നും ആര്യ പറയുന്നു. ഒരു മുറിയില്‍ അഭിപ്രായ വ്യത്യാസത്തോടെ കഴിയുന്ന അച്ഛനമ്മമാരെ കണ്ടു വളരുന്നതിലും നല്ലത് രണ്ടിടത്തായി ജീവിക്കുന്ന മാതാപിതാക്കളെ മകള്‍ കാണട്ടെ എന്നാണ് താന്‍ ചിന്തിച്ചതെന്ന് ആര്യ വ്യക്തമാക്കി.

യേശുദാസിന് പിറന്നാള്‍ ആശംസകല്‍ നേര്‍ന്ന് പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന പിന്നണി ഗായകന്‍ കെ.ജെ.യേശുദാസിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വരമാധുര്യം നിറഞ്ഞതും ആത്മാവിനെ തൊട്ടുണര്‍ത്തുന്നതുമാണ് യേശുദാസിന്റ  സംഗീതമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തിന്റെ സംഗീതം ഏറ്റെടുക്കാന്‍ കാരണമിതാണ്.

ഇന്ത്യന്‍ സംസ്‌കാരത്തിന് വിലപപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയതെന്നും മോദി കുറിച്ചു. അറുപതു വര്‍ഷം നീണ്ട ചലച്ചിത്ര സംഗീത യാത്രയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് യേശുദാസിന്റെ  ശബ്ദത്തില്‍ നമ്മള്‍ കേട്ടത്. മലയാളിയുടെ എല്ലാ ജീവിതഘട്ടത്തിലും ഈ ശബ്ദം നമ്മുടെ കൂടെയുണ്ടായിരുന്നു. 1961 നവംബര്‍ 14ന് ‘കാല്‍പാടുകള്‍’ എന്ന സിനിമയ്ക്കായി ജാതിഭേദം മതദ്വേഷം എന്ന കീര്‍ത്തനം പാടി ചലച്ചിത്ര പിന്നണി രംഗത്തു തുടക്കം കുറിച്ച യേശുദാസിന്റെ സ്വരരാഗ ഗംഗാ പ്രവാഹം ഇപ്പോഴും തുടരുകയാണ്.

വിവാഹവിശേഷങ്ങള്‍ പങ്ക് വച്ച് മീര

0

അവതാരക മീര അനില്‍ വിവാഹ വിശേഷങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ്. ജൂണ്‍ അഞ്ചിനാണ് മീരയുടെ വിവാഹം. മല്ലപ്പള്ളി സ്വദേശി വിഷ്ണുവാണ് മീരയുടെ വരന്‍. പ്രണയവിവാഹങ്ങള്‍ നിറഞ്ഞ ഈ സമയത്ത് ഒരു അറേഞ്ച്ഡ് മാര്യേജിന്റെ കഥ തന്നെയാണ് മീരക്ക് പറയാനുള്ളത്. വിഷ്ണുവിനെ ആദ്യമായി കണ്ട കാര്യവും ലൗ അറ്റ് ഫസ്റ്റ് സൈറ്റുമെല്ലാം പങ്ക് വെച്ചിരിക്കുകയാണ് മീര.

മീരയുടെ വാക്കുകള്‍ ഇങ്ങനെ..

വിഷ്ണുവിന്റെ വീട് തിരുവല്ല, മല്ലപ്പള്ളിയിലാണ്. വെല്‍ അറേഞ്ച്ഡ് ആണ് വിവാഹം. മാട്രിമോണിയല്‍ വഴി വന്ന ആലോചനയാണ്. വിഷ്ണു ആദ്യം പെണ്ണ് കണ്ടത് എന്നെയാണ്. എന്നെ ആദ്യം പെണ്ണ് കാണാന്‍ വന്നത് വിഷ്ണു ആണെന്നതാണ് മറ്റൊരു കൗതുകം. ജാതകം നോക്കിയപ്പോള്‍ നല്ല പൊരുത്തം. എന്റെ ആകെ ആവശ്യം വിവാഹം ഉറപ്പിക്കും മുമ്പ് ചെറുക്കനോട് സംസാരിക്കണം എന്നതായിരുന്നു. ഞാന്‍ വളരെ ഓപ്പണ്‍ മൈന്‍ഡഡാണ്. ഒരുപാട് പ്രപ്പോസല്‍സ് മുമ്പേ വന്നിട്ടുണ്ടെങ്കിലും കുറച്ച് സ്പെഷ്യല്‍ എന്നു തോന്നുന്ന ഒരാള്‍ വേണം എന്ന് ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 8 ന് ആയിരുന്നു എന്റെ പിറന്നാള്‍. അന്ന് തിരുവനന്തപുരത്ത് വച്ച് കാണാന്‍ തീരുമാനിച്ചു. നേരില്‍ കണ്ട്, എങ്ങനെയുണ്ട് എന്ന് അറിയണമല്ലോ. പക്ഷേ, കണ്ട് ആദ്യ നിമിഷം തന്നെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നുണ്ടെന്ന് ജീവിതത്തില്‍ ആദ്യമായി ഞാന്‍ മനസ്സിലാക്കി. ഇനി ഇതു മതി എന്നു തീരുമാനിച്ചു. ആ ദിവസം ഞാന്‍ എന്റെ അച്ഛനും അമ്മയ്ക്കും കൊടുത്ത ഗിഫ്റ്റാണ് വിഷ്ണു. അവര്‍ മറ്റെല്ലാം ആലോചിച്ചുറപ്പിച്ച് എന്റെ യെസ് കേള്‍ക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു.
പ്രപ്പോസല്‍ വന്നപ്പോള്‍ വിഷ്ണുവിന് ഒത്തിരി കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. ഒട്ടും മേക്കപ്പില്ലാത്ത ആളെയായിരുന്നു കക്ഷി നോക്കിക്കൊണ്ടിരുന്നത്. ഞാനാണെങ്കില്‍ ഓവര്‍ മേക്കപ്പിന്റെ കാര്യത്തില്‍ ട്രോളുകള്‍ വാങ്ങുന്ന ആളും. നേരില്‍ കാണുമ്പോള്‍ ഞാന്‍ മേക്കപ്പിലാകുമോ എന്ന് വിഷ്ണുവിന് പേടിയുണ്ടായിരുന്നു. ഞാന്‍ വളരെ സിംപിള്‍ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.
എന്നെ ഇഷ്ടമാണ് എന്ന് വിഷ്ണു നേരത്തെ പറഞ്ഞിരുന്നു. നേരില്‍ കണ്ട് തീരുമാനിക്ക് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, വേണ്ട എനിക്ക് മാനസികമായി ഒരു അടുപ്പം തോന്നുന്നു എന്നു പറഞ്ഞു. കണ്ട് കഴിഞ്ഞ് പിരിയാന്‍ നേരം ജീവിതയാത്രയില്‍ നമ്മള്‍ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോള്‍ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എന്റെ വിരലില്‍ അണിയിച്ചു. അപ്പോള്‍ കോവളത്ത് കടലിലേക്ക് മറയാന്‍ സൂര്യന്‍ വെമ്പുകയായിരുന്നു.

താരസമ്പന്നമായി ഷീലു ഏബ്രഹാമിന്റെ മകന്റെ ആദ്യകുര്‍ബാന

0

കുറച്ച് സിനിമകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി ഷീലു എബ്രഹാം. ഷീലുവിന്റെ മകന്റെ ആദ്യകുര്‍ബാന ചടങ്ങ് ഗംഭീരമായി ആഘോഷിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ നമിതാ പ്രമോദ് വരെയുള്ള മലയാള സിനിമയിലെ നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. കാവ്യമാധവനും ചടങ്ങില്‍ പങ്കെടുത്തു.

എളംകുളം ചെറുപുഷ്പം പള്ളിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ചടങ്ങുകള്‍ക്കുശേഷം എറണാകുളം മാരിയറ്റ് ഹോട്ടലില്‍ വച്ചായിരുന്നു വിരുന്ന്. ചടങ്ങിന് ശേഷം ഹോട്ടലില്‍ വച്ച് ബാക്കിയുള്ള താരങ്ങള്‍ക്കുള്ള സല്‍ക്കാരം.  പ്രമുഖ നിര്‍മ്മാണ കമ്പനിയായ അബാം മൂവിസിന്റെ ഉടസ്മസ്ഥനാണ് ശീലുവിന്റെ ഭര്‍ത്താവ് എബ്രഹാം മാത്യു.

പള്ളിയിലെ ചടങ്ങുകള്‍ക്കുശേഷം നടന്ന വിരുന്നിലാണ് മമ്മൂട്ടി എത്തിയത്. ചടങ്ങില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രം കാവ്യയായിരുന്നു. ആശംസകള്‍ നല്‍കിയ ശേഷമാണ് കാവ്യ മടങ്ങിയത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ശുഭരാത്രി, പട്ടാഭിരാമന്‍, സോളോ, സിനിമകള്‍ എബ്രഹാം മാത്യു നിര്‍മ്മിച്ചിട്ടുണ്ട്. പട്ടാഭിരാമന്, ആടുപുലിയാട്ടം ,ശുഭരാത്രി എന്നീ ചിത്രങ്ങളിലൂടെ ശീലുവും പ്രേക്ഷകര്‍ക്ക് സുപരിചതയാണ്.

രാച്ചിയമ്മയായി പാര്‍വ്വതി

0

പുതിയ ചിത്രം ‘രാച്ചിയമ്മ’ക്കായി കിടിലന്‍ മേക്കോവറില്‍ നടി പാര്‍വ്വതി. പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘മുന്നറിയിപ്പ്’, ‘കാര്‍ബണ്‍’ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമാണ് രാച്ചിയമ്മ.

ചിത്രത്തില്‍ പാര്‍വതിയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1969ല്‍ പുറത്തിറങ്ങിയ കഥയാണ് രാച്ചിയമ്മ

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ വ്യത്യസ്ത ലുക്കില്‍ ജയറാം

0

സിനിമയിലെ കഥാപാത്രത്തിനായി എന്തു ത്യാഗവും സഹിക്കുന്ന ചില നടന്മാരുണ്ട്. അവരില്‍ ഒരാളാണ് നടന്‍ ജയറാം. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ മേക്ക് ഓവര്‍ ആരാധകരെ അതിശയിപ്പിച്ചിട്ടുണ്ട്. ഈ അടുത്ത  കാലത്തായി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും താരം സജീവമാണ്. സംസ്‌കൃത ചിത്രമായ നമോയ്ക്കായി ശരീരഭാരം കുറച്ച് ഫിറ്റ് ബോഡിയുമായെത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ജയറാം ലൊക്കേഷനില്‍ എത്തിയത്. ചിത്രത്തില്‍ ക്ലീന്‍ ഷേവ് ചെയ്താണ് ജയറാം അഭിനയിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്ത് തലയില്‍ തൊപ്പി വച്ച് നടന്‍മാരായ ജയംരവി, കാര്‍ത്തി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ജയറാമിന്റെ ചിത്രങ്ങള്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ വൈറലാണ്. ആദ്യമായാണ് മണിരത്നം ചിത്രത്തില്‍ ജയറാം വേഷമിടുന്നത്. ഐശ്വര്യ ലക്ഷ്മി, വിക്രം, ഐശ്വര്യറായ് ബച്ചന്‍, വിക്രം പ്രഭു, തൃഷ, ഐശ്വര്യ രാജേഷ്, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മണിരത്‌നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. എ ആര്‍ റഹ്മാന്‍ ണ് സംഗീതം, ഛായാഗ്രഹണം- രവി വര്‍മന്‍, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റര്‍, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാന്‍, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, സംഘട്ടനം-ശ്യാം കൗശല്‍, പിആര്‍ഒ- ജോണ്‍സണ്‍. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കുന്നത്. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. 2012ല്‍ ചിത്രത്തിന്റെ പണി മണിരത്‌നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു.  മണിരത്‌നത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം.

പനം കള്ള് കോള കുടിച്ച് മഞ്ജു വാര്യർ

0

പൊതുമേഖലാ സ്ഥാപനമായ കെൽപാമിന്റെ പുതിയ 6 തരം കോളകൾ വിപണിയിൽ.പനം കള്ളിൽ നിന്നു വേർതിരിക്കുന്ന പഞ്ചസാര ഉപയോഗിച്ചാണ് കോളകൾ ഉണ്ടാക്കിയിരിക്കുന്നത് .വിപണനോദ്ഘാടനം വ്യവസായമന്ത്രി ഇ.പി. ജയരാജൻ നടി മഞ്ജുവാര്യർക്ക് നൽകി നിർവഹിച്ചു.18 രൂപയാണ് വില